എന്റെ 'മലയാളി അഹങ്കാരങ്ങള്‍' എന്തോക്കെയാന്നു പറയാന്‍ മറന്നു ..പറയാം ..രണ്ടു നേരം, പറ്റിയാല്‍ മൂന്നും നാലും നേരം , കുളിക്കുന്നതിന്റെ അഹങ്കാരം ...പൊതുവഴിയില്‍ പരസ്യമായി അപ്പിയിടാത്ത അഹങ്കാരം ..തെരുവോരങ്ങളില്‍ ചളി പുരണ്ട മുഖങ്ങളുള്ള കുഞ്ഞുങ്ങളുമായി പിച്ച തെണ്ടാത്തത്തിന്റെ അഹങ്കാരം...മാവേലി നന്മയുടെ കുത്തകാവകാശത്തിന്‍െ അഹങ്കാരം ...പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ഐ.ടി പാര്‍ക്കുകളുടെ പെരുമയുടെ അഹങ്കാരം ...സാംസ്കാരിക ഔന്നത്യത്തിന്റെ അഹങ്കാരം...അങ്ങിനെ ഞാനൊരു ഒന്നൊന്നര അഹങ്കാരിയാണ് ..അല്ല ..ആയിരുന്നു
ഇങ്ങനെ എന്റെ അഹങ്കാരത്തിന് അന്ത്യം കുറിക്കുകയും ഒരു പുനര്‍ വിചിന്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തത് ഒന്നു രണ്ടു കുഞ്ഞു കാര്യങ്ങളാണ് ..അതില്‍ ഒന്നാമത്തെ സംഭവത്തിന്റെ സൂത്രധാരനാണ് ശ്രീ അജിത് കുമാര്‍ ...ഇദേഹം തമിള്‍നാട്ടിലെ ബുദ്ധിജീവിയോ സാംസ്കാരിക നായകനോ അല്ല ..(അഭിപ്രായങ്ങള്‍ മൊത്തമായും ചില്ലറയായും വിറ്റു ജീവിക്കുന്ന അഴീകോട് മാഷിന് സ്തുതി) ..ഒരു പയ്യന്സാണ് ..6th ഇല് പഠിക്കുന്നു .(ഫോട്ടോയില്‍ ഞാന്‍ തോളില്‍ കയ്യിട്ടു നില്‍ക്കുന്നതാണ് കഥാപാത്രം ).ഞങ്ങള്‍ ഇങ്ങനെ മധുര മീനാക്ഷി ദര്‍ശനത്തിനു കാത്തു നില്ക്കുന്നു ...മണിക്കൂറുകളായി കാത്തു നില്‍ക്കുകയാണ് ..സ്വാഭാവികമായും ഞാനും ശിവദാസും അവിടത്തെ ആളുകളുടെ വൃത്തിയില്ലായ്മയെ കുറിച്ചും മറ്റും കൂലങ്കുഷമായി പരദൂഷണം പറഞ്ഞു നേരം കളയുകയാണ് (സ്വാഭാവികമായും ഞാന്‍ ഒരു അഹങ്കാരിയയത് കൊണ്ടു മാത്രം ...എനിക്കറിയാം മറ്റു മലയാളികള്‍ ഒരിക്കലും തമിഴന്മാരെ കുറ്റം പറയുകയോ ചീത്ത വിളിക്കുകയോ ഇല്ല)..ഈ കുട്ടി ഞങ്ങളുടെ തൊട്ടു മുന്പില് നില്‍ക്കുന്നുണ്ട് ..അവന് ഞങ്ങളെ നോക്കുന്നുണ്ട് ...ക്യു ഇഴഞ്ഞു നീങ്ങി തുടങ്ങി ...'അമ്മേ ' വിളികള്‍ കൊണ്ടു അന്തരീക്ഷം മുഖരിതമായി ...അവിടെ ശ്രീകോവിലിന് നേരെയായി ഒരു ചെറിയ സ്പേസ് ഉ
ഒരു പ്രശ്നത്തിന് മേല്‍ അവിടത്തെ പോലീസ് അധികാരികളുടെ ക്രിയാത്മകവും സ്നേഹപൂര്‍വ്വവുമായ സമീപനം ...അങ്ങിനെ കുറെ...കൂട്ടത്തില്‍ വന്ന ഒരാള്‍ മിസ് ആയി ...കുറെ തേടി അലഞ്ഞു ..കിട്ടിയില്ല..പ്രായം ചെന്ന ആളാണ് ..മൊബൈല്‍ ഇല്ല..അവസാനം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു ..ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള സമീപനം ...ഞങ്ങളെ ആശ്വസിപ്പിക്കുന്നു ..ഓടി നടക്കുന്നു ..അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നു ..
എന്തായാലും ഈ യാത്ര എന്നെ സംബന്ധിച്ച് ഒരു ആദ്ധ്യാത്മിക പരിവേഷത്തിനും ഉപരിയായി എന്തൊക്കെയോ ആയി മാറി ....