Sunday, August 29, 2010

ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന്തർ‌ക്കാഴ്ചകൾ‌ഡിസ്ക്ലൈമർ : കൊമേഴ്സ്യൽ സിനിമകളിലെ വില്ലൻമാരുടെ മതവും ജാതിയും തിരിച്ച് കണക്കെടുത്ത് വിഷം വമിപ്പിക്കാനുള്ള ആഗോള ടെൻഡറെടുത്തിരിക്കുന്ന ബു.ജികളുമായോ, ദാ ഈ പോസ്റ്റുമായോ ഈ ലേഖനത്തിനു യാതൊരു വിധത്തിലുമുള്ള ബന്ധം ഇല്ല.


ഒരു സമൂഹത്തിന്റെ സമഗ്രമായ പുരോഗതിയെ ഹൈജാക്ക് ചെയ്യുക എന്നത് സവർണ വർഗീയത എക്കാലവും ഇവിടെ നടപ്പിലാക്കിയ, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തന്ത്രമാണു. അതിന്റെ ഭാഗമായി മുഖ്യധാരാ മാധ്യമങ്ങളിൽ മാത്രമല്ല, വിനോദമെന്ന പേരിൽ, നിർദ്ദോഷമെന്നു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, പുതു തലമുറയിലേക്ക് ന്യൂനപക്ഷ വിദ്വേഷം പകർത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ‘ടോം ഏന്റ് ജെറി’ പോലും സംഘപരിവാര-സയണിസ്റ്റ് ലോബിയുടെ തന്ത്രമാണു എന്നു തിരിച്ചറിയുമ്പോൾ, നാം എത്തി നിൽക്കുന്ന സമൂഹത്തിൽ ന്യൂനപക്ഷസമുദായങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുകയാണു.


ടോം ആന്റ് ജെറിയുടെ ഹിഡൻ അജണ്ടയെക്കുറിച്ച് പറയുന്നതിനു മുന്നെ, അതിനു പിന്നിൽ പ്രവർത്തിക്കുന്ന ‘അന്തർധാര’ എത്രമാത്രം സജീവമാണു എന്നു വിലയിരുത്തേണ്ടി വരും. ടോം ആന്റ് ജെറിയുടെ ആദ്യകാല എഡിറ്റർമാരിലൊരാളുടെ വകയിലെ അമ്മായിയുടെ പറ്റു ബുക്കിൽ ഒരു ഇസ്രായേലി പട്ടാള ഉദ്യോഗസ്ഥന്റെ പേർ കണ്ടെത്തി എന്നു കേരളത്തിലെ ഏക മാനവികപക്ഷപത്രമായ ‘ഓജസ്’ വെളിപ്പെടുത്തുമ്പോൾ നമ്മുടെ കുരുന്നുകളെ ഇന്നു നിയന്ത്രിക്കുന്നതാരു എന്ന അത്യന്തം ഭീതിദായകമായ സന്ദേഹം സമൂഹമനസ്സാക്ഷിക്കു മുന്നിലെനിക്ക് അവതരിപ്പിക്കാതെ വയ്യ. സാങ്കേതികമായി പറഞ്ഞാൽ പ്രതിക്രിയാവാദികളും വർഗീയഫാസിസ്റ്റുകളും തമ്മിലുള്ള അന്തർധാരയേക്കാൾ, ടോം ആന്റ് ജെറിയെ വ്യത്യസ്ഥമാക്കുന്നതു അതിന്റെ ഇസ്രയേൽ-നാഗ്പൂർ കണക്ഷനെ അതിമനോഹരമായി മറക്കുന്നതിൽ അവർ വിജയിച്ചു എന്നതാണു.

ടോം ഏന്റ് ജെറിയിലൂടെ സമൂഹത്തിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന (മൃദു)ഹൈന്ദവ വർഗീയതയുടെ വിഷവിത്തുക്കൾ, ഏതൊക്കെ സങ്കേതങ്ങളാണു ഉപയോഗിക്കുന്നതു എന്നതിനെ നമുക്കു താത്വികമായി ഒന്നു വിശകലനം ചെയ്തു നോക്കാം. അതിനാദ്യം വേണ്ടതു തികച്ചും പുരോഗമനാത്മകവും മതനിരപേക്ഷവുമായ (സവർണവൽക്കരിക്കപ്പെടാത്ത) ഒരു മനസ്സാണു. ‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല എന്നു മനസ്സിലാക്കുകയാണ് മാനവിക പക്ഷത്ത് നിൽക്കുന്ന ബുദ്ധിജീവികളായ നമ്മൾ ആദ്യം തിരിച്ചറിയേണ്ട വസ്തുത. ടോം ആന്റ് ജെറിയിലെ പല സീക്വൻസുകളിലും തന്ത്രപൂർവ്വം ഫലവർഗങ്ങൾ നിറച്ച ഡൈനിങ്ങ് ടേബിൾ ഒരാവശ്യവുമില്ലാതെ കാണിക്കുന്നുണ്ട്. അവിടെയാകട്ടെ, ഓറഞ്ച് (ഓറഞ്ചിൽ നിന്നും കാവിയിലേക്കുള്ള ദൂരം വളരെ കുറവാണു എന്നുമാന്യ വായനക്കാർക്ക് അറിയാമല്ലോ) , മുന്തിരി, ആപ്പിൾ തുടങ്ങിയ മൃദുഹൈന്ദവ ഫലങ്ങൾ നിറച്ചു വച്ചിരിക്കുന്നു. എന്തുകൊണ്ട് അവിടെ കാരക്ക, അത്തിപ്പഴം, ഞാവൽപ്പഴം,ഞൊട്ടിക്കായ തുടങ്ങിയ കീഴാള-ന്യൂനപക്ഷ പഴങ്ങൾ വക്കുന്നില്ല?? തിരക്കഥാകൃത്തിന്റെ ഹൈന്ദവവൽക്കരിക്കപ്പെട്ട മസ്തിഷ്കം നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണു ഇത്തരം പേക്കൂത്തുകൾ എന്ന് തിരിച്ചറിയാൻ നാം ബുദ്ധിജീവികളെങ്കിലും ഇനിയും തയ്യാറാവണം.


സവർണതയുടെ പ്രതീകമായ ടോമിന്റെ ഭക്ഷണം അനർഹമായി തട്ടിയെടുക്കാൻ വരുന്ന ജെറിയെ ചിത്രീകരിച്ചുകൊണ്ട് അവഹേളിക്കപ്പെടുന്നതു ഇവിടത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗമാണു എന്നു നിസ്സംശയം പറയാം. അധസ്ഥിത സമൂഹം എന്നും വരേണ്യവർഗത്തിന്റെ ഔദാര്യത്തിൽ കഴിഞ്ഞുകൊള്ളണം എന്ന ഫാസിസ്റ്റ് പൊതുബോധത്തിന്റെ സൃഷ്ടിയായിട്ടേ ഇതിനെ കാണാൻ സാധിക്കൂ


എന്തിനേറെ പറയുന്നു, പാത്രസൃഷ്ടി പോലും വൈദിക വിഷമായ ‘asa ‘Tom’a sathgamaya എന്നതിൽ നിന്നാവുന്നത് അതിന്നു പിന്നിൽ പതുങ്ങിയിരിക്കുന്ന ദുർഗ്രാഹ്യമായ ആസൂത്രണത്തെ അനാവരണം ചെയ്യുന്നു. റ്റു ഹരിഹർ നഗറിൽ ന്യൂനപക്ഷ സമുദായക്കാരനായ തോമസ്കുട്ടിയെ ക്രുരനാക്കി അവതരിപ്പിച്ച മലയാളത്തിലെ സവർണ വർഗീയ ലോബിയുടെ ഇടപെടലുകളുമായി ഇതിനുള്ള സാദൃശ്യം അങ്ങനെ അവഗണിക്കാവുന്നതാണോ?

(പഴശ്ശിരാജയേയും എടച്ചേനകുങ്കനേയും ചെറുപ്പമായി അവതരിപ്പിച്ച എം.ടി ക്യാപ്റ്റൻ രാജു അവതരിപ്പിച്ച ന്യൂനപക്ഷകഥാപാത്രത്തിന്റെ മുടി നരച്ചതായാണു ചിത്രീകരിക്കുന്നതു എന്നതും ഓർക്കുക)


കേരളത്തിന്റെ പൊതുബോധം സവർണമാണെന്നിരിക്കെ, അന്താരാഷ്ട്രതലത്തിൽ കൂടി ഈ ബോധത്തെ പ്രതിഷ്ഠിക്കാനുള്ള രഞ്ജിത്, ഷാജികൈലാസ്, എം.ടി ലോബിയുടെ ഇത്തരം ശ്രമങ്ങളെ നഖശിഖാന്തം എതിർക്കേണ്ടതു ഒരു മതനിരപേക്ഷ സമൂഹം സൃഷ്ടിക്കാൻ പ്രയത്നിക്കുന്ന നമ്മളുടെ കടമയാണു

89 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കൊമേഴ്സ്യൽ സിനിമകളിലെ വില്ലൻമാരുടെ മതവും ജാതിയും തിരിച്ച് കണക്കെടുത്ത് വിഷം വമിപ്പിക്കാനുള്ള ആഗോള ടെൻഡറെടുത്തിരിക്കുന്ന ബു.ജികളുമായോ, ദാ ഈ പോസ്റ്റുമായോ ഈ ലേഖനത്തിനു യാതൊരു വിധത്തിലുമുള്ള ബന്ധം ഇല്ല.
:)

maharshi said...

ഇനി കിഴക്കും പടിഞ്ഞാറും തെക്കും വടക്കും എല്ലാം വര്‍ഗ്ഗീയ വിഭാഗീയ ചിന്തക്ക് ചെവി കൊടുക്കും.ഒരു വിഭാഗം ന്യുന പക്ഷം എന്ന വര്‍ഗ്ഗീയത പരത്തുന്നു ,സംഘ പരിവാര്‍ ന്യുന പക്ഷത്തെ വര്‍ഗ്ഗീയമായി വേര്‍ തിരിക്കാന്‍ നോക്കുന്നു.ഇവിടെ മനുഷ്യന്‍ ആരുടെ ഭാഗത്ത്‌ നില്‍ക്കും.ഓം:ശാന്തി.!

Manoraj said...

കഴിഞ്ഞ ദിവസം ആദ്യം ബന്ധമില്ല എന്ന്
ശക്തമായി പറഞ്ഞ (ഹി..ഹി) പോസ്റ്റ് വായിച്ചിരുന്നു. ഇവരോടൊക്കെ എന്ത് പറയാന്‍. അത് വായിച്ചപ്പോള്‍ സത്യത്തില്‍ നമ്മുടെ മനസ്സുകളുടെ ജീര്‍ണ്ണതയോര്‍ത്ത് സഹതാപം തോന്നുന്നു.. ഇവരൊക്കെയാണ് ബുജികളെങ്കില്‍ എനിക്ക് അമ്മയാണേ സത്യം ബുജിയാവണ്ട..

പട്ടേപ്പാടം റാംജി said...

മനുഷ്യനെ തീരെ കാണാന്‍ കഴിയാതായിരിക്കുന്നു ഇന്നത്തെ കാലത്ത്. എന്തിലും ഏതിലും ജാതീയമായ ചിന്തകള്‍ ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നും (ഒരു പേര് പോലും) ഉപയോഗിച്ച് എഴുതാന്‍ പോലും ഭയം തോന്നുന്ന അവസ്ഥ.എവിടെക്കാണ്‌ ഈ പോക്ക് എന്ന് ആശങ്കപ്പെടുന്നു.

മത്താപ്പ് said...

ഹ ഹ
ഇനി ഇപ്പൊ road - runner നെ മലയാളീകരിച്ച് വഴിയോടി എന്ന് വല്ലോം ആക്കാം
വഴിയോടി അടിയോടി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും സ്ഥാപിക്കാം
koyote എന്നാ കുറുക്കന്റെ പേരില്‍ തന്നെ ഒരു മുസ്ലിം ന്യൂനപക്ഷ ച്ചായ ഇല്ലേ?????
നല്ല മറുപടി പ്രവീണ്‍ ചേട്ടാ

MyDreams said...

he he
ithu kollaam enthu oru kandupiduthamm........samathaikanamm ...ee Bujimareee

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട പ്രവീണ്‍

അടുത്ത കാലത്ത് വായിച്ച ഏറ്റവും മനോഹരമായ ആക്ഷേപഹാസ്യമാണ് ഈ പോസ്റ്റിലൂടെ പ്രവീണ്‍ എഴുതിയിരിക്കുന്നത്.

ആ നെറ്റിയില്‍ ഉരുമ്മ.

paarppidam said...

