Monday, March 01, 2010

അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും


(ഒരു ഫോർവേഡ് എസ്.എം.എസ്..)


പ്രശസ്ത എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമായ കത്തനാർ അഴുതക്കോട് സച്ചിന്റെ ഡബിൾ സെഞ്ച്വറിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നു…


"ഇതൊന്നും വലിയകാര്യമല്ല.. ഇദ്ദേഹം അമ്പതോവർ ബാറ്റ് ചെയ്തിട്ടാണു 200 അടിച്ചതു..യുവരക്തങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയില്ല. 37 വയസ്സായി, എന്നിട്ടും ഹെൽമറ്റ് വച്ചിട്ടാണു കളിക്കുന്നതു. ഹെൽമറ്റ് വച്ചാൽ എനിക്കും കളിക്കാൻ പറ്റും.ബൂസ്റ്റിന്റെ പരസ്യത്തിൽ എന്നെയും വിളിച്ചതാ.. പക്ഷെ പോയില്ല. എന്തു തന്നെയായാലും സച്ചിൻ ഹോക്കിയിൽ നിന്നു വിരമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”
  
(ഈ കഥാപാത്രത്തിനു ജീവിച്ചിരിക്കുന്നവരുമായോ ‘ശവം‘ പോലെ ജീവിച്ചു കൊണ്ടിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അതു യാദൃശ്ചികം മാത്രം..അമ്മച്ചിയാണെ സത്യം..)

23 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"ഇതൊന്നും വലിയകാര്യമല്ല.. ഇദ്ദേഹം അമ്പതോവർ ബാറ്റ് ചെയ്തിട്ടാണു 200 അടിച്ചതു..യുവരക്തങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയില്ല. 37 വയസ്സായി, എന്നിട്ടും ഹെൽമറ്റ് വച്ചിട്ടാണു കളിക്കുന്നതു. ഹെൽമറ്റ് വച്ചാൽ എനിക്കും കളിക്കാൻ പറ്റും.ബൂസ്റ്റിന്റെ പരസ്യത്തിൽ എന്നെയും വിളിച്ചതാ.. പക്ഷെ പോയില്ല. എന്തു തന്നെയായാലും സച്ചിൻ ഹോക്കിയിൽ നിന്നു വിരമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”

jayanEvoor said...

ഹ! ഹ!! ഹ!!!

പ്രവീണിനു തെറ്റി!

സിനിമ കാണാത്ത ആളാണെങ്കിലും കൊടും ക്രിക്കറ്റ് ഭ്രാന്തനാണ് മാഷ്!
സച്ചിൻ തെണ്ടുൽക്കറുടെ മരണ ഫാൻ!
(ഇടയ്ക്കെന്നോ സച്ചിൻ ഫോം മങ്ങിയപ്പോൾ വിമർശിച്ചിരുന്നു. എങ്കിലും ആൾ ഒരു ഫാൻ തന്നെ!)

ആക്ഷേപ ഹാസ്യം കൊള്ളാം!

Unknown said...

നല്ല ചിന്ത...വളരെ നന്നായി.....

നിസ്സഹായന്‍ said...

എന്തൊരു ചിന്ത ! ലാലേട്ടന്റെ ഫാനാണല്ല്യേ ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇതിലെന്തു ചിന്ത നിസ്സഹായൻ ചേട്ടാ!!!

എറക്കാടൻ / Erakkadan said...

ഇങ്ങനെയെന്തെങ്കിലും നടന്നിട്ടുണ്ടോ...അല്ല പുള്ളിക്കാരൻ ഇങ്ങനെ ഇടക്കിടക്ക്‌ ഓരോന്ന് പൊട്ടിക്കുന്നതാണേയ്‌. ലോകത്തിലെ ഏറ്റവും സിമ്പിളായ കാര്യം ചന്ദ്രനിൽ പോക്കാണെന്നും വിഷമമേറിയ കാര്യം കണ്ണിമാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നതാണെന്നും പറയുന്ന ആളാ...ഇത്തരത്തിൽ ഒന്നു പ്രതീക്ഷിക്കാമല്ലോ

ഷൈജൻ കാക്കര said...

"യാദൃശ്ചികം മാത്രം..അമ്മച്ചിയാണെ സത്യം.."

ഒരു തിരുത്ത്‌...

AMMA - അമ്മയാണേ സത്യം

Anonymous said...

ഈ പോസ്റ്റ്‌ അഴുതക്കോടിന്റെ മാത്രമല്ല, സമൂഹത്തിനെ തന്നെ അവഹേളിക്കുന്നതാണ്.. ഉടന്‍ നിയമ നടപടി പ്രതീക്ഷിക്കുക..
:)

അരുണ്‍ കരിമുട്ടം said...

ഈ പ്രതികരിച്ച വ്യക്തി പുസ്തകം എഴുതിയട്ടുണ്ടോ?
:)

Unknown said...

മാഷിനിട്ട് ഇങ്ങനെ പണിയണ്ടായിരുന്നു.

Typist | എഴുത്തുകാരി said...

ഞാനും കണ്ടിരുന്നു ഈ ഫോര്‍വേഡ്.

ജീവി കരിവെള്ളൂർ said...

എനിക്കും കിട്ടി ഒരു എസ് എം എസ് ഫോര്‍‌വേര്‍‌ഡ്
അങ്ങോരും ജീവിക്കട്ടേന്നേ....

ഭായി said...

“ബൂസ്റ്റിന്റെ പരസ്യത്തിൽ എന്നെയും വിളിച്ചതാ.. “
ശരിയാ..ബൂസ്റ്റ് കഴിക്കുന്നതിന് മുന്‍പ് എന്ന് കാണിക്കാനായിരിക്കും :-)

ഈ ഫോര്‍വേഡഡ് എസ് എം എസ് ബ്ലോഗി ചിരിപ്പിച്ചതിന് പ്രവീ‍ണിന് നന്ദി.
ഇതിന്റെ സൃഷ്ടാവിനും നന്ദി.

ശ്രീ said...

ഹ ഹ. കലക്കി

ഭായിയുടെ കമന്റും :)

lith said...

മ.................ഷ് തന്ടെ ജീവിതാവസാനം (വാനപ്രസ്ഥം അസ്വെതിക്കുകയല്ലേ?)

ഡോ.ടോം നമ്പി said...

ഇതൊന്നു നോക്കൂ........

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മുഖം മൂടികളുമായി നടക്കുന്ന സ്ഥാപിത താല്പര്യക്കാരെക്കുറിച്ചെന്തു പറയാന്‍

അഞ്ജനമെന്നതു ഞാനറിയും ... മഞ്ഞളു പോലെ വെളുത്തിരിക്കും

രഘുനാഥന്‍ said...

ഹ ഹ ..അത് കൊള്ളാം പ്രവീണേ...

Unknown said...

ഹ! ഹ!! ഹ!!!

Unknown said...

ആക്ഷേപ ഹാസ്യം കൊള്ളാം!

ബഷീർ said...

സുകുമാര കലകൾ :)

Umesh Pilicode said...

msg kttiyittundaayirunnu

:-)

ganga-athmasudhikkayi said...

ajanamennal njan parayam manjalu pole veluthirikkum.........."woods o the forest elephant of thevar pull da pull"(oru malayali budhijeeviyude atmagatham)