Monday, January 19, 2009

കരയാന്‍ മറന്നു പോയവന്‍...

കരയാന്‍ മറന്നു പോയവന്‍...

ഇന്നലെ രാവിലെ നേരത്തെ തന്നെ തിരിച്ചു പോരേണ്ടി വന്നു ..ഞായറാഴ്ച ആയതു കൊണ്ടാണോ എന്തോ K.S.R.T.C യില്‍ വല്യ തിരക്കില്ല ..രാവിലെ നല്ല തണുപ്പ്.. എന്നും കാണുന്ന കാഴ്ചകള്‍ ആയതു കൊണ്ടു പുറത്തേക്ക് നോകാനും തോന്നീല്യ .. പെട്ടെന്ന് അടുത്ത് ഒരു 4 വയസ്സ് പ്രായമുള്ള കുട്ടിയേം കൊണ്ടു ഒരു മാന്യദേഹം വന്നിരുന്നു.. കൊല് കൊലുന്നെനെ സംസാരിക്കുന്ന ഒരു കിലുക്കം പെട്ടി ...കാണാനും ഒരു കുഞ്ഞു സുന്ദരി..നല്ലോണം ഒരുക്കീടുണ്ട് ..അതിങ്ങനെ ഓരോന്ന് ചോദികുന്നുണ്ട്‌ ...ഇടക്കെന്നെ ഒളികണ്ണിട്ടു നോക്കും.. ഞാന്‍ ശ്രദിക്കുന്നില്ല എന്ന് കണ്ടാല്‍ പതുകെ കയ്യിലുള്ള മൊബൈലില്‍ ഒന്നു തൊടും... ഞാനൊന്നു ചിരിച്ചു.. പുള്ളികാരി വേഗം മുഖം തിരിച്ചു ഗൌരവതിലിരുന്നു ..ഈ കലാപരിപാടി കുറച്ചു നേരം തുടര്‍ന്ന് ... പതുക്കെ കുട്ടിയുടെ അച്ചന്‍ ഇടപ്പെട്ടു.. പരിചയപ്പെട്ടു... ഒരു ഗള്‍ഫ് ആണ്.. ഞാനൊരു സോഫ്റ്റ്‌വെയര്‍ കുളാണ്ടര്‍ ആണെന്ന് കേട്ടപ്പോള്‍ വലിയ ഇഷ്ടം കാണിച്ചു ..പാവം ആഗോള പ്രതിസന്ധി ഒന്നും അറിഞ്ഞട്ടില്ല എന്ന് തോന്നുന്നു..ഈയിടെയായി തൊഴില്‍ മറ്റുള്ല്ലവരോട് പറയാന്‍ ഒരു പേടിയാ.. കാലം കലി കാലം ...അപ്പോഴേക്കും നമ്മുടെ ഹസീനകൊച്ചു എല്ലാവരുമായും ആന്ഗ്യ വിനിമയം തുടങ്ങി..എല്ലാവരും പതുകെ ഒന്നു കൊഞ്ചിക്കുന്നതും കണ്ടു...

"നാശങ്ങള്‍ ..മനുഷ്യനെ മെനക്കെടുത്താന്‍ ..കെട്ടിയെടുതോളും .." കണ്ടക്ടര്‍ സാറിന്റെ അട്ടഹാസം കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി... ഒരു തമിഴത്തി(വംശീയ അധിക്ഷേപമല്ല ) ഒരു കുഞ്ഞുമുണ്ട്‌ .. നമ്മുടെ നായികയെകാള്‍ ചെറുതാണ്.എല്ലാവരുടെയും മുഖത്ത് അവജ്ഞ... ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്.. അവരടുത്തു വന്നിരുന്നാലോ എന്ന് കരുതി സീറ്റില്‍ എല്ലാവരും വിശാലമായി ഇരിക്കാന്‍ തുടങ്ങി ..

