Tuesday, November 24, 2009

ഓ.എന്‍.വിയും ചന്ദ്രനിലെ വെള്ളവും

ദാ, ഇതൊന്നു നോക്കിക്കേ നമ്മുടെ ബേബിച്ചായന്റെ പ്രസ്താവന


മനോരമവാർത്ത ഇവിടെ:


ഇനിയിപ്പൊ കെ.സ്.ടി.എ യിലെ കൂലിയെഴുത്തുകാർക്കു പണിയായി..അടുത്ത എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ ഇതും ചേർക്കാം

Monday, November 09, 2009

മൂഡ്സും ബൂസ്റ്റും (പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം)

(പറ്റിപ്പോയ ഒരു പാടു അമളികളില്‍ ഒന്ന് മാത്രം.. ഇതിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവര്‍ തന്നെ.. )

അവസാന വര്‍ഷ പരീക്ഷ എഴുതി റിസള്‍ട്ടും കാത്തിരിക്കുന്ന ഏതൊരുവന്റെയും പോലെ ഞാനും കമ്പ്യൂട്ടര്‍ പഠനത്തിന്‌ ചേര്‍ന്നു.. എന്റെ ഒരു ബന്ധുവും ഞാനേറെ ബഹുമാനിക്കുന്ന വ്യക്തിത്വവുമായ ഗോവിന്ദേട്ടന്‍ ഒരു മെഡിക്കല്‍ ഷോപ്പ് തുടങ്ങാന്‍ തീരുമാനിച്ചതും ആയിടക്കായിരുന്നു. എന്റെ കമ്പ്യൂട്ടര്‍ സെന്ററിന്റെ അടുത്ത് തന്നെ ആയിരുന്നു കട. അങ്ങിനെ എന്റെ വിലപ്പെട്ട സേവനം ഈ കാലയളവില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. :)

അവിടത്തെ ഒരു കുഞ്ഞു വൈദ്യനായി ഞാനങ്ങനെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.. ജലദോഷം, പനി തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് എന്റെ വിലപ്പെട്ട ഉപദേശവും മരുന്നും ഒക്കെ നല്‍കി ഞാന്‍ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു .. അവിടത്തെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു എന്റെ സുഹൃത്തും സഹോദരനും ഒക്കെയായ ശിവദാസ്‌..ഈ മാന്യദേഹം തന്റെ ബി.കോം പഠനത്തിനിടക്കുള്ള വിരസത മാറ്റാന്‍ ഇടയ്ക്കിടെ ഇവിടം സന്ദര്‍ശിക്കും .. ഈച്ചയാട്ടിയിരിക്കുന്ന ഞങ്ങള്‍ക്കൊരു കൂട്ടായി..

ഒരു ദിവസം 'കസ്ടമര്‍ റിലേഷനെക്കുറിച്ച് ' ഞാന്‍ ഘോരഘോരം ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുകയായിരുന്നു .. എങ്ങിനെ ആണ് കസ്ടമരോട് പെരുമാറേണ്ടത്, എങ്ങിനെ സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കാം..ഇങ്ങനെയൊക്കെയാണ് ക്ലാസ്സ്‌.. അങ്ങിനെ ക്ലാസ്സിന്റെ മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ , കടയിലേക്ക് ഒരു മാന്യ ദേഹം കടന്നു വന്നു. ഒരു മദ്ധ്യ വയസ്കന്‍..അങ്ങിനെ ഈ തിയറികള്‍ പ്രായോഗികമാക്കാന്‍ ഒരു അവസരം ദൈവമായി കൊണ്ട് വന്നു തന്നിരിക്കുന്നു.. ശിവദാസ്‌ ചാടി എണീറ്റ്‌ അദ്ദേഹത്തെ സ്വീകരിച്ചു..

പറയൂ ചേട്ടാ, എന്താണ് വേണ്ടത്?

കസ്ടമര്‍ ശബ്ദം താഴ്ത്തി..: മൂഡ്സ് വേണം

പാവം ശിവദാസന് പിടി കിട്ടിയില്ല .. കസ്റ്റമറെക്കൊണ്ട് അധികം തവണ ആവശ്യം ആവര്‍ത്തിപ്പിക്കുന്നതു 'കസ്ടമര്‍ റിലേഷന്‍' തത്വങ്ങള്‍ക്ക് എതിരാണ് എന്ന എന്റെ മണ്ടന്‍ ഉപദേശം കേട്ടിരുന്നത് കൊണ്ടാണോ എന്തോ, അവന്‍ ഒന്നാലോചിച്ചു, ചെറിയ ഊഹമൊക്കെ നടത്തി എന്റെ അടുത്ത് വന്നു പറഞ്ഞു ,

"പുള്ളിക്ക് ബൂസ്റ്റ്‌ ആണ് വേണ്ടത് "

ഞാന്‍ വളരെ വിനീത കുലീനനായി, മുഖത്തു ഒരു ചിരിയൊക്കെ തേച്ചു പിടിപ്പിച്ചു..കണ്ടു പഠിക്കടേയ് എന്ന ഭാവത്തില്‍ ശിവദാസനെ ഒന്ന് നോക്കി, ആ മാന്യദേഹത്തോടു ചോദിച്ചു ..

ചേട്ടാ, അരക്കിലോന്റെയാണോ അതോ ഒരു കിലോന്റെയാണോ ??

-----------------------------------------------------------------------------------

ശേഷം ചിന്ത്യം :(