പ്രിയപ്പെട്ട ഡോക്ടര്‍ക്ക് ..
ഡോക്ടറോട് ചോദിക്കാം എന്ന ഈ പംക്തിയിലൂടെ അനേകായിരം പേരുടെ മാനസിക വേദനകള്‍ പരിഹരിച്ച അങ്ങ് ഈയുള്ളവന്റെ വേദനകളും കൃപാ പൂര്‍വ്വം പരിഗണിക്കണം എന്ന അപേക്ഷയോടെ കാര്യത്തിലേക്ക് കടക്കട്ടെ ..കുറച്ചു കാലമായി ബ്ലോഗോസ്ഫെയരിലെ ഒരു പാവപ്പെട്ട (സത്യമായും അതെ ...) വായനക്കാരനായി അടങ്ങി ഒതുങ്ങി ഇരിക്കയായിരുന്നു ...ഈയിടെയായി ചില ലേഖനങ്ങള്‍ കണ്ടപ്പോഴാണ് എന്റെ മാനസിക നിലവാരം വളരെ അധപതിച്ചതാണെന്ന് മനസ്സിലായത്.
ഡോക്ടര്‍, ഈയിടെയായി എന്റെ കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവ് കുറയുന്നോ എന്നൊരു സംശയം ..ഇതു ഉറപ്പാക്കിയത് ചാണക്യാദി പ്രഭ്രിതികളുടെ കണ്ടുപിടുത്തങ്ങള്‍ വായിച്ചപ്പോഴാണ് ...ശ്രീരാമ സേന, നവനിര്‍മാന്‍ സേന തുടങ്ങിയ വാനരപ്പടകള്‍ സംഘ പരിവാര്‍ ആണെന്ന് ആ ബഹു മാന്യ ദേഹം കഷ്ടപ്പെട്ട് ഗവേഷണം നടത്തി കണ്ടു പിടിച്ചപ്പോള്‍ ആ മഹാ സത്യത്തെ ഒരു പൊട്ടിച്ചിരിയോടെ ആണ് ഞാന്‍ നേരിട്ടത് ...ഡോക്ടര്‍ , നാളെ മോസ്സാദ് , ലഷ്കര്‍ ഇ തോഇബ എന്നിവര്‍ സംഘ പരിവാര്‍ ആണെന്നും ബുഷ് ആണ് സര് കാര്യവാഹ് എന്നും ഇവര്‍ പറയുമ്പോള്‍ , അത് പോലും എനിക്ക് അംഗീകരിക്കാന്‍ പറ്റുമോ എന്ന് സംശയമാണ് ...സൈകോസിസില് തുടങ്ങി മാനസിക വിഭ്രാന്തിയുടെ അതിഭീകരമായ തലത്തില്‍ എത്തി നില്ക്കുന്ന ഒരവസ്ഥയാണോ ഡോക്ടര്‍?
അത് മാത്രമാണേല്‍ പോട്ടെ, എന്ന് വക്കാമായിരുന്നു ..ഇതിപ്പോ തൂലികാനാമത്തിലല്ലാതെ സ്വന്തം പേരില്‍ തന്നെ ഇത്തരം ഭീകര കാര്യങ്ങള്‍ വിളിച്ചു പറയാനും തുടങ്ങി.. കഷ്ടം അല്ലെ ഡോക്ടര്‍? V.s നെ കണ്ട ലാവ്ലിന് വിജയന്റെ അവസ്ഥ .. അത് മാത്രമോ , കുറച്ചു നാള് മുന്‍പ് അങ്ങ് നാഗ്പൂരില്‍ നമ്മുടെ ബി.ജെ.പി നേതാക്കള്‍ 'അയോധ്യയില്‍ 'അമ്പലം പണിയും എന്ന് പറഞ്ഞതു നല്ല ഒന്നാംതരം ബടായി ആണെന്നും ഞാന്‍ വിശ്വസിക്കുന്നു.. ഒരു ചുക്കും ചെയ്യാന്‍ പോണില്ല ...
