Friday, August 26, 2011

ജൻ‌ലോക്പാൽ‌ബില്ലും‌ ചില ആശങ്കകളും




സ്വാതന്ത്ര്യസമരനാളുകൾക്കും അടിയന്തരാവസ്ഥക്കും ശേഷം‌ ഭാരതത്തിന്റെ തെരുവോരങ്ങളിൽ‌ വിപ്ലവകാഹളം മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള വളർ‌ച്ചയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് അഴിമതി സമസ്തമേഖലയിലും പടർന്നു പിടിച്ചിരിക്കുന്നു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ‌‌ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കാണിച്ച ഉദാസീനത ജനങ്ങളെ “ടീം അണ്ണ”യുടെ കീഴിൽ‌ അണിനിരക്കുന്നതിലേക്ക് നയിച്ചു. സ്വതന്ത്രഭാരതത്തിൽ‌ മറ്റെന്നും കാണാത്തവണ്ണം യുവജനങ്ങൾ‌ ഗാന്ധിയനായ ഒരു വൃദ്ധന്റെ കീഴിൽ‌ അഴിമതിയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നു.

എന്നാൽ‌ ഇവിടെ അണ്ണാഹസാരെയും കൂട്ടരും‌ അഴിമതിക്കെതിരെ മുന്നിൽ വച്ചിരിക്കുന്ന ജൻ‌ ലോക്പാൽ ബില്ലെന്ന ഒറ്റമൂലിയെക്കുറിച്ച് ഇതിലെത്രപേർ‌ ബോധവാന്മാരാണു എന്ന് മനസ്സിലാക്കുമ്പോഴാണു ഈ ഒരു മൂവ്മെന്റ് അതിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്ന ഒന്നാണോ എന്ന് സംശയം ജനിപ്പിക്കുന്നത്. അഴിമതിക്കെതിരെ ഉണർന്നെണീക്കുന്ന യുവജനതയെ, അണ്ണാ ഈസ് ഇന്ത്യ, ഇന്ത്യ ഈസ് അണ്ണ എന്ന മുദ്രാവാക്യത്തിനു പിന്നിൽ തളച്ചിട്ട്, അപ്രായോഗികമായതും അപകടകരവുമായ അരാഷ്ട്രീയവാദത്തിലേക്ക് നയിക്കുന്നരീതിയിലേക്ക് ഇതിനു എവിടെയൊക്കെയോ ചുവട് പിഴച്ചു തുടങ്ങിയിട്ടുണ്ട്.  അണ്ണാഹസാരെയുടെ ഉദ്ദേശശുദ്ധിയെപ്പറ്റിയല്ല ആശങ്കകൾ‌, മറിച്ച്, ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെ പൂർണ്ണമായും ഹൈജാക്ക് ചെയ്ത് ഒരു സ്വേച്ഛാധിപത്യസമാന്തരവ്യവസ്ഥിതി ഉണ്ടാക്കിയെടുക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുവാനുള്ള സാധ്യതകൾ‌ ജൻ‌ലോക്പാൽ ബിൽ അവശേഷിപ്പിക്കുന്നുണ്ട് എന്നത് കൊണ്ടാണു.

രാജ്യം മുഴുവൻ‌ ഇളക്കം സൃഷ്ടിച്ച ഒരു ബിൽ‌ മുന്നോട്ട് വക്കുന്നതിൽ‌ ടീം അണ്ണ കാണിച്ച ലാഘവത്വം‌ അതിന്റെ മുൻ‌കാല വേർഷനുകൾ‌ തയ്യാറാക്കിയതിൽ നിന്നു വ്യക്തമാണു. വേർഷൻ‌ 1.8  (ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം‌) ൽ‌ ലോക്പാൽ‌ സെലക്ഷൻ‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ‌ യോഗ്യത‌യായി വിശേഷിപ്പിക്കുന്നതിൽ രണ്ടെണ്ണം ശ്രദ്ധിക്കുക.

d. All Nobel Laureates of Indian Origin (ഫോട്ടോണിക്സിലെ ഒരു പേപ്പറിന്റെ അടിസ്ഥാനത്തിൽ‌, അല്ലെങ്കിൽ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിൽ‌ നോബൽ സമ്മാനാർഹനായ ഒരുവനു ഭരണസംവിധാനത്തെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ ജ്ഞാനമുണ്ടാവണമെന്നില്ലല്ലോ!!!)