കഥാനായിക കയ്യെത്തിച്ച് അവനെ തോണ്ടാനുള്ള ശ്രമം തുടങ്ങി .. പെട്ടെന്ന് അതിന്റെ അച്ഛന്‍ അവള്‍ ചെയ്താ തെറ്റിനെ ചീത്ത പറഞ്ഞു ...കയ്യില്‍ അഴുകാക്കണ്ട ..അറപ്പു തോന്നണില്ലേ നിനക്ക് ..അങ്ങിനെ പോയി നമ്മുടെ ഗള്‍ഫോപദേശം ..

എന്നെ
അത്ഭുതപെടുത്തിയത് അതല്ല.. ഇത്രയോകെ നടന്നിട്ടും ആ കുട്ടികൊരു അനക്കമില്ല ...ശരിക്കും ഒരു നിര്‍വികാരത... ഞാനതിനെ അപ്പോഴാണ്‌ ശരിക്കും ശ്രദ്ധിച്ചത് ...ചെമ്പിച്ച മുടി ആകെ അലങ്കൊലമായിട്ടു കിടക്കുകയാണ് ..നല്ല കറുത്ത പുരികങ്ങള്‍ ..മുഖം നിറയെ ചളിയാണ്‌ ...ഒന്നു രണ്ടു മുറിവുകളും മുഖത്തുണ്ട്‌ ..കണ്ണുകളില്‍ കുസൃതിയോ തിളക്കമോ ഒന്നും ഇല്ലാത്തതു ശരിക്കും അത്ബുതപെടുത്തി.. കുടുക്കുകള്‍ പൊട്ടിയ ഒരു ഷര്‍ട്ട്‌ ഇട്ടിട്ടുണ്ട് ..
ആ കണ്ണുകളിലെ നിര്‍വികാരത എന്നെ ശരിക്കും ഭയപ്പെടുതിക്കളഞ്ഞു ..ഇതെന്റെ ലോകമല്ല എന്നവന്‍ ഉറക്കെ പറയുന്ന പോലെ ..തന്നെ പുച്ച്ചിക്കുന്ന വെറുക്കുന്ന ഈ ലോകത്ത് നിന്നവന്‍ പരന്നു പോവാന്‍ കൊതിക്കുന്ന പോലെ ...ആ വരണ്ട കണ്ണുകള്‍ എന്റെ ഉറക്കത്തിന്റെ ഇടവേളകളില്‍ ഒരുപാടു ശല്യപ്പെടുതുന്നു ...തൊട്ടടുത്ത്‌ എല്ലാ കണ്ണുകളിലും ഓമനത്തം വിതറി ഒരു കുട്ടി..നേരെ മുന്‍പില്‍ കാണുന്നത് പോലും ഇഷ്ടമില്ലാത്ത തരത്തില്‍ വേറൊന്ന് ...

സത്യം പറയട്ടെ..അവന്റെ നിസ്സഹായവസ്തയേക്കാള്‍ എന്നെ അസ്വസ്തനാകിയത് അവന്റെ ആ നിര്‍വികാരതയാണ്‌ ..ഒരു പാട് ചിന്തിച്ചു കൂട്ടി.. നമുക്ക് ചുറ്റും ..നമ്മുടെ കാഴ്ചപ്പാടുകള്‍ ....നമ്മുടെ ചിന്തകള്‍ ...പ്രവൃത്തികള്‍ ...പക്ഷെ എല്ലാ ചിന്തകല്കും ഒരവസാനമുണ്ട് ....എല്ല്ലാം ആ കണ്ണുകളില്‍....


14 comments:

കാസിം തങ്ങള്‍ said...

പിഞ്ചു ബാല്യങ്ങളേപ്പോലും വെറുപ്പോടും അവജ്ഞയോടും വീക്ഷിക്കുന്ന മാനസിക തലത്തിലേക്ക് നാം തരം‌താഴ്ന്നു പോയിരിക്കുന്നു. ആരുടെ കുട്ടിയായാലും ഏത് തൊഴിലെടുക്കുന്നവന്റേതായാലും കുഞ്ഞിളം പൈതങ്ങള്‍ക്ക് കരുണയുടെ ഒരു നോട്ടമെറിയുന്നത് കൊണ്ടോ ഓമനത്വത്തിന്റെ ഒരു തൊട്ടുതലോടല്‍ കൊണ്ടോ നമുക്കെന്ത് നഷ്ടപ്പെടാനിരിക്കുന്നു.

