Monday, January 19, 2009

കരയാന്‍ മറന്നു പോയവന്‍...

കരയാന്‍ മറന്നു പോയവന്‍...

ഇന്നലെ രാവിലെ നേരത്തെ തന്നെ തിരിച്ചു പോരേണ്ടി വന്നു ..ഞായറാഴ്ച ആയതു കൊണ്ടാണോ എന്തോ K.S.R.T.C യില്‍ വല്യ തിരക്കില്ല ..രാവിലെ നല്ല തണുപ്പ്.. എന്നും കാണുന്ന കാഴ്ചകള്‍ ആയതു കൊണ്ടു പുറത്തേക്ക് നോകാനും തോന്നീല്യ .. പെട്ടെന്ന് അടുത്ത് ഒരു 4 വയസ്സ് പ്രായമുള്ള കുട്ടിയേം കൊണ്ടു ഒരു മാന്യദേഹം വന്നിരുന്നു.. കൊല് കൊലുന്നെനെ സംസാരിക്കുന്ന ഒരു കിലുക്കം പെട്ടി ...കാണാനും ഒരു കുഞ്ഞു സുന്ദരി..നല്ലോണം ഒരുക്കീടുണ്ട് ..അതിങ്ങനെ ഓരോന്ന് ചോദികുന്നുണ്ട്‌ ...ഇടക്കെന്നെ ഒളികണ്ണിട്ടു നോക്കും.. ഞാന്‍ ശ്രദിക്കുന്നില്ല എന്ന് കണ്ടാല്‍ പതുകെ കയ്യിലുള്ള മൊബൈലില്‍ ഒന്നു തൊടും... ഞാനൊന്നു ചിരിച്ചു.. പുള്ളികാരി വേഗം മുഖം തിരിച്ചു ഗൌരവതിലിരുന്നു ..ഈ കലാപരിപാടി കുറച്ചു നേരം തുടര്‍ന്ന് ... പതുക്കെ കുട്ടിയുടെ അച്ചന്‍ ഇടപ്പെട്ടു.. പരിചയപ്പെട്ടു... ഒരു ഗള്‍ഫ് ആണ്.. ഞാനൊരു സോഫ്റ്റ്‌വെയര്‍ കുളാണ്ടര്‍ ആണെന്ന് കേട്ടപ്പോള്‍ വലിയ ഇഷ്ടം കാണിച്ചു ..പാവം ആഗോള പ്രതിസന്ധി ഒന്നും അറിഞ്ഞട്ടില്ല എന്ന് തോന്നുന്നു..ഈയിടെയായി തൊഴില്‍ മറ്റുള്ല്ലവരോട് പറയാന്‍ ഒരു പേടിയാ.. കാലം കലി കാലം ...അപ്പോഴേക്കും നമ്മുടെ ഹസീനകൊച്ചു എല്ലാവരുമായും ആന്ഗ്യ വിനിമയം തുടങ്ങി..എല്ലാവരും പതുകെ ഒന്നു കൊഞ്ചിക്കുന്നതും കണ്ടു...

"നാശങ്ങള്‍ ..മനുഷ്യനെ മെനക്കെടുത്താന്‍ ..കെട്ടിയെടുതോളും .." കണ്ടക്ടര്‍ സാറിന്റെ അട്ടഹാസം കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി... ഒരു തമിഴത്തി(വംശീയ അധിക്ഷേപമല്ല ) ഒരു കുഞ്ഞുമുണ്ട്‌ .. നമ്മുടെ നായികയെകാള്‍ ചെറുതാണ്.എല്ലാവരുടെയും മുഖത്ത് അവജ്ഞ... ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്.. അവരടുത്തു വന്നിരുന്നാലോ എന്ന് കരുതി സീറ്റില്‍ എല്ലാവരും വിശാലമായി ഇരിക്കാന്‍ തുടങ്ങി ..

കഥാനായിക കയ്യെത്തിച്ച് അവനെ തോണ്ടാനുള്ള ശ്രമം തുടങ്ങി .. പെട്ടെന്ന് അതിന്റെ അച്ഛന്‍ അവള്‍ ചെയ്താ തെറ്റിനെ ചീത്ത പറഞ്ഞു ...കയ്യില്‍ അഴുകാക്കണ്ട ..അറപ്പു തോന്നണില്ലേ നിനക്ക് ..അങ്ങിനെ പോയി നമ്മുടെ ഗള്‍ഫോപദേശം ..

