Monday, November 09, 2009

മൂഡ്സും ബൂസ്റ്റും (പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം)

(പറ്റിപ്പോയ ഒരു പാടു അമളികളില്‍ ഒന്ന് മാത്രം.. ഇതിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവര്‍ തന്നെ.. )

അവസാന വര്‍ഷ പരീക്ഷ എഴുതി റിസള്‍ട്ടും കാത്തിരിക്കുന്ന ഏതൊരുവന്റെയും പോലെ ഞാനും കമ്പ്യൂട്ടര്‍ പഠനത്തിന്‌ ചേര്‍ന്നു.. എന്റെ ഒരു ബന്ധുവും ഞാനേറെ ബഹുമാനിക്കുന്ന വ്യക്തിത്വവുമായ ഗോവിന്ദേട്ടന്‍ ഒരു മെഡിക്കല്‍ ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചതും ആയിടക്കായിരുന്നു. എന്റെ കമ്പ്യൂട്ടര്‍ സെന്ററിന്റെ അടുത്ത് തന്നെ ആയിരുന്നു കട. അങ്ങിനെ എന്റെ വിലപ്പെട്ട സേവനം ഈ കാലയളവില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. :)

അവിടത്തെ ഒരു കുഞ്ഞു വൈദ്യനായി ഞാനങ്ങനെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.. ജലദോഷം, പനി തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് എന്റെ വിലപ്പെട്ട ഉപദേശവും മരുന്നും ഒക്കെ നല്‍കി ഞാന്‍ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു .. അവിടത്തെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു എന്റെ സുഹൃത്തും സഹോദരനും ഒക്കെയായ ശിവദാസ്‌..ഈ മാന്യദേഹം തന്റെ ബി.കോം പഠനത്തിനിടക്കുള്ള വിരസത മാറ്റാന്‍ ഇടയ്ക്കിടെ ഇവിടം സന്ദര്‍ശിക്കും .. ഈച്ചയാട്ടിയിരിക്കുന്ന ഞങ്ങള്‍ക്കൊരു കൂട്ടായി..

ഒരു ദിവസം 'കസ്ടമര്‍ റിലേഷനെക്കുറിച്ച് ' ഞാന്‍ ഘോരഘോരം ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുകയായിരുന്നു .. എങ്ങിനെ ആണ് കസ്ടമരോട് പെരുമാറേണ്ടത്, എങ്ങിനെ സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കാം..ഇങ്ങനെയൊക്കെയാണ് ക്ലാസ്സ്‌.. അങ്ങിനെ ക്ലാസ്സിന്റെ മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ , കടയിലേക്ക് ഒരു മാന്യ ദേഹം കടന്നു വന്നു. ഒരു മദ്ധ്യ വയസ്കന്‍..അങ്ങിനെ ഈ തിയറികള്‍ പ്രായോഗികമാക്കാന്‍ ഒരു അവസരം ദൈവമായി കൊണ്ട് വന്നു തന്നിരിക്കുന്നു.. ശിവദാസ്‌ ചാടി എണീറ്റ്‌ അദ്ദേഹത്തെ സ്വീകരിച്ചു..

പറയൂ ചേട്ടാ, എന്താണ് വേണ്ടത്?

കസ്ടമര്‍ ശബ്ദം താഴ്ത്തി..: മൂഡ്സ് വേണം

പാവം ശിവദാസന് പിടി കിട്ടിയില്ല .. കസ്റ്റമറെക്കൊണ്ട് അധികം തവണ ആവശ്യം ആവര്‍ത്തിപ്പിക്കുന്നതു 'കസ്ടമര്‍ റിലേഷന്‍' തത്വങ്ങള്‍ക്ക് എതിരാണ് എന്ന എന്റെ മണ്ടന്‍ ഉപദേശം കേട്ടിരുന്നത് കൊണ്ടാണോ എന്തോ, അവന്‍ ഒന്നാലോചിച്ചു, ചെറിയ ഊഹമൊക്കെ നടത്തി എന്റെ അടുത്ത് വന്നു പറഞ്ഞു ,

"പുള്ളിക്ക് ബൂസ്റ്റ്‌ ആണ് വേണ്ടത് "

ഞാന്‍ വളരെ വിനീത കുലീനനായി, മുഖത്തു ഒരു ചിരിയൊക്കെ തേച്ചു പിടിപ്പിച്ചു..കണ്ടു പഠിക്കടേയ് എന്ന ഭാവത്തില്‍ ശിവദാസനെ ഒന്ന് നോക്കി, ആ മാന്യദേഹത്തോടു ചോദിച്ചു ..

ചേട്ടാ, അരക്കിലോന്റെയാണോ അതോ ഒരു കിലോന്റെയാണോ ??

-----------------------------------------------------------------------------------

ശേഷം ചിന്ത്യം :(

25 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ശേഷം ചിന്ത്യം :(

താരകൻ said...

