Wednesday, December 10, 2008

ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്..( മുരുകന്‍ കാട്ടാക്കട )



മുരുകന്‍ കാട്ടാക്കട ...മനസ്സില്‍ നിന്നു മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചൊല്കവിതകളുടെ രാജകുമാരന്‍ ...സമൂഹത്തിലെ അസ്വസ്ഥതകളെ വയനക്കാരില്‍ പ്രതികരണമാക്കി മാറ്റുന്നതില്‍ വിജയിച്ച അങ്ങേക്ക് ഈയുള്ളവന്റെ പ്രണാമം ...



ഒരു
കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക

കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകറ്റാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക......................... പാട്ടുകളെടുത്തു കൊള്‍ക............

കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍.....
നാണിച്ചു നില്ക്കും കുളക്കോഴികള്‍ ...

പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ...
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക...

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക...
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

Sunday, December 07, 2008

ഒരു പാലത്തിന്റെ കഥ ..

മുറ്റിച്ചൂര്‍ കടവ് വരെ പോയി ..ചുമ്മാ വൈകിട്ട് നടക്കാനിറങിയതാ. പാലം പണി നടക്കുന്നുണ്ട് എന്ന് കേള്‍കുന്നതല്ലാതെ അങ്ങോട്ട് തീരെ പോവാറില്ല. ഓര്‍മ വച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങിയതാ പാലത്തെ കുറിച്ചു . അത്ര വലിയ പുഴ ഒന്നും അല്ല..പക്ഷെ അതിനോരുപാട് സ്വാധീനമുണ്ട് (എല്ലാ പുഴകളെയും പോലെ .........കനാലുകളെയും പോലെ .. ) നാട്ടില്‍ ചര്‍ച്ചകളാണ് ..( പണ്ടു മുതലേ ഉള്ളതാ...പാലം വന്നാലുള്ള നേട്ടങ്ങള്‍ ...)റിയല്‍ Estatukar ഉഷാറായി.. അവിടെ എത്തിയപ്പോള്‍ നബാര്‍ഡ് ഒരു ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു. Expected Completion date: സെപ്റ്റംബര്‍ 9. എല്ലാ മലയാളിയേയും പോലെ സര്‍കാര്‍ കാര്യങ്ങളുടെ മേല്ലെപോകിനെ കുറിച്ചൊക്കെ വാചാലരായി ..എല്ലാവരും നേട്ടങ്ങളെ കുറിച്ചു പറഞ്ജോണ്ടിരിക്കുമ്പോള്‍ കുഞ്ഞു നഷ്ടങ്ങളെ മറന്നു പോകുകയാ..ആദ്യമായി കോളേജില്‍ പോവുന്നത് കടത്തു വള്ളതിലൂടെയാ .. അന്ന് ഫ്രീയാ ...സ്ഥിരം സമയം..സ്ഥിരം ആളുകള്‍ ..വഞ്ചിയോ ചന്ങാടമോ കാത്തുള്ള കടവിലെ കാത്തിരിപ്പ്‌ ...ചര്‍ച്ചകള്‍ ...അങ്ങിനെ അങ്ങിനെ ... ഒരുപാടു സൌഹൃദങ്ങള്‍ ...ഇതൊക്കെ ഒരിക്കലും പിന്നീട് പുറത്തു പറഞ്ഞാല്‍ കാലിയാകും എന്ന് തരത്തിലുള്ള പരിഹാസ്യമായ ഒരു കാര്യം ആയി ഒരിക്കലും തോന്നീടില്ല.. രാവിലെ തെങ്ങിന്‍ തോപ്പുകളുടെ ഇടയിലൂടെ ഒരു 1.5 km നടക്കണം കടവിലോട്ടു ..മിക്കവാറും ചങ്ങാടം മറ്റേ കടവിലായിരിക്കും .. അതും കാത്തു നില്ക്കും ..തളിക്കുളം സ്കൂളിലേക്കുള്ള കുട്ടികള്‍, ടീചെര്‍സ്, പണിക്കാര്‍ , S.N കോളേജ് students (ഈയുള്ളവനും അതില്പെടുതാം )..

