Thursday, May 17, 2012

വില്‍‌പ്പനച്ചരക്കുകള്‍

സമര്‍പ്പണം :

കേവലം പദവികള്‍ക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് , ബുദ്ധിപരമായ നിശബ്ദത വിറ്റു കാശാക്കിയ സാംസ്കാരികനപുംസകങ്ങള്‍ക്ക് .. കൊലക്കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടി നടക്കുന്നവരുടെ മനസ്സാക്ഷിയേക്കാളും ക്രൂരമാണു ഇവരുടെ നപുംസകവേഷങ്ങള്‍ക്ക് എന്ന് തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് ..


വില്‍‌പ്പനച്ചരക്കുകള്‍

പഴയരംഗം

മനുഷ്യത്വം വിറങ്ങലിച്ചൊരീ നിമിഷങ്ങളില്‍
അഗ്നിനാളമായ് പെയ്തിറങ്ങട്ടെയെന്‍ തൂലിക
രേഖപ്പെടുത്താന്‍ ഒരു ഞെട്ടലും, തീരാനഷ്ടവും
വിറങ്ങലിക്കാനിനിയും മനസ്സാക്ഷിയും ബാക്കി

പുതിയരംഗം

നിശബ്ദതയില്‍ നേടുന്ന പദവികളമൂല്യം
അക്കാദമിയംഗത്വം സുന്ദരം സമ്മോഹനം
ചാനലില്‍ , പത്രത്തില്‍ പുകഴ്ത്തലും വശ്യം
ഇന്നിന്‍ സാംസ്കാരികനായകപദവിയും കേമം.

 രത്നച്ചുരുക്കം : ത്ഫൂ!!!!

8 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സമര്‍പ്പണം :

കേവലം പദവികള്‍ക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് , ബുദ്ധിപരമായ നിശബ്ദത വിറ്റു കാശാക്കിയ സാംസ്കാരികനപുംസകങ്ങള്‍ക്ക് .. കൊലക്കത്തികള്‍ക്ക് മൂര്‍ച്ചകൂട്ടി നടക്കുന്നവരുടെ മനസ്സാക്ഷിയേക്കാളും ക്രൂരമാണു ഇവരുടെ നപുംസകവേഷങ്ങള്‍ക്ക് എന്ന് തിരിച്ചറിവ് ഇല്ലാത്തവര്‍ക്ക് ..

കുട്ടന്‍ said...

ഈ കവിതയ്ക്കു മാന്യമായൊരു റ്റയിറ്റിൽ കൊടുക്കാമയിരുന്നു,
'തായോളികൾ.'( ബഹുമാനം കുറഞ്ഞെങ്കിൽ ക്ഷമിക്കണം നപുംസകങ്ങളെ)

Manoraj said...

ഒരു മരമായിരുന്നെങ്കില്‍.. ഒരു കരിങ്കുരങ്ങായിരുന്നെങ്കില്‍.. ഒരു പുഴയായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചുപോകുന്നു..
ത്ഫൂ എന്ന ഒറ്റ ആട്ടില്‍ തീര്‍ക്കാന്‍ കഴിയാത്തത് തന്നെ സാംസ്കാരിക നായകന്മാരുടെ ജല്പനങ്ങള്‍..

ജ്വാല said...

കൃത്യമായി പറഞ്ഞിരിക്കുന്നു

Manoraj said...

ആരാണ് കുലംകുത്തികള്‍?

ഒരു മരമോ പുഴയോ പുഴുവോ മണ്‍തിട്ടയോ
കരിയോ നരിയോ കാട്ടുകുരങ്ങോ കണ്ടല്‍കാടോ
ജനിമൃതിയിലിതായിരുന്നു നിയോഗമെങ്കിലെ-
ന്നൊരു വേള നിനക്കാതിരിക്കുന്നതെങ്ങിനെ?

കവിതയില്‍ വിപ്ലവം വിരിയിച്ച ബാലന്
ജീവന്റെ വഴികളില്‍ പേടിമാത്രം!
പരിവര്‍ത്തനത്തിന്റെ നാളുകളെന്നോതി
ചടഞ്ഞിരിക്കുന്നു ചരുവില്‍ ശോകം!
കരിക്കും നരിക്കും കീജയ് വിളിക്കുമ്പോ-
ലെളുപ്പമല്ലത്രെ കുമാരിമാര്‍ക്ക്!
അപഹാസ്യരാവാതിരിക്കുവാനാ-
യാഞ്ഞു ശ്രമിക്കുന്നുണ്ടാനന്ദസ്കറിയക്കൂട്ടം!!
പദവിതന്‍ വ്യാമോഹം സിരകളില്‍
ലഹരിയായ് പതയുന്നു നുരയുന്നിതെന്തുകഷ്ടം
പൊലിയുന്നു ഭാഷതന്‍ ശക്തിയാ-
വേളയില്‍, മറക്കുന്നു ഭാഷയെ കുലംകുത്തികള്‍
കുലംകുത്തിയെന്നും കുലംകുത്തിതന്നെന്ന്
മനസ്സാലെ നാമും വിളിച്ചുപോകും

ഫെയ്സ്ബുക്ക് വാളില്‍ നിരാശയോടെ എഴുതിയിട്ടത്

ഓർമ്മപുസ്തകം said...

maunam vidwanu booshanam..

ഓർമ്മപുസ്തകം said...

inninte ella thoolikakalum maunam palichittonnullia.....

ജന്മസുകൃതം said...

praveen....
parayanullath ethanum varikalil paranju .