f. Last two Magsaysay Award winners of Indian origin (ഫിലിപ്പീൻസ് ഗവർമെന്റിന്റെ മേൽനോട്ടത്തിലുള്ള ഒരു അവാർഡ് ഭാരതത്തിലെ മുഴുവൻ‌ ഇൻ‌സ്റ്റിറ്റ്യൂഷനുകളും നിയന്ത്രണത്തിലാക്കുന്ന ഒരു ബഞ്ചിലേക്ക് പ്രവേശിക്കുന്നതിനുള്ള യോഗ്യതയായി മാറുന്നു!!)


അബദ്ധജഡിലമായ, മേൽ‌പറഞ്ഞ പലനിർദ്ദേശങ്ങളും നിറഞ്ഞ മുൻ‌ വേർ‌ഷനുകൾ‌ മാറ്റി ഇറക്കിയ പുതിയ വേർഷൻ‌ ഇവിടെ ഡൌൺ‌ലോഡ്ചെയ്യാം‌. ഇതിൽ തന്നെയുള്ള ചില പോയിന്റുകൾ‌ നമുക്ക് പരിശോധിക്കാം
1. Chapter XII - 24 Wherever Lokpal directs imposition of financial penalty on any officer under this Act to be deducted from his salary, it shall be the duty of the Drawing and Disbursing Officer of that Department to implement such order, failing which the said Drawing and Disbursing Officer shall make himself liable for similar penalty

ലോക്പാൽ‌ ബഞ്ച് പെനാൾട്ടി വിധിച്ച ഒരു ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നു അത് പിടിച്ചെടുക്കേണ്ടത് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസറുടെ കടമയാണു. അത് ചെയ്യാൻ സാധിക്കാത്തപക്ഷം‌ ആ പെനാൾട്ടിക്ക് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസർ ബാധ്യതക്കാരനാണു. 

ഒരു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ‌ ഒരു വലിയ  അഴിമതി നടത്തി 40 ലക്ഷത്തിന്റെ പെനാൾട്ടി കിട്ടി എന്നു കരുതുക. അദ്ദേഹത്തിന്റെ ശമ്പളമനുസരിച്ച് ഇതു തിരിച്ച് പിടിക്കാനുള്ള വകയുമില്ല. ആ നാൽ‌പ്പത് ലക്ഷത്തിന്റെ  ഉത്തരാവാദിത്വം സാലറി ഡിസ്പേഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ തലയിലാവും‌. !!!!!!

2. Chapter XIV - 3 Lokpal shall not need any administrative or financial sanction from any government agency to incur expenditure. 

ലോക്പാൽ‌ ബഞ്ചിന്റെ യാതൊരുവിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും യാതൊരുവിധത്തിലുള്ള അനുമതി ആവശ്യമില്ല. അതായത് ലോക്പാൽ ബഞ്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭാരതത്തിന്റെ ഖജനാവിൽ നിന്ന് യാതൊരു നിബന്ധനകളുടേയോ അനുമതിയുടേയോ ആവശ്യമില്ലാതെ പണം നൽ‌കുക!!!

 3. Chapter V-12 Any orders passed by any bench of the Lokpal or any officer of the Lokpal shall be subject to the writ jurisdiction of the High Court under Article 226 of the Constitution of India. Ordinarily, High Courts shall not stay the order. However, if it does, it will have to decide the case within two months, else the stay would be deemed to have been vacated after two months and no further stay in that case could be granted.

ലോക്പാൽ‌ ബഞ്ചിന്റെ നടപടികളെ പ്രതിക്ക് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം‌. എന്നാൽ സാധാരണഗതിയിൽ‌ ഹൈക്കോടതി ലോക്പാൽ‌ വിധിയെ സ്റ്റേചെയ്യരുത് എന്ന വിചിത്രമായ ഒരു നിർദ്ദേശവും ജൻ‌ലോക്പാൽ ബിൽ മുന്നോട്ട് വക്കുന്നു. മാത്രവുമല്ല, തീരുമാനമെടുക്കാൻ‌ വെറും രണ്ട് മാസത്തെ സമയമാണു ഹൈക്കോടതിക്ക് നൽകുക, അതിനുശേഷം യാതൊരുവിധത്തിലുള്ള സ്റ്റേയും അനുവദിക്കുകയില്ല. 

