Monday, August 10, 2009

മഹാമനസ്കനായ ഞാന്‍

ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍കുമ്പോള്‍ ഒരു ബസ്സ് നിര്‍ത്താതെ പോയി ..വളരെ സ്പീഡില്‍ .."ഹൂ ..ഇവന്മാരെന്താ വായുഗുളിക വാങ്ങിക്കാന്‍ പോവാണോ .." പിന്നീടങ്ങോട്ട് ബസുകാരുടെ മരണ പാച്ചിലിനെ വിമര്‍ശിച്ചു ഒരു വലിയ ചര്‍ച്ച ..അമേരിക്കയിലെ ജനങ്ങളുടെ ക്യു നിന്ന് ബസ്സില്‍ കയറുന്ന ശീലം നമ്മള്‍ പഠിക്കണം ,എല്ലാ സ്റ്റോപിലും ബസ്സ് നിര്‍ത്തണം എന്നൊക്കെയാണ് ചര്‍ച്ച ..അങ്ങിനെ ഒരു ബസ്സ് നിര്‍ത്തി .ഇടിച്ചു കയറി..നാളെ മുതല്‍ നല്ല ഹീല്‍ ഉള്ള ഷൂ ഇട്ടോണ്ട് വരണം ..സീറ്റെല്ലാം ഫുള്‍ ..നോക്കുമ്പോള്‍ ചില സീറ്റില്‍ ഒന്നു അഡ്ജസ്റ്റ് ചെയ്തൊക്കെ വേണേല്‍ ഇരിക്കാം . പക്ഷെ ലവനാണേല്‍ നമ്മളുടെ നോട്ടം കാണാത്ത രീതിയില്‍ സീറ്റില്‍ നിറഞ്ഞിരികയാണ് ...വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുന്ന പോലെ .. മൂലക്കുരുവിന്ടെ അസുഖമുള്ള ചില ദ്രോഹികളാവട്ടെ ഇടയ്ക്കിടയ്ക്ക് സീറ്റില്‍ നിന്നൊന്നു പൊങ്ങും..ചാടി ഇരിക്കാന്‍ നോക്കുമ്പോ ഒരു ആക്കിയ ചിരിയോടെ അവന്‍ അവിടെ തന്നെ അമര്‍ന്നിരിക്കും..അങ്ങിനെ ഒരുത്തന്‍ എണീറ്റ് ഇറങ്ങാന്‍ തുടങ്ങി..എല്ലാരേം ഇടിച്ചിട്ടു അവിടെ കേറി ഇരുന്നു ..ഹൂ എന്തൊരാശ്വാസം ..അപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത് ...ബസ്സ് എന്താ ഇഴഞ്ഞു പോകണേ.. ഹൂ നാശം ..ഇതെപ്പോ എത്താനാവോ ? എല്ലാ സ്റ്റോപിലും നിര്‍ത്തി നിര്‍ത്തി ...കഷ്ടം ..ഇതിലും ഭേദം നടക്കുകയായിരുന്നു ..അപ്പോഴാണ്‌ അടുത്ത് കമ്പിയേല്‍ തൂങ്ങി നില്‍ക്കുന്നവന്റെ നോട്ടം എന്റെ സീറ്റില്‍ ആണ് എന്ന് മനസ്സിലായത് ..ഇമ്മിണി പുളിക്കും (ഞാനൊന്നു അഡ്ജസ്റ്റ് ചെയ്താല്‍ അവനിരിക്കാം) ..ഞാനാരാ മോന്‍ ..വേഗം പതുക്കെ കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങി.. ആ ഉറക്കം തുടരുകയാണ് ..ഞാന്‍ മാത്രമല്ല ..എല്ലാ മലയാളികളും

21 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആ ഉറക്കം തുടരുകയാണ് ..ഞാന്‍ മാത്രമല്ല ..എല്ലാ മലയാളികളും

Anonymous said...

ഹ ഹ..
നമ്മള്‍ അങ്ങിനെ ആണ്..
ഞാന്‍ ഒഴിച്ച് എല്ലാവരും മോശക്കാര്‍.. ഞാന്‍ മാത്രം മിടുക്കന്‍..!!

Faizal Kondotty said...

:)

അപ്പൂട്ടൻ said...

