ആദ്യമേ പറയട്ടെ ..ഇതില്‍ കാതലായ ഒന്നും തന്നെ ഇല്ല..വസ്തുതകളോ ഉന്നതമായ ചിന്തകളോ ഇല്ല..മറിച്ച് നിറയെ അസഹിഷ്ണുതയും നിലവാരംകുറഞ്ഞ വിലയിരുത്തലുകളും മാത്രം ..(സമയം വേസ്റ്റ് ചെയ്യിപ്പിക്കരുതല്ലോ...ഇവിടെ വച്ചു തന്നെ വായന നിര്‍ത്താം )
............................................................................................................................................
ഇതില്‍ അവസാനം പറഞ്ഞ കഥാപാത്രത്തെ മാത്രമെ പരിചയപ്പെടുത്തേണ്ടതുള്ളൂ ...എന്റെ അമ്മയാണ്.. മീനാക്ഷിക്കുട്ടി അമ്മ..അമ്മക്ക് ഈയിടെയായി വര്‍ഗീയതയുടെ വന്നു തുടങ്ങ്യോ എന്നൊരു പേടി ...കാരണം ഈയിടെയായി വല്യ വല്യ വിഷയങ്ങളില്‍ അമ്മ അഭിപ്രായം പറയുന്നു ...അതും ഒരു ഒന്നു ഒന്നര അഭിപ്രായം ...കഴിഞ്ഞ ആഴ്ച പുള്ളിക്കാരിക്കൊരു സംശയം ..എന്നതാ ഈ പബ്? പുള്ളിക്കാരി ഇതു വരെ ഈ ഐ.ടി പാര്‍ക് പോലൊരു സാധനം ആണ് എന്ന് വിചാരിച്ചിരിക്കാര്‍ന്നു (ഒരു പാലക്കാടന്‍ കുഗ്രാമത്തിലെ പ്രോഡക്റ്റ് ആണ്..അതും ലോകം എന്ന് വച്ചാല്‍ സിപിഎം എന്ന് വിചാരിച്ചിരിക്കുന്ന ഒരു പാവം ).,കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു ...ദേ കിടക്കണ് ..."ഇവളുമാരെ നല്ല പുളിവാറല് കൊണ്ടടിക്കണം ..കൂടെ നടക്കണ അവന്മാരേം "..മുത്തലിക് കേള്‍ക്കണ്ട ..കേരളത്തിന്റെ ചുമതല എങ്ങാനും കൊടുത്താലോ ...പാവല്ലേ എന്റെ അമ്മ...
ഒരു പരിധി വരെ കുടുംബം , മക്കള്‍ എന്നൊക്കെ വിചാരിച്ചു ജീവിക്കുന്ന അമ്മമാരുടെ ഡയലോഗ് ഇതു പോലെ ആവും ..യതാസ്ഥികരെന്നോ പുരുഷ മേധാവിത്വത്തിന്റെ തടവറയില്‍ കഴിയുന്ന അബലകളെന്നോ വിളിക്കാം ...എന്റെ വിഷയം ഒന്നും അതൊന്നും അല്ല ....കുറെ നാളുകളായി നമ്മുടെ 'പച്ചയായ' ബ്ലോഗുകളില്‍ ഉയരുന്ന ഒരു കാര്യം.. (ദേവിമാരുടെ മുലകളുടെ എണ്ണം എടുക്കുന്നതിന്റെ ഇടവേളകളില്‍ മാത്രം ..)..സത്രീകളെ ഭാരത സംസ്കാരത്തിന്റെ എന്തോ ഒന്നു തകര്‍ന്നു വീണത്രേ? അല്ല അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കാ? കാമാസക്തിയുമായി വന്ന ശൂര്‍പ്പണഖയുടെ മൂക്കും മുലയും വരെ അരിഞ്ഞിട്ട ദൈവങ്ങള്‍ ഉള്ള നാടാണ് (കുറച്ചു ജെട്ടികള്‍ അയോധ്യയിലേക്കും അയച്ചാലോ? ഇതൊക്കെ ഊരിക്കളയാന്‍ ദൈവമായി ഓരോ അവസരങ്ങള്‍ ഉണ്ടാക്കിത്തരുകയല്ലേ ...)...താടക കൊച്ചിനെ കൊന്ന കാര്യവും നമുക്ക് പരിഗണിക്കേണ്ടതാണ് ..സ്ത്രീ ധ്വംസനത്തിന്റെ കഥകള്‍ ഇഷ്ടം പോലെ ഉണ്ട് താനും ...എന്നിട്ടും പന്തിയില്‍ പക്ഷപാതം..പാവം ശ്രീരാമസേനക്കാര്‍ ...