നമ്മുടെ ഹൈക്കോടതികളിൽ കേവലം രണ്ട് മാസം കൊണ്ട് ഇനി വരാൻ പോകുന്ന ലക്ഷക്കണക്കിനു ലോക്പാൽ അപ്പീലുകൾ തീർപ്പാക്കപ്പെടും എന്ന് നിർദ്ദേശിക്കുന്നതിന്റെ പ്രായോഗികവശത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക. ചുരുക്കിപ്പറഞ്ഞാൽ ലോക്പാൽ ബഞ്ചിന്റെ വിധി അന്തിമമായിരിക്കും!!

4. Page 5 - The accountability of the Lokpal itself would be to the Supreme Court, which would have the authority to enquire into and order the removal of members of the Lokpal. 

 ലോക്പാൽ ബഞ്ചിൽ‌ അധികാരം സുപ്രീം‌കോടതിക്ക് മാത്രമായിരിക്കും‌. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർ‌ലമെന്റ് അംഗങ്ങൾ ഒരുമിച്ച് പ്രമേയം പാസാക്കിയാൽ പോലും ഒരു അംഗത്തിനെതിരെപോലും നടപടിയെടുക്കുവാൻ സാധിക്കില്ല. അതിലും രസകരം‌ ഈ അധികാരമുള്ള സുപ്രീംകോടതി ലോക്പാൽ ബഞ്ചിന്റെ അധികാരത്തിനു കീഴിലാണു എന്നതാണു.

5. Chapter XVIII - 31- 1 No  government  official shall be eligible to take up jobs, assignments, consultancies, etc. with any person, company, or organisation that he had dealt with in his official capacity.

ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ റിട്ടയർമെന്റിനു ശേഷം‌ അദ്ദേഹം ജോലിചെയ്തിരുന്ന ഏരിയയുമായി ബന്ധമുള്ള ജോലിയിൽ ഏർ‌പ്പെടാൻ പറ്റില്ല. സെയിൽ‌സ് ടാക്സ് ഉദ്യോഗസ്ഥനായിരുന്നയാളെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്വാഭാവികമായും ജോലിയിലേർപ്പെടുക സെയിൽ‌ടാക്സ് കൺ‌സൾട്ടിങ്ങോ മറ്റുമായിരിക്കുമല്ലോ. 

6   Chapter I -e-1 Act of corruption  which would also include any offence committed by an elected member of a house of legislature even in respect of his speech or vote inside the house.

പാർലമെന്റിനകത്തുള്ള പ്രസംഗം പോലും‌ ലോക്പാൽ‌ബെഞ്ചിന്റെ അധികാരപരിധിയിൽ വരും!! ഇത് സ്പീക്കറുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു

7. Chapter 1 -3 Notwithstanding anything in any other Act or Law the provisions of this Act shall prevail and to the extent that the provisions of this Act are repugnant to any other provision in any other Act or law, the provisions in other Acts or laws shall stand amended to the extent of such repugnancy.

ഭാരതത്തിന്റെ ഏതെങ്കിലും‌ റൂൾ‌ ലോക്പാൽ ബില്ലിലെ ക്ലോസുമായി ബന്ധം വരുകയാണെങ്കിൽ‌ ലോക്പാൽ ബില്ലിനനുസരിച്ച് ആ നിയമം‌ ഭേദഗതി ചെയ്യപ്പെടും‌.

8. Chapter iii -7-2  Any officer under the Lokpal while exercising any powers under the Act shall have the powers of a civil court trying a suit under the Code of Civil Procedure

ഒരു ഉദ്യോഗസ്ഥനിൽ‌ കോടതിയുടെ അപാരമായ അധികാരങ്ങൾ കേന്ദ്രീകരിക്കുക വഴിയുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായേ മതിയാവൂ. 