എന്തിലും ഏതിലും വര്‍ഗ്ഗീയത ദര്‍ശിക്കുകയും അതിന്റെ പേരില്‍ സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന
സാംസ്കാരിക-വര്‍ഗീയ ജീവികള്‍ക്ക് ആക്ഷേപഹാസ്യത്തിലൂടെ നല്‍കാവുന്ന ചുട്ട മറുപടിയായിട്ടുണ്ട് ഈ പോസ്റ്റ്. ഇത്തരം പൊളിച്ചെഴുത്തുകള്‍ പലപ്പോഴും അനിവാര്യമാണ്. സമൂഹത്തെ വര്‍ഗ്ഗീയമായി തിരിക്കുവാനുള്ള
“ഉദ്യമക്കാരുടേയും” “ഓജസ്സുകാരുടെയും“ ആവേശം മനസ്സിലാക്കാം എന്നാല്‍ പുരോഗമനവാദികള്‍/കമ്യൂണിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരുടെ “അകക്കാഴ്ചയെന്തെന്ന്“ മനസ്സിലാകുന്നില്ല.

കണ്ണനുണ്ണി said...

പ്രവീണേ അത് കലക്കീട്ടോ.... ഇങ്ങനെയും കാര്യങ്ങള്‍ പറയാം....

മോഹനം said...

ഇത് കലക്കി

Muhammed Shan said...

പ്രവീണ്‍..,
ഇത് തകര്‍ത്തു...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആഹ!! :)

പാവത്താൻ said...

ഉചിതമായ മറുപടി. അല്പം വൈകിയെങ്കിലും അഭിനന്ദനങ്ങള്‍, ആശംസകള്‍.

shareef said...

മുന്‍ മഹാരാഷ്ട്ര i g ശ്രീ s m മുഷറഫ് എഴുതിയ "കര്കരയെ കൊന്നതര്‍" എന്ന ബുക്ക്‌ വായിക്കാന്‍ ബഹുമാനപ്പെട്ട ലേഖകനോട് അപീക്ഷിക്കുന്നു

enaran said...

ഉഷാറായി...
ജി.പിയെ പോലെ പക്ഷപാതിത്വപരമായി ലേഖനം എഴുതുന്നവര്‍ക്ക് ചുട്ടമറുപടി. സയണിസ്റ്റുകളെ പറ്റി എഴുതിയ കക്ഷി പാക്കിസ്ഥാനില്‍ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് അന്നം മുട്ടിക്കുന്ന
താലിബാന്‍ നടപടിയെ പറ്റി കമാന്ന് മിണ്ടിയില്ല. എന്തായാലുമിത്തരം പക്ഷപാതിത്വപരവും സമൂഹത്തില്‍ ആളുകള്‍ക്കിടയില്‍ ഭിന്നിപ്പ് വളത്തും വിധം സിനിമ/സാഹിത്യം എന്നിവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത് നിരുത്സാഹപ്പെടുട്ട്തണം.

Mr. K# said...

ടോം‌‌ എന്ന സദ്ഗുണസത്യസമ്പന്നനും‌‌ കൃത്യനിര്‍‌‌വഹതല്പരനും‌‌ ജെറി എന്ന കീഴാളനെ വെടിവെച്ചുകൊല്ലാനോ ചൂണ്ടയില്‍‌‌ ഇരയായിക്കോര്‍‌‌ക്കാനോ വറചട്ടിയില്‍‌‌ വറക്കാനോ പോലും‌‌‌‌‌‌ ജന്മസിദ്ധമായ അധികാരാവകാശങ്ങള്‍‌‌‌‌ തന്നില്‍‌‌ നിഷിപ്തമാണെന്നു വിശ്വസിക്കുന്ന സവര്‍‌‌ണ്ണ ഫാസിസ്റ്റ് ജന്മി സ്വത്വത്തെ നായകനായി ജനങ്ങളുടെ മനസ്സില്‍‌‌ സ്ഥാപിക്കാന്‍‌‌ കഴിഞ്ഞു എന്നതാണ് ടോം‌‌ ആന്‍‌‌ഡ് ജെറി എന്ന ന്യൂനപക്ഷ വിരുദ്ധ കാര്‍‌‌ട്ടൂണ്‍‌‌ സീരീസിന്റെ വിജയം‌‌. സൂക്ഷമായി നിരീക്ഷിച്ചാല്‍‌‌ ടോമിന്റെ പുരയിടത്തിലെ വെറുമൊരു കുടികിടപ്പുകാരനായാണു ജെറിയെ കഥാകാരനായ വില്യം‌‌ ഹന്നാ മേനോന്‍‌‌ സൃഷ്ടിച്ചതെന്നു മനസ്സിലാക്കാന്‍‌‌ അത്രയധികം‌‌ ബുദ്ധിയൊന്നുമുണ്ടാവണമെന്നില്ല. താനൊരു സവര്‍‌‌ണ്ണനാണെന്നുള്ള വാസ്തവം‌‌ മറച്ചു വച്ചുകൊണ്ട് (പേരിലെ മേനോന്‍‌‌ കാണാനില്ലെന്നുള്ളതു പ്രത്യേകം‌‌ ശ്രദ്ധിക്കുക)കീഴാളപക്ഷത്തു നില്ക്കുന്നു എന്ന മട്ടില്‍‌‌ (കാര്‍‌‌ട്ടൂണ്‍‌‌ സീരീസില്‍‌‌ ഇദ്ദേഹം‌‌‌‌‌‌ എപ്പോഴും‌‌‌‌ ജെറിയെയാണു മനപ്പൂര്‍‌‌വ്വം‌‌‌‌ ജയിപ്പിക്കുന്നത്) സൃഷ്ടിച്ചു വിടുന്ന പടപ്പുകള്‍‌‌ പൊതു ജനങ്ങളുടെ മസ്തിഷ്കങ്ങളില്‍‌‌ വിരിയിക്കുന്ന അന്തര്‍‌‌ധാരയുടെ പരിണാമഗുപ്തിയെക്കുറിച്ച് നൂറില്‍‌‌ നൂറ്റിപ്പത്തു ശതമാനവും‌‌‌‌‌ ബോധവാനാണ് ഈ മേനോനെന്നത് ആര്‍‌‌ക്കും‌‌ മനസ്സിലാവും‌‌‌‌‌‌. ടോമിന്റെ പുരയിടത്തില്‍‌‌ കുടികിടക്കുന്നതു പോകട്ടെ, ടോമിന്റെ നിത്യഭക്ഷണം വരെ മോഷ്ടിക്കുന്നവനാണത്രെ കീഴാളന്‍‌‌. കറുത്തവനും‌‌‌‌ മാളത്തില്‍‌‌ എപ്പോഴും ഒളിച്ചു താമസിക്കുകയും തരം‌‌ കിട്ടുമ്പോള്‍‌‌ മോഷ്ടിക്കുകയും‌‌ ടോമിനെ അപകടത്തില്‍‌‌ പെടുത്താന്‍ ശ്രമിക്കുന്നവനുമാണു ജെറി. ഒന്നോര്‍‌‌ത്താല്‍‌‌‌‌‌ ഒരു പക്ഷേ, അല്ലെങ്കില്‍‌‌ ഉറപ്പായും‌‌ , ടോമിനേക്കാള്‍‌‌ മുമ്പ് ആ പുരയിടത്തില്‍‌‌ താമസിക്കുന്നവനല്ലേ ജെറി. അവനെന്തിനു ടോമിന്റെ ഭക്ഷണം‌‌ മോഷ്ടിക്കാന്‍‌‌ ശ്രമിക്കണം‌‌? എന്തിനു ജെറിയുടെ നിറം‌‌ കറുപ്പായി കഥാകാരന്‍‌‌ സൃഷ്ടിച്ചു? എന്തുകൊണ്ട് ജെറി എന്ന കൃസ്ത്യന്‍ പേരുകാരനെത്തന്നെ മോഷ്ടാവായും‌‌ കയ്യേറ്റക്കാരാനായും‌‌ ക്രൂരനായും‌‌ സൃഷ്ടിച്ചു? ഈ കാര്‍‌‌ട്ടൂണ്‍‌‌‌‌ സീരീസിലൂടെ മേനോന്‍‌‌ പൊതുസമൂഹത്തിന്റെ വിചാരമസ്തിഷ്കങ്ങളിലേക്ക് കുത്തിക്കയറ്റുവിടുന്ന ന്യൂനപക്ഷവിരുദ്ധ മൃദുഹിദുത്വ പഞ്ചാരപ്പാല്‍‌‌പ്പായസമാണെന്നു ഒറ്റ നോട്ടത്തില്‍‌‌‌‌‌‌ തെറ്റിദ്ധരിച്ചു പോകുന്ന കാളകൂടത്തെക്കുറിച്ച് അനുവചകരരെ ബോധവാന്മാരാക്കേണ്ടത് എന്റെയും‌‌ എന്നെപ്പോലുള്ള മറ്റു സഖാക്കളുടെയും‌‌ ദൗത്യമാണെന്നല്ല പറയേണ്ടത്, മറിച്ച് അതു ഞങ്ങളുടെ, നമ്മുടെ നിയോഗമാണ്. ഇതിനു മുമ്പും‌‌ മലയാളത്തിലെ വര്‍‌‌ഗീയ ഫാസിസ്റ്റ് തിരക്കഥാകൃത്തുക്കള്‍‌‌ തോമസുകുട്ടിയെ വില്ലനായി സൃഷ്ടിച്ചപ്പോള്‍‌‌ നമ്മള്‍‌‌ പ്രതികരിച്ചിട്ടുണ്ട്. ബഹുഭാരാത്വത്തെ കളിയാക്കിയപ്പോള്‍‌‌ അതു ന്യൂനപക്ഷ വിരുദ്ധമെന്നു നമ്മള്‍‌‌ തിരിച്ചറിഞ്ഞിട്ടുണ്ട്, അതിനെതിരേ വ്യാപകമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍‌‌ വീണ്ടുമൊരു ടോം‌‌ ആന്‍‌‌ഡ് ജെറി. നമ്മള്‍‌‌‌‌‌‌ തോറ്റോ മടുത്തോ പിന്മാറില്ല. നമുക്കു പിന്നാലെ ഇനിയുമിനിയും‌‌‌‌‌‌ ആയിരക്കണക്കിനു പുരോഗമന സാഹിത്യക്കാര്‍‌‌‌‌ വരും‌‌‌‌. അവസാനത്തെ തിരക്കഥാകൃത്തും‌‌ കഥാകാരനും‌‌‌‌ ന്യൂനപക്ഷകഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുന്നതു നിര്‍‌‌ത്തുന്നതു വരെ നമ്മള്‍‌‌‌‌ പൊതു സമൂഹ മനസ്സാക്ഷിയെ ഇതു പോലെ ബോധവല്ക്കരിച്ചു കൊണ്ടേയിരിക്കും‌‌‌‌. --- ലാല്‍‌‌‌‌സലാം‌‌‌‌.

ഗീത said...

ഹി ഹി ഹി...
പക്ഷേ മിക്ക കഥകളിലും ജെറി ജയിക്കുകയും ടോം അബദ്ധത്തില്‍ പെടുകയുമാണ് ചെയ്യുക. അതിനെന്ത് എക്സ്പ്ലനേഷന്‍ കൊടുക്കാന്‍ പറ്റും?
പിന്നെ എത്രയൊക്കെ പിണങ്ങിയാലും ടോമിനും ജെറിക്കും അന്യോന്യം സ്നേഹമാണ്. ആപല്‍ഘട്ടങ്ങളില്‍ അന്യോന്യം സഹായിക്കുകയും ചെയ്യും. അപ്പോഴോ?
[എന്റെ കൊച്ചുമോന്റെ(5വയസ്സ്) റോള്‍മോഡല്‍ ടോമാണ്. അവന്‍ ടോം നില്‍ക്കുമ്പോലെ ഒരു കൈ നീട്ടി ചുവരില്‍ ചേര്‍ത്തുവച്ച് കാലുകള്‍ പിണച്ച് വച്ച് നില്‍ക്കും. അവനിനിയൊരു ഹിന്ദുത്വവാദിയായി വരുമോ ഈശ്വരാ. :):)]

ന്നന്നേ ഇഷ്ടമായി പ്രവീണ്‍.

ranji said...

:) ഇഷ്ടമായി, രചനകള്‍ തുടരു.

Gopakumar V S (ഗോപന്‍ ) said...

നന്നായി പ്രവീൺ...ഇതാണ് ശരിയായ ആക്ഷേപഹാസ്യം.... വിഷം ചീറ്റുന്ന രാമചന്ദ്രന്റെ പൊസ്റ്റും കണ്ടു... പ്രവീൺ നന്നായി, അസ്സ്ലായി പ്രതികരിച്ചു... ഗംഭീരം... ആശംസകൾ ....

