Tuesday, February 01, 2011

ട്രാഫിക് അഥവാ ഹിന്ദുവിരുദ്ധ-ന്യൂനപക്ഷസുവിശേഷം


(ആവർത്തന വിരസത തന്നെയാണു. പക്ഷെ നിവൃത്തിയില്ല, ഇതിനോടൊക്കെ ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ക്ഷമിക്കുക. ഈ പോസ്റ്റ് വായിക്കുന്നതിനു മുന്നെ ദയവു ചെയ്തു മലയാളം എന്ന വെബ്പോർട്ടലിൽ വന്ന ഈ റിവ്യൂ വായിക്കുമല്ലോ)

ലേബലുകൾ: കലിപ്പ്, പണ്ടാറമടങ്ങൽ, മുടിഞ്ഞ സർകാസം


സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ച് ന്യൂനപക്ഷമതമൌലികവാദികൾ ഹിന്ദുസംസ്കൃതിക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് പുതുമ അവകാശപ്പെടാനില്ലെങ്കിലും, ഒരു സിനിമ മൊത്തമായും ആ ഒരുദ്ദേശത്തിൽ എടുത്തിരിക്കുന്നു എന്നതുകൊണ്ട് മാത്രം ‘ട്രാഫിക്’ ശ്രദ്ധേയമാവുന്നു. വിലക്കെടുക്കപ്പെട്ട പേനയുന്തികളുടെ സാംസ്കാരികവ്യഭിചാരം മാത്രമായി ട്രാഫിക്കിനെ തള്ളിക്കളയുന്നത്, ഭൂരിപക്ഷസമുദായത്തിന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന കൊടും വഞ്ചനയായിരിക്കും. ലൌജിഹാദ്, ന്യൂനപക്ഷസമുദായങ്ങളുടെ കോളനികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ എന്നിവയുടെ “ഇവാഞ്ചലൈസേഷൻ പ്രൊമൊ’ ആയി ഒറ്റവാക്കിൽ ട്രാഫിക്കിനെ വിലയിരുത്താം.

മഹത്തായ പാരമ്പര്യത്തേയും ഹൈന്ദവസാംസ്കാരികമൂല്യങ്ങളേയും പാടെ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്ത് കൊണ്ടാണു തിരക്കഥാകൃത്തുകൾ കഥയെ രൂപ്പപ്പെടുത്തിയിരിക്കുന്നത്. അപകടത്തിൽ മരിക്കുന്ന യുവാവിന്റെ ഹൃദയം അത്യാസന്ന നിലയിലുള്ള ഒരു പെൺകുട്ടിക്ക് ഒരു ശസ്ത്രക്രിയയിലൂടെ മാറ്റിവക്കേണ്ടതിന്റെ ആവശ്യകതയും, അതിനു വേണ്ടയുള്ള യാത്രയുമാണു സിനിമയുടെ കഥാതന്തു. ആയുർവേദമെന്ന ഉപവേദത്തിന്റെ വർദ്ധിച്ചു വരുന്ന സ്വീകാര്യതക്ക് മങ്ങലേൽപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണു ഈ ഓപ്പറേഷൻ നാടകമെന്ന് സാമാന്യബുദ്ധിയുള്ള പ്രേക്ഷകനു മനസ്സിലാവും. കൊട്ടൻചുക്കാദിയും ബലാരിഷ്ടവും കൊണ്ട് മാറ്റാവുന്ന അപകടമേ കഥാനായകനുള്ളൂ എന്ന് മനസ്സിലാക്കാൻ പ്രേക്ഷകനു മെഡിക്കൽ ബിരുദത്തിന്റെ ആവശ്യമില്ലെന്ന് വിനയപുരസ്സരം ഓർമ്മിച്ചുകൊള്ളട്ടേ.

