അഞ്ചു വർഷത്തോളം നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നതുകൊണ്ട് എണ്ണമറ്റ സൌഹൃദങ്ങൾ വിരിച്ച ഒരു പൂക്കാലം മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയിലെ മറ്റു കോളേജുകളിലായി പരന്നു കിടക്കുന്ന ഒരു വലിയ സൌഹൃദവൃന്ദം എനിക്കു സമ്മാനിച്ചത് എൻ.എസ്.എസ് ക്യാമ്പുകളായിരുന്നു. ക്യാമ്പുകളോടുള്ള ഈ ആക്രാന്തം കാരണം ക്യാമ്പ് തൊഴിലാളികള്‍ എന്നാണു വിളിച്ചിരുന്നത്.
ഇന്റര്‍ യൂണിവേഴ്സിറ്റി ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യമാവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതിലെ പ്രധാനഘടകം എൻ.എസ്.എസിലെ സ്ത്രീശക്തി തന്നെയായിരുന്നു. നാടൻപാട്ടുകളും കവിതകളും മറ്റുമായി പഞ്ചാരയുടെ വിവിധതലങ്ങളിലേക്കുള്ള ഗവേഷണം വ്യാപിപ്പിക്കുന്നത്തില്‍ ഞങ്ങൾ കൊടുത്തിരുന്ന ശ്രദ്ധ പഠനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ റാങ്ക് എപ്പൊ കിട്ടിയേനെ എന്നു ചോദിച്ചാല്‍ മതി ..
ക്യാമ്പുകളില്‍ നിന്നു ലഭിക്കുന്ന സൌഹൃദത്തെ നിലനിർത്തിക്കൊണ്ടു പോവുക എന്നതു ശ്രമകരമായ ജോലിയാണു. കാരണം മൊബൈൽ ഫോൺ ആണെങ്കിൽ പ്രചാരത്തിലായിട്ടില്ല. എന്റെ വീട്ടിലാണേൽ ലാന്റ് ഫോണും ഉണ്ടായിരുന്നില്ല. അതിനു കണ്ടുപിടിച്ച ഒരു പോംവഴിയായിരുന്നു പരസ്പരം കത്തുകൾ അയക്കൽ. എനിക്കു വരുന്ന കത്തുകൾ എല്ലാം അച്ഛന്റെ കയ്യിലാണു പോസ്റ്റ്മാന്‍ കൊടുക്കുക. പുള്ളി അതു എന്നെ ഏൽപ്പിക്കും. കുറ്റം പറയരുതല്ലോ, അതാരുടെ ആണെന്നന്വേഷിക്കുകയോ, തുറന്നു നോക്കുകയോ പിതാജി ചെയ്തിരുന്നില്ല. അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ ഉണ്ടായിരുന്നു.
അച്ഛനും ഞാനും തമ്മിൽ സൌഹൃദത്തിന്റെ നൂല്പാലമൊന്നും ഉണ്ടായിരുന്നില്ല അന്നൊക്കെ. അത്യാവശ്യം സ്ട്രിക്റ്റ് ആയിരുന്നു. ആവശ്യത്തിലധികം ജാഡ കാണിച്ചേ പിതാജി എന്റടുത്ത് സംസാരിക്കാറുള്ളൂ (സംസാരം തന്നെ വളരെ കുറവായിരുന്നു) . അങ്ങനെ ഞങ്ങളുടെ അച്ഛനും മോനും ജാഡകൾ അതിന്റെ വഴിക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആയിടക്കാണു വടക്കാഞ്ചേരി വ്യാസ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തുടങ്ങിയ കോളേജുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും ഞങ്ങൾ പഴയ ടീം ഒരുങ്ങിക്കെട്ടി പോകാനും തോന്നിയത്. അതിന്റെ പരിണതഫലമെന്നോണം അടുത്ത രണ്ടാഴ്ചകളിൽ പോസ്റ്റ്മാൻ സ്ഥിരം വീട്ടിൽ തന്നെയായിരുന്നു.
ഒരുദിവസം ഞാൻ കോളേജ് വിട്ടു വീട്ടിൽ ചെല്ലുമ്പോൾ അമ്മ മുഖം വീർപ്പിച്ചിരിക്കുന്നു. അനിയത്തിയുടെ മുഖത്താണേൽ ‘ഫയങ്കര’ സന്തോഷം (ചെല്ല്, ചെല്ല്ല് ഇപ്പൊ കിട്ടും എന്ന ഭാവം).
അമ്മ: അച്ഛൻ വിളിക്കുന്നു
ഞാന്‍ ടെൻഷൻ അടിച്ചു വടക്കേപ്പുറത്ത് ചെല്ലുമ്പോള്‍ അവിടെ പിതാജി ഇരിക്കുന്നുണ്ട്. കയ്യിൽ ഒരു കെട്ട് കത്തും ..ഈശ്വരാ..
