Sunday, April 08, 2012

ടോൾ


ടോൾ

സൌഹൃദത്തിനും പ്രണയത്തിനുമിടയിലെ
പാലത്തിലെ കരം പിരിവ് എന്റെ മൌനമായിരുന്നു

ഒരിക്കലും മുടങ്ങാത്ത ജോലിക്കാരനായി
മൌനം അരങ്ങ് വാണപ്പോൾ, ഞാൻ ഒന്ന് മറന്നു...

എന്റെ പ്രണയം ദരിദ്രനായിരുന്നു..
ടോൾ കൊടുക്കാൻ വകയില്ലാത്ത വിധം ദരിദ്രൻ

8 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്റെ പ്രണയം ദരിദ്രനായിരുന്നു..
ടോൾ കൊടുക്കാൻ വകയില്ലാത്ത വിധം ദരിദ്രൻ

Manoraj said...

പ്രണയം ഒരിക്കലും ദരിദ്രമാവില്ല.. ഐ ഒബ്‌ജക്ഷന്‍ യുവര്‍ ഓണര്‍..

ശ്രീ said...

കൊള്ളാം

jayanEvoor said...

ശ്ശോ!
ദരിദ്രാ....
സത്യായിട്ടും ഞാനറിഞ്ഞില്ല!

Kalavallabhan said...

ടോളില്ലാത്ത പാലം തേടാം.
അല്ലെങ്കിൽ
ഇതിനെതിരെ ശബ്ദമുയർത്താം

MOIDEEN ANGADIMUGAR said...

ഇഷ്ടമായി.

Unknown said...

paavam ദരിദ്രൻ

ശ്രീനാഥന്‍ said...

നന്നായി എന്റെ പ്രണയദരിദ്രാ!