ലൌജിഹാദെന്ന പഴയവീഞ്ഞിനെ പുതിയകുപ്പിയിലടച്ച് കൊണ്ട് വരാനുള്ള നീക്കം അത്യന്തം അപലനീയമാണന്ന് പറയാതെ വയ്യ. ന്യൂനപക്ഷസമുദായത്തിൽ പെട്ട, പറയത്തക്ക സൌന്ദര്യമില്ലാത്ത, നായകൻ വിചാരിച്ചാൽപോലും ലൌജിഹാദെന്ന ആശയം നടപ്പിലാക്കാൻ സാധിക്കും എന്ന അപകടം പിടിച്ച സന്ദേശം നൽകുവാനാണൂ തിരക്കഥാകൃത്തുക്കൾ ഇവിടെ ശ്രമിച്ചിരിക്കുന്നത്. നായകന്റെ മരണശേഷം അദിതി എന്ന ഹിന്ദു യുവതിയെ നായകന്റെ വീട്ടിലോട്ട് മാതാപിതാക്കൾ ക്ഷണിക്കുന്ന രംഗം ഒരാവശ്യവുമില്ലാതെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത് മതപരിവർത്തനത്തെ മാത്രം ലക്ഷ്യം വച്ചാണു എന്ന യാഥാർത്ഥ്യം ഞെട്ടിപ്പിക്കുന്നതാണു.

ഭൂരിപക്ഷ സമുദായത്തെ മൊത്തമായി പൊതുസമൂഹത്തിനു മുന്നിൽ കോമാളി വേഷം കെട്ടിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി സുദേവൻ എന്ന പോലീസുകാരന്റെ പാത്രസൃഷ്ടിമാറിയിരിക്കുന്നു. കൈക്കൂലിക്കാരനായ കോൺസ്റ്റബിളിനെ ചിത്രീകരിക്കുന്നതിലൂടെ, സേതുരാമയ്യർ, ഭരത് ചന്ദ്രൻ തുടങ്ങിയ ധീരരായ പോലീസുകാരെ സംഭാവന ചെയ്ത ഒരു സമൂഹത്തിനെ അടച്ചാക്ഷേപിക്കുവാൻ ഇതിലും നല്ല കുറുക്കുവഴി കണ്ടെത്താൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞട്ടുണ്ടാവില്ല. അതുമാത്രമല്ല, നേട്ടത്തിനു വേണ്ടി ഏതൊരുകാര്യവും ചെയ്യാൻ മടിയില്ലാത്തവനാണു ഹിന്ദുവെന്ന വളരെ നികൃഷ്ടമായ ആശയം കൂടി ഇടയിൽ സുദേവനിലുടെ ശ്രമിക്കുന്നുമുണ്ട്.

(ദി കിംഗ് എന്ന സിനിമയിൽ ന്യൂനപക്ഷകളക്റ്റർ ഹിന്ദുവായ മുരളിയുടെ കഥാപാത്രത്തിനെ നടുറോഡിൽ വച്ച് ചീത്തവിളിക്കുന്ന രംഗം വായനകാർക്ക് ഓർമ്മകാണുമല്ലോ.. എത്ര വലിയ അധികാരസ്ഥാനത്തിനിരിക്കുന്നവനായാലും ന്യൂനപക്ഷത്തിനു മുന്നിൽ തെറിവിളികളും ഏറ്റുവാങ്ങാനുള്ള യോഗ്യതയേ ഭൂരിപക്ഷത്തിനുള്ളൂ എന്ന വ്യക്തമായ സന്ദേശം നൽകുന്ന ഒരു രംഗം)

കേരളത്തിലെ പ്രമുഖ സാംസ്കാരികസംഘടനയായ ‘ഫാൻസ് അസോസിയേഷന്റെ’ തലപ്പത്ത് ഇരിക്കുവാൻ യോഗ്യത ന്യൂനപക്ഷക്കാരനേ ഉള്ളു എന്ന വ്യംഗ്യമായ സൂചനകൾ ട്രാഫിക് നൽകുന്നുണ്ട്. മാത്രമല്ല, ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായ മുസ്ലീം കഥാപാത്രത്തിന്റെ ശരീരഘടനയും സുദേവനെന്ന ഹിന്ദു കഥാപാത്രത്തിന്റെ ശരീരഘടനയും പ്രേക്ഷകനിൽ സൃഷ്ടിക്കുന്ന അന്തരം പാർശ്വവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷവികാരങ്ങളുടെ പ്രതീകമാണു. വാഹനവുമായി ഒരു മനുഷ്യജീവനുവേണ്ടി പാഞ്ഞു നായകസംഘം പാഞ്ഞു പോകുമ്പോൾ വഴിയരികിൽ അക്ഷമരായി കാത്തു നിൽക്കുന്ന വഴിയാത്രക്കാരിൽ പലരും അക്ഷമരാകുന്ന രംഗം വളരെ ബോധപൂർവ്വം ചിത്രീകരിച്ചിരിക്കുന്നു. വ്യക്തമായ ന്യൂനപക്ഷ മതചിഹ്നങ്ങൾ ധരിച്ച വഴിയാത്രക്കാർ പരിപൂർണ്ണമായി ഈ ദൌത്യത്തോടു സഹകരിക്കുകയും, ഭൂരിപക്ഷസമുദായമെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾ അക്ഷമരായി രൂക്ഷമായരീതിയിൽ പ്രതികരിക്കുന്ന ഒരൊറ്റ രംഗം മാത്രം മതി ഈ സിനിമയുടെ ഗൂഡോദ്ദേശം പുറത്ത് കൊണ്ട് വരാൻ.