ഡോക്ടര്‍, ഈയിടെയായി എനിക്ക് തീരെ പേടി തോന്നുന്നില്ല ...ഇതൊരു രോഗമാണോ ഡോക്ടര്‍ ? (ഒരു സഖാവ് ഈയിടെ പറഞ്ഞു, ഇതു നല്ല പെട കിട്ട്യാല് മാറും എന്ന് ).. ആഗോളെ ഹിന്ദുത്വ ഭീകരന് നരേന്ദ്ര മോഡിയെ എനിക്ക് ബഹുത് കാര്യമാണ് ...പുള്ളി വികസനമല്ല, ഇനി തലകുത്തി നിന്നാല്‍ പോലും 'ഞമ്മള് സമ്മതിക്കുമോ'? അവനെ ബ്ലോഗിച്ചു ബ്ലോഗിച്ചു അടുത്ത ഇലക്ഷനില്‍ തോല്‍പ്പിച്ച് കളയാം എന്ന് കച്ച കെട്ടി ഇറങ്ങിയവരെ കാണുമ്പോള്‍ എനിക്ക് വാല് കുലുക്കി പക്ഷിയെ ഓര്‍മ്മ വരുന്നു ഡോക്ടര്‍..ഞാന്‍ പതിവായി അമ്പലത്തില്‍ പോയി വിഗ്രഹാരാധന എന്ന പാപം ചെയ്യുകയും സമയം കിട്ടുമ്പോ ഭഗവദ് ഗീത എന്ന സവര്‍ണ്ണ ഫാസിസ്റ്റ് ഗ്രന്ഥം വായിക്കുകയും ചെയ്യുന്നു..എന്റെ സംഘ പരിവാര്‍ ബന്ധം ഉറപ്പിക്കാം അല്ലെ ഡോക്ടര്‍?
നേര് നേരത്തെ അറിയുന്ന (അതിലും നേരത്തെ അറിയാന്‍ 2 കോടി കൊടുക്കാന്‍ , അമ്മയാണെ, എന്റെ കയ്യില്‍ കാലണ ഇല്ല )പത്രത്തില്‍ കണ്ട ചില ഒറ്റമൂലികള്‍ പരീക്ഷിച്ചു നോക്കി...
1. കണ്ണൂരില്‍ സംഘ പരിവാരക്കാരന്‍ കൊല്ലപ്പെടുന്നത് ആകാശത്ത് നിന്നു ഉല്‍ക്ക വീണാണ് എന്ന് പഠിച്ചു നോക്കി (ഇത്രകാലം കൊലപാതകം ആര് ചെയ്താലും പാപം എന്ന മിഥ്യാ ധാരണയിലായിരുന്നു )
2. പാലസ്തീന് ആക്രമണം ആസൂത്രണം ചെയ്തത് നാഗ്പൂരിലാനെന്നു ഇമ്പോസിഷന്‍ എഴുതി പഠിച്ചു ..
3. കാല് മാര്‍ക്സ് കഴിഞ്ഞാല്‍ പിന്നെ പരിശുദ്ധ പുണ്യാളന് ലാവ്ലിന് വിജയന് ആണ് എന്ന് 10 പേരോട് പറഞ്ഞു
4. പഠനത്തില്‍ ബഹു മിടുക്കനായ മകന് 50 ലക്ഷം രൂപ പടച്ച തമ്പുരാന് ചുമ്മാ നടക്കുമ്പോ ഒരു പൊതിയിലാക്കി മുന്പില് കൊണ്ടു ചെന്നിട്ടതാണെന്ന് 10 പേര്‍ക്ക് മെയില്‍ foward ചെയ്തു
5. പരുമലയില്‍ കുറച്ചു ABVP കാരെ SFI കാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നും പറഞ്ഞു പഠിച്ചു
ഡോക്ടര്‍, ഇത്രയും പരീക്ഷിച്ചു നോക്കി ...എന്നിട്ടും രാവിലെ എനീകുമ്പോള് ഞാന്‍ "രത്നാകര ധൌത പതാം ഹിമാലയ കിരീടിനീം ബ്രഹ്മ രാജര്‍ഷി രത്നാട്യാം വന്ദേ ഭാരത മാതരം " എന്നോകെ ചൊല്ലിപ്പോകുന്നു ..മനോവിഷമത്തിനു ആക്കം കൂട്ടുന്ന കാര്യം അതല്ല ... മുപ്പതു മുക്കോടി ദേവകളുടെ കൂട്ടത്തില്‍ ആരാധ്യനായ യേശുദേവനേയും അല്ലാഹുവിനെയും ചേര്‍ത്തു പ്രാര്‍ത്ഥിക്കുക എന്ന മഹാ പാപം കൂടി ഈയുള്ളവന്റെ മാനസിക വിഭ്രാന്തിയുടെ തെളിവല്ലേ ഡോക്ടര്‍? അത് മാത്രമല്ല എന്റെ ഭഗവത് ഗീതക്കൊപ്പം ബൈബിളും ഖുറാനും വക്കുകയും ചെയ്യുന്നു ...(മുഖം മുടിയനിഞ്ഞ ഹിന്ദു വര്‍ഗീയവാദിയുടെ ..^&%^&%& ) ..