9. Chapter XIII -9 The Lokpal after hearing the Grievance Redressal Officer would impose suitable penalty not exceeding Rs. 500/- for each day’s delay but not exceeding Rs. 50,000/- to be recovered from the salaries of the Grievance Redressal Officer

പരാതികൾ‌ കിട്ടിയതിനു ശേഷം നിശ്ചിത തീയതിക്ക് ശേഷം നടപടി വൈകുന്നുവെങ്കിൽ‌ വൈകുന്ന ഓരോ ദിവസത്തിനു 500 രൂപനിരക്കിൽ ഗ്രീവൻസ് റിഡ്രസൽ‌ ഓഫീസറുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുന്നതാണു.  മിക്കവാറും ഈ പൊസിഷനിലേക്ക് ആളെക്കിട്ടാത്ത അവസ്ഥയായിരിക്കും !! പരിഹാസമല്ല, പ്രായോഗികവശത്തെക്കുറിച്ച് സൂചിപ്പിച്ചു എന്നു മാത്രം‌

10.   Chapter III 7 -2 -a summoning and enforcing the attendance of any person from any part of India and examining him on oath;

ലോക്പാലിന്റെ ഏഴംഗ സംഘത്തിനു പ്രധാനമന്ത്രി മുതലിങ്ങോട്ടുള്ള ഏതൊരാൾക്കെതിരെയും അന്വേഷണം നടത്താനും നടപടിയെടുക്കാനും‌ സാധിക്കും‌. നടപടിക്രമങ്ങളൊരുപാടുണ്ടെങ്കിലും‌ അപരാധികൾ‌ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നുണ്ടെങ്കിലും‌ നമ്മുടെ ജുഡീഷ്യൽ‌ സിസ്റ്റത്തിൽ‌ നിരപരാധികൾക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാൻ ഒട്ടനേകം മാർഗങ്ങളുണ്ട് എന്നത് മറക്കരുത്.

ജൻ‌ലോക്പാൽ ബിൽ ചർച്ചകൾക്കും ആവശ്യമായ ഭേദഗതികൾക്കും‌ വിധേയമാക്കാതെ പാസാക്കിയെടുക്കാനുള്ള ഉപാധിയായി അഴിമതിക്കെതിരെ നാടെങ്ങുമുയർന്നുകഴിഞ്ഞിരിക്കുന്ന ജനരോഷത്തെ മാറ്റിയെടുത്തുകൂടാ. വിപ്ലവങ്ങൾ‌ രൂപപ്പെടുന്നത് പ്രക്ഷുബ്ധമായ മനസ്സുകളിലാണു. ആ മനസ്സുകളെ‌ മാറ്റത്തിനുവേണ്ടിയുള്ള സമരപാതയിയിലേക്ക് നയിക്കുന്നതിൽ‌ ഇതുവരെ അണ്ണാഹസാ‍രെ എന്ന ഗാന്ധിയനുയർത്തിയ സത്യാഗ്രഹപാതക്ക് കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കക്ഷിഭേദമന്യേ ഒരു  ആത്മവിശകലനത്തിനു തയ്യാറാവുകയും‌, ഈ ഉണർവിനെ ഏറ്റെടുത്തുകൊണ്ട് ഒരു നവഭാരതം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിനൊരുങ്ങുകയും ചെയ്യാൻ‌ തയ്യാറാവുന്നിടത്തേ ഈ മുന്നേറ്റം അതിന്റെ യഥാർത്ഥപാതയിലേക്ക് എത്തിച്ചേർന്നു എന്നു പറയാനൊക്കൂ.

Idea,Guidance and Consulting :Mr.Ceejo Thomas


18 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജൻ‌ലോക്പാൽ ബിൽ ചർച്ചകൾക്കും ആവശ്യമായ ഭേദഗതികൾക്കും‌ വിധേയമാക്കാതെ പാസാക്കിയെടുക്കാനുള്ള ഉപാധിയായി അഴിമതിക്കെതിരെ നാടെങ്ങുമുയർന്നുകഴിഞ്ഞിരിക്കുന്ന ജനരോഷത്തെ മാറ്റിയെടുത്തുകൂടാ. വിപ്ലവങ്ങൾ‌ രൂപപ്പെടുന്നത് പ്രക്ഷുബ്ധമായ മനസ്സുകളിലാണു. ആ മനസ്സുകളെ‌ മാറ്റത്തിനുവേണ്ടിയുള്ള സമരപാതയിയിലേക്ക് നയിക്കുന്നതിൽ‌ ഇതുവരെ അണ്ണാഹസാ‍രെ എന്ന ഗാന്ധിയനുയർത്തിയ സത്യാഗ്രഹപാതക്ക് കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയപ്രസ്ഥാനങ്ങൾ‌ കക്ഷിഭേദമന്യേ ഒരു ആത്മവിശകലനത്തിനു തയ്യാറാവുകയും‌, ഈ ഉണർവിനെ ഏറ്റെടുത്തുകൊണ്ട് ഒരു നവഭാരതം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിനൊരുങ്ങുകയും ചെയ്യാൻ‌ തയ്യാറാവുന്നിടത്തേ ഈ മുന്നേറ്റം അതിന്റെ യഥാർത്ഥപാതയിലേക്ക് എത്തിച്ചേർന്നു എന്നു പറയാനൊക്കൂ

ഉറുമ്പ്‌ /ANT said...

