നമസ്കാരം വട്ടപ്പറമ്പാ,
നമസ്കാരം ഡോക്ടർ, എന്തുണ്ട് വിശേഷംസ്?
ഞാനിപ്പോ തൃപ്പൂണിത്തറ ഗവ:ആയുർവേദിക് കോളേജിൽ ചാർജ്ജെടുത്തു.
ആണോ, ആദരാജ്ഞലികൾ..
എന്ത്??
അയ്യോ ഡോക്ടറെ ഉദ്ദേശിച്ചല്ല, കോളേജിനെ ഉദ്ദേശിച്ചാ..
ഹും, ഈ ശനിയാഴ്ച്ച ഒന്നു കാണാം..
ശരി, എന്റെ ഫ്ലാറ്റിൽ കൂടാം. മനുവിനേം നന്ദേട്ടനേം യൂസഫിക്കായേം കിട്ടുമോ എന്നു നോക്കാം.
കടയിൽ ഈച്ചയാട്ടിയിരിക്കുകയാണെങ്കിലും ഇക്കക്ക് 8 മണികഴിയാതെ വരാൻ പറ്റില്ലത്രെ. നന്ദേട്ടൻ ആസ് യൂഷ്വൽ സിനിമാ തീയേറ്ററിൽ. മനുവിനേം കൂട്ടി റൂമിലെത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ജയൻ ഡോക്ടറെത്തി.വാതിൽ തുറന്ന് അകത്തേക്ക് വന്നതും ജനാലയിൽ “ഇതു ഈ ഫ്ലാറ്റിന്റെ ഐശ്വര്യം“ എന്ന് വിളിച്ച് പറയുന്ന പോലെ നിരത്തിയിട്ടിരിക്കുന്ന ജട്ടികളിൽ ഡോക്ടറുടെ കണ്ണുകളുടക്കി.
എന്താദ് പ്രവീണേ?
ങ്ങേ?? ഞാനൊന്നു ഞെട്ടി. ഇതറിയാത്ത ആളോ? ഒരു പക്ഷെ ആയുർവേദ ഡോക്ടർമാർക്ക് ഇതൊന്നും ഉപയോഗിക്കാൻ പാടില്ലായിരിക്കും.
അതു ഡോക്ടറേ, ഇത് ജട്ടീന്ന് പറയും..പാന്റിനടിയിലൊക്കെ ഇടുന്ന..
പോടെ, ഇതൊക്കെ നിരത്തി ഇടാൻ വേറെ സ്ഥലമൊന്നുമില്ലേ…ങ്ങാ, ഇത് ഞാനെടുക്കുന്നു.ആവശ്യം കഴിഞ്ഞ് തിരിച്ചു തരാം
ങ്ങ്ഹേ!!! ഇങ്ങോർക്ക് ഇതു വാങ്ങിക്കാനുള്ള ശമ്പളമൊന്നു ഗവൺമെന്റ് കൊടുക്കണില്ലേ ദൈവേ…
അത് മാഷേ, വേറൊന്നും വിചാരിക്കല്ലേ..
(ജനാലക്കിലിരിക്കുന്ന പുസ്തകത്തിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട്)പ്രവീൺ മറുത്തൊന്നും പറയരുത്, ഈ പുസ്തകം ഞാനിത് വരെ വായിച്ചട്ടില്ല. വായിച്ചിട്ടു തരാം..
അങ്ങനെ!!! ശരി..:)
പെട്ടെന്നാണു മേശപ്പുറത്ത് നിറച്ച് വച്ചിരുന്ന ഗ്ലാസ് ഡോക്ടർ കണ്ടത്. മുഖത്ത് നിന്നു രണ്ട് കണ്ണുകൾ ഗ്ലാസിനു ചുറ്റു ആഹ്ലാദ നൃത്തം ചവിട്ടി തിരിച്ചകത്തേക്ക് കയറിയതും ഗ്ലാസ് ചാടിയെടുത്തതും മോന്തിയതും നിമിഷനേരം കൊണ്ടായിരുന്നു. എന്നിട്ട് ഞങ്ങളെ ഒന്നു നോക്കി, ചെറുതായൊന്നു ആടി, മുന്നിൽ വച്ച് മിക്സ്ചർ എടുത്ത് വായിലിട്ട് ചോദിച്ചു,
സ്വയമ്പൻ സാധനമാണല്ലോടേ, വാറ്റാണോ? ഉള്ളൊക്കെ കത്തുന്നു.