Anonymous said...

എടോ...പ്രവീണേ,


നീലക്കുയിലില്‍ നിന്ന് എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള ദൂരം??
ചെമ്മീനില്‍ നിന്ന് സാഗര്‍ ഹോട്ടലിലേക്കുള്ള ദൂരം??
ഭാര്‍ഗവീനിലയത്തില്‍ നിന്ന് ലവ് ജിഹാദിലേക്കുള്ള ദൂരം??
ഇത് വല്ലതും അറിയാമോ??


ഹിസ്‌ ഹൈനെസ് അബ്‌ദുള്ള എന്ന ചിത്രത്തില്‍ അബ്‌ദുള്ള എന്ന നാമധേയം ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു എന്നത് അറിയാമോ?

ടു ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍, ഗോവിന്ദന്‍കുട്ടി, മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നിവരില്‍ ഏതാള്‍ക്കാണ് ആ ഒറ്റുകാരന്റെ റോള്‍ കൊടുക്കുക എന്ന ചോദ്യം തീര്‍ച്ചയായും തിരക്കഥാകൃത്ത്/സംവിധായകനെ അലട്ടിയിട്ടുണ്ടാവില്ല. കാരണം, ഇന്ത്യന്‍ രാഷ്ട്ര രൂപീകരണത്തെയും പൌരത്വ നിര്‍മിതിയെയും സംബന്ധിച്ച പൊതുബോധം അത് എളുപ്പത്തില്‍ നിര്‍ണയിക്കുന്നുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ തന്നെയായിരിക്കണം ആ വഞ്ചകന്‍ എന്ന കാര്യം അറിയാമോ?

ഇതൊന്നുമറിയാന്‍ വയ്യാതെ എന്ത് നിരൂപണമാടോ ഇത്??

Shaji T.U said...

തകര്‍ത്തു ട്ടാ!

അരുണ്‍ കായംകുളം said...

ഡംഡഡേ!!!!

ഞാന്‍ : Njan said...

ആക്ഷേപഹാസ്യം at its best!! സതയുടെ കമന്റ്‌ :))

Amarghosh | വടക്കൂടന്‍ said...

ജിപിയുടെ കാഴ്ച ശരിയല്ലെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്...
ഇത് പക്ഷെ അതിനേക്കാള്‍ മനോഹരമായി തന്നെ പറഞ്ഞു...!

വിപിൻ. എസ്സ് said...

കലക്കി ബട്ട് പ്രോബ്ലെം എന്താന്ന് വച്ചാൽ മോങ്ങാനിരിക്കുന്ന ചില നായകൾക്ക് ഇതിലെ ആക്ഷേപഹാസ്യം തിരിച്ചറിയാനുള്ളത്രയും വിവേകം ഉണ്ടാകുമെന്നു തോന്നുന്നില്ല.

bright said...

കലക്കി...!!..

bright said...

കലക്കി...!!..

...sijEEsh... said...

ആക്ഷേപ ഹാസ്യം നന്നായി പ്രവീണ്‍ .
ഇങ്ങനെയുള്ള ആളുകള്ടെ വിഷമയമായ ജാതി- മത ബന്ധമുള്ള ബ്ലോഗുകള്‍ സാധാരണയായി വായിക്കാറില്ല. പക്ഷെ ഇത്രയും വിഷ വിത്തുകള്‍ (ഫിലിം ഇല് പോലും ഈ രീതിയില്‍ കാണുന്ന )ആണ് ഇവര്‍ എന്നുള്ളത് കേരളത്തിലെ മതേതര വാദികളെ പോലും മറിച്ചു ചിന്തിപ്പിക്കാന്‍ ഇടയാക്കും എന്ന ഒരു നേരിയ ആശങ്ക കൂടെ ഞാന്‍ പങ്കു വെയ്ക്കട്ടെ. കാരണം കാളിദാസന്‍ എന്ന ഒരു ബ്ലോഗ്ഗേറെ കുറിച്ചുണ്ടായ വിവാദ (തെറി) വിഷയം കണ്ടു ആളുടെ ബ്ലോഗ്‌ വായിച്ചപ്പോഴാണ് ഈ കമന്റ്‌ കണ്ടത് ""മുസ്ലിം തീവ്രവാദം സംഘപരിവാറിന്റെ വെറും പ്രചരണമെന്ന് ഒരുകാലത്തു വിശ്വസിച്ചിരുന്ന ആളാണു ഞാന്‍. പക്ഷെ അനുഭവം എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു." മുന്‍പ് സംഘ പരിവാറിനെ എതിര്‍ത്ത ആളുകള്‍ പോലും ഇന്ന് അവരെ പരോക്ഷമായെങ്കിലും അനുകൂലിക്കുന്ന വസ്തയിലേക്ക് നീങ്ങുന്ന രീതിയിലാണ് കാര്യങ്ങള്‍. അതിന്നു വഴി കാട്ടുന്നത് ഈ സങ്കുചിത മായ ചിന്താഗതികളും ബ്ലോഗുകളും ആണ്.

വായുജിത് said...

മുന്‍ മഹാരാഷ്ട്ര i g ശ്രീ s m മുഷറഫ് എഴുതിയ "കര്കരയെ കൊന്നതര്‍" എന്ന ബുക്ക്‌ വായിക്കാന്‍ ബഹുമാനപ്പെട്ട ലേഖകനോട് അപീക്ഷിക്കുന്നു

അതെയതെ.. എന്തിനെ കുറിച്ചെഴുതിയാലും ആ രെഫറന്‍സ് പുസ്തകം വായിക്കുക . മുഷറഫ് ചേട്ടന്റെ കാര്‍ക്കറെയെ കൊന്നതാര്.

പുസ്തകം വായിക്കാത്തവരുടെ ശ്രദ്ധയ്ക്ക് .

അത് കാശു കൊടുത്ത് വാങ്ങണമെന്നില്ല . നെറ്റില്‍ പാക് ഫോറം പോലെയുള്ള സൈറ്റുകളില്‍ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ വിവരങ്ങളും കൊടുത്തിട്ടുണ്ട് .

പ്രവീണെ .. ഓഫിനു ക്ഷമ

വന്നു വന്നു പാചകത്തെ പറ്റി പോസ്റ്റ് എഴുതിയാലും ചിലര്‍ കാര്‍ക്കറെയുടെ പുസ്തകം വായിക്കൂ എന്നു പറയുന്നുണ്ട്.

ശ്രീനാഥന്‍ said...

നല്ല നിലവാരമുള്ള ആക്ഷേപഹാസ്യം, ആശയപരമായി, അത് ഒരു പകുതിയേ കാണുന്നുള്ളു എങ്കിലും.

krish | കൃഷ് said...

പൊളിച്ചടുക്കി.

ഹും.. ഇതോണ്ടൊന്നും ഇതുപോലുള്ളവരുടെ മനസ്സിലെ വർഗ്ഗീയവിഷം മാറൂല്ലാ.

Faizal Kondotty said...

:)
Praveen,
Well done..! Nice way of expressing ideas.. Keep it up!

അപ്പൂട്ടൻ said...

ഒന്നല്ല, തുടർച്ചയായി മൂന്ന് സിനിമകളിൽ (ഇൻ ഹരിഹർ നഗർ, ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ്‌ ഹൗസ്‌ ഇൻ) അപ്പൂട്ടൻ എന്ന പേരിന്‌ സാദൃശ്യമുള്ള പേരുള്ള കഥാപാത്രത്തെ വെറും മണ്ടനായി ചിത്രീകരിച്ചതും ദുഷ്ടലാക്കോടെയാണ്‌.
ങാഹാ, അങ്ങിനെ വിടാൻ പറ്റ്വോ

അപ്പൂട്ടൻസ്‌ (സെൽഫ്‌) സർവ്വീസ്‌ സൊസൈറ്റി പ്രതിഷേധിക്കുന്നു. (അതെന്താ, എന്റെ പ്രതിഷേധത്തിന്‌ മാത്രം വിലയില്ലേ?)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇതിപ്പോ കാർട്ടൂൻ കണ്ടതിനേക്കാൾ രസായിട്ടുണ്ടല്ലോ..:)

ഓജസല്ലേ..അതിലപ്പുറം കാണും എന്തായാലും ആ പോസ്റ്റ് കാണാതെയും ആ ലേഖനം വായിക്കാതെയും കാര്യങ്ങൾ മനസിലാക്കാൻ ഈ പോസ്റ്റ് ധാരാളം

ABHI said...

പ്രവീണ്‍......സംഭവം കിടിലനായി...വളരെ നന്നായി എഴുതി.....

ജുജുസ് said...

പ്രവീൺ വീണ്ടും നല്ലൊരു ലേഖനം... പെരുമഴക്കാലം എന്ന സിനിമയിൽ മീരാജാസ്മിൻ കാവ്യയുടെ(ഗംഗ) കാല് പിടിക്കുന്ന ഒരു രംഗമുണ്ട്. സിനിമയിലെ ന്യൂനപക്ഷ വിരുദ്ധതയെ കുറിച്ചുള്ള ഒരു ലേഖനത്തിൽ അതേകുറിച്ച് ഇങ്ങനെയാണ് എഴുതിയിരുന്നത്.”ചുരുക്കത്തിൽ ന്യൂനപ്ക്ഷങ്ങൾക്ക് ജീവിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായത്തിന്റെ കാല് പിടിക്കണമെന്ന സന്ദേശമാണ് അത് നല്കുന്ന്ത്”. സംവിധായകൽ കമൽ ഞെട്ടികാണും...സോ സവർണ്ണനായ മോഹൻലാൽ ന്യൂനപക്ഷകാരനായ വില്ലൻ സിദ്ധിക്കിനെ അടിക്കുന്നതിന് മുൻപ് രണ്ടാമതൊന്ന് ചിന്തിക്കണം..അതുപോലെ കിണ്ടി,ചന്ദനകുറി,പൂമുഖത്തെ നൽക്കതിർ,പുളിശ്ശേരി,കാളൻ തുടങ്ങിയ സവർണ്ണ ചിഹ്നങ്ങളും,കൊന്ത,തോപ്പി,ഉറുമാൽ,കാളയിറച്ചി തുടങ്ങിയ ന്യൂനപക്ഷ ചിഹ്നങ്ങളും തമ്മിൽ സംഘർഷമില്ലാതെ തുല്ല്യ അളവിൽ സിനിമയിൽ ച്ചേർക്കാൻ സംവിധായകർ ശ്രദ്ധിക്കണം..കാരണം ‘ജാതിസ്കോപ്പ്’ലൂടെ ഒരു വിഭാഗം നിങ്ങളെ നിരന്തരം വാച്ച് ചെയ്യുന്നുണ്ട്

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം

വിനയന്‍ said...

എന്റെ വക കയ്യടികള്‍ .... കലക്കിഷ്ടാ....ബുദ്ധിജീവി പോസ്റ്റുകള്‍ വായിച്ചു തല പെരുത്ത് നില്‍ക്കുന്നവര്‍ക്ക്‌ ഇവിടെ വന്നു അല്‍പ്പം ചികിത്സ തേടി പോകാം.

ജിക്കു|Jikku said...

"‘ടോം ഏന്റ് ജെറി’ പോലും സംഘപരിവാര-സയണിസ്റ്റ് ലോബിയുടെ തന്ത്രമാണു എന്നു തിരിച്ചറിയുമ്പോള്‍, നാം എത്തി നില്‍ക്കുന്ന സമൂഹത്തില്‍ ന്യൂനപക്ഷസമുദായങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുകയാണു."

ഇത് വായിച്ചു തുടങ്ങിയപ്പോള്‍ ശരിക്കും ഞാന്‍ സത്യമാണ് എന്ന് ധരിച്ചു പേടിച്ചു പോയി കേട്ടോ.പിന്നെയല്ലേ ചില 'സ്ലാങ്ങുകള്‍' ശ്രദ്ധയില്‍ പെടാന്‍ തുടങ്ങിയത്.കൊള്ളാം പ്രവി ചേട്ടാ .നല്ല അവതരണം.പാവം ടോമും ജെറിയും.

ഇപ്പൊ ഒരു കാര്യം മനസിലായി ഈ വര്‍ഗീയ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നില്‍ കുറെ ബ്ലോഗ്ഗര്‍മാരാണ് എന്ന്.ഹഹഹ

കുമാരന്‍ | kumaran said...

‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല.

:)

chithrakaran:ചിത്രകാരന്‍ said...