ഇനി അഹിംസ? അഹിംസാ പരമോ ധര്‍മ എന്നാണെങ്കില്‍ 'ധര്‍മ ഹിംസ തദൈവച ' എന്ന് പാടിയ നാടാണ് ...ഇവിടെ ജീവിക്കുന്ന നമ്മളെ സമ്മതിക്കണം .. ആയുധം താഴെ വച്ചു തികച്ചും സമാധാന കാംക്ഷിയായി നിന്ന അര്ജുനന് സഖാവിനെ "കുതസ്ത്വാ കശ്മലമിദം സമുപസ്ത്തിദം " എന്നൊക്കെ പുലമ്പിയ സവര്‍ണ്ണ ആര്യ (തല്ക്കാലം OBC യാദവനെ അപ്പര്‍ ക്ലാസ് ആക്കാം) വര്‍ഗീയ ഫാസിസ്റ്റ് കൃഷ്ണന് ( വംശഹത്യ എങ്ങിനെ പിന്നെ മോഡി നടത്താതിരിക്കും ) ജനിച്ച നാട് ..ധനുര്‍വേദം എഴുതിയ നാട് ..പഠിച്ച നാട് (ആര് പഠിച്ചു ? സവര്‍ണ്ണ ഹിന്ദു ആര്യ ബ്രാഹ്മണര്‍ )..ദ്വാവിമൌ പുരുഷ ലോകേ ..സുര്യ മണ്ഡല ഭേദിന:പരിവ്രാദ് യോഗ: യുക്തശ്ച്ച്ച രണേചാഭിമുഖേ ഹത: (ജിഹാദ് അല്ലാതെന്തു ..ഹൂ ഭീകരം ).....ആയോധനം ഇവിടെ പാഠ്യപദ്ധ്യതിയുടെ ഭാഗമായിരുന്നു ...(കോടിയേരി ആഭ്യന്തരം ആവാഞ്ഞത് നന്നായി ...അല്ലേല്‍ പിന്നെ ആയുധം പരിശീലനം കോഴിക്കോട് ഗ്രീന്‍ വാല്ലിയിലും ഏരിയ കമ്മിറ്റി ഓഫിസിലും മാത്രമാക്കി ഒതുക്കിയേനെ )
പറഞ്ഞു വന്നത്, രണ്ടെണ്ണം പൊട്ടിക്കുന്നത് കൊണ്ടു ഇവിടെ ഒരു ചുക്കും തകര്‍ന്നു വീഴില്ല.. സാമവും ദാനത്തൊടും ഒപ്പം ഭേദവും നല്ല ചുട്ട അടിയും ഇവിടെ നടക്കാത്ത കാര്യവുമല്ല...പിന്നെ ഒരു കാര്യം..അടിക്കുമ്പോ രണ്ടു കൂട്ടര്‍ക്കും കൊടുക്കണം ...പെണ്ണിനും (സ്ത്രീ എന്ന പദം മനപ്പൂര്‍വം ഒഴിവാക്കാ)..ആണിനും
മോറല്‍ പോലീസ് ചമയാനിറങ്ങിയ വാനര സേനക്കാരോടും , ജെട്ടി അഴിച്ചു അവകാശം സംരക്ഷിക്കാന്‍ ഇറങ്ങുന്ന മഹിളാരത്നങ്ങളോടും, അങ്ങിനെ ഒരു ഷോ തരപ്പെടും എന്ന് വിചാരിച്ചു ജയ് വിളിക്കുന്ന സാംസ്കാരിക 'നായ'കന്മാരോടും ഒരു അസഹിഷ്ണുവിന്റെ കുഞ്ഞു അഭ്യര്‍ത്ഥന ...നമ്മുടെ ഈ കുഞ്ഞു സഹോദരിമാര്‍ ഈ വഴി പിഴച്ച (പിഴച്ചട്ടില്ല എന്ന് പറയുന്നവര്‍ ക്ഷമിക്കണേ ) പാതയിലെക്കെന്തു കൊണ്ടു പോകുന്നു എന്ന് കൂടി ചിന്തിച്ചു കൂടെ? അതിനൊരു പരിഹാരത്തിന് വേണ്ടി കൂട്ടായൊന്നു ചര്‍ച്ച ചെയ്തൂടെ ?
