അങ്ങനെ ആ ദിവസമെത്തി ..എന്റെ പ്രണയം അവളോട് വെളിപ്പെടുത്താന്‍ തിരഞ്ഞെടുത്ത ദിവസം . അവള്‍ക്കുള്ള പ്രണയ സമ്മാനങ്ങള്‍ നിറച്ച ഭാണ്ഠത്തിന്റെ കെട്ടഴിച്ച് അവള്‍ക്കു മുന്നില്‍ വച്ചു. ആകാശം കാണാതെ അവള്‍ക്കു വേണ്ടി കരുതി വച്ച മയിപ്പീലി, നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ , ഉടഞ്ഞ വളപ്പൊട്ടുകള്‍ , എന്റെ വെള്ള മന്ദാരത്തിന്റെ പൂക്കള്‍ , കണ്ണീരിന്റെ ഉപ്പുരസമുള്ള ഒരു പിടി യാമങ്ങളുടെ ഓര്‍മ്മകള്‍ ..
അവളുടെ കണ്ണുകളിലെ ജിജ്ഞാസ നിരാശക്കും പിന്നെ അത് ദേഷ്യത്തിനും പുച്ഛത്തിനും വഴി മാറി. അവള് എന്നോട് ചോദിച്ചു .
"ഇതില്‍ ആർച്ചീസിന്റെ വാലന്റൈൻ കാർഡെവിടെ?"
Thursday, June 03, 2010
Subscribe to:
Post Comments (Atom)
49 comments:
അവളുടെ കണ്ണുകളിലെ ജിജ്ഞാസ നിരാശക്കും പിന്നെ അത് ദേഷ്യത്തിനും പുച്ഛത്തിനും വഴി മാറി. അവള് എന്നോട് ചോദിച്ചു .
"ഇതില്‍ ആർച്ചീസിന്റെ വാലന്റൈൻ കാർഡെവിടെ?"
:)
ഇപ്പോള്‍ അത് മാത്രമേ ആവശ്യമുള്ളു....
ആഗോളപ്രണയത്തിന്റെ പേറ്റെന്റെടുത്ത വാലന്റൈൻ സ്പോൺസർ ചെയ്യുന്ന കാർഡില്ലാതെന്തു പ്രണയം!
നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ ആര്‍ക്കും ആവശ്യമില്ല, പത്തുപേരോട് അഭിമാനത്തോടെ പറയാന്‍ തക്ക സാധനം വേണം.
എന്തായാലും തുടരന് കഥ പുരോഗമിക്കുന്നുണ്ട്, കഴിഞ്ഞ പോസ്റ്റിലെ കുട്ടി തന്നെയാണോ ഇത്? :-)
ഹാവൂ!
അങ്ങനെ പ്രവീണിനും തിരിച്ചറിവുണ്ടായി!
ഇപ്പ മനസ്സിലായില്ലേ എട്ടാമത്തേതും പൊട്ടാൻ കാരണമെന്തെന്ന്!?
ഇനി ഐശ്വര്യമായിട്ട് ആർച്ചീസിൽ നിന്നൊരു കാർഡും, പിസയും ബെർഗ്ഗറും ഐസ്ക്രീമുമായി അവളെ ഞെട്ടിക്കൂ!
വീഴും, തീർച്ച!!
ഇനി ഒരു ദിവസം വരും.
അന്ന് അവള് ചോദിക്കും:
"ഇതേ ഉള്ളോ, വജ്രമാല ഇല്ലേ?"
വളരെ അര്‍ത്ഥമുള്ള ചോദ്യം :)
കൊള്ളാം, തരക്കേടില്ല നന്നായിട്ടുണ്ടു.
പ്രണയം ഇപ്പോള്‍ നീളന്‍ പരമ്പരകള്‍ ആണ്...
ഒന്ന് കഴിഞ്ഞാല്‍ ഒന്ന്.. വീണ്ടും ഒന്ന്...