എന്നെ ഈ മനോവിഷമത്തില്‍ നിന്നു രക്ഷിക്കണം ഡോക്ടര്‍ ...ഉചിതമായ മറുപടി അടുത്ത ലക്കം വാരികയില്‍ പ്രതീക്ഷിച്ചു കൊണ്ടു
സ്നേഹപൂര്‍വ്വം
പ്രവീണ്‍
(തൂലികാ നാമം ഇല്ല ..അഹങ്കാരമാണോ ഡോക്ടര്‍ ?)
Sunday, February 15, 2009
Subscribe to:
Post Comments (Atom)
12 comments:
ഹ ഹ ഹ ...
കൊള്ളാം പ്രവീണ്‍...
ഫാസിസം മൂത്ത് പോയ ഒരു മഹാഫാസിസ്റ്റെന്ന നിലയ്ക്ക് ഇതിനു പ്രവീണിനു കിട്ടുന്ന മറുപടികള്‍ എനിക്ക് കൂട്റ്റി പറഞ്ഞു തരണേ...
ഞാന്‍ ഇതിനപ്പുറമാണേ...
അഹങ്കാരം
:)
ദേശാടനക്കിളി എന്ന പേരിന്റെ “ദേശാ..” എന്ന തുടക്കവും, ‘ഫാസിസ്റ്റ്’ എന്ന പദവും ഒരുമിച്ചുകണ്ടപ്പോൾ എന്തെങ്കിലും പച്ചക്കള്ളം എഴുതിവച്ചിരിക്കുകയായിരിക്കുമെന്നാണു കരുതിയത്. വായിച്ചു ചിരിക്കാമെന്നു കരുതി വന്നു നോക്കിയതാണ്. പക്ഷേ സംഗതി സത്യമാണെന്നു തോന്നുന്നല്ലോ. ഈയിടെയായി ചിന്താശീലമുള്ള പല ചെറുപ്പക്കാർക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സംശയങ്ങൾ തന്നെയാണു താങ്കളും പ്രകടിപ്പിച്ചു കാണുന്നത്. എന്തായാലും അടുത്തലക്കം വായിക്കാൻ ഞാനുമുണ്ടാവും.
കൊള്ളാം. :-)
വളരെ ശരിയാണു തങ്കള്‍ പറഞ്ഞിരിക്കുന്നതു. ചന്ദനകുറിയും തൊട്ട് കാവി മുണ്ടും ഉടുത്താല്‍ അവന് ഫാസിസ്റ്റ് എന്നു മുദ്ര കുത്തപ്പെടുന്നു. അങ്ങനെ എങ്കില്‍ ഞാനും പറയുന്നു ഞാന്‍ ഒരു ഫാസിസ്റ്റ് തന്നെ.