അങ്ങിനെ ചന്ങാടമോ വന്ചിയോ എത്തിയാല്‍ വേഗം അതില്‍ കേറി ഒരു കുഞ്ഞു യാത്ര.. കുഞ്ഞു കായലോളങ്ങളെ കീറിമുറിച്ച്‌ ആടിയാടി ....ചങ്ങാടത്തില്‍ യമഹാ എങ്ങിനെ ഒന്നും ഇല്ലാട്ടോ ...ജസ്റ്റ് മാന്‍ പവര്‍ ..2 പേരുണ്ടാവും ചങ്ങാടം കുത്താന്‍ ..കുറച്ചു സൈക്കിള്‍ ..നാലന്ച്ചു ബൈക്ക് ..ഒന്നോ രണ്ടോ ഓട്ടോ റിക്ഷ ..ഇത്രേം ഉണ്ടാവും കൂടെ ...മഴകാലത്ത് നല്ല ഒഴുകുണ്ടാവും .. രണ്ടു പേര്‍ ചേര്ന്നു ഇത്രേം വല്യ ചങ്ങാടം തുഴഞ്ഞു അക്കരെ എത്തിക്കുന്നത് നമ്മുടെ ജോലി ഭാരത്തെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന .ടി കുട്ടപ്പന്മാരെ കാണിക്കേണ്ടതാണ് ...
ശീതീകരിച്ച മുറിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ചടഞ്ഞിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കു പരിശോധിക്കാന്‍ മിനക്കെടാറില്ല ..കാര്‍മേഘം നിറഞ്ഞ മാനത്തിനു കീഴെ ഒരു കുഞ്ഞു ചങ്ങാടത്തില്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെ കീറി മുറിച്ചു...ഇന്നു ഒരു 5 മിനിട്ട് കാത്തു നില്‍കാന്‍ പറ്റാറില്ല..ക്ഷമ കിട്ടാറില്ല...പക്ഷെ..എത്ര ദിവസമാ ചന്ങാടവും കാത്തു ...അല്ലെങ്കില്‍ വന്ചിക്കാരന്‍ ഊണ് കഴിച്ചു വരുന്നതും കാത്തു കടവില്‍ ...നല്ല സൌഹൃദങ്ങള്‍ ...നയപരമല്ലാത്ത സ്നേഹ ബന്ധങ്ങളാണ് എന്നും നാം ഓര്ക്കാനിഷ്ടപ്പെടുക...ഞാനും നീയും പുഴയും ...

Wednesday, December 03, 2008

കാഴ്ചകള്‍ ഇനിയും ബാക്കി -(നീതു ) Neethu

കാഴ്ചകള്‍ ഇനിയും ബാക്കി (നീതു ) Neethu

കാഴ്ചകള്‍ ഇനിയും ബാക്കി
കരയരുതേ കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
വിരിയാത്ത പൂവുകള്‍ ,ബാക്കി ചിരിക്കാത്ത മുഖങ്ങള്‍


ബാക്കിമാംസം പിച്ചി തിന്നുന്ന കഴുകന്മാര്‍ ബാക്കി
ഒഴുകാത്ത പുഴകളും ,വീശാത്ത കാറ്റും ബാക്കി

കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി

കാലത്തിന്‍ കളി വിരുതുകള്‍ ബാക്കി ,ഹൃദയ കാഠിന്യത്തിന്‍ ധ്വനികള്‍ ബാക്കി

വിശകുന്ന വയറിന്‍ , തളരുന്ന തനുവിന്‍ , അലയുന്ന ബാല്യത്തിന്‍ രോദനം ബാക്കി

നഷ്ട സ്വപ്നത്തിന്‍ ചിറകടികള്‍

കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി

Monday, December 01, 2008

യാത്രകിടയില്‍ ...സുഗതകുമാരി (Sugathakumari)

യാത്രകിടയില്‍ ...സുഗതകുമാരി (Sugathakumari)

എനിക്ക്
പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു

വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു‌
തിളക്കും വേനല്‍ച്ചുടില്‍ പൂകളെ തുന്നിചേര്‍്ത്തു
ദാഹത്തില്‍ പുന്തേനെകി ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഡവിശ്വാസം പാകീ

ഈ വഴിത്തളര്‍ചയെ ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോളം
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍കവലയില്‍ പെട്ടെ-
ന്നറിവു‌ കാണ്മീലല്ലോ നിങ്ങളെകൂടെ പ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ

എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യകെത്രയുണ്ടിനി നേരം ...