അടുത്തകടയിൽ നിന്ന ബൂസ്റ്റ്’ വാ‍ങ്ങുമ്പോൾ കടക്കാരൻ എപ്പോഴും നിർദേശം തരും..” കാലത്തും വൈകീട്ടും...ഭക്ഷണത്തിന് മുൻപ് “എന്നൊക്കെ... അങ്ങനെയൊന്നുമുണ്ടായില്ലല്ല്ലോ അല്ലേ?

sanooj said...

Ithu kettappo enikku orma vannathu 10th il padikumbo CareFree etho physics law yudey example anennu paranjatha orma varunney

രാജീവ്‌ .എ . കുറുപ്പ് said...

ഹ ഹ ഹ കലക്കി

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ


എന്‍റെ കമന്‍റ്‌....
(ഇതും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം)

അരക്കിലോയോ കാല്‍ക്കിലോയോ?
അതോ....
അരയ്ക്ക് ഉള്ളയോ കാലുക്കു ഉള്ളയോ??
ഏതാ വേണ്ടത്??

ഹന്‍ല്ലലത്ത് Hanllalath said...

:)

Unknown said...

Da ithu nee blogil idumennu njan vicharichilla..roommate aayirunna njan ithu ethra thavana kettatha..njan maathram sahichal porallo..ellavarum anubhavikkatte..

Anonymous said...

മധ്യവയസ്കന്‍ ആയതു കൊണ്ടാണോ "ബൂസ്റ്റ്‌" ആണ് വേണ്ടത് എന്ന് മനസ്സിലാക്കിയത് പ്രവീണേ?? :)

ഭൂതത്താന്‍ said...

ഒരു അര തന്നെ ആയിക്കോട്ടെ ...ഒന്നു താങ്ങില്ല മാഷേ ....ഹ ഹ ...കൊള്ളാം ട്ടോ ഈ ബൂസ്റ്റ്‌

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഏവര്‍ക്കും നന്ദി...

തൃശൂര്‍കാരന്‍ ..... said...

ഹ ഹ..കലക്കി. വലിയ കുപ്പി ആണോ ചെറിയ കുപ്പി ആണോ എന്ന് ചോദിക്കാതിരുന്നത് ഭാഗ്യം..

yousufpa said...

soooooooooooooooper

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തൃശൂര്‍കാരന്‍: ഇത് ചോദിച്ചതിന്റെ ക്ഷീണം ഇത് വരെ മാറീട്ടില്ല..അപ്പോഴാ

യൂസുഫ്പ : നന്ദി

നന്ദന said...

നടക്കട്ടെ ........
നന്‍മകള്‍ നേരുന്നു
നന്ദന

anupama said...

Dear Praveen,
Good Evening!
first time here!:)
hope your mood was fine after the great customer !
happy blogging!
Sasneham,
Anu

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നന്ദന, അനുപമ : നന്ദി...

കരീം മാഷ്‌ said...

കലക്കി...!
മാന്യദേഹത്തിന്റെ പ്രതികരണം ഞങ്ങള്‍ ഊഹിച്ചോളാം..
അതാണു രസം.

ഡിസൈനറാണല്ലേ! ലേസര്‍ പ്രിന്റോ ഓഫ്‌സെറ്റു പ്രിന്റോ വേണ്ടി വരുമ്പോള്‍ മറക്കണ്ട.
tkkareem@gmail.com
മലപ്പുറത്തും മഞ്ചേരിയിലും...

...sijEEsh... said...

superb ....
Chirichu chirichu oru vashamaayi...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാഷെ, ഡിസൈനര്‍ അല്ല ... ആവശ്യം വരികയാണേല്‍ തീര്‍ച്ചയായും അറിയിക്കും..

blacken alias sijee : നന്ദി

Anil cheleri kumaran said...

കൊള്ളാം. ചിരിപ്പിച്ചു.

Anil cheleri kumaran said...

കൊള്ളാം. ചിരിപ്പിച്ചു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കുമാരേട്ടാ..നന്ദി

kaattu kurinji said...

haaaa..that was really cool..

നിരക്ഷരൻ said...

അരക്കിലോ മൂഡ്സ് പ്ലീസ് എന്ന് പറഞ്ഞില്ലല്ലോ ? ഭാഗ്യം.

അരുണ്‍ കായംകുളമേ .... എന്നാ കമന്റാണത് ഗഡ്യേ. പ്രായപൂര്‍ത്തി ആയവര്‍ വരെ വിഷമിച്ച് പോകുമല്ലോ ? :) :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കാട്ടുകുറിഞ്ഞി:നന്ദി

നിരക്ഷരൻ: നന്ദി. അതെ, അതു ഒരു രണ്ടര രണ്ടേമുക്കാൽ കമന്റായിരുന്നു....