ഹൈന്ദവ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളേയും പരിവാറുമായി ചേര്‍ത്തു പറയുകയാണു മാര്‍ക്സിസ്റ്റുകാര്‍
ചെയ്യാറുള്ളത്. ഇവിടെ അതു തിരുത്തിക്കണ്ടതില് സന്തോഷം. എനിക്കറിയാവുന്നതു വച്ചു നോക്കുമ്പോള്‍ ചില തീവ്രമായ
പ്രതികരണങ്ങള്‍ അനുവദിക്കാത്തു കൊണ്ടാണ് പലരും പരിവാര്‍ സംഘടനകള്‍ വിട്ടു പോകുന്നത്. ഇത്തരക്കാര്‍ രാമ്സേന പോലെ ഉള്ള സംഘടനകള്‍ തുടങ്ങി
സ്വയം ചില പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അതും പരിവാറിന്റെ പുറത്താകുന്നു.
പിന്നെ രാമ്സേനയുടെ പ്രവര്‍ത്തികളുമായി ചേര്‍ത്തു വച്ചു കാണേണ്ട ചിലത്
http://www.youtube.com/watch?v=sK-3k7Rt1zw
കൊള്ളാം.
എനിക്കും ഈയിടെ ഏതാണ്ട് ഇത് പോലൊരു അസുഖം പിടിപെട്ടിരിക്കുന്നു. ഡോക്ടര്‍ പറഞ്ഞത് ഇതിനു "ഫാസിസ്റ്റു പക്ഷപാതം" എന്നാണ്. ന്യൂനപക്ഷപ്രീണനം എന്ന തലോടല്‍ ഏറ്റു സുഖമായി അങ്ങ് ജീവിച്ചു കൊള്ളാനാണ് ഇടതുപക്ഷ ഗുരുക്കന്മാര് എന്നെ പഠിപ്പിച്ചത്. പക്ഷെ എന്ത് ചെയ്യാം. ചില സത്യങ്ങള്‍ ഒക്കെ നേരിട്ട് കണ്ടു പോയി. ഇനി കാണാതിരിക്കാനും നിവൃത്തിയില്ല.
ചിലതെല്ലാം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ " മുയലുകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന റാവുത്തര്‍" എന്ന ഒരു വിശേഷണവും ഇപ്പോള്‍ കിട്ടിയിട്ടുണ്ട്....
"...സൈകോസിസില് തുടങ്ങി മാനസിക വിഭ്രാന്തിയുടെ അതിഭീകരമായ തലത്തില്‍ എത്തി നില്ക്കുന്ന ഒരവസ്ഥയാണോ ഡോക്ടര്‍?"
"ഞാന്‍ പതിവായി അമ്പലത്തില്‍ പോയി വിഗ്രഹാരാധന എന്ന പാപം ചെയ്യുകയും സമയം കിട്ടുമ്പോ ഭഗവദ് ഗീത എന്ന സവര്‍ണ്ണ ഫാസിസ്റ്റ് ഗ്രന്ഥം വായിക്കുകയും ചെയ്യുന്നു..എന്റെ സംഘ പരിവാര്‍ ബന്ധം ഉറപ്പിക്കാം അല്ലെ ഡോക്ടര്‍?"
"മുപ്പതു മുക്കോടി ദേവകളുടെ കൂട്ടത്തില്‍ ആരാധ്യനായ യേശുദേവനേയും അല്ലാഹുവിനെയും ചേര്‍ത്തു പ്രാര്‍ത്ഥിക്കുക എന്ന മഹാ പാപം കൂടി ഈയുള്ളവന്റെ മാനസിക വിഭ്രാന്തിയുടെ തെളിവല്ലേ ഡോക്ടര്‍? അത് മാത്രമല്ല എന്റെ ഭഗവത് ഗീതക്കൊപ്പം ബൈബിളും ഖുറാനും വക്കുകയും ചെയ്യുന്നു"
അഹങ്കാരിയാണ് ഇവിടെ എത്തിച്ചത്. കലക്ക്കി മാഷേ.
:)
Njaanum oru ‘hindu extremist fascist' aane…
കൊള്ളാം വളരെ നന്നായിരിക്കുന്നു .......
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ ദേശാടനക്കിളി ഇനി എന്തല്ലാം കാണാന്‍ കിടക്കുന്നു .....
യാത്ര തുടരട്ടെ !!!
ഏവര്‍ക്കും നന്ദി
Post a Comment