Wednesday, November 26, 2008

വിനോദം - വിജയലക്ഷ്മി

വിനോദം - വിജയലക്ഷ്മി

പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ തെരുവില്‍

കല്ലേറ് ..കൊല ..ശോഭയാത്ര

തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു

ഗാനരച്ചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല്‌ നിലത്തിട്ടു
തലയറുക്കപ്പെട്ട ശരീരം ചാടിയെണീറ്റ്
സിനിമാറ്റിക് ഡാന്‍സ് ആരംഭിച്ചു

അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍് നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;

"നിങ്ങള്‍കിനി ഏത് പാട്ടാ വേണ്ടത്? "

കിളി, മരം ,ഭുമി - വി.മധുസു‌ധനന്‍ നായര്‍

കിളി, മരം ,ഭുമി - വി.മധുസു‌ധനന്‍ നായര്‍

നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ....ചുറ്റും വളയപ്പെടുന്ന സ്വര്തമോഹങ്ങളുടെ.....ചില വ്യാകുലതകള്‍

'കൂടൊഴിയണം'
മരം കിളിയോടോതീ
കിളി ആകാശത്തിര നോക്കി -
പ്പറന്നു കു‌ടില്ലാതെ
'കാടൊഴിയണം'
ഭുമി മരത്തോടോതീ
മരം
ദുരെ , യാക്കിളിയുടെ
ചിറകില്‍ നോക്കിപ്പോയീ

Tuesday, November 25, 2008

ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi)

ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi)

പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍
മഴയെ മണ്ണിന്റെ തരികളെ വില്കാന്‍
പതിനാലാം രാവിന്റെയഴകിനെ വില്കാന്‍
പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍
അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍
പെരുമടീശീലതലവരേ ..നീല -
മലകള്‍ നിങ്ങള്‍ക്കു കുഴിചെടുക്കുവാന്‍
ഹരിതവൃക്ഷങ്ങള്‍ പിഴുതെടുക്കുവാന്‍
മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു
മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍
അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു
മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍
വിളിച്ചു കൂവുന്നു ..നുറുക്കു‌ കേരളം ..
മുറിചെടുക്കുകീ കശാപ്പു കത്തിയാല്‍
ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍
തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍
ഇറച്ചിക്കും വേണ്ടാത്തവര്‍ ..ശതകോടി
അവരെ താങ്ങുവാന്‍ വരുവതാരിനി ?

Wednesday, October 08, 2008

ഗുരുഭ്യോ നമ:

Deepest condolence.



Dear all

Here I share my condolence on the sad demise of Asokan master(Retd.H.M A.L.P.S). My deepest condolence.



May God give his family the strength and the courage to bear this irreparable loss. We can pray for the salvation of the departed soul.

May God provide the peace to all and give them strength.



ശ്രീ Asokan മാസ്റ്റര്‍

( പ്രധാനാധ്യാപകന്‍ , ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം, മാതാ അമ്രുതാനന്ദമയി മഠം കാര്യദര്‍ശി , മുറ്റിച്ചൂര്‍ ഗ്രാമീണ വായനശാല സെക്രെട്ടറി , ദീനദയാല്‍ ട്രസ്റ്റ് director ബോര്‍ഡ് മെമ്പര്‍, വിവേകനന്ദ സാംസ്കാരിക സേവാ കേന്ദ്രം മാര്‍ഗദര്‍ശി, pensioners അസോസിയേഷന്‍ സെക്രടറി ,എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ .)


Regds,
Praveen

Monday, September 15, 2008

ഒരു നനഞ്ഞ പ്രഭാതം ......

ഇതൊരു യാത്രാ വിവരണം ഒന്നും അല്ല...

