Sunday, February 26, 2012

കര്‍ണ്ണന്‍

കര്‍ണ്ണന്‍ ..

വേവിച്ചെടുത്ത മടുപ്പില്‍ വിശപ്പ്മാറ്റി, ഇന്നലെ..
കിനാവുപേക്ഷിച്ച വിണ്‍‌പഥങ്ങളില്‍‌

ക്ഷിപ്രപ്രസാദിയാം ദേവനായ് ജപം നോറ്റ്,
പാഴ്മതില്‍ കെട്ടിയുറപ്പിച്ച തപസ്ഥാനങ്ങളില്‍

ചാരിതാര്‍‌ത്ഥ്യം ഭംഗിയായ് പൊതിഞ്ഞ് കെട്ടി,
നാളെ വിശപ്പാറ്റാന്‍ വിലപേശും നിമിഷങ്ങളില്‍

പൊയ്മുഖങ്ങള്‍ സടപൊഴിച്ച്  തോല്പുറ്റുകൂട്ടി -
ക്കാലം മൃത്യുവെ വീണ്ടുമോര്‍മ്മപ്പെടുത്തിയോ?


കന്യാചര്‍മ്മം‌ ഭേദിച്ച് സങ്കല്പരഥമേന്തിയശ്വങ്ങള്‍
പുതിയ രതിചക്രവാളസീമകള്‍ നോക്കിക്കുതിക്കവെ

പ്രാണസ്പന്ദനതാളം ഹര്‍ഷോന്മാദലയമായ്,
എകാന്തതയെ തുടികൊട്ടി,യാട്ടി,യുണര്‍ത്തവെ

പൊതികെട്ടി, പ്രാണരേതസ്സുണക്കി, തപം കൊണ്ട്
നേടിയ,നീയെനിക്കെന്ന വരവും മറന്നുവോ?

നീ, ഞാന്‍, നമ്മള്‍‌, പിന്നെ നമ്മുടെ...

പോകാം, ശാപമേറ്റുവാങ്ങിയ ഇടവേളകള്‍ക്ക് മുന്നേ,

ഞാന്‍ നീയാരെന്ന് ചോദിക്കുന്ന നിമിഷത്തിനും മുന്നേ.

7 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പോകാം, ശാപമേറ്റുവാങ്ങിയ ഇടവേളകള്‍ക്ക് മുന്നേ,

ഞാന്‍ നീയാരെന്ന് ചോദിക്കുന്ന നിമിഷത്തിനും മുന്നേ.

Joy Varghese said...

ഈ നിമിഷത്തെ മനസ്സിലൊതുക്കി...

ആശംസകള്‍

yousufpa said...

ശെരിയാ, വിലാസം മാറുന്നതിനു മുന്‍പേ നമുക്ക് നടന്നീടാം.

sm sadique said...

“നീ, ഞാന്‍, നമ്മള്‍‌, പിന്നെ നമ്മുടെ...” നാം ഇങ്ങനെ പറഞ്ഞ് കൊണ്ടേയിരിക്കും;കാലങ്ങൾക്കപ്പുറത്തേക്ക്...... ആശംസകൾ.........

Manoraj said...

എവിടെ പോകാമെന്ന്.. പോയവരൊക്കെ പോയവഴിയേ പോയാല്‍ പിന്നെ ഇരിക്കുന്നവര്‍ക്കൊക്കെ എന്തോ വില:)

കവിത നന്നായിരിക്കുന്നു എന്ന് പറയുവാന്‍ മാത്രമേ കഴിവുള്ളൂ.. അതിനപ്പുറം അത്ര അവഗാഹം പോര..

Arun Kumar Pillai said...

nice.

ജന്മസുകൃതം said...

ശാപമേറ്റുവാങ്ങിയ ഇടവേളകള്‍ക്ക് മുന്നേ,

ഞാന്‍ ആരെന്ന് ചോദിക്കുന്ന നിമിഷത്തിനും മുന്നേ പോകാം

ആശംസകള്‍