കോയിക്കോട്ടെ ഹാജിമാരുടെ അടുക്കളക്കുണ്ടന്മാരുടെ
പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് ഈത്തപ്പയത്തോടൊപ്പം
എറക്കുമതിചെയ്ത പ്രത്യയശാസ്ത്ര പുല്ലുപായയിലിരുന്ന് ബിരിയാണി ബെയ്‌ക്കുന്ന ഇസ്ലാമിക സവര്‍ണ്ണ ഹൈന്ദവബുജി തൊഴിലാളികള്‍ക്ക് നേരം വെളുത്തതൊന്നും പുടികിട്ടീട്ടില്ല.

ഹാജ്യാര്‍ അഞ്ചുനേരം നിസ്ക്കരിക്കുമ്പോ അടുക്കളലെ അരിവെപ്പ് സവര്‍ണ്ണഹൈന്ദവബുജികള്‍ക്ക് എന്തെങ്കിലും പണിവേണ്ടേ ?
പോപ്പുലര്‍ കുട്ട്യാള്‍ക്ക് പ്രത്യയശാസ്ത്ര പൊറാട്ടയും കോയിക്കറീം പള്ള നെറച്ച് ണ്ടാ‍ക്കികൊട്ക്കല്ലാതെ അടുക്കള കുണ്ടന്മാര്‍ പ്പെന്താചെയ്യാ... ??? ഹാജ്യ്യരെപ്പോലെ നിസ്ക്കരിക്കാന്‍ പറ്റ്വോ...കൃഷ്ണ.. കൃഷ്ണാ...ഗുരുവാരപ്പാ !!!
ചെന്നിടം വിഷ്ണുലോകം ...അന്നദാതാവേ ശരണം !

പ്രവീണിന്റെ ആ ടോം ആന്‍ഡ് ജെറി പരിപ്രേക്ഷ്യം കലക്കിട്ടോ.

നന്ദകുമാര്‍ said...

ഈ ടോം & ജെറി സറ്റയര്‍ നന്നായി. ടോമും ഓമും തമ്മിലുള്ള സാമ്യവും :)

വളരെ താല്‍പ്പര്യത്തോടെ വായിച്ചിരുന്നവയാണ് ജി പിയുടെ ലേഖനങ്ങള്‍ മുന്‍പ്. പക്ഷെ, ഈയ്യിടെയായി അത് ചില താല്പര്യങ്ങള്‍ക്ക് വേണ്ടി മനപ്പൂര്‍വ്വം എഴുതപ്പെടുന്നതായി തോന്നുന്നു. ഈയടുത്തു വന്ന ലേഖനങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു.

അദ്ദേഹം മാത്രമല്ല, ബ്ലോഗിലും അതിനു പുറത്തും പലരും ഈ രീതിയില്‍ വികലമായി ചിന്തിക്കുന്നുണ്ട്. അതുകൊണ്ട് പലരും എന്തെങ്കിലും ലാഭം/നേട്ടം പ്രതീക്ഷിക്കുന്നുണ്ടോ എന്നറിയില്ല.

ഞാന്‍ അറിഞ്ഞിടത്തോളം മലയാളാ കമേഴ്സ്യല്‍ സിനിമക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളു. അത് സവര്‍ണ്ണമോ മുസ്ലീം വിരുദ്ധമോ അല്ല.അത് പണത്തിനോടുള്ള ആര്‍ത്തി മാത്രമാണ്/ അല്ലെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയി സാമ്പത്തിക ലാഭം കൊയ്യാനുള്ള താല്‍പ്പര്യം മാത്രമാണ്. അതിനു വേണ്ടി സാധാരണ പ്രേക്ഷകന്റെ കാഴ്ച-വായന വട്ടങ്ങളേയും, കാലിക സംഭവങ്ങളേയും പുനരവതരിപ്പിക്കുക അല്ലെങ്കില്‍ അവന്റെ ശീലങ്ങളെ തിരശ്സീലയില്‍ സാമ്യതകാണിച്ച് അവനെക്കൊണ്ട് കയ്യടിപ്പിക്കുക അതിലൂടെ സിനിമ ആവര്‍ത്തിച്ചു കണ്ട് അവന്റെ പണം കൈക്കലാക്കുക എന്ന് മാത്രമാണ്/

കേരള സമൂഹത്തില്‍ ജാതി ചിന്ത (സവര്‍ണ്ണ/അവര്‍ണ്ണ) എത്രത്തോളമുണ്ടോ അത്രയും തന്നേയേ മലയാള സിനിമയിലും ഉള്ളൂ. അല്ലാതെ സിനിമയിലൂടെ സവര്‍ണ്ണ അജണ്ട ഉറപ്പിക്കാം, സവര്‍ണ്ണരെ പ്രഘോഷിക്കാം എന്നൊരു വ്യക്തമായ ധാരണ/പ്രവര്‍ത്തനം ഉണ്ടെന്ന് തോന്നിയിട്ടില്ല. മുന്‍പ് ഉണ്ടായിട്ടുള്ള സാമ്പത്തിക വിജയങ്ങളാണ് തുടരെ തുടരെ ഇത്തരം സവര്‍ണ്ണ നായകന്മാരെയും സൃഷ്ടിക്കുന്നത്. (നായര്‍ നായകന്മാരെ മാത്രം വേണമെന്നോ, അതാണ് ശരിയെന്നോ എനിക്ക് യാതൊരു അഭിപ്രായവുമില്ല, താല്‍പ്പര്യവുമില്ല)

സാമ്പത്തിക ലാഭം ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെടൂന്ന ഇത്തരം ചിത്രങ്ങളിലെ വില്ലന്മാരുടേയും സഹ നടന്മാരുടേയും പേരുകള്‍ നോക്കി അവയെ ഇത്തരത്തില്‍ മത-ജാതി രീതിയില്‍ വിശകലനം ചെയ്യുന്നതും അത് സമൂഹത്തില്‍ പ്രചാരണം ചെയ്യുന്നതും സാരമായ തകരാറാണ്/

പക്ഷേ, ഒന്നു പറയാം, വ്യത്യസ്ഥ മത-ജാതി സമൂഹങ്ങള്‍ ഒന്നായി പരസ്പര സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തില്‍ ഇത്തരം ലേഖനങ്ങള്‍ വേരിറങ്ങുകയില്ല കൂറച്ച് മനോ വൈകല്ല്യങ്ങളുള്ളവരെ വികലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നല്ലാതെ.

jayanEvoor said...

തകർപ്പൻ പ്രതികരണം പ്രവീൺ!

അപ്പുറത്തിട്ട കമന്റ് ഇപ്പുറത്തുമിട്ട നന്ദന്റെ കമന്റിന്റെ കീഴെ ഞാനും അപ്പുറത്തിട്ടത്, ഇപ്പുറത്തിടുന്നു!


“നന്ദകുമാർ നിർത്തിയിടത്തുനിന്നു തുടങ്ങാം.

മുഖ്യധാരാ മലയാള സിനിമയുടെ ലക്ഷ്യം പണം വാരുക എന്നതു മാത്രമാണ്.

അതിന്റെ ഒരുദാഹരണം പറയാം.

ഈ ഓണക്കാലത്ത് ഒരൊറ്റ സൂപ്പർ സ്റ്റാർ ചിത്രം പോലും റിലീസ് ചെയ്തില്ല. എന്താ കാരണം?
ഇത് റംസാൻ നോമ്പുകാലമാണ്. മലബാറിൽ ഒരൊറ്റ തിയേറ്ററിലും കളക്ഷൻ കിട്ടില്ല.

നോക്കിക്കോളൂ, റംസാനായാൽ സൂപ്പർ താര ചിത്രങ്ങളുടെ തള്ളിക്കയറ്റമായിരിക്കും.

അതു ചൂണ്ടിക്കാണിച്ച് ആരെങ്കിലും ഇത് ഹിന്ദുവിരുദ്ധമാണ് മുസ്ലീം പ്രീണനമാണ് എന്നു പറയുന്നുണ്ടോ?

പറഞ്ഞാൽ തന്നെ അതെത്ര അപഹാസ്യമാകും?

(മലയാള സിനിമയെ താങ്ങി നിർത്തുന്നത് മലബാറിലെ പ്രേക്ഷകരാണ് എന്ന യാഥാർത്ഥ്യം മാത്രമാണ് സിനിമക്കാർ നോക്കുന്നത്)

അപ്പോൾ സംഭവിക്കുന്ന എന്തും ചിക്കിച്ചികഞ്ഞ് അതിൽ ഹൈന്ദവ വർഗീയത കണ്ടെത്തുന്നത്, യാതൊരു തെളിവുമില്ലാതെ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണ് എന്നു പറയുന്നതു പോലെ തന്നെ വൃത്തികെട്ട പ്രവണതയാണ്.

ഇത് മനസ്സിലാക്കാനും മതേതര മലയാളത്തിന്റെ ശബ്ദം ഉയർത്തിക്കേൾപ്പിക്കാനും വന്ന ഇഖ്‌ബാൽ സാർ മുതൽ ഫൈസൽ കൊണ്ടോട്ടി വരെയുള്ള എല്ലാ സഹോദരന്മാർക്കും അഭിനന്ദനങ്ങൾ!”

ഷാ said...

ഹല്ല പിന്നെ....!!

Anonymous said...

പ്രവീണ്‍,
ഇപ്പോളാണ് ഇതേ വകുപ്പില്‍ പെട്ട മറ്റൊരു പോസ്റ്റ്‌ ശ്രദ്ധയില്‍ പെട്ടത്!! ബാബുരാജ്.ബി.എസ് എന്ന ബുജി, (ഉഷാകുമാരി.ജി. എന്ന ബ്ലോഗര്‍ പോസ്ടിയത്)ജി പി രാമചന്ദ്രനെപ്പോലെ വിഷം കലര്‍ന്ന മനസ്സുമായി മോഹന്‍ലാലിനു ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഇടം കിട്ടിയതിനെ വിലയിരുത്തുന്നത് നോക്കൂ..

അവിടെ, Hari | (Maths) എന്ന ബ്ലോഗര്‍ അതിനു ചുട്ട മറുപടിയും കൊടുത്തിട്ടുണ്ട്‌..
വര്‍ഗീയക്കണ്ണുകളോടെ നോക്കിയാല്‍ എന്തിനേയും എളുപ്പം ജാതി തിരിച്ചു കാണാനാകും. ഒന്നാം സ്ഥാനം കിട്ടിയവന്‍ ഹിന്ദുവോ കൃസ്ത്യാനിയോ മുസ്ലീമോ ആയിരിക്കും. അതിനെ ജഡ്ജസിന്റെ ജാതി നോക്കി വിലയിരുത്തുന്ന കാലം രാജ്യത്തിന്റെ അപചയത്തിനേ ഉപകരിക്കൂ. നിസ്സാരമാണെന്നു നമ്മള്‍ കരുതുന്ന ഈര്‍ക്കിലുകളെപ്പോലും കൂട്ടിയിണക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ അഴുക്കും മാറാലകളും നീക്കുന്ന ചൂലു നിര്‍മ്മിക്കാന്‍ കഴിയൂ. ഉഷ ടീച്ചറേപ്പോലുള്ളവര്‍ ശ്രമിക്കേണ്ടത് അതിനാണ്. ബൂലോകത്തെ ഏറ്റവും മികച്ച ഫീഡ് ചൂണ്ടകളിലൊന്നാണ് ജാതിയെന്ന് കുറഞ്ഞകാലം കൊണ്ട് എന്റെ അനുഭവം.

അന്വേഷണങ്ങളെയും കണ്ടെത്തലുകളേയും അഭിനന്ദിക്കുന്നു. പക്ഷേ, യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ചിട്ടില്ലെന്ന് എനിക്കു തോന്നി. മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ കിട്ടാനുള്ള കാരണം ഇതൊന്നുമല്ല. മോഹന്‍ലാല്‍ അതിനായി ശ്രമിച്ചു. മമ്മൂട്ടി ശ്രമിച്ചില്ല. കാരണം അതു തന്നെ. ഒരു സുപ്രഭാതത്തില്‍ വിളിച്ചുണര്‍ത്തി ആരും മോഹന്‍ലാലിന് സമ്മാനിച്ചതൊന്നുമല്ല ഈ പദവി. അപേക്ഷ നല്‍കി കാത്തിരുന്ന് കടമ്പകള്‍ കടന്നു തന്നെയാണിത് നേടിയത്. ടെസ്റ്റും പരീക്ഷകളുമൊക്കെയില്ലേ ഈ ടെറിട്ടോറിയല്‍ ആര്‍മി പ്രവേശനത്തിന്. പണവും ബന്ധവും സ്വാധീനവുമൊക്കെ ഇതിലും ഘടകങ്ങളാകുന്നുണ്ടാകും. മുമ്പും പല രാഷ്ട്രീയക്കാരും ബോളിവുഡ് സിനിമാനടന്മാരുമൊക്കെ ഇതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട്. പക്ഷെ പ്രവേശനത്തിനു മുമ്പുള്ള കടമ്പകളില്‍ പലരും തട്ടിവീണു. ഇവിടെ അംഗീകരിക്കേണ്ടത് നേടണമെന്ന മോഹന്‍ലാലിന്റെ അദമ്യമായ ആഗ്രഹത്തെത്തന്നെയാണ്. പരിശ്രമത്തെയാണ്.