ഹെന്ത്!!! ഞാൻ കുടിക്കാനുണ്ടാക്കിയ കട്ടൻ ചായയാ ഡോക്ടറേ അതു!!! (ഇങ്ങോർ ഈ കണക്കിനു രോഗികൾക്ക് ദശമൂലാരിഷ്ടത്തിനു പകരം കൊക്കോക്കോള എഴുതിക്കൊടുക്കുമല്ലോ ഈശ്വരാ…)
ഡോക്ടർ വേഗമൊരു നോട്ട്ബുക്കും പേനയുമെടുത്തൊരു ഗ്രാഫ് വരച്ചു. എന്നിട്ട് ഗൌരവത്തിൽ ഞങ്ങളെ ഒന്നു നോക്കി.
നിങ്ങൾക്ക് ഇതാ ഒരു സുവർണാവസരം..
ഞാനും മനുവും ആകാംക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.
നമ്മളെപ്പോലുള്ള ചെറുപ്പക്കാർ (ചെറുപ്പമേ!!! റിട്ടയറാവാറായി ) കുറച്ചുകൂടി ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യണം. നിങ്ങൾ ചെയ്യേണ്ടതു ഇത്രമാത്രം. കൂട്ടം എന്ന വെബ്സൈറ്റിലേക്ക് 10 മെമ്പർമാരെ ചേർക്കുക. കമന്റുകൾ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ വന്നുകൊണ്ടേയിരിക്കും. വിശദമാക്കാം. നിങ്ങളാദ്യം ചേർത്ത ആളെ ‘എ‘ എന്നു വിളിക്കാം. രണ്ടാമത്തെ ആളെ ‘ബി’ എന്നും. ഇതിൽ ‘എ’ അഞ്ചുപേരെക്കൂടി ചേർക്കുന്നു. ‘ബി’യും അഞ്ചു പേരെ ചേർക്കുന്നു. അവർ നിങ്ങളൂടെ പോസ്റ്റിൽ ഓരോ കമന്റ് ഇടുന്നു. പിന്നീട് നിങ്ങൾ പോസ്റ്റിട്ടില്ലെങ്കിൽ കൂടി നിങ്ങൾക്ക് ആയുഷ്കാലം കമന്റ് ലഭിക്കും
ആവേശത്തോടെ പറഞ്ഞു നിർത്തി മുഖമുയർത്തിയ ഡോക്ടർ കണ്ടത് കസേരയിൽ തലചായ്ച്ചുറങ്ങുന്ന മനോരാജിനെയായിരുന്നു.
സമയംകൊല്ലികളായ ഗൂഗിൾ ബസിന്റേയും റ്റ്വിറ്ററിന്റേയും കുത്തൊഴുക്കിൽപെട്ട് സർഗവാസനകളെ മാറ്റിവക്കുന്ന ഇന്നത്തെ ട്രെൻഡിനെക്കുറിച്ച് ബൂലോകത്തിന്റെ സ്വന്തം വൈദ്യന്റെ പ്രതികരണമിവിടെ വായിക്കാം, വായിക്കണം.