Well said :)
Thanks Praveen

shaji.k said...

ഗുഡ് :)

Mahesh V said...

A timely post. And Informative too.


But, I feel the following Issues in some points. Pls clarify. (reference points are the points in the post)

Point 1 - Is that a correct Interpretation (including the example) ? The disbursing officer's duty is limited to deduction of penalty from Salary. It won't be the personal liability of disbursing officer if the salary is less than the penalty amount.

Point 2 - Its true, no approval is required and its for administrative convenience. But the Budget of Lokpal is "limited" to 0.25% of Revenue of India. I feel its a high limit, and need the statistics of expenditure of other systems (like Lok Ayuktha) for a meaningful comparison

Point 7 - I doubt that the clause covers only other laws prevailing in India and not the constitution.

Point 8 - I think that there is no much harm in this clause, because similar provisions are there in Fiscal laws.

Point 9 - Similar provision is there in RTI Act. And this penalty is at the discretion of the Lokpal.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

Balu Krishnan said...

If possible please translate to English? If you had done it please post it, else I can try translating.

Amal said...

You are thinking in the wrong direction. You are trying to find fault with a bill designed by amateurs. I'm not for passing the Jan Lokpal. The very reason why Jan Lokpal came into being was because government did not draft a bill in 42 years. When Anna started his movement, there was nothing called the Jan Lokpal. What Anna and his team fought for was for the government to draft a bill which protects our country from corruption. With whatever limited resources they have., they drafted something for the government for the simple reason that government was not even having a genuine intention to draft a bill to stop corruption. It's the intention of the government which he is fighting against. Not to pass Jan Lokpal. That's why I told do not take word for word literally in Anna's speeches. It's very clear between Kejriwal's words that he is disappointed with the fact that there is not even an intention. But, with this government, if he just says direct that it's the lack of intention which is the problem, government will just come up with a strategy to kill that argument. They just want to extend this on and on. Let government come up with a bill which has a genuine intention to stop corruption ( and not a bill which frightens the person who complains about corruption ). Then we do not need to even discuss about Jan Lokpal. :)

ശ്രീനാഥന്‍ said...

ഉചിതമായ ലേഖനം.അപക്വമനസ്സുകളാണ് ഡ്രാഫ്റ്റിനു പിന്നിൽ. പ്രധാനം പ്രക്ഷോഭം തന്നെ, അഴിമതി ഫോക്കസിൽ കൊണ്ടുവരാൻ തീർച്ചയായും ഈ സമരത്തിനു കഴിഞ്ഞു. അരാഷ്ട്രീയരായ യുവാക്കളെ അരരാഷ്ട്രീയക്കാരെങ്കിലുമാക്കിയല്ലോ ഇത്.

Manu Varkey said...

നന്നായിരിക്കുന്നു. കുറച്ചുകാലമായി ജന്‍‌ലോക്പാല്‍‌ബില്ലിനെ സംബന്ദിച്ച ചര്‍ച്ചകള്‍ അന്തമായ ദേശസ്നേഹത്തില്‍ മുങ്ങിപ്പോയിരുന്നതായി തോന്നിയിരുന്നു. വികാരത്തില്‍നിന്നും നിന്നും മാറി യുക്തിപൂര്‍വം ചിന്തിയ്ക്കാന്‍ പലരും തയാറണ് എന്നറിഞതില്‍ സന്തോഷം! ഇതേ വിഷയത്തില്‍ തന്നെ ഞാന്‍ എഴുതിയ പോസ്റ്റ്
http://manuiisc.blogspot.com/2011/08/anna-movement-and-lokpal.html

Ceejo Thomas said...