ഓരോന്ന് കഴിയുമ്പോഴും ബാക്ഗ്രൌണ്ടില് ഒരു പരസ്യം...
ദിസ് പാര്‍ട്ട് ഓഫ് ദി "ലവ്" സ്പോന്സേര്ദ് ബൈ ആര്ചീസ് ആന്‍ഡ് മൂട്സ്...
ഠിം ടിന്റിം ഠിം ....
postmodern love .
കഥ വളരെ നന്നായി....
ഇത്രയ്ക്ക് ഭാവനയും സര്‍ഗ്ഗവാസനയും താങ്കള്‍ക്കുണ്ടെന്ന് മനസിലായിരുന്നില്ല.
ഇനിയെങ്കിലും ഒന്ന് മനസിലാക്കിക്കോളൂ...
കാശും സൌന്ദര്യവും ബുദ്ധിയും - ഇതിലേതെങ്കിലും ഒന്നെങ്കിലും ഇല്ലെങ്കില്‍ പിന്നെ പ്രേമിക്കാന്‍ പോകരുത്.
കാലം പോയ ഒരു പോക്കെ ...ശിവ .... ശിവ
>>>ആർച്ചീസിന്റെ വാലന്റൈൻ കാർഡെവിടെ<<<
ആര്ച്ചീസിനും അവളോട് ലൊവ്വ് ആണല്ലേ???
ആ ചെക്കന് കൊട്ടേഷന്‍ കൊടുക്കണോ അളിയാ..??
പ്രവീണേ ചുരുങ്ങിയ വാക്കുകളില്‍ നര്‍മ്മം കലര്‍ത്തിയ പോസ്റ്റ് ഇഷ്ടപ്പെട്ടു. പ്രണയങ്ങള്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകളാവുന്ന ഇക്കാലത്ത് ഇതൊരു ഓര്‍മ്മയായിരിക്കട്ടെ പലര്‍ക്കും
പിന്നേ, ആര്‍ച്ചീസ് കാര്‍ഡ് മാത്രമല്ലാട്ടോ ഡിമാന്റ്, ദാ ഒരു വാലന്റയിന്‍ ദിവസം എനിക്ക് പറ്റിയ പറ്റ് നോക്കു : ഇവിടേ
അതിരസകരമായ ആക്ഷേപഹാസ്യം !
കംബോളവല്ക്കരിക്കപ്പെട്ട പ്രണയത്തിന്റെ പ്ലാസ്റ്റിക് പുഷ്പ്പങ്ങളെ കണ്ട് നാണിച്ചു തലകുനിച്ചു നില്ക്കുന്ന മുക്കുറ്റിപ്പൂക്കളെ അവഗണിക്കുന്ന യുവത്വത്തിന്റെ
വീണ്ടുവിചാരം.
ഈ പ്രേമം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.... :)
chatti pottiyaalum pattiyudey gunam manasilaayi ente vallimma paranjapole
ആശംസകള്‍
ഉപഭോഗസംസ്ക്കാരത്തിന്റെ ചതിക്കുഴിയില്‍ നമ്മള് മലയാളികളും വീണുകഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക്, പൊള്ളയായ വാക്കുകള്‍ കുത്തിനിറച്ച കാര്‍ഡുകള്‍ സമ്മാനിച്ചും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങികൊടുത്തും നമുക്ക് പ്രണയം വിലയ്ക്കുവാങ്ങാം.
ഇത് നായര്‍ തന്നെയാണോ പ്രവീണ്‍?
അച്ഛനോട് പറഞ്ഞോ?
വാശിപിടിക്കുകയാണെങ്കില്‍ അപ്പറഞ്ഞ കാര്‍ഡൊന്നു വാങ്ങി കൊടുത്തേക്കൂ.
ആഗോളവൽകരണ കാലത്തെ പ്രണയം.
ഭാഗ്യം അത്രേയല്ലേ ചോദിച്ചുള്ളൂ. സാരമില്ല.
