അധികാരത്തിന്റെ ദണ്ഡ് പുറകിലൊളിപ്പിച്ച് അവർ, ഈശ്വരന്റെ പ്രതിനിധികൾ, ഓഫറുകൾ നിരത്തി..
“സ്വർഗവും മോക്ഷവും ശാന്തിയും തരാം. മാറ്റിയെടുക്കാനെന്തുണ്ട്?“
ഉയർത്താനറിയാത്ത തല കുനിച്ചു തന്നെ മറുപടി പറഞ്ഞു: വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന....
ഓഫർ സ്വീകരിച്ച് നടന്നകലുമ്പോൾ, പിന്നിൽ തന്റെ കൂരക്കുമീതെ, തന്റേതെന്ന് വിശ്വസിച്ചിരുന്ന ഭൂമിക്ക്മീതെ, ഇഴയുന്ന സർവ്വേ ചങ്ങലകളുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
(സിജീഷിന്റെ ‘ജപ്തി’ എന്ന മനോഹരമായ കവിത വായിച്ചപ്പോൾ മനസ്സിൽ കുറെ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ചിന്തകൾക്ക് ഒരു രൂപം കൈവന്നപോലെ തോന്നി.. കവി എന്നോട് ക്ഷമിക്കട്ടെ..)
Tuesday, June 29, 2010
Subscribe to:
Post Comments (Atom)
32 comments:
(സിജീഷിന്റെ ‘ജപ്തി’ എന്ന മനോഹരമായ കവിത വായിച്ചപ്പോൾ മനസ്സിൽ കുറെ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ചിന്തകൾക്ക് ഒരു രൂപം കൈവന്നപോലെ തോന്നി.. കവി എന്നോട് ക്ഷമിക്കട്ടെ..)
:((
ഉയർത്താനറിയാത്ത തല കുനിച്ചു തന്നെ മറുപടി പറഞ്ഞു: വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന....
ഒപ്പം സ്വപ്നങ്ങളും..അല്ലെ..??!!
http://shanpadiyoor.blogspot.com/2010/06/blog-post_437.html
പ്രവീണ്‍ ഇവിടം സന്ദര്‍ശിക്കുക
പകരം കൊടുത്തത് സ്വന്തം അമ്മയെയോ? ഹാ! കഷ്ടം.
കവി കണ്ടാല്‍ അഭിനന്ദിക്കുകയേയുള്ളു കേട്ടോ. തീര്‍ച്ച.
അതു ശരി
ഹും...
ഒരു നല്ല കാലം വരുമെന്ന് നമുക്കാശ്വസിക്കാം.
പ്രവീൺ എന്റെ "മനുഷ്യൻ" എന്ന കവിത ഒന്ന് വായിച്ചുനോക്കൂ.
ആശംസകൾ
സിജീഷിന്റെ ബ്ലോഗില്‍ നിന്നുണ്ടായ
പ്രേരണയില്‍ എഴുതിയതാണെങ്കിലും
ഇത് കലക്കി ഭായി
ഹാ!
>> സര്‍വ്വെ ചങ്ങലകള്‍ കൊണ്ട്,
ഈ ഭൂമി പകുത്തെടുത്ത്,
നിങ്ങള്‍ വിശപ്പു തീര്‍ക്കുക ..
ഞാനീ നട്ടുച്ചയില്‍ ഉരുകിയൊലിക്കട്ടെ... <<
(ജപ്തിയില്‍ നിന്ന് )
നന്നായിട്ടോ..
കുറഞ്ഞ വരികളില്‍...
ഓഫർ സ്വീകരിച്ച് നടന്നകലുമ്പോൾ, പിന്നിൽ തന്റെ കൂരക്കുമീതെ, തന്റേതെന്ന് വിശ്വസിച്ചിരുന്ന ഭൂമിക്ക്മീതെ, ഇഴയുന്ന സർവ്വേ ചങ്ങലകളുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു. നന്നായിട്ടുണ്ട്...എന്നിട്ടും സ്വർഗ്ഗം കിട്ടുന്നുണ്ടോ?
നന്നായിട്ടുണ്ട് പ്രവീണ്‍...
അതിര്‍ത്തികള്‍ എന്ന് മഞ്ഞുപോവും..?
നന്നായി പ്രവീണ്‍.
നന്നായിട്ടുണ്ട് പ്രവീണ്‍ ...
പൊരുതുക നമ്മള് ഒന്നായ്...
കൊക്ക കോളയും,
കുടില പുരോഹിതരും,
കൂരിരുട്ടില്‍ -
കുടിലിന്നു തീവെയ്ക്കും മുന്‍പേ.
കാരിരുമ്പിന് ചങ്ങലകളുമായി,
കൊടുംകാറ്റിന്റെ കാഹളമോതി,
കാട് കടത്തണം അവരെ.