My thoughts on points raised by Mahesh

1. These are the exact words from the draft

"failing which the said Drawing and Disbursing Officer shall make himself liable for similar penalty"

So if the disbursing office is some how not able to deduct the penalty from the accused office, salary will be deducted for penalty from the disbursing officer.

2. Defence expenditure of India is 1.83 percent of GDP and 36 Billion dollars ( http://goo.gl/UdPkW ) so by this we can deduce that the 'limit' is around 4.5 Billion (20,000 crores ). Again point is about no financial oversight and not the exact quantum of money as such

7. Yes its about Laws

8. I agree. It probably need not be a big concern.

9. Question remains. RTI act is about just giving information which exists. A dept head has much more control over it. But here its complaint redressal and the delay in judgement. Imagine a scenario where judges of courts in India are going to be penalized for delayed judgements.

Mahesh V said...

Thanks for the reply Ceejo.
The reply gave me a better picture for 2nd and 9th point.

@ Manu: Thanks for sharing the views. Your post reveals more points, both pros and cons.

Manoraj said...

വളരെയധികം സംശയങ്ങള്‍ ലോക്പാല്‍ ബില്ലിനെ പറ്റിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തെ പറ്റി ഇത് വരെ ഒന്നും തന്നെ എവിടെയും മിണ്ടിയുമില്ല. പക്ഷെ, പ്രവീണ്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. ഇത്തരം സമരമുറകളുമായി എല്ലാവരും പ്രഷറൈസ് ചെയ്യാന്‍ തുടങ്ങിയാല്‍ എങ്ങിനെ നമ്മുടെ നാട്ടിലെ ഭരണവ്യവസ്ഥയും ജുഡീഷ്യറിയും മുന്നോട്ട് പോകും. അഴിമതിയെ തുടച്ചു നീക്കണം എന്നതിനോട് യോജിക്കുകയും അണ്ണാ ഹസാരേ അതിനായെടുത്ത നീക്കങ്ങളെ സപ്പോര്‍ട്ട് ചെയ്യുമ്പോഴും ഈ ചോദ്യം ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു.

ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കി തന്ന ഒരു ലേഖനം. നന്ദി

jayanEvoor said...

നല്ല ലേഖനം.

പക്ഷേ, ഉറക്കത്തിലാണ്ട അല്ലെങ്കിൽ പ്ര്റ്റഹികരിക്കാൻ മടിച്ചിരുന്ന ലക്ഷക്കണക്കിനാളുകളെ ഒന്നുണർത്തി അണ്ണാ ഹസാരേ എന്നതും സത്യം.

നമുക്കത് പൊസിറ്റീവായി കാണാം.

മുക്കുവന്‍ said...

നല്ല ലേഖനം..നന്ദി പ്രവീണ്‍!

ഒടിയന്‍/Odiyan said...

ഇങ്ങനൊക്കെ കാര്യങ്ങള്‍ ഉണ്ടായിരുന്നല്ലേ..എന്തായാലും തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് അപകടം തന്നെയാണ് .

--

pulari said...

അണ്ണാഹസാരെയുടെ ആവശ്യം ന്യായമായിരുന്നു അതിനു മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം ജനപിന്തുണ വര്‍ദ്ധിക്കുവാന്‍ കാരണമാകുകയും ചെയ്തു . എന്നാല്‍ നിയമത്തെ വളച്ചൊടിച്ചു കോപ്പറേറ്റുഭീമന്മാര്‍ അധികാരം നിയന്ത്രിക്കുകയും അഴുമതിയും കൊള്ളലാഭവും വശത്താക്കി പൊതുജനത്തെ വീണ്ടും വീണ്ടും കഴുതകളെപോലെ ഭാരം താങ്ങുന്നവരാക്കി മാറ്റുന്ന ഇന്ത്യന്‍ വ്യവസ്ഥിതിക്കു ചെറിയൊരു മാറ്റമെങ്കിലും വരുത്തുവാന്‍ ഈ സമരായുധം സഹായകമാകുമോ ........?

Noufal said...

ആധികാരികമായ പഠനം; മഹേഷിനു നല്‍കിയ വിശദീകരണംകൂടി ലേഖനത്തില്‍ ഉള്പെടുത്തുമോ? facebook ഇല്‍ ഷെയര്‍ ചെയ്യാനാണ്.

Nishpakshan said...

Dear Friend,
It's a timely post. Every aspect of the problem must be considered while making such an important Law.

Aasamsakal