വെറുതെ ആചാര്യന്‍ said...

എല്ലാത്തരം റേസിസ്റ്റുകളേം തല്ലിക്കൊന്നിട്ട് കുട്ടികള്‍ മാത്രമിവിടെ ജീവിച്ചെങ്കില്‍

Madhavan said...

നല്ല വിചാരം.. നല്ല മനസ്സ്..

അഹങ്കാരി... said...

ഒന്നു പരിചയപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്...

എന്റെ ബ്ലോഗില്‍ ഈന്റെ ആശയങ്ങള്‍ കാണാം....

താതപര്യമുണ്ടെങ്കില്‍ കൂടുതല്‍ പരിചയപ്പെടാന്ന് ആഗ്രഹമുണ്ട്

സ്നേഹപൂര്‍വ്വം അഹങ്കാരി

qw_er_ty

ബിജിത്‌ :|: Bijith said...

പ്രവീണേ, നമ്മള്‍ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന കാര്യങ്ങളെ കുറിച്ച് എഴുതുകയെന്കിലും ചെയ്തില്ലേ... കൊള്ളാം...

Anonymous said...

good one

Unknown said...

Madanlal dingre oru patriotic figur aanu.Chinthakal nammude koodepirappanu,pakshe e lokathe athum chooshanathinu vidheyamakum.Karanam chithakal nammude willpower kootum vare ok,willpower kurangal namme chavitty chinthayillatha palarum midukanmarakum.sookshikanam

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഏവര്‍ക്കും നന്ദി ..

ചേച്ചിപ്പെണ്ണ്‍ said...

:|

jyo.mds said...

ബാല്യത്തിന്റെ നിഷ്കളങ്കത ദാരിദ്ര്യത്തില്‍ കരിഞ്ഞു പോയതാവാം

Anonymous said...

ശരിക്കും.
നമ്മള്‍ ആകുലരാണ് അവരെ ഓര്‍ത്തു ..പക്ഷെ നമ്മള്‍ ഒന്നും ചെയ്യാറില്ല ..
ഈ ഞാന്‍ ആണെങ്കില്‍ വല്യ വിഷമക്കരിയാ , പക്ഷെ ആ കുട്ടികളെ നേരില്‍ കാണുമ്പോള്‍ , മാക്സിമം ചെയ്യുന്നത് ഒരു രൂപ അല്ലെങ്കില്‍ രണ്ടു രൂപ , ഉണ്ടെങ്കില്‍ ഒരു കവര്‍ ബിസ്കറ്റ് ..തീര്‍ന്നു എന്റെ സഹതാപം ! മുഖത്ത് നോക്കി ഒന്ന് ചിരിക്കാന്‍ പോലും ഞാന്‍ തയ്യാറാവില്ല ..
i think its all about our ego..
keep writing, thanks for ur comment.

ഹാപ്പി ബാച്ചിലേഴ്സ് said...

വല്ലാതെ സങ്കടം തോന്നുന്ന നിമിഷങ്ങള്‍...

ganga-athmasudhikkayi said...

orupadu karayunna, karachililoode orupadu karyangal sadhichedukkunna
oru sofisticated kunjinte ammmakkum anubhavikkanavunnu dainyatha erunna nottavum ....azhukku puranda pratheekshakalum .............

മത്താപ്പ് said...

പലപ്പോഴും ആലോചിച്ചിട്ടുണ്ട്,
കരയാതെയും ചിരിക്കാതെയും ഇവര്‍ കൂട്ടി വയ്ക്കുന്ന ബാല്യകാലം അവരെ നയിക്കുന്ന യൌവ്വനങ്ങളെ പറ്റി.