ഒരു അവധി ദിവസം രാവിലെ പ്രവീണിന് തോന്നിയ വെളിപാടുകള്‍ ആണ്...എല്ലാ ശനിയാഴ്ചയും പോലെ അന്നും രാവിലെ അമ്മയുടെ ചീത്ത കേട്ടിട്ടാണ് എണീറ്റത് ..നേരം പത്ത് മണിയായി ...എണീറ്റ് കുളിച്ചു വല്ലോം കഴിക്കാന്‍ നോക്ക് ..ഇങ്ങനെ പോണു മീനാക്ഷികുട്ടീടെ dialogues. അങ്ങിനെ പല്ലൊക്കെ തേച്ചു അമ്പലകുളത്തില്‍ കുളിക്കാനിറങ്ങി.. മഴ ചാറുന്നുണ്ടായിരുന്നു ...

കുറെ തെങ്ങിന്‍ തോപ്പുകളുണ്ട് പോകുന്ന വഴിയില്‍ ..എല്ലാം ഇങ്ങനെ നനഞ്ഞു നിക്കുകയാ.. ഇടയിലുള്ള ചാലുകളില്‍ വെള്ളം നിറഞ്ഞു തുടങ്ങി. എന്തോ ചുണ്ടയിടാനും വല വച്ചു മീനെ പിടിക്കാന്‍ ആരെയും അവിടെ കണ്ടില്ല. സാധാരണ ആരെയെന്കിലും കാണാറുളളതാണു. പറഞ്ഞ പോലെ ഒരു കാര്യം പറയാന്‍ മറന്നു ..മുറ്റിച്ചൂര്‍ സിറ്റിയില്‍ ആകെ 5 ബസ്സ് ആണ് ഉള്ളത്. റോഡിലെ ട്രാഫികും കണക്കാണ്.. ഒരു k.s.r.t.c രാവിലേം വൈകീട്ടും ഓടുന്നുണ്ട് ..( കാലാവസ്ഥ പ്രവചനം പോലാണ്‌ ..ഓടാനും ഒടാതിരിക്കാനും സാധ്യതയുണ്ട് ).. വഴിയില്‍ കുറച്ചു പേരെ കണ്ടു..സ്ഥിരം ചോദ്യം.. എപോഴാ വന്നെ ....ഞാനെന്തോ ഗള്‍ഫില്‍ നിന്നു വന്ന പോലെയാ..എന്നാലും കേള്‍കുമ്പോ ഒരു സുഖം തന്നെയാ. ആ ഒരു കവിത ഓര്‍മ വരുന്നു ..."പറഞ്ഞു നോക്കുക വെറുതെ നിങ്ങള്‍ക്കെത്ര കിളിയുടെ പാട്ടറിയാം? എത്ര മരത്തിന്‍ തണലറിയാം "...ആലോചിച്ചാ കഷ്ടമാ ...കഷ്ടം എന്ന് ഉദേശിച്ചത്‌ നഷ്ടപ്പെടുന്ന ഗ്രാമഭങ്ങിയെക്കുറിച്ചുള്ള വ്യാകുലതയോന്നുമല്ല..റോഡു മുഴുവന്‍ പശു ചാണകം ഇട്ടു വച്ചേക്കാ ..ആലോചിച്ചു നടന്നാല്‍ പണി കിട്ടും.. അതാ.. അമ്പലത്തില്‍ പോയി ആളുകള്‍ മടങ്ങിവരുന്നുണ്ട് ..ചിലരോടൊക്കെ കത്തി വച്ചു...അങ്ങിനെ വല്യ വിഷയങ്ങള്‍ ഒന്നുമല്ല.. ഇന്ത്യന്‍ ഐ.ടി മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും അമേരികന്‍ സാമ്പത്തിക പ്രശ്നങ്ങളെകുറിച്ചുമൊക്കെ അവരോട് പറഞ്ഞാല്‍ ....*&^&*% ..അറിയാലോ ..എന്തിനാ വെറുതെ ...അങ്ങിനെ അമ്പലകുളം എത്താറായി. മഴചാറലൊന്നും വകവെക്കാതെ ഒരു ടീം നീന്തുന്നുണ്ട്..കുറച്ചു പേര്‍ കരക്കിരുന്നു ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു..
എനിക്കാണേല്‍
ടൈം ഇല്ല ...വേഗം കുളിക്കണം ..അമ്പലത്തില്‍ പോണം ...ഇന്നലെ അമ്മെടടുത്തു നിന്നു വല്ലതും കഴിക്കാന്‍ കിട്ടു..അങ്ങിനെ വേഗം ചാടി കുളിച്ചു ..കുറച്ചു നീന്തി..നേരെ അമ്പലത്തില്‍ കേറി.. തൊട്ടു മുകളില്‍ തന്നെ ആണ്

..അയ്യപ്പന്‍ കാവ് ക്ഷേത്രം ......സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ..................