മേജര്‍ രവി. പ്രതിരോധ സേനകളെപ്പറ്റി വ്യക്തമായ അവബോധമുള്ളയാളാണ്. മമ്മൂട്ടിയേക്കാളേറെ മോഹന്‍ലാലിനെ വെച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. സ്വാഭാവികമായും അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ച സമയങ്ങളിലെങ്ങോ, ഉറവിട്ട ആശയമായിരിക്കും ടെറിട്ടോറിയല്‍ ആര്‍മി പ്രവേശനം. അതിനു വേണ്ടിയുള്ള യാത്രകളില്‍ മോഹന്‍ലാലിന് സഹായകമായത് മേജര്‍രവിയുടെ കണിശവും കൃത്യതയാര്‍ന്നതുമായ ഉപദേശങ്ങളാണ്. മേജര്‍രവിയുടെ രണ്ട് സിനിമകള്‍ അതിനുള്ള പ്രാക്ടിക്കല്‍ പരിശീലനവും നല്‍കിയെന്നും പറയാം.


ഇതൊക്കെയാണ്.. മതനിരപേക്ഷ ബുജികളുടെ മതനിരപേക്ഷതയുടെ ലക്ഷണങ്ങള്‍ എന്ന് വന്നിരിക്കുന്നു.. കഷ്ട്ടം!!

നിസ്സഹായന്‍ said...

പ്രവീണേ,

അസ്സലായിട്ടുണ്ട്, ഇത് താങ്കള്‍ക്കുമാത്രം കഴിയുന്നത് ! അതെ, പുണ്യപ്രാചീനജ്ഞാനത്തിന്റെ വിശുദ്ധരക്തം സിരകളിലൂടെ ഓടുന്ന വിശ്വമാനവികാ നിനക്ക് വന്ദനം. രോദനങ്ങള്‍ ശീലങ്ങളാക്കി വെറുപ്പും വിദ്വേഷവും പ്രത്യയശാസ്ത്രങ്ങളാക്കി നമ്മുടെ സനാതനനീതികളെ അട്ടിമറിച്ച് അവര്‍ പിളര്‍ക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ഭാരതമാതാവിന്റെ നെഞ്ചകമാണ്. ആഫ്രിക്കന്‍ ചാത്തന്‍/പുലയന്‍ എന്ന സമാനതകളില്ലാത്ത രൂപകത്തിലൂടെ ആ കറുത്ത എലികളെ തിരിച്ചറിഞ്ഞ് നമ്മെ അറഞ്ഞു ചിരിപ്പിച്ച വിശാല വീകെഎന്നിന് ഒരു പിന്തുടര്‍ച്ചക്കാരനായി, അന്തര്‍ദേശീയ ഉപമകള്‍ക്ക് ഇനിയും വഴിപ്പെടാനായി അവശേഷിക്കുന്ന ജന്മങ്ങളെ ഹാസ്യത്മകമായി ഇരുത്തിപ്പൊരിച്ച താങ്കളെ സനാതനനായരെന്ന് സ്നേഹപൂര്‍വം വിളിച്ച് ഒന്നഭിനന്ദിച്ചോട്ടെ !

വായുജിത് said...

ആഹഹ . പ്രവീണേ . കണ്ടോ താങ്കളെകൊണ്ട് ഗുണമുണ്ടായി . ചിലരൊക്കെ ജെറിയില്‍ ആഫ്രിക്കനേയും പുലയനേയുമൊക്കെ കണ്ടുതുടങ്ങി.

കറുത്ത എലി !! യേത് !!!!!!

thadhagathan said...

നമ്മടെ പിള്ളേര് "അവര്‍ ആന്‍ഡ്‌ സവര്‍ "എന്ന് പറയുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ പണി പുരയിലാണ്. നിര്‍മാണം ധനാട്യന്‍ മാരായ "ഇസ്ലു" എന്ന കഥാപാത്രം ആണ്. അവരുടെ കയ്യില്‍ ഒരു പാട് പണം ഉണ്ട്. ചെറിയ ചെറിയ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ട് . "സവര്‍ " എന്ന് കേട്ടാല്‍ കോപിക്കുന്നതിനേക്കാള്‍ നീര്‍മാതാക്കളെ പറഞ്ഞാല്‍ കലിപ്പ് തീരില്ല. "രാ" "വേ" (ചുരുക്ക പേരാണ് കേട്ടാ ) എന്നിവരെ പോലെ ഉള്ള വലിയ അപ്പികള്‍ ആണ് ഇതന്റെ തിരകഥകള്‍ രചിക്ക്കുന്നത് . അവരുടെ ബുദ്ധി അപാരം തന്നെ ആണ്. കണ്ണ് നിറഞ്ഞു പോയി. എന്ത് ബുദ്ധി അണ്ണോ? ഈ പണത്തിന്റെ മുകളില്‍ പരുന്തു പറക്കുമോ അണ്ണാ? പിന്നെ ചെറിയ ചില എലികള്‍ എല്ലാം മാളത്തില്‍ നിന്നും ഇറങ്ങിയിട്ടുണ്ട് കേട്ടാ. എലി കടിച്ചാല്‍ എലീ പനി വരുവേ. ( ഞമ്മന്റെ ചെക്കന്റെ " രാജ മാണിക്യം" സ്റ്റൈലില്‍ ആണ് എഴുതിയത് കേട്ട.. അല്ലെങ്കില്‍ തന്നെ " മാടമ്പി " ഭാഷ സവര്‍ണ ഭാഷ അല്ലെ ? ഇനി നമ്മള്‍ ആയിട്ടെന്തിനാ പുകില്‍ ..) എന്തായാലും സംഗതി കലക്കി കേട്ടാ. ഒരു വരവ് കൂടെ വരേണ്ടി വരും ..

കുട്ടന്‍ said...

അടുത്താല്‍ കാലത്തൊന്നും ഇങ്ങനെ ഒന്ന് വായിച്ചിട്ടില്ല ..
"സനാതന നായരായ" താങ്കള്‍ ,...
എന്തായാലും അഫ്രികാന്‍ മുഷിയും , പെരിച്ചാഴി യെയും ഒക്കെ പറ്റി പറയുമ്പോള്‍ സൂക്ഷിക്കുമല്ലോ .. :)
പോസ്റ്റ്‌ കലക്കി ..ആക്ഷേപഹാസ്യത്തിന്റെ മിട്ടായിയി ഇല് പൊതിഞ്ഞു വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ കൊള്ളേണ്ടിടത്‌ കൊണ്ട് എന്ന് മനസിലാക്കുന്നു ...
എഴുത്ത് തുടരുക ഭാവുകങ്ങള് ......

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@maharshi മനുഷ്യനെന്താ മനുഷ്യന്റെ ഭാഗത്തു നിന്നൂടെ?

@മനോരാജ് : അയ്യോ അങ്ങനെ പറയല്ലേ, കേരളത്തിനു ഒരു ഭാവി ബു.ജിയെ .നഷ്ടപ്പെടുത്തരുത്

പട്ടേപ്പാടം റാംജി : ആശങ്കകൾ പങ്കു വച്ചതിനു നന്ദി

@മത്താപ്പ് : ഉണ്ടോ? :) നോ കമന്റ്സ്

@മൈഡ്രീംസ് : പിന്നെ സമ്മതിക്കാതെ.

@നട്ടപ്പിരാന്തൻ : നന്ദി. ഹോ ഭാഗ്യം..ഉമ്മ നെറ്റിയിലാണല്ലോ :)

@കണ്ണനുണ്ണി,മോഹനം,ഷാൻ‌,‍രാമചന്ദ്രൻ വെട്ടിക്കാട്ട്, പാവത്താൻ‌ : നന്ദി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ഷെരിഫ്

ഞാൻ‌ അടുത്തു തന്നെ “തെങ്ങോലകൾക്ക് മഞ്ഞനിറം ബാധിക്കുന്നതിന്റെ പ്രതിവിധികൾ‌“ എന്ന ഒരു കാർഷിക പോസ്റ്റ് ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ റഫറൻസ് ആയി തീർച്ചയായും ഞാൻ ആ പൊത്തകം വായിച്ചിരിക്കും. പോരേ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@പാർപ്പിടം : അത്തരം ചിന്തകളാണു ഈ പോസ്റ്റിന്റെ ആധാരം.

@enaran :യോജിക്കുന്നു

മിസ്റ്റർ.കെ : വിട്ടുപോയവ ചൂണ്ടിക്കാണിച്ചതിനു നന്ദി. ഹമ്പട ഫീകരാ...

@ഗീത : നന്ദി, വായനക്കും അഭിപ്രായത്തിനും

രഞ്ജി, ഗോപകുമാർ : നന്ദി

സത : അതൊക്കെ അറിയാൻ വൈകി മാഷേ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ങൂം.........ആള് പുലിതന്നെ സമ്മതിച്ചു.അതെ എനിക്കു ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല.പിന്നെ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞ ചില കാര്യങ്ങള്‍ കൂടെ വായിച്ചപ്പോള്‍ ഹി.. ഹി.. ഹി....
“കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ ” എന്നമനസ്സുമായി വന്നതാ 32 വര്‍ഷത്തിനു ശേഷം ഇവിടെക്ക്..പലപ്പോഴും ചോര തിളക്കുന്നു...?????

കുറിക്കുകൊള്ളുന്ന എഴുത്ത്.ബൂലോകം വിട്ട് എഴുത്ത് ഭൂലോകത്തെക്ക് കൊണ്ടു വരണം.
എല്ലാ ആശംസകളും......

കര്‍ണ്ണന്‍ said...

മനോവിസ്സ്ലേഷണം ,ആധുനികം,ആധുനികോത്തരം ,അപനിര്‍മാണം തുടങ്ങി എല്ലാറ്റിനെയും പഴഞ്ഞനാക്കി , ജി .പി.രാമചന്ദ്രന്റെ അത്യന്ധാധുനിക ശൈലിയില്‍ എത്തി നില്‍ക്കുന്ന ചലച്ചിത്ര നിരൂപണത്തെ ഇത്ര പെട്ടെന്ന് ഇങ്ങനെ വി.കെ.എന്‍.രീതിയില്‍ പരിഹസിച്ചു ഇഷ്ടന്റെ തനിനിറം വെളിപ്പെടുത്തെണ്ടിയിരുന്നില്ല ,പ്രവീണ്‍. ഇത്തരക്കാര്കും വേണ്ടേ വയറ്റുപ്പിഴപ്പിനു ഒരു മാര്‍ഗം?കപട ഇടതുപക്ഷ ഇസ്ലാമിസ്ടുകല്കിടയില്‍ ബുദ്ധിജീവിയായി വിലസാനും പത്ത് പുത്തന്‍ പോക്കറ്റിലാക്കാനും അന്ജാര്ഗള്‍ഫു യാത്രകള്‍ ചക്കാത്തിന് ഒപ്പിക്കാനും വേറെ വഴിയൊന്നും കണ്ടിട്ടുണ്ടാവില്ല,മഹാനിരൂപകന്‍.

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ ഇയാള്‍ക്ക് ഒസാനയുമായി എത്തിയിട്ടുണ്ട് പ്രവീണിനെ സനാതന നായരാക്കി ഒരു നിസ്സഹായന്‍.

ഇത്തരക്കാരുടെ സംഖ്യ ജ്യോമെട്ട്ര്രിക്ക് പ്രോഗ്രെഷനില്‍ കൂടുന്ന ഇക്കാലത്ത് താങ്കളുടെ എഴുത്തു ഒരു പുരോഗമന ചരിത്ര ദൌത്യമാണ് പ്രവീണ്‍ .അഭിനന്ദനങ്ങള്‍.

പാലക്കുഴി said...

പ്രവീണ്.... നന്നായി പ്രതികരിച്ചു

നിസ്സഹായന്‍ said...