:)
വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന
ഇപ്പറഞ്ഞ സാധനങ്ങൾ മാറ്റിയെടുക്കാമെങ്കിൽ, അതിനോടൊപ്പം സ്വർഗ്ഗവും മോക്ഷവും ശാന്തിയും ലഭിക്കുമെങ്കിൽ.... ആരും, പ്രവീൺ പോലും ഓഫർ സ്വീകരിക്കില്ലേ? ഇത്തിരി സർവ്വേ ചങ്ങല അങ്ങ് സഹിക്കും.
ഇതിനൊരു "ഇടവേളയ്ക്ക് ശേഷം" കൂടി വേണമായിരുന്നു/ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
ഇനി ഞാൻ മനസിലാക്കിയതിൽ എന്തെങ്കിലും പിശകുണ്ടോ? ങ്ഹേ.
നല്ല കാര്യമല്ലേ? അടിമത്തം etc മാറ്റിയെടുക്കുകയും ചെയ്യാം ഒപ്പം സ്വർഗവും കിട്ടും! ഇതിൽ എന്താ കുഴപ്പം?
അതോ ഇനി ഞാൻ മനസ്സിലാക്കിയതിന്റെ പ്രശ്നമാണോ? മൂലകവിത വായിച്ചിട്ടില്ല. അതു് വായിച്ചിട്ടു് ഒരു മുൻവിധി വരരുതു് എന്നുള്ളതു കൊണ്ടാണതു്. ഇനി വായിക്കാം.
നന്നായി പ്രവീൺ, ആർക്കൊക്കെയോ സ്വർഗ്ഗം പണിതുയർത്താൻ, കൂരകൾ പൊളിച്ചു മാറ്റപ്പെടുന്നു, നന്നായി സംവദിക്കുന്നുണ്ട് കവിത.
മാറ്റിയെടുക്കാനെന്തുണ്ട്?“
വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന....
>>> ഇതൊന്നും അവര്‍ക്കു വേണ്ടിവരില്ല പ്രവീണ്‍, വേണ്ടതൊന്നു മാത്രം സ്വതന്ത്ര ചിന്ത..
വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന.... ഇതെല്ലാം നീ തന്നെ വെയ്ക്കുക, ഒപ്പം ഫ്രീയായി സ്വർഗവും മോക്ഷവും ശാന്തിയും..
നമുക്ക് ആശിക്കാം...
നല്ല കാലത്തിനായി..
കുറഞ്ഞ വരികളില്‍ നന്നാക്കി.
ഒരു ഈശ്വരന്റെ പ്രതിനിധിക്കും വിശപ്പ് മാറ്റാന്‍ കഴിയില്ല പ്രവീണ്‍ തട്ടിപ്പാണ് ഈ ഓഫര്‍.നിന്റെ അപ്പം നീ തന്നെ കണ്ടെത്തണം.
കൊള്ളാം പ്രവീൺ.
സിജീഷിന്റെ കവിത വായിച്ചു.
ഗംഭീരം.
കണ്ടീഷന്‍സ് കൂടിപ്പോയി !
എന്താ സംഭവം എനിക്ക് മനസ്സിലായില്ലാ
(വല്യ വല്യ കാര്യങ്ങളൊന്നും മനസ്സിലാവില്ലാ അതാ)
വളരെ നന്നായിട്ടുണ്ട്...നന്ദി...ആശംസകൾ...
പോസ്റ്റ് നേരത്തേ കണ്ടിരുന്നു .പക്ഷേ എന്ത് കമന്റ് ഇടും എന്ന സംശയവും .ഇത്രയും കമന്റ് വായിച്ചിട്ടും സംശയം ബാക്കി ..കൂതറ പറഞ്ഞപോലെ ഞാനും സമ്മതിക്കുന്നു ..
othiri nannaayittundu... aashamsakal......
ഇത്രയും ചെറിയൊരു കുറിപ്പ് വായിച്ചിട്ട് ഒന്നും മനസ്ഇലായില്ലെന്നു കേള്‍ക്കുമ്പോള്‍ സങ്കടം ഉണ്ട്. ശാജികത്തര് എന്നാളുടെ കമന്റില്‍ വിശദീകരണം ഉണ്ടല്ലോ.
സ്വർഗവും മോക്ഷവും ശാന്തിയും തരാം. മാറ്റിയെടുക്കാനെന്തുണ്ട്?“
ഉയർത്താനറിയാത്ത തല കുനിച്ചു തന്നെ മറുപടി പറഞ്ഞു: വിശപ്പ്, അടിമത്തം, രക്തം, അസമത്വം, അവഗണന....
kollam preveen kollam
നന്നായി ഈ വിവര്‍ത്തനം
ആശംസകള്‍.
ഹാ...
കുഞ്ഞെഴുത്തുകളിലൂടെ വലിയകാര്യങ്ങളാണല്ലോ...
Post a Comment