Tuesday, October 26, 2010
Subscribe to:
Post Comments (Atom)
16 comments:
നമ്മളെപ്പോലുള്ള ചെറുപ്പക്കാർ (ചെറുപ്പമേ!!! റിട്ടയറാവാറായി ) കുറച്ചുകൂടി ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യണം. നിങ്ങൾ ചെയ്യേണ്ടതു ഇത്രമാത്രം. കൂട്ടം എന്ന വെബ്സൈറ്റിലേക്ക് 10 മെമ്പർമാരെ ചേർക്കുക. കമന്റുകൾ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ വന്നുകൊണ്ടേയിരിക്കും. വിശദമാക്കാം. നിങ്ങളാദ്യം ചേർത്ത ആളെ ‘എ‘ എന്നു വിളിക്കാം. രണ്ടാമത്തെ ആളെ ‘ബി’ എന്നും. ഇതിൽ ‘എ’ അഞ്ചുപേരെക്കൂടി ചേർക്കുന്നു. ‘ബി’യും അഞ്ചു പേരെ ചേർക്കുന്നു. അവർ നിങ്ങളൂടെ പോസ്റ്റിൽ ഓരോ കമന്റ് ഇടുന്നു. പിന്നീട് നിങ്ങൾ പോസ്റ്റിട്ടില്ലെങ്കിൽ കൂടി നിങ്ങൾക്ക് ആയുഷ്കാലം കമന്റ് ലഭിക്കും
ഇതാ ഞാനും ഒരു തമാശയായി ബസ്സില്‍ ഇനി അധികം ഇല്ല.. പൂര്‍ണ്ണമായി ഒഴിയുന്നു എന്നില്ല.. ഒരു പക്ഷെ ചില ബ്ലോഗ് മീറ്റുകളുടെ ഒക്കെ ചിത്രങ്ങളുമായും, എന്റെ ചില പോസ്റ്റുകളുടെ ലിങ്കുകളുമായും ചിലപ്പോള്‍ ബസ്സില്‍ ഉണ്ടായേക്കാം.. അതില്‍ കവിഞ്ഞ് ചുമ്മാ കാടിളക്കി ബസ്സാന് ഞാനുമില്ല.. കഴിഞ്ഞ ദിവസം ബ്ലോഗ് എന്ന മാധ്യമത്തെ വീണ്ടും സജീവമാക്കുന്നതിനെ പറ്റി ജയന് ഡോക്ടര്‍ എന്നോടും പ്രവീണ്‍ വട്ടപ്പറമ്പത്തിനോടും സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് തൊടുപുഴയില്‍ വച്ച് ഇതേ കാര്യം അച്ചായനും മറ്റും സൂചിപ്പിക്കുകയും ചെയ്തു.. ശരിയാണെന്ന് തന്നെ എന്റെയും പക്ഷം.. ബസ്സില്‍ ഇപ്പോള്‍ നടക്കുന്ന പല ചര്‍ച്ചകളും അര്ത്ഥശുന്യമാവുമകാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒട്ടേറെ കഴിവുള്ള, എഴുതി ഫലിപ്പിക്കാന്‍ അറിയാവുന്ന, ക്രിയേറ്റിവിറ്റിയുള്ള ബ്ലോഗേര്‍സ് (അതില്‍ ബ്ലോഗര്‍മാരും ബ്ലോഗിണികളും ഉണ്ട്) ബസ്സിന്റെ ഈ കടന്ന് കയറ്റത്തില്‍, അല്ലെങ്കില്‍ ബസ്സിനെ വെറും സൊറൊപറച്ചില് വേദിയാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.. ആരെയും പേരെടുത്ത് പറയുന്നില്ല.. ആരോടും വ്യക്തിപരമായുള്ള വൈരാഗ്യം കൊണ്ടല്ലെങ്കില്‍ പോലും പലരോടും അങ്ങിനെയുള്ള ബസ്സുകള്‍ കാണുമ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അത് എല്ലാം ഒട്ടേറെ പേരുടെ മനസ്സില്‍ ഉള്ള അമര്‍ഷം തന്നെയെന്ന് ഡോക്ടറുടെ ഈ പോസ്റ്റില്‍ നിന്നും എനിക്ക് മനസ്സിലായത്.. കഴിവതും ബ്ലോഗ് എന്ന നമ്മുടെ തട്ടകത്തിന് തന്നെ പ്രാധാന്യം കൊടുക്കാന്‍ എല്ലാവരും ശ്രമിക്കട്ടെ.. ഇപ്പോള്‍ വിചാരിക്കും ഇവനാരെടേ ഇതൊക്കെ പറയാന്‍ എന്ന്.. മനോരാജ് എന്ന പേര് ബസ്സില്‍ കാണുമ്പോള്‍ എന്നെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ബ്ലോഗ് വഴിയാണെന്ന് തിരിച്ചറിവ് ആ പോസ്റ്റ് കണ്ടെപ്പോള്‍ തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. ഇഷ്ടമാകാത്തവര്‍ ക്ഷമിക്കുക..
പിന്നെ പ്രവീണേ, മോഡികെയര്‍ പദ്ധതിപോലെ കൂട്ടം പ്രമോട്ട് ചെയ്ത കാര്യം ഹി..ഹി..