ഇവിടെ നമ്മള്‍ അങ്ങനെ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും പഞ്ചമനും കളിച്ച് സര്‍വത്രസുഖിനോ ഭവന്തുവായി കഴിഞ്ഞിരുന്ന പുഷ്കലകാലത്താണല്ലോ യൂറോപ്യന്‍ ചാതുര്‍വര്‍ണ്യന്മാരിലെ വൈശ്യന്മാര്‍ കച്ചവടത്തിനായി ഇന്ത പുണ്യഭൂവില്‍ വന്ന് വിളയാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ചത്. അതിനു മുമ്പ് തന്നെ ഇസ്ലാമിക വൈശ്യക്ഷത്രിയന്മാര്‍ ഇവിടെ വന്ന് പത്തു പതിനേഴു പ്രാവശ്യം മൊത്തം അടിച്ചു പൊളിച്ചതും കടവിറങ്ങിയതുമോര്‍ത്ത് നമ്മുടെ സുവര്‍ണ(Not സവര്‍ണ) 'കീഴ്വായുക്കള്‍' ഭാഗം ഒന്ന് , ഭാഗം രണ്ട് ....എന്നിങ്ങനെ എപ്പിസോഡുകളായി സ്വദേശാഭിമാനപൂര്‍വം കരഞ്ഞിരിക്കുന്നതു കാണുമ്പോള്‍ എല്ലാ അക്രമങ്ങളേയും നെഞ്ചത്തു കേറ്റങ്ങളേയും രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്തിരുന്ന മഹാമനസ്കമായ സംസ്ക്കാരത്തെ ഗതികേടായും ദേശീയതയില്ലായ്മയായും ബ്രാഹ്മണ്യത്തിന്റെ ഛിദ്രീകരണ-കൂട്ടിക്കൊടുപ്പ് ദൌര്‍ബല്യമായും ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന അവര്‍ണ-കീഴാള-മൌദൂതിയന്‍ അച്ചുതണ്ടിന്റെ നട്ടെല്ലൊടിക്കുന്ന ഈ പോസ്റ്റിനെ വീണ്ടും വീണ്ടും അകൈതവമായി അഭിനന്ദിച്ചു കൊള്ളട്ടെ. പിന്നീട് ബ്രിട്ടീഷ് ബ്രാഹ്മണാദിസവര്‍ണരെ കണ്ടപ്പോള്‍ വേദാന്തപരിലസിതമായ മന്ദഹാസത്തോടെ നമ്മുടെ നാടന്‍ ബ്രാഹ്മണേഭ്യന്മാര്‍ (സംസ്ക്രൂ-ബ്രാഹ്മണേഭ്യഃ)സര്‍വസംഗപരിത്യാഗികളായി വാപൊളിച്ചു കിടന്നുകൊടുത്ത് ഔദാര്യപൂര്‍വം നമ്മെ ഏറ്റെടുത്തു പരിപാലിപ്പാന്‍ അവസരം കൊടുത്തുപോന്നെതെല്ലാം സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നതായി ദലിത-മൌദൂതി സാഹിത്യാദികളിലൂടെ അധമര്‍ണന്മാര്‍ നമ്മെ പരിഹസിച്ചു കൊണ്ടിരിക്കുമ്പോള്‍ ചുട്ടമറുപടി ഹാസ്യനിപുണനായ വട്ടുപറമ്പത്തു പ്രവീണവര്‍കളാല്‍ കര്‍തൃത്വമാക്കപ്പെട്ടതിനേയും നന്‍ട്രിയോടെയല്ലാമല്‍ എങ്ങനെ സ്മരിക്കപ്പെടാതെയാഹും !

മൌഗ്ലി said...

ജി പി ക്കും രാമനുണ്ണിക്കും പ്രോത്സാഹനം നല്കുകല്ലേ വേണ്ടത് ????

തത്വമസിഃ... said...

കണ്ടോ കണ്ടോ

അന്നം തരുന്ന കൈകളെ പറഞ്ഞപ്പോൾ പാവപ്പെട്ട - സഹായമൊന്നും ലഭിക്കാത്ത - ശുദ്ധഗതിക്കാർക്ക് കൊള്ളുന്നത് കണ്ടോ!!!

അന്നം തരുന്ന ഫ്രണ്ടന്മാർക്ക് പാദസേവ ചെയ്യണ്ടേ! അതിനു “വട്ടപ്പറമ്പനെ” “വട്ടുപറമ്പൻ” ആക്കാനും ചില നിർലജ്ജന്മാർക്ക് ലജ്ജയില്ലത്രെ!

തത്വമസിഃ... said...

നിർലജ്ജ ഫ്രണ്ടന്മാർക്ക് ഡൌട്ടാകാതിരിക്കാൻ എന്റെ ജാതിയും മതവുമൊക്കെ പറഞ്ഞേക്കാം

പേരു തന്നെ കണ്ടില്ലേ, മലമുകളിലിൽ ഇരിക്കുന്ന അയ്യനാരുടെ വാചകം!

പടമോ, ഉഗ്രൻ സവർണ ഹൈന്ദവം! വിളക്ക്!

വിളക്ക് ഹറാമാന്ന് എത്രകാലം മുൻപ് നമ്മളുടെ മന്ത്രി പറഞ്ഞതാണ് അല്ലെ?

തത്വമസിഃ... said...

പോസ്റ്റിനെ പറ്റി ഒന്നും പറഞ്ഞു നിൽക്കാൻ പറ്റില്ല എന്നു വരുമ്പോൾ ഒരൊന്നാന്തരം മാർഗമത്രെ, ചർച്ചയുടേ ഗതി മാറ്റുക. അതിനൊന്നാന്തരം വഴിയത്രെ, ബ്ലോഗറെ വ്യക്തിപരമായി അധിക്ഷേപിക്കുക!

അല്ലേ വട്ടുപറമ്പാ?

sarath said...

ഈ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയതയെ ആക്ഷേപഹാസ്യം എന്ന ലേബലില്‍ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം! അതിന്‌ അനുകൂലമായി ലഭിക്കുന്ന കമന്റുളോ, മൃദുഹിന്ദുത്വ മനോഭാവം സാധാരണക്കാര്‍ എന്ന് പറയുന്നവരിലും നിക്ഷ്പക്ഷ ബ്ലോഗര്‍മാര്‍ എന്നു പറയുന്നവരിലും എത്രമാത്രം അപകടകരമായി വളര്‍ന്നിരിക്കുന്നു എന്ന് കാണിച്ചു തരുന്നു. പ്രവീണ്‍ എന്ന മൃദുഹൈന്ദവന്‍ തമാശയാണ്‌ പറഞ്ഞതെങ്കിലും ഒട്ടുമിക്ക ഹോളീവുഡ് സ്റ്റുഡിയോകളേയും പോലെ ടോം ആന്റ് ജെറിയുടെ ഉപജ്ഞാതാക്കളായ MGM സ്ഥാപിച്ചതും, അതിന്റെ തലപ്പത്തിരിക്കുന്നതും സയണിസ്റ്റ് കിങ്കരന്മാരായ വലതുപക്ഷ ജൂതന്മാര്‍ ആണെന്നത് ഒരു സത്യമാണെന്നതിനാല്‍ തന്നെ ഈ ടോം ആന്റ് ജെറിയും വലതുപക്ഷ-സയ്ണിസ്റ്റ്-മുതലാളിത്ത-ഹിന്ദുത്വ അജണ്ട സമൂഹത്തില്‍ കുത്തിവയ്ക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ Anti-Israel-Jewish കൂട്ടായ്മയില്‍ boycott Tom & Jerry എന്നതും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കേണ്ടതാണ്‌.

ഒഫ്: ശത്രുക്കളെ ഉപയോഗിച്ചു തന്നെ അവര്‍ക്കെതിരെ വളരണം എന്നുള്ളതിനാല്‍, സയണിസ്റ്റ് -ജൂത ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ IBM,Google, Microsoft,Dell, Intel, Linux, എന്നിവ നമ്മുടെ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് ഇതിനോടകം പ്രഖ്യാപിച്ചുകൊള്ളുന്നു.

vavvakkavu said...

നന്നായി

thadhagathan said...

അത് ശരി അപ്പോള്‍ "അവര്‍ണ-കീഴാള-മൌദൂതിയന്‍ " ഒരു അച്ചു തണ്ട് ഉണ്ട്. അല്ലെ ?
അതിന്റെ നട്ടെല്ലിന്റെ മുകളില്‍ ആണ് പ്രവീണ്‍ അടിച്ചത് ?
"ദലിത-മൌദൂതി സാഹിത്യാദികളിലൂടെ" മലയാള സാഹിത്യ ശാഖക്ക് മഹത്തായ പല ലേഖനങ്ങളും ഇവര്‍ നല്‍കുന്നുണ്ട് .
ഇതൊക്കെ നമ്മല്ല്ക് പറഞ്ഞു തരാന്‍ ഈ നിസ്സഹായനായ ഒരു അണ്ണന്‍ മാത്രമേ ഉണ്ടായുള്ളൂ.
അണ്ണന് പുലിയാണ് കേട്ടാ. വെറും പുലിയല്ല പുപ്പുലി.

ശ്രീക്കുട്ടന്‍ | Sreekuttan said...

നന്നായി. :)

Gireesh said...

‘ടോം’ എന്ന പേരും സവർണ ബ്രാഹ്മണിക ചിഹ്നമായ ‘ഓം’ തമ്മിലുള്ള സാദൃശ്യം കേവലം യാദൃശ്ചികമല്ല എന്നു മനസ്സിലാക്കുകയാണ് മാനവിക പക്ഷത്ത് നിൽക്കുന്ന ബുദ്ധിജീവികളായ നമ്മൾ ആദ്യം തിരിച്ചറിയേണ്ട വസ്തുത.

കര്‍ത്താവെ...! ദിദ്‌ ഇപ്പോലാണല്ലോ മനസ്സിലായത്... മതിയാക്കി... മതിയാക്കി... :)

chithrakaran:ചിത്രകാരന്‍ said...

അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
പ്രീണന ബക്കറ്റുകളുമായി ഇസ്ലാമിക തീവ്രവാദികളുടെ
ഇഫ്താറില്‍ പങ്കെടുത്ത നന്ദി പ്രകടിപ്പിക്കാനായി കൈവെട്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ഇസ്ലാമികതക്കു പിന്നാലെ കൂട്ടയോട്ടം ആരംഭിച്ചിരിക്കയാണ്.
കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഈ പോക്ക് എവിടെക്കാണാവോ... ഭയം തോന്നുന്നു ... ലോകം വളരുന്നത്‌ മേലോട്ടോ കീഴോട്ടോ ?..

സുശീല്‍ കുമാര്‍ പി പി said...

സവര്‍ണ്ണതയും സവര്‍ണ്ണ ബോധവും ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം തന്നെയാണ്‌. എന്നാല്‍ കണ്ണില്‍ കണ്ടതിനെല്ലാം അതിനെ വെച്ച് വിലയിരുത്തുന്നത്‌ ശരിയല്ല. പ്രത്യേകിച്ചും, ഓരോ കലാസൃഷ്ടിയും അത് രൂപപ്പെട്ട കാലത്തെ സാമൂഹ്യാവസ്ഥയെ പ്രതിഫലിപ്പിക്കുമെന്നിരിക്കെ.

ഡോ. ഇക്ബാലിന്റെ അഭിപ്രായത്തെ വളരെയേറെ വിലമതിക്കുന്നു.

"വെള്ളി രേഖ said...
മൈമുന്ണിയെ മുസ്ലിം ആയിട്ടല്ല ഒരു കച്ചവടക്കാരനായിട്ടാണ് കാണേണ്ടത്. കച്ചവടക്കാരനും അയാളെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്രയും നിസ്സഹായയുമായ സ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധമാണ് എം ടി ചിത്രീകരിക്കുന്നത് . മത ജാതി സ്വതം കാണുകയും മറ്റു സ്വതങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്ന കേരള "മതേതരവാദി" കളാണ് കേരളത്തിലെ മത സൌഹാര്‍ദം ഇത്തരം ലേഖനങ്ങളിളൂടെ നശിപ്പിക്കുന്നത് "
-ഡോക്ടര്‍ ബി ഇക്ബാല്‍"

മത സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കെ ഇ എ കുഞ്ഞഹമ്മദിന് ഹമീദ് ചേന്ദമംഗലൂര്‍ കൊടുത്ത മറുപടിയും പ്രസക്തമാണ്. ഭാഷ, പ്രദേശം തുടങ്ങിയ സ്വത്വങ്ങളില്‍ ഒന്നു മാത്രമാണ്‌ മതം എന്നിരിക്കെ, അതിനെ ഉയര്‍ത്തിപ്പിടിക്കുന്നതുപോലെ സവര്‍ണ്ണത, അവര്‍ണ്ണത എന്നിവയെ ഉയര്‍ത്തിക്കാട്ടി കലാരൂപങ്ങളെ വിലയിരുത്തുന്ന 'ഉള്‍ക്കാഴ്ച' എല്ലായ്പ്പോഴും അത്ര ശരിയാകണമെന്നില്ല.

elora said...

