Tuesday, November 05, 2013

മുന്തിരിത്തോപ്പിലേക്കൊരു യാത്ര

(ചിത്രങ്ങളെല്ലാം എടുത്തത് സിജീഷ് ബാലകൃഷ്ണൻ - ഒരു ബൈക്ക് യാത്രയിൽ നിന്ന്  )

കാലം ഒരു പൂവാക പോലെ പൂത്തുനിൽക്കുകയും, മെല്ലെ പൂക്കൾ കൊഴിഞ്ഞ് ഭാവിയ്ക്കായി വഴികൾ ചുവപ്പിക്കുകയും ചെയ്യും.. ഈ വഴികൾക്ക് സുഗന്ധമില്ലെങ്കിലും, സ്വപ്നങ്ങളാൽ, സമരം ചെയ്ത ചിന്തകളാൽ വർണങ്ങൾ ചാലിച്ച ഒരു ദൃശ്യഭംഗിയുണ്ട്.  യാത്ര ചെയ്യുക, കഴിഞ്ഞകാലം വീണുപൊഴിഞ്ഞ ഈ വഴികളിലൂടെ, നാളേയിലേക്ക് യാത്ര തുടങ്ങുക ...



മലകൾക്കപ്പുറം, മലകൾക്കുള്ളിലൂടെ, തണുത്ത കാറ്റിൽ,  പെയ്തിറങ്ങുന്ന കോടമഞ്ഞിൽ .. എവിടെയെങ്കിലും വച്ച് തിരിച്ച് കിട്ടാൻ മാത്രം എന്തോ നഷ്ടപ്പെട്ടിട്ടുണ്ട് എന്നുറപ്പ് ... ചിലപ്പോ യാത്രകളിലെവിടെയെങ്കിലും വച്ച് കിട്ടിയാലോ? 




ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ,  ക്യാമറക്കണ്ണുകളുടെ മുന്നിൽ,  പണംകൊടുത്ത് വാങ്ങിയ ഗുരുത്വത്തിന്റെ കൃപയിൽ മാത്രം കണ്ട് ശീലിച്ച അഭ്യാസങ്ങൾക്ക് വരേണ്യതയുടെ വെള്ളിവെളിച്ചമാണെങ്കിൽ, നിത്യത്തൊഴിലാളിയുടെ ജീവിതസമരങ്ങൾക്ക് നിസ്സംഗതയുടെ പരിവേഷം മാത്രമായിരിക്കും

കമ്പം താഴ്വരയിലെ ഒരു ഗ്രാമവഴിയിലെ അഭ്യാസിയായ യാത്രക്കാരൻ :)




ഉണങ്ങാനിട്ട വസ്ത്രങ്ങളുടെ വർണങ്ങളേക്കാളും,  ആകർഷിക്കാറുള്ളത് തിളച്ച് മറിയുന്നവെയിലിൽ കാറ്റിനോടുള്ള അവയുടെ കിന്നാരം പറച്ചിലാണു.. മറ്റൊരുവന്റെ ശരീരത്തേറും മുന്നെയുള്ള ഇടവേളയിലെ പ്രണയം :)




നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും. (കമ്പം താഴ്വരയിലെ ഒരു മുന്തിരിത്തോട്ടത്തിൽ നിന്ന്)




കാഴ്ചകളുടെ അതിരുകൾ പരിമിതപ്പെടുമ്പോൾ .. രാമക്കൽമേടിൽ നിന്നും ഉള്ള തമിഴ്നാടിന്റെ ദൃശ്യം 



കേരളത്തിന്റെ  കാറ്റാടിപ്പാടം



പലവക :) 


യാത്രികൻ












7 comments:

jayanEvoor said...

കൊള്ളാം, പടങ്ങൾ.
ഇനി ഇടയ്ക്കൊക്കെ ഓരോന്നു പോസ്റ്റൂ!

ajith said...

നന്നായിട്ടുണ്ട് പോസ്റ്റ്!

ശ്രീ said...

നന്നായിട്ടുണ്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നല്ല പടങ്ങൾ  കുറിപ്പുകളും ഇഷ്ടപ്പെട്ടു. ഇനിയും ഇനിയും പോയി വരൂ അപ്പോൾ ഇതുപോലെ എന്തെങ്കിലും ഒക്കെ ഞങ്ങൾക്കും കിട്ടുമല്ലൊ :)

ചിതല്‍/chithal said...

അസ്സലായി!

ചിതല്‍/chithal said...

അസ്സലായി!

jyo.mds said...

കൊള്ളം.കുറച്ചുകൂടി എഴുതാമായിരുന്നു.