Sunday, September 14, 2008

നമസ്തെ....

പ്രിയപ്പെട്ടവരേ ...
ദേശാടനം എന്നൊക്കെ പറയുവാന്‍ മാത്രം ഒരു ദീര്‍ഘദൂരയാത്രയൊന്നും ഞാന്‍ നടത്തിയിട്ടില്ല ...നടന്നു പോകുന്ന വഴികള്‍ ഒന്നു കുറിച്ചു വക്കുന്നു... അത്ര മാത്രം. ഒരുപാടിഷ്ടാ..ചുമ്മാ ഇങ്ങനെ നടക്കാന്‍..കുറെ സ്വപ്നം കണ്ട്.. ആടിയാടി ...വട്ടാണോ എന്നൊരു സംശയം എനിക്കും ഇല്ലാതില്ല...ആ ....
ഇനി യാത്രകളെകുറിച്ച് ...ഒരു പാരീസ് യാത്രയെക്കാള്‍ ഞാനിഷ്ടപെടുന്ന സ്വപ്നം കാണുന്ന കുറെ സ്ഥലങ്ങളുണ്ട്...അമ്മയുടെ വീട് പട്ടാമ്പിക്കടുത്ത് കിഴായുര്‍ എന്ന ഒരു ഗ്രാമത്തിലാ ..അവിടെ നിന്നെ ഒരു ഒരു കിലോമീടര്‍ നടന്നാല്‍ ഭാരതപുഴയാണ് ..ആ യാത്രാ... ഉണങ്ങിവരണ്ട പാടത്തിലെ വരമ്പുകളില്‍ കൂടി റയില്‍ പാളത്തിലൂടെ..അങ്ങിനെ അങ്ങിനെ...എന്റെ യാത്രകള്‍ ദേ ഈ ടൈപ്പ് ആണ്..കാവും കുളവും പാടങ്ങളും നിറഞ്ഞൊഴുകുന്ന കുളങ്ങളും ..കാറ്റില്‍ ആടുന്ന കതിരില്‍ ബാലന്‍സ് ചെയ്യുന്ന കുഞ്ഞാറ്റകിളിയും ...എന്റെ ഒരു വീക്നെസ് ആണ്..ഇതൊക്കെ തേടി ഇടക്കൊരു പോക്ക് പോവും...

പിന്നെ എന്റെ സ്വിറ്റ്സര്‍ലന്‍ഡ് ...മുറ്റിച്ചൂര്‍ ...തെങ്ങിന്‍ തോപ്പുകളും കുളങ്ങളും തോടുകളും ..ശോ എന്താ പറയാ... അമ്പലകുളവും അതില്‍ നീന്തി മറിയുന്ന കുട്ടികളും...(ഞാനും ഒരാളാട്ടോ അതില്‍ )..ഒരുപാടുണ്ട് പറയാന്‍.. അപ്പൊ ഞാന്‍ തുടങ്ങാന്‍ പോവാ ...കുറെ ഇടിവെട്ട് യാത്രകളുമായി ...സാഹിത്യം ഓവറായാല്‍ ക്ഷമിക്ക.. കവിതേടെ അസഹ്യത ഇടയ്ക്കിടയ്ക്ക് വരാറുണ്ട്‌ ..കണ്ട്രോള്‍ ചെയ്യാന്‍ നോക്കാം

അപ്പൊ പ്രവീണിന്റെ യാത്രകള്‍ക്ക് അടുത്ത ഒരു ബെല്ലോടു കൂടി തിരശ്ശീല ഉയരുകയായി ...

ട്രീംഗ് ...
ട്രീംഗ് ...
ട്രീംഗ് ...
ട്രീംഗ് ...
ട്രീംഗ് ...
ട്രീംഗ് ...
ട്രീംഗ് ...