അല്ലാണ്ടെന്നെ മ്മക്ക് മൊറക്കെ മെസ്സേജ് കിട്ട്ണ്ണ്ട്. അത് കൂടാണ്ട് ഇതും. ഒന്ന് പൊക്കേര. പിന്നെ മ്മക്ക് ട്ടൊരു തട്ടും.കേമായീണ്ട്.
ഹി ഹി നല്ല തമാശ. ആ ജെട്ടിയുടെ ഉപയോഗത്തെ പറ്റിയുള്ള വിവരണം നന്നായി. ഒപ്പം എല്ലാ ബസ്സര്‍മാരോടും ഉള്ള ഒരു നിര്‍ദേശവും.
ഹ ഹാ.കലക്കി...
കലക്കി
വൈദ്യർ പാഞ്ഞുപോയി എടുത്ത പുസ്തകം ഏതാ?
കട്ടൻചായ കുടിച്ച വിധം വളരെ നന്നായി! (ഇങ്ങേരു് എപ്പോഴും ഇങ്ങിനെത്തന്നെയാ?)
ഈ വിദ്വാനെ കണ്ട എന്റെ അനുഭവം ഇവിടെ.
ബസ്സിന്റെ കാര്യം. ഞാൻ ജയേട്ടന്റെ ബ്ലോഗിൽ കമന്റ് ഇടുന്നുണ്ട് :)
goood daa...
ഫ്ലാറ്റിലെ “ഐശ്വര്യവസ്തു” കൊള്ളാം. :)
എന്നാലും എന്തിനാ ആ പാവം വൈദ്യരോടിങ്ങനെ? മൊത്തം ബൂലോഗത്തിന്റെ വൈദ്യരല്ലേ.
പ്രവീണ്‍ ,ഇത് കൊള്ളാം
ഡോക്ടർ വേഗമൊരു നോട്ട്ബുക്കും പേനയുമെടുത്തൊരു ഗ്രാഫ് വരച്ചു. എന്നിട്ട് ഗൌരവത്തിൽ ഞങ്ങളെ ഒന്നു നോക്കി.നിങ്ങൾക്ക് ഇതാ ഒരു സുവർണാവസരം..
ഈ അടുത്ത് ബസ്സില്‍ കയറിയ ഞാന്‍ സമയംകൊല്ലികളായ ബസ്സിനെ മുഴുവനായി
മാറ്റി നിര്‍ത്തുന്നു എന്ന് പറയുന്നില്ല ..വല്ല വിശേഷമൊക്കെ ഉണ്ടെങ്കില്‍ അറിയിക്കാന്‍ അത് വഴി വരും .ഓരോരുത്തര്‍ക്കായി മെയില്‍ , ബസ്സ് അതിന് ഒക്കെ എത്ര സമയം വേണം ?.അത് ഒന്നും സാധിക്കില്ല .എന്തായാലും എന്റെ ബസ്സില്‍ കയറി ആരുടേയും സമയം കളയിക്കില്ല ,എന്ന് ഉറപ്പ് പറയുന്നു ..
വൈദ്യരുടെ പതം വരുത്തി അല്ലെ,പാവം ഒരു നല്ല കാര്യം ചെയ്യാന്‍ സമ്മതിക്കില്ല..
യൂ ദുഷ്..
:)
ഡോക്ടർ ഏലിയാസിനെക്കുറിച്ച് വട്ടപ്പറമ്പൻ ഇട്ട പോസ്റ്റ് കലക്കി.
ഇനി നേഴ്സ്മാരെക്കുറിച്ചും, കമ്പോണ്ടർമാരെക്കുറിച്ചും ഉള്ള പോസ്റ്റുകൾ കൂടി വരട്ടെ.
അല്ല... ഒരു സംശയം.....ഈ ഏലിയാസ് ആളൊരു കൃസ്ത്യാനി അല്ലേ!?
കണ്ടോ, കണ്ടൊ വട്ടപ്പറമ്പന്റെ ദുഷ്ടലാക്ക്!
എനിക്കാ കോളയും ദശമൂലാരിഷ്ടവും അങ്ങട്ട് ഇഷ്ടായി.
പാവം ഡോക്ടര്‍ കട്ടനടിച്ച് വീലായോ?
:)
Post a Comment