ഹി ഹി, പ്രവീൺ നന്നായിരിക്കുനു, പക്ഷെ താങ്കൾ അമേരിക്കയെ പറ്റി ഒന്നും പറഞില്ല, അമേരിക്കയെ പറ്റി പറയതെ ഈ ലേഘങ്ങൾ പൂർണമാകില്ല എന്നു അരിഞുകൂടെ,


മിനിമം ടൊമ്മിനിന്റെയ് അമ്മാവനാണു അങ്കിൾ ടൊം എന്നെങ്കിലും....

ചാർ‌വാകൻ‌ said...

പ്രവീൺ, നന്നായിട്ടുണ്ട്.തുടരുക.കാര്യങ്ങളെ ഇങ്ങനെ ന്യൂനീകരിച്ചു കാണാനുള്ള വൈഭവം വകവെക്കുന്നു.
ഒന്നോർക്കുന്നത് നല്ലതുതന്നെ.അത്,പൊതുബോധമെന്ന വികാരം.ഉണ്ടാവുന്നു എന്നതിനേക്കാൾ ഉണ്ടാക്കുന്നൂ എന്നുപറയുകയാണ് കൂടുതൽ ശരി.സിനിമ,കാർട്ടൂൺ,സംഗീത എന്നിത്യാദി സാംസ്കാരിക രൂപങ്ങൾ ‘’മൂലധന’‘മാവുന്നത് എങ്ങനെയെന്നറിയാൻ ,ധാരാളം പഠനങ്ങൾ ലോകത്തു നടന്നിട്ടൂള്ളത് കുറച്ചെങ്കിലും വായിച്ചു നോക്കുകയേ നിവൃത്തിയുള്ളൂ.കൈയ്യടികൾ ആസ്വദിക്കുക(ബ്രൈറ്റു പോലും കൈയ്യടിച്ചല്ലോ?)

അസ്തലവിസ്ത said...

ജിപിയെപ്പോലുള്ളവരുടെ പോസ്റ്റുകളാണ്‍ ജോക്കര്‍‌‌ സത്യാന്വേഷി ടീമിന്റെയും ചാര്‍‌‌വാകന്‍ നിസ്സഹായന്‍‌‌‌‌ ടീമിന്റേയും പരസ്പരസഹായ സം‌‌ഘങ്ങള്‍‌‌ക്ക് വളം‌‌. അതുകൊണ്ട് ചാര്‍‌‌വാകന്റെ വിഷമം ന്യായമാണ്, ജിപിയെത്തന്നെയാണു പറയേണ്ടത്, ഇയാള്‍‌‌ സിനിമയിലെ ജാതി ചികഞ്ഞു തുടങ്ങിയിട്ട് കാലം കുറേയായി. കഥാപാത്രങ്ങള്‍‌‌ക്ക് പേരിടുന്നതിനു വരെ പേടിയാവുമല്ലോ സിനിമാക്കാര്‍‌‌ക്ക്.

Ajith said...

borrowing kalidasan's words to express my view of Praveens & GP's post.

1."തികച്ചും ഭാവനയില്‍ നിന്നുമുണ്ടാകുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു പേരു കൊടുക്കണമല്ലോ. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അല്ലാത്തവര്‍ കേരളത്തില്‍ ആരും തന്നെയില്ല. പേരുകൊണ്ട് സൂചിപ്പിച്ചില്ലെങ്കിലും പരിസരം കൊണ്ടെങ്കിലും അവരുടെ മതം സൂചിപ്പിക്കാതെ പറ്റില്ലല്ലോ.

2.ഒരു സിനിമയിലെ കഥാപാത്രം ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ത്താല്‍ അത് പൊതു സമൂഹത്തെ ബാധിക്കില്ല. പക്ഷെ ഒരു മനുഷ്യന്‍ ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ അത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

to conclude..
--------------

ജി പി രാമചന്ദ്രന്റെ സിനിമ നിരൂപണം സിനിമാ നിരൂപണമായി എനിക്കു തോന്നിയിട്ടില്ല ഇതു വരെ. സിനിമാക്കഥാ നിരൂപണം എന്നേ അതിനെ ഞാന്‍ വിളിക്കു. ഈയിടെ അത് സിനിമാക്കഥയിലെ മതനിരൂപണം എന്ന നിലയിലേക്കു താണിട്ടും ഉണ്ട്."

After all commercial films are a source of 'entertainment' alone

നിസ്സഹായന്‍ said...

@ അസ്തലവിസ്ത

"ജിപിയെപ്പോലുള്ളവരുടെ പോസ്റ്റുകളാണ്‍ ജോക്കര്‍‌‌ സത്യാന്വേഷി ടീമിന്റെയും ചാര്‍‌‌വാകന്‍ നിസ്സഹായന്‍‌‌‌‌ ടീമിന്റേയും പരസ്പരസഹായ സം‌‌ഘങ്ങള്‍‌‌ക്ക് വളം‌‌."

അസ്തലവിസ്ത, ഇന്ത്യാഹെറിട്ടേജ്, പാര്‍ത്ഥന്‍, കുറെ 'ശ്രീ'കള്‍, പ്രവീണ്‍തൊഗാഡിയ, സത, വായുജിത്ത്, ചക്രവ്യൂഹം, ജയകൃഷ്ണന്‍ കാവാലപ്പണിക്കര്‍, പിന്നെ ബൂലോകത്തെ കാക്കത്തൊള്ളായിരം നായനുകളും നമ്പൂരികളും മതരഹിത ജാതിരഹിത മതേതരത്വജീവികളും ഒരു ടീമായോ പരസ്പരസഹായ സംഘമായോ ഈയുള്ളവനു തോന്നിയിട്ടില്ല....സത്യം! സത്യം! സത്യം!!!!

നിസ്സഹായന്‍ said...

ചാര്‍വാകോ,

"കൈയ്യടികള്‍ ആസ്വദിക്കുക(ബ്രൈറ്റു പോലും കൈയ്യടിച്ചല്ലോ?)"
ബ്രൈറ്റ് ഒരു വെറും യുക്തിവാദി മാത്രമല്ലേ ! അദ്ദേഹത്തിന് ഒരു സാമൂഹിക രാഷ്ട്രീയ/സാംസ്കാകരിക/വീക്ഷണമുണ്ടാകണമെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാനാകും !! ജനനം കൊണ്ടു തന്നെ തനി സവര്‍ണനാണെന്നു തോന്നുന്ന ടി യാന് പാര്‍ശ്വവത്ക്കൃതരോടുള്ള പുച്ഛമാണ് മേല്‍ക്കൈയടി ! ഫലത്തില്‍ ഇന്ത്യയില്‍ വരട്ടുയുക്തിവാദികളാകുന്നവര്‍ സവര്‍ണതയോട് ഐക്യപ്പെടുന്നതില്‍ അത്ഭുതമില്ല.

വായുജിത് said...

അസ്തല വിസ്ത.

അതൊക്കെ മാറിയും മറിഞ്ഞും വരും. ഒരു കാലത്ത് ചിത്രകാരന്‍ ഇസ്ലാമിക മത മൌലികവാദികള്‍ക്ക് ആരായിരുന്നു ??. മറ്റു മതസ്ഥരുടെ വിശ്വാസത്തെ തെറി വിളിച്ചപ്പോള്‍ ചിത്രകാരന്‍ എന്നു പറഞ്ഞാല്‍ പാല്പായസം (എന്റമ്മേ ഇതിനി സവര്‍ണ്ണം ആകുമോ ആവോ )ആയിരുന്നു.

ഇപ്പോള്‍ ദാ ചിത്രകാര്‍നു തലയ്ക്ക് സ്ഥിരതയില്ലെന്നു വരെ പറഞ്ഞു കളഞ്ഞു ജോക്കര്‍ , നിസ്സഹായ കൂട്ടായ്മകള്‍ .

കാളിദാസനെഴുതുന്ന കാര്യങ്ങള്‍ക്ക് ഇവരൊക്കെ കമ്മന്റോടു കമ്മന്റായിരുന്നു. ഇപ്പോള്‍ കാളിദാസനും സവ്ര്ണ്ണ പരിവാര്‍ ആയി.

ബുദ്ധിജീവികളേയും യുക്തിവാദികളേയും ഇവര്‍ പിന്താങ്ങും . പക്ഷേ അത് ഒരു കൂട്ടരുടെ ഒഴിച്ച് മറ്റുള്ളവരുടെ വിശ്വാസത്തിന്റെ യുക്തി രാഹിത്യം പറയുമ്പോള്‍ മാത്രം. ഇസ്ലാമിലെ യുക്തി രാഹിത്യത്തെ പറ്റി പറഞ്ഞാലോ പോപ്പുലര്‍ ഫ്രണ്ടിന്റെ കൈ വെട്ടലിനെ പറഞ്ഞാലോ , മത തീവ്രവാദത്തെ പറ്റി പറഞ്ഞാലോ യുക്തിവാദികളുടെ ആപ്പീസ് പൂട്ടും . അപ്പോള്‍ തന്നെ പട്ടം കൊടുക്കും “സംഘ പരിവാര്‍“ എന്ന്. മതമൌലികവാദികളുടെ വളപ്പില്‍ കെട്ടിയിരിക്കുന്ന കില്ല പട്ടികള്‍ കൊടുക്കുന്ന പട്ടം വേറെയാണ് . അത് സവര്‍ണ്ണ പട്ടം .

വായുജിത് said...

ഇവിടത്തെ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ എല്ലാം പ്രതിനിധിയായി ഇസ്ലാമിക മതമൌലിക വാദികളുടെ എച്ചില്‍തീനികളെ ആരും നിയമിച്ചിട്ടില്ല .

മറുപടിയില്ലെങ്കില്‍ പിന്നെ എതിരു പറയുന്നവനെ സവര്‍ണ്ണനാക്കിയാല്‍ കാര്യം കഴിഞല്ലൊ . അംബേദ്കറിന്റെ വാക്കുകള്‍ ആയിരുന്നു കുറെ നാളായി ഇവരെ പോലെയുള്ളവരുടെ ആയുധം . അംബേദ്കറ് പറഞ്ഞതും എന്നാല്‍ ഇവര്‍ പറയാത്തതുമായ കാര്യങ്ങള്‍ പുറത്തെത്തി തുടങ്ങിയപ്പോള്‍ പിന്നെ അധോവായും ഊര്‍ദ്ധ്വവായും ഒരുമിച്ചു പോകുന്ന അവസ്ഥയിലാണ് .

വഴിയേ പോകുന്ന നായയുടെ കളറുനോക്കിയും സവര്‍ണ്ണ അവര്‍ണ്ണ തരം തിര്‍വു നടത്തുന്ന ഇവരെ പോലെയുള്ള മനോ രോഗികളാണ് ദളിതരുടെ ശാപം.

മേഘസന്ദേശം said...

നമസ്തേ, ഹലോ, നമസ്കാരം എന്നീ സവർണ അഭിവാദനങ്ങൾ ഉപയോഗിക്കാൻ നിവൃത്തിയില്ലാത്തതിനാൽ എല്ലാവർക്കും ഒരു “അസലാമു അലൈക്കും”

തെളിച്ച് വ്യക്തമായി പറയാം -

നിസഹായൻ എന്ന ഡി‌എച്ച് ആർ.എം ലേബൽഡ് എൻഡി‌എഫ് സ്പോൺസേഡ് ടീമിനും, പുലരി,ജോക്കർ എന്നീ ഡയറക്ട് എൻ‌ഡി‌എഫ് ടീമിനും സത്യാന്വേഷി എന്ന ഇന്റർമീഡിയറ്റ് ലിങ്ക് ടീമിനും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ഉള്ളതെല്ലാം അതീവ പരിശുദ്ധമായ കാമുക-കാമുകീ ബന്ധമാണെന്നും, നിസഹായന്റെ പോസ്റ്റിൽ കമന്റുന്നതാരൊക്കെ ആണെന്നും അവരുടെ കമന്റുകളിൽ പറയുന്നതെന്തെന്നും ഒന്നോടിച്ച് നോക്കുന്നവർക്ക് മനസിലാക്കാൻ അത്ര വലിയ “അവർണ ഇസ്ലാമിസ്റ്റ്!“ ഒന്നുമാകേണ്ടതില്ല :)

കുറച്ച് നാൾ മുമ്പ് വരെ സംഘപരിവാർ ഫാസിസ്റ്റുകളിൽ നിന്ന് ഇസ്ലാമിക ജനതയെ രക്ഷിക്കാൻ പടച്ചവൻ നേരിട്ടിറക്കി വിട്ടവരെന്ന് സ്വയം വിശേഷിപ്പിച്ച ചിലർ “കുരങ്ങന്മാർ” ഒഴികെയുള്ള പുകസകാർ തള്ളിപ്പറഞ്ഞപ്പോൾ, ഭൂരിപക്ഷത്തെ ഉള്ളിൽ നിന്ന് തകർത്താലേ നിലനിൽ‌പ്പുള്ളു എന്ന് മനസിലാക്കി തങ്ങളുടെ സ്വന്തം “ഹൂ’മ’ൻ റൈറ്റ്” പരണയ്ക്ക് മുകളിൽ ചിലരെ പിടിച്ചിരുത്തി ദളിതരുടെ ഒരേ ഒരാശ്രയം ഞമ്മളാണ് എന്ന ലൈനിൽ സ്വയം അവരോധിക്കുന്നതെന്തിനെന്ന് മനസിലാക്കാൻ താലിബാൻ ട്രെയിനിംഗും വേണ്ടതില്ല!