എന്നെ
അത്ഭുതപെടുത്തിയത് അതല്ല.. ഇത്രയോകെ നടന്നിട്ടും ആ കുട്ടികൊരു അനക്കമില്ല ...ശരിക്കും ഒരു നിര്‍വികാരത... ഞാനതിനെ അപ്പോഴാണ്‌ ശരിക്കും ശ്രദ്ധിച്ചത് ...ചെമ്പിച്ച മുടി ആകെ അലങ്കൊലമായിട്ടു കിടക്കുകയാണ് ..നല്ല കറുത്ത പുരികങ്ങള്‍ ..മുഖം നിറയെ ചളിയാണ്‌ ...ഒന്നു രണ്ടു മുറിവുകളും മുഖത്തുണ്ട്‌ ..കണ്ണുകളില്‍ കുസൃതിയോ തിളക്കമോ ഒന്നും ഇല്ലാത്തതു ശരിക്കും അത്ബുതപെടുത്തി.. കുടുക്കുകള്‍ പൊട്ടിയ ഒരു ഷര്‍ട്ട്‌ ഇട്ടിട്ടുണ്ട് ..
ആ കണ്ണുകളിലെ നിര്‍വികാരത എന്നെ ശരിക്കും ഭയപ്പെടുതിക്കളഞ്ഞു ..ഇതെന്റെ ലോകമല്ല എന്നവന്‍ ഉറക്കെ പറയുന്ന പോലെ ..തന്നെ പുച്ച്ചിക്കുന്ന വെറുക്കുന്ന ഈ ലോകത്ത് നിന്നവന്‍ പരന്നു പോവാന്‍ കൊതിക്കുന്ന പോലെ ...ആ വരണ്ട കണ്ണുകള്‍ എന്റെ ഉറക്കത്തിന്റെ ഇടവേളകളില്‍ ഒരുപാടു ശല്യപ്പെടുതുന്നു ...തൊട്ടടുത്ത്‌ എല്ലാ കണ്ണുകളിലും ഓമനത്തം വിതറി ഒരു കുട്ടി..നേരെ മുന്‍പില്‍ കാണുന്നത് പോലും ഇഷ്ടമില്ലാത്ത തരത്തില്‍ വേറൊന്ന് ...

സത്യം പറയട്ടെ..അവന്റെ നിസ്സഹായവസ്തയേക്കാള്‍ എന്നെ അസ്വസ്തനാകിയത് അവന്റെ ആ നിര്‍വികാരതയാണ്‌ ..ഒരു പാട് ചിന്തിച്ചു കൂട്ടി.. നമുക്ക് ചുറ്റും ..നമ്മുടെ കാഴ്ചപ്പാടുകള്‍ ....നമ്മുടെ ചിന്തകള്‍ ...പ്രവൃത്തികള്‍ ...പക്ഷെ എല്ലാ ചിന്തകല്കും ഒരവസാനമുണ്ട് ....എല്ല്ലാം ആ കണ്ണുകളില്‍....


Wednesday, January 07, 2009

കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ...










കൈ
ഞാന്‍ മുറുകെ പിടിക്കയാണ്‌ ...

കാരണം നിന്റെ തളര്‍ച്ചയല്ല ...ഇടറുന്ന കാലുകളും അല്ല ..
നിന്റെ വേദനകളില്‍ എന്റെ പ്രതികരണവുമല്ല ..
കനവുകള്‍ പെയ്തൊഴിഞ്ഞപ്പോഴുള്ള എകാന്തതയാലുമല്ല ...

നിന്റെ സന്തോഷങ്ങള്‍ ....ഞാനൊരു കാഴ്ച്ചകാരനായിരുന്നു
മഴതുള്ളിയിലെ കവിതയെ നീ അറിഞ്ഞു തുടങ്ങിയപ്പോള്‍ ...
ഭാരതപ്പുഴയിലെ മണല്‍പരപ്പില്‍ ഒരു വളപ്പൊട്ട് നീ തേടിയലഞ്ഞപ്പോള്‍
ഞാനൊരു കാഴ്ച്ചകാരനായിരുന്നു ....
പക്ഷെ കാഴ്ചകള്‍ അവ്യക്തമായിരുന്നു...

ചക്രവാക പക്ഷികള്‍ കരയുമത്രേ...
സന്ധ്യകളില്‍ .. ഏകാന്തതയെ സ്നേഹിക്കാത്തവര്‍ക്കറിയാമത്രെ ...
പക്ഷെ ......
ഇവിടെ ശബ്ദവും ഉരുകിയൊലിക്കുന്ന ഏകാന്തതയാണ് ...



കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ...
കാരണം ഞാനൊരു സ്വാര്‍ത്ഥനാണ് ....
എന്റെ സന്തോഷങ്ങള്‍ .....എന്റെ കാഴ്ചയില്‍ ,
നീ മാത്രമായിരുന്നു...

പ്രവീണ്‍
www.muttichur.com