പഴയ ഒരു നമ്പൂരിഫലിതമാണ്‌.
നമ്പൂരി തിരക്കുള്ള ട്രെയിനിൽ കയറാൻ ശ്രമിക്കുകയാണ്‌. അകത്തുള്ളവർ "ദെങ്ങോട്ടാ ഈ തള്ളിക്കേറണെ" എന്ന ചോദ്യത്തോടെ അദ്ദേഹത്തെ പുറത്തേയ്ക്ക്‌ തള്ളുകയും ചെയ്യുന്നു. ഏറെ ബുദ്ധിമുട്ടി നമ്പൂരി കയറിപറ്റി.
കയറിയ ഉടൻ നമ്പൂരി തന്റെ ചുറ്റും നിൽക്കുന്നവരോട്‌ (കോപാകുലമായ നോട്ടങ്ങൾ അവഗണിച്ചുതന്നെ) : അടുത്ത സ്റ്റേഷൻ മുതൽ ഞാനും കൂടാം കേറണോരെ ഒക്കെ പൊർത്തയ്ക്ക്‌ തള്ളാൻ...
ഇത്രയേ ഉള്ളു കാര്യം.

Sathees Makkoth | Asha Revamma said...

സത്യം.എല്ലാവരും ഇങ്ങ്നൊക്കെത്തന്നെ!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ സത : അതന്നെ..ഞാനാരാ മോന്‍

@ ഫൈസല്‍ : :)

@ അപ്പൂട്ടന്‍: നമിച്ചു ......

@ സതീശ് : അപ്രിയമായ സത്യം പറയരുതെന്നാ..എന്നാലും

കണ്ണനുണ്ണി said...

ഹി ഹി ഞാന്‍ കുറ്റം പറയില്ല...
ഇങ്ങനെ അല്ലെ പിന്നെ എന്ത് മലയാളി

Ashly said...

Wonderful post. Liked it VERY MUCH !!!

:)

ബിനോയ്//HariNav said...

പ്രവീണ്‍, കൃതമായ നിരീക്ഷണം. കുറിപ്പ് കുറിക്ക് കൊണ്ടൂട്ടാ :)

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
ശരിയായി പറഞ്ഞിരിക്കുന്നു

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കണ്ണനുണ്ണി, Captain Haddock ,ബിനോയ്‌ ,അരുണ്‍ചേട്ടന്‍ ..നന്ദി

രഘുനാഥന്‍ said...

ശരിയാ ....പ്രവീണ്‍

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കൊള്ളാം... നല്ല കൊട്ട്.

Anil cheleri kumaran said...

ഈ മലയാളീനെക്കൊണ്ട് തോറ്റു..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജോണ്‍, കുമാരന്‍... വന്നതിനും കമന്റിയതിനും നന്ദി

രാധിക said...

കള്ളത്തരങ്ങള്‍ മനസ്സിലു വച്ചു ഉറക്കം നടിക്കുന്നവരാണല്ലേ മലയാളികള്‍.പിന്നെ സ്വാര്‍ത്ഥത ഇല്ലാതെ പ്രേമം എന്നല്ല ഒരു ബന്ധവും ഉണ്ടാവില്ല എന്നാണെനിക്കു തോന്നുന്നത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

രാധിക, മലയാളിക്കൊരു വേറെ വികാരം കൂടി ഉണ്ട്..പുച്ഛം !!!

ഭായി said...

പറയാനുള്ളത് ഒതുക്കി പറയുന്ന ശൈലി കൊള്ളം കേട്ടോ..
നന്നായിരിക്കുന്നു..വീണ്ടും എഴുതുക..ആശംസകള്‍!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കേരളത്തിന്‌ പുറത്ത്
മലയാളികള്‍ നാട്ടില്‍ ഉള്ളവരേക്കാള്‍
നന്മയും , മര്യാദയും , സ്നേഹവും ഒക്കെ
കാണിക്കുന്നവരാണെന്ന് തോന്നാറുണ്ട്

ശ്രീ said...

അതാണ് മനുഷ്യ സ്വഭാവം

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഭായി: നന്ദി
ശാരദനിലാവ്‌ : അറിഞ്ഞൂടാ..ഞാന്‍ കേരളത്തിന്‌ പുറത്തങ്ങനെ ജീവിച്ചട്ടില്ല..

ശ്രീ : മനുഷ്യ സ്വഭാവമോ അതോ മലയാളിയുടെ സ്വഭാവമോ ?