ഇനി, ഈ കമന്റിനു മറുപടിയായി വീണ്ടും മുണ്ടുപൊക്കാൻ മിനക്കെടണമെന്നില്ല. ഇനിയും അത് കാണാൻ ഇവിടാർക്കും താത്പര്യമില്ല. ഇനി കാണാൻ തോന്നുമ്പോൾ തന്നെ മൈസൂരിലോ മറ്റോ പോകുമ്പോൾ കാശു ചോദിക്കുന്ന ഐറ്റംസിനു കാശു കൊടുക്കാതെ കണ്ടോളാം.

ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ നാളെ എന്റെ രക്ഷകനാണെന്നവകാശപ്പെട്ട് ഇവർ വരുമ്പോൾ എനിക്കും ചിലരെ പോലെ അവർക്ക് വേണ്ടി മുണ്ടു പൊക്കേണ്ട ഗതികേടുണ്ടാകും.

Ajith said...

Praveen, I happened to see an article in a liberal Pakistani daily website 'The tribune'. It seems to be a coincidence as the theme appears similar.

The columnist Ali Syed is the sub-editor of Tribune.


Column: Ban Tom & Jerry

Link: http://blogs.tribune.com.pk/story/1559/ban-tom-and-jerry/

Mr. Sk. [Agent Code Black] said...

From The Tribune Column.

Commercials: I want the Punjab government to look into some, no, all the commercials on television that show Pakistani society to be happy, satisfied and prosperous, because such visions are also a thing of myth, and as such, possibly merit banning. Bear in mind that I might be entirely wrong in suggesting these bans, but that is why we have an elected government in place; to stop such erroneous thinking from becoming law. Right


And thanks to Ajith for Showing this...

വാക്കേറുകള്‍ said...

ഇപ്പള്‍ത്തെ കാലത്ത് അണ്ണാച്ചിമാര്‍ വരെ ഇങ്ങനെ പണിയെടുക്കില്ല. അമ്മാതിരി വിധേയത്വമല്ലേ ഒരോര്‍ത്തര്‍ടെ ബ്ലോഗ്ഗ്ഗില്‍ എഴുതി വച്ചിരിക്കണേ...
ഇമ്മടെ രാമചന്ദ്രട്ടന്റെ (അതോ ഇക്കയോ) ആ എന്തൂട്ടേലും ആകട്ടെ ബ്ലോഗ്ഗ് കണ്ടോ? തകര്‍ത്ത്ണ്ട്....

പ്രവീണേ ശരിക്ക് കൊട്ടീട്ടുണ്ട് ട്ടാ ഈ പോസ്റ്റില്‍..കൊറേ ഈമ്പന്മാരുണ്ട് താങിപ്പിടിച്ചും തുടച്ചു കൊടുത്തും നടക്കുന്നു.

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

'ഉള്‍ക്കാഴ്ച'യിലൂടെയാണ്‌ ഇവിടെ എത്തിയത്‌. ഇതിലെ സറ്റയര്‍ ഇഷ്ടപ്പെട്ടു.

പക്ഷേ t'Om' മുമാരുടെ ഭീകരതകള്‍ ഈ പോസ്റ്റിലെ അക്ഷേപത്തിനു 'ഇര'യാക്കിയ പോസ്റ്റ്‌ നിരൂപിക്കുന്നതിനെക്കാല്‍ 'വര്‍ണ്ണാ'ധിഷ്ടിതമാണു.

സവര്‍ണ്ണണ്റ്റെ നായ ശൂദ്രയായ ഒരു സ്ത്രീ നല്‍കിയ ഭക്ഷണം കഴിച്ചതിണ്റ്റെ പേരില്‍ ആ നായയെയും ആ സ്ത്രീയെയും ഗ്രാമത്തിന്നും നാടുകടത്തുകയും 15000 രൂപ ആ സ്ത്രീക്ക്‌ പിഴയിടുകയും ചെയ്ത വാര്‍ത്ത വേദകാലത്തിലേതല്ല. ഇന്നു ഭോപ്പാലില്‍ സംഭവിച്ചതാണ്‌.

മധ്യേഷ്യയില്‍ നിന്നു അതിക്രമിച്ചുവന്ന സവര്‍ണ്ണണ്റ്റെയും അവരുടെ മൂടുതാങ്ങികളുടെയും ഭീകരതകള്‍ ഒരിക്കലും നിലയ്ക്കുന്നില്ലെന്നര്‍ഥം. അവണ്റ്റെ ഓരോ ശ്വാസത്തിലും 'കാവി' വര്‍ണ്ണം പരസ്യമായും രഹസ്യമായും ഇഴപിരിയാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ സിനിമകളില്‍ ആ ബിംബങ്ങള്‍ നിഴലിക്കുയും അവണ്റ്റെ വര്‍ണ്ണത്തിനു പുറത്തു നില്‍ക്കുന്നവരെ 'അവ'മതിക്കുകയും ചെയ്യുന്നു എന്നു ആരെങ്കിലും നിരീക്ഷിച്ചാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല.

തനിക്ക്‌ കൊള്ളാവുന്നതായി തോന്നുന്നതൊക്കെ സ്വന്തമാക്കുകയും വേണ്ടിവന്നാല്‍ ഭ്രൂണം പോലും കുത്തികലക്കി അധിനിവേശിക്കുന്ന കാവിയുടെ ഫാസിസ വിളയാട്ടത്തിണ്റ്റെ മലീമസത ഓരോ നിമിഷവും നാം അനുഭവിക്കുന്നുണ്ട്‌ .

ഭഗവത്ഗീത പോലുള്ള ജാതിയുടെയും ചാതുര്‍വര്‍ണ്ണ്യത്തിണ്റ്റെയും കൈപുസ്തകങ്ങളെ പോലും പരിണാമശാസ്ത്രത്തിണ്റ്റെയും ദ്രവ്യ-ഊര്‍ജ്ജ സംരക്ഷണനിയമവുമായി പോലും വ്യാഖ്യാനിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ നാരായണഗുരുവിനെ പോലും ഒരു വിദ്വാന്‍ അടുത്തകാലത്തു പറഞ്ഞുകളഞ്ഞതു, അദ്ധേഹം ഒരു 'അവ'താരമാണെന്നു. പക്ഷേ താരങ്ങളല്ലാത്ത ഈഴവന്‍മാരെ NSS-ണ്റ്റെ ആപ്പീസ്‌ മുറ്റത്തൂടെ നടക്കാന്‍ പോലും സമ്മതിക്കുകയില്ല എന്നത്‌ വേറെകാര്യം.

പണ്ടു പാലാഴിമഥനം നടന്ന സമയത്തു മന്ഥര പര്‍വ്വതം താണുപോയപ്പോല്‍ അതിനെ മുകളില്‍ പൊക്കികൊണ്ടുവന്നതു ഒരു 'കൂര്‍മ്മ'വും അത്‌ പരിധിവിട്ടു മുകളില്‍ പോയപ്പോല്‍ 'ഗരുഡന്‍' വന്നുമുകളിലിരുന്നു സമനിലയിലാക്കുകയും ചെയ്തെന്നും വേദങ്ങള്‍ പറയുന്നു. ഇവിടെ ഇതെല്ലാം നിയന്ത്രിക്കപ്പെട്ടതും ശക്തിയുടെ പ്രതിരൂപങ്ങളായതും 'അവ'ങ്ങളിലൂടെയായിരുന്നു.

"അവ" എന്നാല്‍ സംസ്കൃതഭാഷാപ്രകാരം "അധോഗതി"യിലുള്ളവര്‍ എന്നാണു. അപ്പോല്‍ ഈ അവങ്ങളെ സ്വന്തമാക്കണമെങ്കില്‍ അവരെ "താര"മാക്കണം. അങ്ങനെയവര്‍ അവതാരങ്ങളായി. കലയായാലും സിനിമയായാലും t'Om' മുമാര്‍ കാവിവര്‍ണ്ണങ്ങളിടൂടെ അതെല്ലാം കറുപ്പും വെളുപ്പും തിരിക്കാന്‍ കഴിവുറ്റവരാണു. അവരതു ആരംഭിച്ചതു അക്ഷരം വായിക്കുവണ്റ്റെയും കേല്‍ക്കുന്നവണ്റ്റെയും ചെവിയില്‍ ഈയ്യം ഒഴിച്ചുകൊണ്ടാണു.

പക്ഷേ എനിക്കു മനസ്സിലാവാത്തതു 'നായര്‍' എന്ന ശൂദ്രജാതിയില്‍ പെടുന്നവര്‍ എങ്ങനെ സവര്‍ണ്ണനായി രൂപമാറ്റം വന്നു എന്നാണു. 'അവ'ങ്ങളെ 'താര'മാക്കുന്ന ഫോര്‍മുല തന്നെയായിരിക്കുമോ അതിണ്റ്റെ പിന്നിലും.

ഓഫ്‌ : NDF -നു അമേരിക്കയില്‍ നിന്നു സഹായം കിട്ടുന്നുവെന്നു ഇ.പി ജയരാജന്‍. അതും ഇന്നത്തെ വാര്‍ത്ത. ഈ നൂറ്റാണ്ടിലെ തമാശയായി ഇതിനെ പരിഗണിച്ചാല്‍ ഈ പോസ്റ്റിലെ (പരി)ഹാസ്യവും ഇ.പി ജയരാജനോടൊപ്പം അവാര്‍ഡ്‌ പങ്കിടും.

ജയകൃഷ്ണന്‍ കാവാലം said...

അസതോമാസദ്ഗമയ എന്നത് സത്യത്തില്‍ ഹൈന്ദവവത്കരിക്കപ്പെട്ട ഒന്നല്ലേ??? അല്ലെങ്കില്‍ പിന്നെ അതില്‍ ‘തോമാ’ എവിടുന്നു വന്നു??? സവര്‍ണ്ണ ഹൈന്ദവ ഫാസിസ്റ്റുകള്‍ വിശദീകരിക്കണം...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അപ്പോ “ഭർ‌ഗോ ദേവസ്യ ധീമഹി” യിലെ ‘ദേവസ്യ’യോ ? :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ദയവ് ചെയ്ത് പോസ്റ്റുമായി ബന്ധപ്പെട്ട കമന്റുകൾ എഴുതുക. വ്യക്തിവിദ്വേഷം തീർക്കാനുള്ള വേദിയായി ഈ ബ്ലോഗ് ഉപയോഗിക്കാതിരിക്കുക. :)

രണ്ടുപേരുടെയും ചില കമൻറ്റുകൾ‌ ഡിലീറ്റുന്നു.

സ്നേഹപൂർവ്വം
പ്രവീൺ‌

കാക്കര kaakkara said...

പ്രവീൺ... നന്ദി... ഇത്‌ തന്നെയാണ്‌ മറുപടി... ഇനിയും പ്രതീക്ഷിക്കുന്നു...

പ്രവീണിന്റെ ഈ പോസ്റ്റ് നമ്മുടെ കലകളിൽ... നമ്മുടെ ഭാഷയിൽ... നമ്മുടെ ആചാരങ്ങളിൽ... എല്ലാം... വർഗീയതയും സവർണ്ണതയും “ഉണ്ടാക്കിയെടുക്കുന്ന” ബുജികൾക്കും മതഭ്രാന്തൻമാർക്കും ജാതികോമരങ്ങൾക്കുമായി “ഡെഡിക്കേറ്റ്‌” ചെയ്യുന്നു...

അപ്പു said...

ഒരു ടോം ആന്റ് ജെറി കാർട്ടൂൺ കാണുന്നതുപോലെ ചിരിച്ചു മറിഞ്ഞു.. :-) മനോഹരമായ ആക്ഷേപ ഹാസ്യം.

മുരളിക... said...

ഞാന്‍ എന്തേലും എഴുതിയാല്‍ അത് ഡിലീറ്റ് ചെയ്യപ്പെടും അതുകൊണ്ട് വേണ്ട :)

Dileep Kunjaai said...

Kidilannn.........