ഏതാനും ചിലമാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ കുഞ്ഞു കേരളത്തിലെ ഏറ്റവും ഭീകരമായ വിഷയം 'മാനവികത' ആയിരുന്നു...അത്രയൊന്നും ചിന്താശേഷിയില്ലാത്ത ഒരു സാധാരണക്കാരനായ എനിക്ക് മനസ്സിലാവുന്നതിലും വലിയ ചര്‍ച്ചകള്‍ ആ വാക്കിന്മേല്‍ നടന്നിരുന്നു ..പ്രശ്നം പാലസ്തീനിലെ ഇസ്രയേല്‍ ഭീകരത ആയിരുന്നു... പിടഞ്ഞു വീണ കുഞ്ഞു ശരീരങ്ങളുടെ ചിത്രങ്ങള്‍ ആരുടെ മനസ്സിലും വേദനയുളവാക്കുന്നതായിരുന്നു ...എതിര്‍ക്കപ്പെടേണ്ടതു തന്നെയായിരുന്നു ... അങ്ങിങ്ങോളം പാലസ്തീനെ അനുകൂലിച്ചു പ്രകടങ്ങള്‍ ..പോസ്ടറുകള്‍ ...പിരിവുകള്‍ ...എന്തിനേറെ ഹര്‍ത്താല്‍ വരെ...അതിലും രസകരം ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനകളിലോന്നായ ഹമാസിനോടു പോലും (അവിടെ പിടഞ്ഞു വീഴുന്ന ജനതയോടല്ല) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു.. നല്ലത് ... ഞങ്ങളുടെ സഹോദരന്മാര്‍ക്ക് ഞങ്ങളുടെ രക്തം നല്കും ..തുടങ്ങിയ പ്രസ്താവനകള്‍.. ഞങ്ങളുടെ 'സഹോദരന്‍' എന്ന് വച്ചാല്‍ മനുഷ്യവര്‍ഗം തന്നെയാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ....
ഇനി മാനവികതയുടെ അടുത്ത തലം .....കുറച്ചു ദിവസങ്ങളായി നമ്മുടെ പത്രങ്ങളിലും മറ്റും നിറയുന്ന കുറച്ചു മനുഷ്യരുടെ (ക്ഷമിക്കണം ..വസുദൈവ കുടുംബകം എന്ന വിശ്വാസത്തില്‍ ) ചിത്രങ്ങളുണ്ട്...തൊട്ടടുത്ത് ശ്രീലങ്കയില്‍ സൈന്യത്തിന്റെ വംശഹത്യയില്‍ നിന്നു രക്ഷപ്പെടാന്‍ കുഞ്ഞുങ്ങളേയും മാറോടു ചേര്‍ത്ത് പിടിച്ചു ജീവന് വേണ്ടി പൊരുതുന്ന കുറച്ചു അമ്മമാരുടെ ചിത്രങ്ങള്‍...മുഖമാകെ ചോരയൊലിപ്പിച്ചു ഭക്ഷണത്തിന് വേണ്ടി കൈകളും നീതി യാചനയൊടെ നില്ക്കുന്ന കുഞ്ഞോമനകളുടെ ചിത്രം..
ഒരു ഭീകര സംഘടനയുടെ പേരില്‍ ബലിയാടാവേണ്ടിവന്ന ലക്ഷക്കണക്കിന് തമിഴ് വംശജര്‍ ഈ പറഞ്ഞ 'മാനവികത' യുടെ പരിധിയില്‍ വരില്ലേ? ഇന്നേ വരെ ഒരു 'മാനവിക പ്രസ്ഥാനങ്ങളും ' ശബ്ദമുയര്‍ത്തുകയോ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ? ഒരു സാംസ്കാരിക 'നായ'കന്റെയും പ്രസ്താവനകളും കണ്ടില്ല?
പച്ചക്ക് പറഞ്ഞാല്‍ ഇന്നിന്റെ മാനവികതയുടെ അളവുകോല്‍ മതമാണ്.. മനസ്സാക്ഷിയെ മതത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഇസത്തിന്റെ മാറാല മൂടിയിട്ടില്ലെന്കില്‍ ഒന്നു ചിന്തിച്ചു നോക്കൂ..
- വേദനയ്ക്ക് മതമുണ്ടോ..? ദാരിദ്ര്യത്തിനും ...
- ഗുജറാത്തിലേയും മാറാടിലേയും പാലസ്തീനിലേയും ശ്രീലങ്കയിലേയും അമ്മമാരുടെ നഷ്ടത്തിന് ഏറ്റക്കുറച്ചിലുകളുണ്ടോ ..?
- അഞ്ചു വര്‍ഷം കട്ടുമുടിക്കാനുള്ള അവകാശം ഒപ്പിച്ചെടുക്കാന്‍ വേണ്ടി ന്യുനപക്ഷ -ഭൂരിപക്ഷ വര്‍ഗീയതകളെ വളര്‍ത്തുന്ന ബ്രിട്ടീഷുകാരന്റെ അടവുനയത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഇനിയെന്കിലും പിന്മാറണ്ടേ ...?
5 comments:
Exactly correct. Good post
Good one.. keep it up..
this I have been told the first day itself .Prabhakaran was foolish enough toconvert into Christianity , he should have do it with Islam .
Then the Zionist cruelties will hit our headings .CRIES & CRIES from our secular ministers !! haha . And the BJP is not moving the finger much because they fear Vatican christined the LTTE , so that they should perish !!
നിങ്ങളുടെ ശ്രദ്ധയിൽ പെടാത്ത ഒന്നു ഉണർത്തട്ടെ!
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചപോലെത്തന്നെ ശ്രീലങ്കൻ സർക്കാറിന്റെ സൈനിക നടപടിയിൽ പീഢനമനുഭവിക്കുന്ന തമിൾ ജനതക്ക് വേണ്ടി
ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ ഒരേ ഒരു സംഘം സോളിഡാരിറ്റി എന്ന സഘടനയാണു. മറ്റ്, വിപ്ലവത്തിന്റെ അപ്പോസ്തലന്മാരൊക്കെ ഉറക്കം നടിക്കുകയായിരുന്ന്.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@Njan Kashmalan : Prabhakaran never converted to LTTE. You might have misunderstood by hearing his son's name, which is Charles Antony.
There was a commando in LTTE called Charles Antony. He was one of the cadres very close to Prabhakaran. Charles was killed later.
Prabhakaran named his elder son Charles Antony, to keep the memories of his old cadre alive..
And LTTE was never supported by Vatican. If so, they would have won the battle hands down.
The story of BJP fearing vatican christined LTTE is just your imagination..
Post a Comment