ഒന്നും കാണാതെ പട്ടരു കുളത്തിൽ ചാടുകയില്ല.
കൊള്ളാം നന്നായിട്ടുണ്ട്...
:)))
കാലം മാറിയതേ!!
പ്രണയോപഹാരങ്ങള്‍ നന്നായിട്ടുണ്ട്.
ഹഹ പ്രവീണേ... കൊള്ളാം....r
"ഇതില്‍ ആർച്ചീസിന്റെ വാലന്റൈൻ കാർഡെവിടെ?" എന്താ പ്രവീൺ, ഈ ലോകത്തൊന്നുമെല്ലെ ജീവിക്കുന്നത്..കാലം മാറുമ്പോൾ പ്രണയവും മാറേണ്ടേ!!!.. നല്ല ആക്ഷേപഹാസ്യം
കാർഡില്ലാതെ എന്തു പ്രണയം അല്ലെ....ആശംസകൾ
അവളതേ പറയൂ
amazing post. pls visit my blog too.
പ്രണയം കല്ലിവല്ലി..
ആശംസകള്‍.
(അവിടെയും കാണണം. ക്ഷണിക്കുന്നു)
@ ഉറുമ്പ് : :)
@ പട്ടേപ്പാടം റാംജി : അതു മാത്രമല്ല,ലവൾക്ക് ഗുണമുള്ള എന്തും :)
@ അലി : തിരിച്ചറിയാൻ വൈകിയവന്റെ കഥയാ
@ ശ്രീ : ഈ കഥക്ക് ജീവിച്ചിരിക്കുന്നവരായോ ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. :)
@ ജയൻ ഏവൂർ : അങ്ങനെ ഒന്നു ശ്രമിച്ചേക്കാം
@ അരുൺ കായംകുളം : കായംകുളത്തൊക്കെ ഇപ്പൊ വജ്രമാല ആണല്ലേ ട്രെൻഡ്
@ കടത്തനാടൻ : നന്ദി
വളരെ ചെറുതും ..നല്ലതുമായ ഒരു പോസ്റ്റ് .എന്തൊക്കെ പറഞ്ഞാലും ഒരു ആർച്ചീസിന്റെ കാര്‍ഡ് എന്ത് കൊണ്ടും അടിപൊളി ആണ് .അത് കിട്ടുമ്പോള്‍ ഒരു സന്തോഷം തന്നെ ..ഈ ലണ്ടന്‍ മുഴുവന്‍ ഞാന്‍ തപ്പിയാലും ആർച്ചീസിന്റെ കാര്‍ഡ് ടെ അത്രയും നല്ല words ഉള്ള ഒരു കാര്‍ഡ് കിട്ടാന്‍ എന്ത് പ്രയാസം ആണെന്നോ ?ഇനിയും ഇത് വഴി വരാം ...ആശംസകള്‍
പണ്ടൊരു റോസാ പ്പുവ് മതിയായിരുന്നു
കാലം പോയ പോക്കേ.................
പിന്നെ കാര്‍ഡ് മറന്നിരിക്കില്ലല്ലോ.
ആകാശം കാണാതെ അവള്‍ക്കു വേണ്ടി കരുതി വച്ച മയിപ്പീലി, നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ , ഉടഞ്ഞ വളപ്പൊട്ടുകള്‍ , എന്റെ വെള്ള മന്ദാരത്തിന്റെ പൂക്കള്‍ , കണ്ണീരിന്റെ ഉപ്പുരസമുള്ള ഒരു പിടി യാമങ്ങളുടെ ഓര്‍മ്മകള്‍ .. ഇത്രയൊക്കെ വാങ്ങിക്കാമെങ്കിൽ പത്തോ പതിനഞ്ചോ രൂപയുടെ ഒരു “ആർച്ചിസ് കാർഡ്” കൂടി കൊടുക്കാമയിരുന്നു.. :-)
വളരെ നന്നായിട്ടുണ്ട് പ്രവീൺ..
