Monday, January 11, 2010

മന്ദബുദ്ധികൾക്കു മതമില്ല :)

ഗുരുവായൂർ ഏകാദശിക്കു പോയ എനിക്കും സുഹൃത്തിനും അമ്പലപരിസരത്തു നിന്നു വീണുകിട്ടിയ ഒരു നോട്ടീസ് ആണു താഴെ.



ഇത് എന്റെ ഒരു അടുത്ത കൂട്ടുകാരനെകാണിച്ചപ്പോൾ അവനു പുത്തൻപള്ളി പരിസരത്തു വച്ച് ഇതിന്റെ ഒരു വേളാങ്കണ്ണിവേർഷൻ പണ്ടൊരിക്കൽ ലഭിച്ചതായി പറഞ്ഞു.. തുകയിലും ഓഫറുകൾക്കും ചെറിയ മാറ്റങ്ങൾ…

അനുബന്ധം:

വൺ മാൻ ഷോ എന്ന സിനിമയിലെ എല്ലാവരും കണ്ടിട്ടുള്ള ഒരു രംഗം. നിരനിരയായിട്ടു ഗേറ്റിലോട്ട് ഓടുന്ന രോഗികൾ..പിന്നാലെ വരുന്ന ഭ്രാന്തൻ ഭാസ്കരനോട് കാര്യമന്വേഷിച്ച അറ്റൻഡറോട് ഭാസ്കരൻ : ഞാനീ ഭ്രാന്തന്മാരോട് ഗേറ്റിൽ ബിരിയാണി കൊടുക്കുണ്ടെന്നു  ഒരു നുണ പറഞ്ഞു. മണ്ടന്മാരെല്ലാം അതു കിട്ടാൻ ഓടുകയാ..


അറ്റൻഡർ: അതുശരി..പക്ഷേ നീയും എങ്ങോട്ടാ ഓടുന്നെ?

ഭാസ്കരൻ: ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?