Sunday, February 06, 2011

സ്ത്രീധനം

സ്ത്രീയാണു ധനം. അത് മാത്രം മതി.

കലാലയത്തിലെ നരച്ച ചുവരുകൾക്കിടയിൽ നിന്ന് അവന്റെ ശബ്ദം മുഴങ്ങി, പിന്നാലെ കുപ്പിവളകളുടെ ശബ്ദം കലർന്ന കയ്യടികളും.

സഹോദരിയെ വിവാഹ മാർക്കറ്റിൽ വിറ്റ് ബാലൻസ്ഷീറ്റിലെ നഷ്ടക്കണക്കുകളിൽ നെടുവീർപ്പിട്ടിരിക്കുന്നതവനൊരു ശീലമായി. ബാങ്കിൽ നിന്നും റിക്കവറി നോട്ടീസുകൾ വന്ന് തുടങ്ങിയ സമയത്താണു അവനൊരു കല്ല്യാണാലോചനയുമായി വിവാഹബ്രോക്കർ വന്നത്. അവന്റെ മനസ്സിൽ പഴയ വാചകം മുഴങ്ങി.അതിനൊരു ചെറിയ ഭേദഗതിവരുത്തി, അവൻ വിവാഹദല്ലാളിനോട് പറഞ്ഞു

സ്ത്രീധനം. അതുമാത്രം മതി

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് :) :) )

18 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ് :)

കൂതറHashimܓ said...

!

Manoraj said...

എന്തേ കല്യാണാലോചനകള്‍ തുടങ്ങിയോ? അതോ ബ്രഹ്മചാര്യത്തിലേക്കാണോ.. ഹി..ഹി..

ശ്രീജിത് കൊണ്ടോട്ടി. said...

സ്ത്രീ തന്നെ ധനം.. ! :)

Typist | എഴുത്തുകാരി said...

സ്ത്രീധനം അതുമാത്രം മതി, സ്ത്രീ വേണ്ടെന്നാണോ?

yousufpa said...

അത് കലക്കി..
കുറഞ്ഞ വാക്കുകളാൽ വലിയതൊന്ന് തന്നു.

Kalavallabhan said...

ബാങ്കിലെ കണക്ക് തീർത്തിട്ട് സ്ത്രീയും ധനവും പ്രത്യേകമല്ലേ ?

jyo.mds said...

മനസ്സിലിരിപ്പ് കൊള്ളാം.

jayanEvoor said...

പറഞ്ഞത് കലക്കി.

(പെണ്ണുകെട്ടുമ്പോൾ ഞാൻ വരും!!)

sm sadique said...

സ്ത്രീയും വേണം ധനവും വേണം സെന്ദര്യ്‌വും വേണം പിന്നെ, സ്വഭാവവും.
എങ്കിലെ ഒരു വിധം ജീവിക്കാനാവൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ പ്രവീണേ

Prasanna Raghavan said...

സ്ത്രീയാണു ധനം=ധനമാണ് സ്ത്രീ=ധനം സ്ത്രീ=സ്ത്രീ ധനം.
വെറുതെ അര്‍ഥം വിവരിച്ച് ആശയം വ്യക്തമാക്കിയാലും മതി. ബാങ്കില്‍ നിന്നു റിക്കവറി നോട്ടീസൊന്നും വരാന്‍ നോക്കിയിരിക്കേണ്ട:)

Unknown said...

അന്നങ്ങനെ,
ഇന്നിങ്ങനെ!

:)

ആളവന്‍താന്‍ said...

ഉം... ഉം... (ബാക്കി ഡോക്റ്റര്‍ പറഞ്ഞത്.)

ഇ.എ.സജിം തട്ടത്തുമല said...

പെണ്ണുണ്ടോ സഖാവേ കുറച്ചുസ്ത്രീധനം വാങ്ങാൻ!സ്ത്രീധനമുണ്ടോ സഖാവേ ഒരു പെണ്ണു വാങ്ങുവൻ!

ചെറുമൊഴിക്കഥ കൊള്ളാം!

മനോജ് കുമാർ വട്ടക്കാട്ട് said...

ഇനി അവടെ ആങ്ങള പണ്ടാറമടക്കട്ടെ :)

സുശീല്‍ കുമാര്‍ said...

ഉവ്വുവ്വേ....

ഞാന്‍ പുണ്യവാളന്‍ said...

ഒരു സാധാരണകാരന്റെ ജീവിതവും ചിന്തയും ഓക്കേ ഇപോ ഇങ്ങനോകെയ
mansoon

Sujith said...

സ്നേഹിച്ച പെണ്ണിനെ ഒരു സ്ത്രീധനവും വാങ്ങാതെ കെട്ടണം