Sunday, December 07, 2008

ഒരു പാലത്തിന്റെ കഥ ..

മുറ്റിച്ചൂര്‍ കടവ് വരെ പോയി ..ചുമ്മാ വൈകിട്ട് നടക്കാനിറങിയതാ. പാലം പണി നടക്കുന്നുണ്ട് എന്ന് കേള്‍കുന്നതല്ലാതെ അങ്ങോട്ട് തീരെ പോവാറില്ല. ഓര്‍മ വച്ച നാള്‍ മുതല്‍ കേട്ട് തുടങ്ങിയതാ പാലത്തെ കുറിച്ചു . അത്ര വലിയ പുഴ ഒന്നും അല്ല..പക്ഷെ അതിനോരുപാട് സ്വാധീനമുണ്ട് (എല്ലാ പുഴകളെയും പോലെ .........കനാലുകളെയും പോലെ .. ) നാട്ടില്‍ ചര്‍ച്ചകളാണ് ..( പണ്ടു മുതലേ ഉള്ളതാ...പാലം വന്നാലുള്ള നേട്ടങ്ങള്‍ ...)റിയല്‍ Estatukar ഉഷാറായി.. അവിടെ എത്തിയപ്പോള്‍ നബാര്‍ഡ് ഒരു ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു. Expected Completion date: സെപ്റ്റംബര്‍ 9. എല്ലാ മലയാളിയേയും പോലെ സര്‍കാര്‍ കാര്യങ്ങളുടെ മേല്ലെപോകിനെ കുറിച്ചൊക്കെ വാചാലരായി ..എല്ലാവരും നേട്ടങ്ങളെ കുറിച്ചു പറഞ്ജോണ്ടിരിക്കുമ്പോള്‍ കുഞ്ഞു നഷ്ടങ്ങളെ മറന്നു പോകുകയാ..ആദ്യമായി കോളേജില്‍ പോവുന്നത് കടത്തു വള്ളതിലൂടെയാ .. അന്ന് ഫ്രീയാ ...സ്ഥിരം സമയം..സ്ഥിരം ആളുകള്‍ ..വഞ്ചിയോ ചന്ങാടമോ കാത്തുള്ള കടവിലെ കാത്തിരിപ്പ്‌ ...ചര്‍ച്ചകള്‍ ...അങ്ങിനെ അങ്ങിനെ ... ഒരുപാടു സൌഹൃദങ്ങള്‍ ...ഇതൊക്കെ ഒരിക്കലും പിന്നീട് പുറത്തു പറഞ്ഞാല്‍ കാലിയാകും എന്ന് തരത്തിലുള്ള പരിഹാസ്യമായ ഒരു കാര്യം ആയി ഒരിക്കലും തോന്നീടില്ല.. രാവിലെ തെങ്ങിന്‍ തോപ്പുകളുടെ ഇടയിലൂടെ ഒരു 1.5 km നടക്കണം കടവിലോട്ടു ..മിക്കവാറും ചങ്ങാടം മറ്റേ കടവിലായിരിക്കും .. അതും കാത്തു നില്ക്കും ..തളിക്കുളം സ്കൂളിലേക്കുള്ള കുട്ടികള്‍, ടീചെര്‍സ്, പണിക്കാര്‍ , S.N കോളേജ് students (ഈയുള്ളവനും അതില്പെടുതാം )..

അങ്ങിനെ ചന്ങാടമോ വന്ചിയോ എത്തിയാല്‍ വേഗം അതില്‍ കേറി ഒരു കുഞ്ഞു യാത്ര.. കുഞ്ഞു കായലോളങ്ങളെ കീറിമുറിച്ച്‌ ആടിയാടി ....ചങ്ങാടത്തില്‍ യമഹാ എങ്ങിനെ ഒന്നും ഇല്ലാട്ടോ ...ജസ്റ്റ് മാന്‍ പവര്‍ ..2 പേരുണ്ടാവും ചങ്ങാടം കുത്താന്‍ ..കുറച്ചു സൈക്കിള്‍ ..നാലന്ച്ചു ബൈക്ക് ..ഒന്നോ രണ്ടോ ഓട്ടോ റിക്ഷ ..ഇത്രേം ഉണ്ടാവും കൂടെ ...മഴകാലത്ത് നല്ല ഒഴുകുണ്ടാവും .. രണ്ടു പേര്‍ ചേര്ന്നു ഇത്രേം വല്യ ചങ്ങാടം തുഴഞ്ഞു അക്കരെ എത്തിക്കുന്നത് നമ്മുടെ ജോലി ഭാരത്തെ കുറിച്ചു വാ തോരാതെ സംസാരിക്കുന്ന .ടി കുട്ടപ്പന്മാരെ കാണിക്കേണ്ടതാണ് ...
ശീതീകരിച്ച മുറിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ചടഞ്ഞിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കു പരിശോധിക്കാന്‍ മിനക്കെടാറില്ല ..കാര്‍മേഘം നിറഞ്ഞ മാനത്തിനു കീഴെ ഒരു കുഞ്ഞു ചങ്ങാടത്തില്‍ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെ കീറി മുറിച്ചു...ഇന്നു ഒരു 5 മിനിട്ട് കാത്തു നില്‍കാന്‍ പറ്റാറില്ല..ക്ഷമ കിട്ടാറില്ല...പക്ഷെ..എത്ര ദിവസമാ ചന്ങാടവും കാത്തു ...അല്ലെങ്കില്‍ വന്ചിക്കാരന്‍ ഊണ് കഴിച്ചു വരുന്നതും കാത്തു കടവില്‍ ...നല്ല സൌഹൃദങ്ങള്‍ ...നയപരമല്ലാത്ത സ്നേഹ ബന്ധങ്ങളാണ് എന്നും നാം ഓര്ക്കാനിഷ്ടപ്പെടുക...ഞാനും നീയും പുഴയും ...

1 comments:

Jithendra said...

paalam ketti puzha murikkumpoL karayum karayum akalunnuvo ?