ഒരു അവധി ദിവസം രാവിലെ പ്രവീണിന് തോന്നിയ വെളിപാടുകള്‍ ആണ്...എല്ലാ ശനിയാഴ്ചയും പോലെ അന്നും രാവിലെ അമ്മയുടെ ചീത്ത കേട്ടിട്ടാണ് എണീറ്റത് ..നേരം പത്ത് മണിയായി ...എണീറ്റ് കുളിച്ചു വല്ലോം കഴിക്കാന്‍ നോക്ക് ..ഇങ്ങനെ പോണു മീനാക്ഷികുട്ടീടെ dialogues. അങ്ങിനെ പല്ലൊക്കെ തേച്ചു അമ്പലകുളത്തില്‍ കുളിക്കാനിറങ്ങി.. മഴ ചാ

കുറെ തെങ്ങിന് തോപ്പുകളുണ്ട് പോകുന്ന വഴിയില്‍ ..എല്ലാം ഇങ്ങനെ നനഞ്ഞു നിക്കുകയാ.. ഇടയിലുള്ള ചാലുകളില്‍ വെള്ളം നിറഞ്ഞു തുടങ്ങി. എന്തോ ചുണ്ടയിടാനും വല വച്ചു മീനെ പിടിക്കാന്‍ ആരെയും അവിടെ കണ്ടില്ല. സാധാരണ ആരെയെന്കിലും കാണാറുളളതാണു. പറഞ്ഞ പോലെ ഒരു കാര്യം പറയാന്‍ മറന്നു ..മുറ്റിച്ചൂര്‍ സിറ്റിയില്‍ ആകെ 5 ബസ്സ് ആണ് ഉള്ളത്. റോഡിലെ ട്രാഫികും കണക്കാണ്.. ഒരു k.s.r.t.c രാവിലേം വൈകീട്ടും ഓടുന്നുണ്ട് ..( കാലാവസ്ഥ പ്രവചനം പോലാണ് ..ഓടാനും ഒടാതിരിക്കാനും സാധ്യതയുണ്ട് ).. വഴിയില്‍ കുറച്ചു പേരെ കണ്ടു..സ്ഥിരം ചോദ്യം.. എപോഴാ വന്നെ ....ഞാനെന്തോ ഗള്‍ഫില്‍ നിന്നു വന്ന പോലെയാ..എന്നാലും കേള്കുമ്പോ ഒരു സുഖം തന്നെയാ. ആ ഒരു കവിത ഓര്മ വരുന്നു ..."പറഞ്ഞു

എനിക്കാണേല്‍ ടൈം ഇല്ല ...വേഗം കുളിക്കണം ..അമ്പലത്തില്‍ പോണം ...ഇന്നലെ അമ്മെടടുത്തു നിന്നു വല്ലതും കഴിക്കാന്‍ കിട്ടു..അങ്ങിനെ വേഗം ചാടി കുളിച്ചു ..കുറച്ചു നീന്തി..നേരെ അമ്പലത്തില്‍ കേറി.. തൊട്ടു മുകളില്‍ തന്നെ ആണ്
..അയ്യപ്പന് കാവ് ക്ഷേത്രം