*******************************************************************************************
അനുബന്ധം : ദേവിമാരുടെ മുലകളുടെ എണ്ണത്തിനും ശിവലിംഗ രതിവൈകൃത കണ്ടുപിടുത്തങ്ങള്‍ക്കും ശേഷം ആ നിലവാരത്തിലുള്ള പുതിയ കണ്ടു പിടുത്തങ്ങള്‍ വരുന്നൂ
1. "ഭര്‍ഗൊ 'ദേവസ്യ' ധീമഹി - വേദത്തില്‍ ദേവസ്യ ഉണ്ട്
2. അസ'തോമ' സദ്ഗമയ - വേദത്തില്‍ 'തോമ' വരെ ഉണ്ട് ..ആമേന്‍
അയ്യോ , അദ്ധ്യായം പറയാന്‍ മറന്നു ...(ഋഗ്വേദം 10-3-4)
Thursday, February 19, 2009
Subscribe to:
Post Comments (Atom)
6 comments:
ആ അനുബന്ധം നിക്ക് ക്ഷ പിടിച്ചൂട്ടോ!!!
അല്ലാ നിങ്ങള്‍ ഈ മുത്തലിക്കിന്റെ ആരാന്നാ പറഞ്ഞേ???
മച്ചമ്പിയാ? ഓ ശരി...അപ്പോ നമ്മളു മച്ചാനും മച്ചാനുമാ അല്ലേ???
:)
കൊള്ളാം മാഷേ. പക്ഷേ പബ്ബില്‍ പോയി വെള്ളമടിക്കുന്നവരെ തല്ലിയോടിക്കുന്നതിനോട് അനുകൂല അഭിപ്രായമില്ല. ഡ്രഗ് അബ്യൂസ് ആണെങ്കിൽ പോലും പോലീസിനെ അറിയിച്ചാൽ പോരേ?
പ്രവീണേ കലക്കി .. ഇനിയിപ്പോ ആകെ കുഴപ്പമായി .. ബൂലോഗത്തില്‍ ഒരു സവര്‍ണ്ണ ഫാസിസ്റ്റ് കൂടി .. എന്നാലും അടിച്ചത് അത്ര നന്നായില്ല .. ആദ്യം സാമവും ദാനവും വിവരവും ഒക്കെ കൊടുത്തു നോക്കെണ്ടതാണ് ..
ദേശാടനക്കിളീ,
ശൈലി ഉഗ്രൻ!
നാടൻ ശൈലിയിൽ പറഞ്ഞാൽ, താങ്കൾ ഒരു നടയ്ക്കു പോകില്ല.
പിന്നെ, സാംസ്കാരികനായകന്മാർക്കു കൊടുത്ത ‘ഉദ്ധരണി(?)’ ശ്രദ്ധിക്കാതെയിരുന്നില്ല. :)
super....
നമസ്തേ,
കൊള്ളാം സുഹൃത്തേ...
ബൂലോകത്തില്‍ ഭാരതീയ സംസ്കൃതിയെപ്പറ്റി പറയുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ആര്യ ഹിന്ദു ബ്രാഹ്മണ....... ന് നമസ്കാരം ....
Post a Comment