വിനീത കുലീനനായി അടുത്തു ചെന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല. അനിയത്തിയുടെ കണ്ണുകളിൽ അക്ഷമ..
പിതാജി (ഗാംഭീര്യത്തിൽ): നിനക്ക് പതിനെട്ടു വയസ്സു കഴിഞ്ഞു ..
മോൻ-ജി (ആത്മഗതം) : അച്ഛാ , എനിക്കിപ്പോ കല്ല്യാണം വേണ്ട, ഒന്നു രണ്ടു മാസം കഴിഞ്ഞു നോക്ക്യാൽ മതി…(വിനയം കൊണ്ട് തലകുനിക്കുന്നു)
പിതാജി തുടരുന്നു: കാര്യങ്ങളെ തിരിച്ചറിയാനുള്ള ബോധമൊക്കെയായി.. നീ ആരെ ഇഷ്ടപ്പെടണം എന്നതൊക്കെ നിന്റെ കാര്യമാണു. അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.
മോൻ-ജി (ആത്മഗതം) : മോനേ, മനസ്സിലൊരു ലഢു പൊട്ടി!!!
പിതാജി തുടരുന്നു: കുട്ടിയുടെ മതവും ജാതിയും സാമ്പത്തിക സ്ഥിതിയും ഒന്നും എനിക്കൊരു പ്രശ്നമല്ല
മോൻ-ജി (ആത്മഗതം): മോനേ മനസ്സിൽ രണ്ടാമതും ലഡ്ഡു പൊട്ടീ !! (കുനിഞ്ഞ തല പൊക്കുന്നു)
പിതാജി :പക്ഷെ എനിക്കൊരു കണ്ടീഷൻ ഉണ്ട്..
ടെൻഷൻ!! ടെൻഷൻ!! കുനിക്കണോ ഉയർത്തിപ്പിടിക്കണോ എന്നറിയാതെ തല വിയർക്കുന്നു.
പിതാജി തുടരുന്നു (ട്രെബിൾ കുറച്ചു ബാസ്കൂട്ടുന്നു) : കുട്ടിയുടെ മതവും ജാതിയും സാമ്പത്തിക സ്ഥിതിയും ഒന്നും എനിക്കൊരു പ്രശ്നമല്ല..പക്ഷെ പെൺകുട്ടി നായരായിരിക്കണം..
അതുകഴിഞ്ഞ് ഇത്രയും വർഷമായിട്ടും ആ സന്ദർഭത്തിൽ ഞാൻ ചിരിക്കണമായിരുന്നോ കരയണമായിരുന്നോ എന്ന് ഇതു വരെയും ഒരു തീരുമാനത്തിലെത്താൻ സാധിച്ചട്ടില്ല.
Saturday, May 22, 2010
Subscribe to:
Post Comments (Atom)
49 comments:
അതുകഴിഞ്ഞ് ഇത്രയും വർഷമായിട്ടും ആ സന്ദർഭത്തിൽ ഞാൻ ചിരിക്കണമായിരുന്നോ കരയണമായിരുന്നോ എന്ന് ഇതു വരെയും ഒരു തീരുമാനത്തിലെത്താൻ സാധിച്ചട്ടില്ല.
ഹ ഹ എന്തായാലും ഞങ്ങള്‍ ചിരിച്ചു...
:)
:)
നുമ്മ ഏതായാലും ഇത്തിരി വിപ്ലവകാരിയാണെന്ന് നുമ്മട പിതാവിനു വളരെ നേരത്തെ മനസിലായി!
അനിയന്‍ കൃസ്ത്യാനിയെ കെട്ടിയപ്പോ രജിസ്റ്ററു കച്ചേരീ ഒപ്പിടാന്‍ പോയ മോനെ ഓര്‍ത്ത് അദ്ദ്യേം അഭിമാനിക്കണേണ്!
ഈശ്വരാ!
hm.........
പോസ്റ്റിന്റെ നീളവും വീതിയും ഭാഷാ നിലവാരവുമൊന്നും എനിക്കൊരു പ്രശ്നമല്ല. പക്ഷെ പോസ്റ്റ് (നര്‍മ്മ)കിടുവായിരിക്കണം :)
സോ, മോനേ, പോസ്റ്റ് വായിച്ചപ്പോ മനസ്സിലൊരു ചിരി പൊട്ടി!!!
ഇതേ പോലെ രണ്ട് ലഡുവും, പിന്നൊരു അമിട്ടും എന്‍റെ മനസ്സില്‍ പൊട്ടിയതാ, അത് പണ്ട്
:)
ഹ! ഹ!!
മനസ്സിലൊരു ലഡു പൊട്ടി!!!
Superb!
