Saturday, September 25, 2010

ബോം സബാഡോ , നിനക്കായ്

(ഒരു മയത്തിലൊക്കെ ചീത്തവിളിച്ചോളൂ... പതിവുപോലെ, ദീ പോസ്റ്റും‌ ആരേം‌ ഉദ്ദേശിച്ചട്ടില്ലാ...)

പ്രിയ ബോം സബാഡോ,
എനിക്കറിയാം ഇതു കേൾക്കാൻ നീയുണ്ടാവില്ല..
അവർ നിന്നെ കൊന്നുകഴിഞ്ഞിരിക്കും..
അല്ലെങ്കിലും അവർ, സവർണതയുടെ മൊത്തക്കച്ചവടക്കാർ എന്നും അങ്ങനെയാണല്ലോ..

നിനക്കറിയാമോ …ലോകം നിന്നെ വെറുക്കുമ്പോഴും ,
ശപിക്കപ്പെട്ടവളെന്നും, വിരൂപയെന്നും വിളിച്ചാക്ഷേപിക്കുമ്പോഴും..
എന്റെ ഹൃത്തിലെ ഓരോ സ്പന്ദനവും നിനക്കുവേണ്ടിയായിരുന്നു..

നിന്നിലേക്കലിയുന്ന നിമിഷങ്ങൾ എന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു..
പക്ഷെ, പ്രിയ ബോം..ഞാൻ വൈകിപ്പോയിരുന്നല്ലേ?

നിന്റെ കൊലപാതകികളോട് നമുക്ക് പൊറുക്കാം..
കാരണം അവരാരും "കർക്കറയെ കൊന്നതാരു" എന്ന പുസ്തകം വായിച്ചട്ടില്ലല്ലോ..

ഇനി ഉയർത്തെഴുന്നേൽപ്പ്.. എനിക്ക് വേണ്ടി..
അവരുടെ വംശപരമ്പരകൾക്ക് നേരെ നമുക്കൊരുമിച്ചു തുണിപൊക്കേണ്ടതുണ്ട്..
നാണിക്കരുത്, കാരണം, ഇതൊരു സാമൂഹ്യ ദൌത്യമാണു.
അവരുടെ അച്ഛനമ്മമാരെ നമുക്ക് തെറിവിളിച്ചു കളിക്കാം…അവർ ചമ്മിപ്പോവട്ടെ..

പ്രിയ സബാഡോ..നിനക്കു മരണമില്ല..
കോടതി വിധി കാതോർത്തിരിക്കുന്നവരുടെ, അടഞ്ഞ കണ്ണുകൾക്കിടയിലൂടെ
ഒട്ടിയ വയറുകൾ തളർന്നുറങ്ങുന്ന തെരുവോരങ്ങളിലേക്ക് നമ്മുക്കാഴ്ന്നിറങ്ങാം…

ബിരിയാണിയുടെ പ്രത്യയശാസ്ത്ര രുചിയിൽ നമുക്ക് യുക്തിവാദിയായി പാറിപ്പറക്കാം‌
പ്രിയ(Dear) സബാഡോ, നീ (You) എന്റേതാണു , എന്റെ മാത്രം(only)….

(ക്ഷമിക്കൂ ബോം, ഇടക്ക് ബ്രാക്കറ്റിൽ ഇംഗ്ലീഷിൽ എഴുതണമത്രെ..കാപാലികർ)

11 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നിനക്കറിയാമോ …ലോകം നിന്നെ വെറുക്കുമ്പോഴും ,
ശപിക്കപ്പെട്ടവളെന്നും, വിരൂപയെന്നും വിളിച്ചാക്ഷേപിക്കുമ്പോഴും..
എന്റെ ഹൃത്തിലെ ഓരോ സ്പന്ദനവും നിനക്കുവേണ്ടിയായിരുന്നു..

നിന്നിലേക്കലിയുന്ന നിമിഷങ്ങൾ എന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു..
പക്ഷെ, പ്രിയ ബോം..ഞാൻ വൈകിപ്പോയിരുന്നല്ലേ?