കാലം മാറിയില്ലെ കുട്ടാ
ഒന്നും പറയാതെ ഒരു പാടു കാര്യങ്ങള്‍ പറഞ്ഞു.നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു!!
ആശംസകള്‍!!
:)-
പ്രവീൺ, കഥയുടെ ഒതുക്കം ഇഷ്ടപ്പെട്ടു, പാലക്കാടൻ ഭാഷയിൽ ‘ഠേ‘ ന്ന് ഇരിക്കുന്നു, പക്ഷെ, മാറുന്ന ലോകത്തോട് പൊരുത്തപ്പെടാതെ എത്ര കാലം നാം ഇതിനെയൊക്കെ പരിഹസിക്കും? പ്രവീണിനു ചെറുപ്പമാണ്, സമരസപ്പെടാൻ ഇനിയും സമയമുണ്ട്! വെറുതെ തൊഗാഡിയയുടെ പുറകെ നടക്കണ്ട. നന്മകൾ നേരുന്നു.
...sijEEsh... :പ്രണയം പൂർണ്ണമായും സെക്സിനെ ബേസ് ചെയ്തായി എന്നെനിക്കഭിപ്രായമില്ല
വീണ: :)
അഹംകാരി: പോടേ പോടേ
ഏറക്കാടൻ : ആ പോക്ക് തിരിച്ചറിയാൻ കഴിയാത്തതാണെന്റെ പരാജയം
കൂതറHashim : ഹഹ
നന്ദകുമാർ : കിടുപോസ്റ്റാർന്നു
ചിത്രകാരൻ : നന്ദി
ഭൃഗോദരൻ : :)
ഉമേഷ്, വായാടി : നന്ദി, വന്നതിനും അഭിപ്രായത്തിനും ആശംസകൾക്കും
സുശീൽ ചേട്ടാ.. :)
വിപിൻ. എസ്സ്, കലാവല്ലഭൻ,നൌഷു, ഒഴാക്കൻ,ജ്യോ,പട്ടാളം,ജുജൂസ്,ഉമ്മു അമ്മാർ, ആയിരൊത്തൊന്നാംരാവ്,($nOwf@ll),കണ്ണൂരാൻ : അഭിപ്രായങ്ങൾക്ക് നന്ദി
സിയ, കുസുമം ചേച്ചി,കുമാരോ,dileepthrikkariyoor , Abdulkader kodungallur, ജോയ്, ജിഷാദ്: അഭിപ്രായങ്ങൾക്ക് നന്ദി
ശ്രീനാഥന്‍ : സമരസപ്പെടൽ തോറ്റുകൊടുക്കലാണെന്ന ധാരണ ഒന്നും ഇല്ല.
പിന്നെ തൊഗാഡിയ ... :) ഒരു സവർക്കറെ കിട്ടുന്ന വരെ മാത്രം ...
കൊള്ളാം നന്നായിട്ടുണ്ട് ..........................ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണമേന്നല്ലേ ..................................കാലം മാറിയതറിഞ്ഞില്ലേ............ആഗോള വത്കരണം എല്ലാമേഘലയിലും ഇരിപ്പുറപ്പിച്ചു കഴിഞ്ഞു പ്രണയത്തില്‍ മാത്രം എന്തിനു കുറക്കണം
--
മണ്ടന്‍ കാമുകന്..!!
പ്രവീണ്‍, നമുക്ക് ഒരു common friend ഉണ്ട്. അരുണ്‍ വേണുഗോപാല്‍, ഏറണാകുളം. ഇപ്പോള്‍ പൂനെയില്‍ ഞങ്ങള്‍ ഒരു കമ്പനിയില്‍. :-)
തൂലിക : നന്ദി
സാബു : അതാരാ.. എനിക്ക് മനസ്സിലായില്ലല്ലോ
Post a Comment