ഹി.ഹി.ലഡ്ഡു പൊട്ടല്‍ കലക്കി.:)
നല്ല അസ്സല്‍ ലഡ്ഡു
എന്റെ കാര്യത്തില്‍ പിന്നെ ലഡു പൊട്ടെണ്ടി വന്നില്ല...കാരണം നല്ലല് വീഴുമ്പോള്‍ നാളുകാളിലെ വിഴു എന്ന് ..... എന്തായാലും കുടുങ്ങിയില്ല എവിടേം
എന്തായാലും അച്ചനെ ഒരു കാര്യത്തിൽ സമ്മതിക്കണം കാര്യം നേരെ പറഞ്ഞല്ലോ, അല്ലാതെ ചില പുരോഗമനവാദികളെപോലെ ജാതിയില്ല, മതമില്ല, സ്ത്രിധനമില്ല എന്നൊക്കെ തട്ടിവിടും, പക്ഷെ സ്വന്തം കാര്യം വരുമ്പോൾ...
പോസ്റ്റും ഇഷ്ടമായി...
ഹിഹി-വളരെ നന്നായി-ബേട്ടാ,മന്‍ മേം ലഡു ഫൂട്ടാ?-എന്ന പരസ്യം ഓര്‍മ്മ വന്നു.
സത്യം പറയൂ പ്രവീണ്‍, ശരിക്കും എന്താ ഉണ്ടായത്?:)
മകന്റെ ആത്മഗതം വായിച്ച് ചിരിച്ചു..കലക്കി.
ചിരിപ്പിച്ചു; നായര്‍, മാനവന് പുതിയ പര്യായം.
കടുപ്പത്തില്‍ ഒരു ചായ എടുക്കട്ടെ.
>>>പെൺകുട്ടി നായരായിരിക്കണം<<<<
എന്നിട്ടെന്തിനാ പുഴുങ്ങി തിന്നാനോ..!!,
ഒന്നു പോടാ ചെക്കാ... അച്ഛനോട് പോവാന്‍ പറ. പെണ്‍കുട്ടി ഗ്ലാമറായിരിക്കണം എന്നു മാത്രേ എനിക്കുള്ളൂ.. :)
(നല്ലോണം ചിരിക്കുന്ന കുട്ടി മതി എനിക്ക്)
:)
kollaam ketto....nannayittund...
മതമേതായാലും... നായരായാൽ മതി!
ചിരിയുടെ ഒരു ലഡ്ഡു പൊട്ടി വായിച്ചപ്പോള്‍.
ഹ..ഹ...
വായിച്ചു തീരുന്നതുവരെ ലഡ്ഡു പൊട്ടി....
പൊട്ടി മോനെ പൊട്ടി ......സസ്നേഹം
ഹ ഹ ചിരിപ്പിച്ചു .പൊട്ടിയ ലഡു പെറുക്കി കളഞ്ഞേക്കാം .അല്ലേല്‍ ഉറുമ്പു വന്നാലോ :)
അങ്ങനെ മൊത്തമായും ചില്ലറയായും ലഡ്ഡൂ പൊട്ടട്ടെ.
അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആണല്ലേ...
പ്രവീണേ...ആകെ മൊത്തം ടോട്ടല്‍ എത്ര ലഡ്ഡു ഇതുവരെ പൊട്ടി?
:)
ഇന്റര്‍ യൂണിവേഴ്സിറ്റി ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യമാവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതിലെ "പ്രധാനഘടകം എൻ.എസ്.എസിലെ സ്ത്രീശക്തി തന്നെയായിരുന്നു. നാടൻപാട്ടുകളും കവിതകളും മറ്റുമായി പഞ്ചാരയുടെ വിവിധതലങ്ങളിലേക്കുള്ള ഗവേഷണം വ്യാപിപ്പിക്കുന്നത്തില്‍ ഞങ്ങൾ കൊടുത്തിരുന്ന ശ്രദ്ധ പഠനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ റാങ്ക് എപ്പൊ കിട്ടിയേനെ എന്നു ചോദിച്ചാല്‍ മതി .."
കോളേജ് കാലഘട്ടത്തിലെ
ക്യാമ്പ് സ്മരണകള്‍ അയവിറക്കുവാന്‍ സാധിച്ചു ലഡ്ഡു പൊട്ടല്‍ കലക്കി ഭായി.
ഹ..ഹ.ഹ....കലക്കി. ലാസ്റ്റ് വരെ സസ്പന്‍സ് പുലര്‍ത്തി.
എന്റെ ലഡു പൊട്ടി!!
നിങ്ങള്‍ അച്ഛനെ കുറ്റപ്പെടുത്തേണ്ട.
പെണ്‍കുട്ടി നായരായാല്‍ മതി എന്നത് 'നാരി'യായാല്‍ മതി എന്നാവും ഉദേശിച്ചത്.
