ഗര്‍ഭപാത്രത്തിന്റെ ബാലന്‍സ് ഷീറ്റ് ടാലിയാക്കാന്‍
തുളസിയിലയില്‍ മുക്കി നാലിറ്റു വെള്ളം ..
മൂക്ക് പിഴിഞ്ഞ് , കണ്ണു തുടച്ച് സഭയിലേക്ക്
വെട്ടാനുള്ള മൂവാണ്ടന്‍ മാവ് കഴിഞ്ഞവര്‍ഷവും കായ്ച്ചതാണു
ഭാഗത്തില്‍ അത് എനിക്ക് കിട്ടിയതോണ്ട് പറഞ്ഞതല്ല
ഇന്നുണ്ടായാല്‍ , അടിയന്തരം ഞായറാഴ്ച്ച
രാമേശ്വരത്ത് ബലിയിട്ടാല്‍ വര്‍ഷാവര്‍ഷം ശ്രാദ്ധവും വേണ്ട
വടക്കേലെ തൊടി കച്ചോടായത് സെന്റിനു രണ്ട് വച്ചാത്രെ
പാലം വന്നാല്‍ ഇതിനു അതിലും കൂടും
അടിയന്തരത്തിന്റെ വിഹിതം ഞാന്‍ കുറച്ചേ തരൂ,
നോക്കിണ്ടാക്കിയ ചിലവ് നിക്കും കുട്ട്യോള്ടച്ഛനേ അറിയൂ
മുറ്റത്തെ തുളസി വേരുകള്‍ പയ്യെ പുറത്തെടുത്തു,
കാശിക്കുള്ള ട്രെയിന്‍ പിടിക്കാന്‍ യാത്രയായി.

5 comments:
ഗര്‍ഭപാത്രത്തിന്റെ ബാലന്‍സ് ഷീറ്റ് ടാലിയാക്കാന്‍
തുളസിയിലയില്‍ മുക്കി നാലിറ്റു വെള്ളം ..
ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് ടാലിയാക്കുവാനുള്ള ശ്രമത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാകുന്നു. മുന്‍പൊരിക്കല്‍ ഒരു റേഡിയോ നാടകത്തില്‍ മുത്തശ്ശിയെ വൃദ്ധസദനത്തിലാക്കാന്‍ ഒരുങ്ങുന്ന അച്ഛനമ്മമാരോട് മകന് പറയുന്ന ഒരു രംഗമുണ്ട്. സാരമില്ല മുത്തശ്ശി കുറച്ച് നാള് കഴിഞ്ഞ് ഞാന്‍ വലുതാകുമ്പോള്‍ അച്ഛനെയും അമ്മയെയും മുത്തശ്ശിയുടെ അടുത്ത് കൊണ്ടാക്കാട്ടോ എന്ന്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ കുട്ടികള്‍ക്കല്ലേ ആവൂ :(
ലോകം എന്നും ഇങ്ങനൊക്കെത്തന്നെയാണ്...
അതു കണ്ടാണ് തത്വജ്ഞാനികൾ ജനിക്കുന്നത്!
എന്തായാലും ഇടയ്ക്കൊക്കെ എഴുതിക്കാണുന്നതിൽ സന്തോഷം!
(ഗൾഫുകാർ നാട്ടുകാരെ ഫോണിൽ വിളിച്ചാൽ ‘യമ’ധർമ്മൻ കോപിക്ക്വോ ആവോ!)
എവിടെയാണിപ്പോള്‍ ?ഈ വരികള്‍ തേടി കണ്ടു പിടിക്കുകയായിരുന്നു.
മറന്നിട്ടുണ്ടാകില്ലെന്നു വെറുതെയെങ്കിലും പ്രതീക്ഷിക്കുന്നു.
എന്തായാലും ഗര്‍ഭപാത്രത്തിന്റെ ബാലന്‍സ് ഷീറ്റ് ടാലി ആക്കാനുള്ള ശ്രമം നന്നായി.
ഒരുപാട് അഭിനന്ദനങ്ങള്‍
പഴയ വിഷയം, എന്നാല്‍ വരികളില്‍ പുതുമയുണ്ട്. നന്നായി.
Post a Comment