നിന്റെ കൊലപാതകികളോട് നമുക്ക് പൊറുക്കാം..
കാരണം അവരാരും "കർക്കറയെ കൊന്നതാരു" എന്ന പുസ്തകം വായിച്ചട്ടില്ലല്ലോ..

ഇനി ഉയർത്തെഴുന്നേൽപ്പ്.. എനിക്ക് വേണ്ടി..
അവരുടെ വംശപരമ്പരകൾക്ക് നേരെ നമുക്കൊരുമിച്ചു തുണിപൊക്കേണ്ടതുണ്ട്..
നാണിക്കരുത്, കാരണം, ഇതൊരു സാമൂഹ്യ ദൌത്യമാണു.
അവരുടെ അച്ഛനമ്മമാരെ നമുക്ക് തെറിവിളിച്ചു കളിക്കാം…അവർ ചമ്മിപ്പോവട്ടെ..

മത്താപ്പ് said...

:)
;)
ഒരു വേമാന്ന് വച്ച് ഇങ്ങനെ ഒക്കെ ചെയ്യാമോ ല്ലേ?
ഉണ്ടാക്കിയപ്പോഴെക്ക് കൊന്നു കളയാന്‍ അതെന്തു പാപം ചെയ്തു?
ഓര്‍ക്കൂട്ടിലെ ആദ്യത്തെ ബഗ് ഒന്നുമല്ലല്ലോ ഇത്.....
എന്നാലും എന്റെ നല്ല ശനിയാഴ്ച്ചേ, നിന്നെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല.
എല്ലാ കൊല്ലവും സപ്തംബര്‍ മാസത്തിലെ അവസാന ശനിയാഴ്ചകള്‍ ദീപ്തമായിരിക്കട്ടെ.....

ആളവന്‍താന്‍ said...

അത് ശരി അപ്പൊ ഇവിടെ നിന്നാണല്ലേ അവന്റെ ഉത്ഭവം....!

.. said...

Haha

sathyam para praveenchettanalle ithinu pinnil pravathichathu?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ അതാരുന്നൊ കാര്യം

എനിക്കും വന്നൊരു സ്ക്രാപ്‌ ഒന്നും മനസ്സിലായില്ലെന്നൊരു മറൂപടിയും കൊടൂത്തു കോടാലി ആയൊ? :)

Junaiths said...

ഡാ..കള്ളാ...നിന്റെ ആളാരുന്നല്ലേ അവള്‍..മനസ്സിലാകാത്ത സാധനം സ്ക്രാപ്പ് ചെയ്തെന്നു പറഞ്ഞു എത്ര പേര്‍ എന്നെ തെറി വിളിച്ചു..കച്ചറ കമ്മ്യുണിറ്റികളില്‍ കറങ്ങുന്നതിനു നിങ്ങള്‍ അനുഭവിക്കണം എന്ന് ഭൈമി വരെ പറഞ്ഞു കളഞ്ഞു..(അത് എന്നെക്കുറിച്ച്!!) നീ അനുഭവിക്കുമെടാ..

Anil cheleri kumaran said...

ഹഹഹ..:)

jayanEvoor said...

അനിയാ,

ടോം ആൻഡ് ജെറിക്കഥ തകർപ്പനായിരുന്നു.

അതിനൊരു പുതുമയുണ്ടായിരുന്നു.

ആവശ്യമുള്ളിടത്ത് ഉപയോഗിച്ചാലേ എന്തും കുറിക്കു കൊള്ളൂ‍.

ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് ചീറ്റിപ്പോയി.

sanooj said...

ആരെയോ ആക്കിയിട്ടാണല്ലോ :)

jyo.mds said...

വ്യത്യസ്തം.നന്നായിരിക്കുന്നു.

കുട്ടന്‍ said...

പ്രവീണ്‍ ,
നയ്കുരുണം ത്തിനു ചൊറിതനം മറുപടി :)
വരട്ടു ചോറികും , കുഷ്ടതിനും ഒറ്റ മൂലി ഇല്ലാത്തതു കൊണ്ട് ,
കോഴ്സ് കമ്പ്ലീറ്റ്‌ ആകി കൊടുകുക
നന്നയി പ്രവീണ്‍ ഇടയ്ക്കു ഇങ്ങനെ ഡോസ് ആവശ്യംത്തനെ