വാക്കില്‍ പതിരും നെല്ലില്‍ പിഴവും സാധാരണമാണല്ലോ..
ന്നാലും ന്‍റെ നായരേ....
ഹാ ഹാ ചിരിപ്പിച്ചു എന്നിട്ട് മതമില്ലാത്ത നായരുകുട്ടിയെ കിട്ടിയോ
:))
Dear Praveen,
Good Morning!
Humourous post!really nice!
And where is that Nair girl?
Wishing you a wonderful day ahead,
Sasneham,
Anu
അനുപമ ചോദിച്ചതാണ് ചോദ്യം, ആരാ ആ മണ്ടിപ്പെണ്ണ്? മനസ്സിലെ രണ്ടാമത്തെ ലഡ്ഡുകൂടി പൊട്ടിക്കൂ! :D
@..sijEEsh... , @::: അഹങ്കാരി :::,@ഉമേഷ് പിലിക്കൊട്, @നന്ദകുമാര്‍ , അരുണ്‍ കായംകുളം ,jayanEvoor ,Rare Rose,ശ്രീക്കുട്ടന്‍, എറക്കാടൻ / Erakkadan ,കാക്കര - kaakkara
വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി
@jyo :നന്ദി
@Vayady : പറയൂലാ....
@യരലവ : :)
കൂതറHashim : നോക്കിയിരുന്നോ ഇപ്പൊ കിട്ടും :)
@സുശീല്‍ കുമാര്‍ പി പി : :)
krish | കൃഷ് : നന്ദി
സാൻ : നന്ദി
@അലി :അതന്നെ
@Typist | എഴുത്തുകാരി,കുമാരൻ, വശംവദൻ : നന്ദി
@Naushu @ ഒരു യാത്രികൻ @ജീവി കരിവെള്ളൂര്‍ @മിനി : നന്ദി
@ABHI : അല്ല, കോൺഗ്രസ്സാ
@ രഘുനാഥൻ : ഹിഹി
@Revelation,@Captain Haddock: നന്ദി
ഇസ്മായില്‍ കുറുമ്പടി ( തണല് : അതാവോ ഇനി?
ഒഴാക്കന്‍.: ഇല്ലെന്നേ, ഞാനാ ശ്രമം തുടരുന്നു
@Sabu M H : നന്ദി
@ അനുപമ, @ ശ്രീ : കഥയിൽ ചോദ്യമില്ല :)
അതെന്തൊരു കണ്ടീഷന്‍???
കാര്യം നേരെ പറഞ്ഞല്ലോ. അത് നന്നായി.
മനസ്സിലൊരു ലഡു പോട്ടിയല്ലോ....
ചിരിപ്പിച്ചു.
ഒരു കാര്യം ഉറപ്പ്.ഒന്നുകില്‍ അച്ഛന്‍ തികഞ്ഞ കമ്മ്യൂണിസ്ററ് അല്ലെങ്കില്‍ ബി.ജെ.പി.
ശ്രീ, റാംജി : :)
അസുരൻ : തെറ്റി, പുള്ളി കാൺഗ്രസാ..
(ഇതിന്റെയിടയിലും രാഷ്ട്രീയം തള്ളി നോക്കണോ?)
എന്നട്ട് കെട്ടിയത് ഏതാണേ..?
:-)
ഹ..ഹ.. സത്യം പറഞ്ഞാൽ രണ്ട് വട്ടം ഈ ബ്ലോഗിൽ വന്നപോഴും മതമേതായാലും എന്ന് കണ്ട് തിരികെ പോയതാണ് പ്രവീണേ.. വായിച്ചില്ല. മറ്റൊന്നുമല്ല. മതപരമായ പോസ്റ്റുകൾ വായിക്കാൻ മെനക്കെടേണ്ട എന്നൊരു തീരുമാനം എടുത്തിരുന്നു. പക്ഷെ എന്തോ വീണ്ടും ഇന്ന് വന്നപ്പോൾ ആണു സംഭവം മനസ്സിലായത്.. ഹ..ഹ. എന്റെ മനസ്സിൽ രണ്ട് ലെഡ്ഡു ഒന്നിച്ച് പൊട്ടി!! എനിക്കിപ്പോൾ കല്യാണം വേണ്ടാട്ടോ.. രണ്ടോ മൂന്നോ മാസം കഴിഞ്ഞ് മതി..
ഹ ഹ...ബെസ്റ്റ് :)
വളരെ നന്നായിട്ടുണ്ട് മാഷേ.....
സത്യം! എന്റെ സുഹൃത്തിനും ഇത് സംഭവിച്ചിട്ടുണ്ട്. അവന്റെ അമ്മ പറഞ്ഞുപോലും “പെണ്ണല്ലെങ്കിലും വേണ്ടില്ല, നായരാവണം!“ എന്ന്!
Post a Comment