പുതുപുത്തൻ സാങ്കേതികവിദ്യകളുടെ, മാധ്യമങ്ങളുടെ സഹായത്തോട് കൂടി, വ്യക്തമായ ധാരണയോടും പദ്ധതികളോടും കൂടെ ന്യൂനപക്ഷമതമൌലികവാദം വിഷംവമിപ്പിക്കുമ്പോൾ, ആടറിയാത്ത അങ്ങാടിവാണിഭം പോലെ ഇവരാൽ നയിക്കപ്പെടുന്ന ഒരു നപുംസകസമൂഹമാറി, ഇത്തരം സിനിമകളുടെ മുഖ്യ ഉപഭോക്താക്കളായിമാറാൻ വിധിക്കപ്പെട്ട ഈ സമൂഹത്തിനോട് എനിക്ക് സഹതാപമേയുള്ളൂ.. ഒന്നു മാത്രം, ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക, അല്ലെങ്കിൽ നശിക്കാൻ തയ്യാറാവുക.
************* ********************* ******************* *************

വാൽക്കഷണം : “ട്രാഫിക് ഒരു നല്ല കമേഴ്സ്യൽ സിനിമയാണ്, തിയ്യറ്ററില്ത്ത്ന്നെ കാണാൻ ശ്രമിക്കുക. മലയാളസിനിമയിലെ നവ പരീക്ഷണങ്ങളെ പിന്തുണക്കുക“

29 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കൊട്ടൻചുക്കാദിയും ബലാരിഷ്ടവും കൊണ്ട് മാറ്റാവുന്ന അപകടമേ കഥാനായകനുള്ളൂ എന്ന് മനസ്സിലാക്കാൻ പ്രേക്ഷകനു മെഡിക്കൽ ബിരുദത്തിന്റെ ആവശ്യമില്ലെന്ന് വിനയപുരസ്സരം ഓർമ്മിച്ചുകൊള്ളട്ടേ.

കൈക്കൂലിക്കാരനായ കോൺസ്റ്റബിളിനെ ചിത്രീകരിക്കുന്നതിലൂടെ, സേതുരാമയ്യർ, ഭരത് ചന്ദ്രൻ തുടങ്ങിയ ധീരരായ പോലീസുകാരെ സംഭാവന ചെയ്ത ഒരു സമൂഹത്തിനെ അടച്ചാക്ഷേപിക്കുവാൻ ഇതിലും നല്ല കുറുക്കുവഴി കണ്ടെത്താൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞട്ടുണ്ടാവില്ല.

വാൽക്കഷണം : “ട്രാഫിക് ഒരു നല്ല കമേഴ്സ്യൽ സിനിമയാണ്, തിയ്യറ്ററില്ത്ത്ന്നെ കാണാൻ ശ്രമിക്കുക. മലയാളസിനിമയിലെ നവ പരീക്ഷണങ്ങളെ പിന്തുണക്കുക“

Unknown said...

സിനിമയെന്നല്ല ഏത് ബിന്ദുവിലും ആരും ചിന്തിക്കാത്ത വര്‍ഗീയതയും വര്‍ണവിവേചനവും ആരോപിക്കുന്നതിലൂടെ സമൂഹത്തില്‍ വിള്ളലും പരസ്പരവിദ്വേഷവും വളര്‍ത്തുന്ന അബൂബക്കറിനെ പോലെയുള്ള വിഷജന്തുക്കളുടെ മുഖത്ത് ഒരു സാധാരണമലയാളിയുടെ കയ്യൊപ്പ് :-)

jayanEvoor said...

Let me watch the movie first.

വിപിൻ. എസ്സ് said...

ഈ ചി­ത്ര­ത്തില്‍ മരി­ക്കു­ന്ന കഥാ­പാ­ത്രം റെ­യ്‌­ഹാ­നാ­ണ്‌. ഈ ചി­ത്ര­ത്തില്‍ എമ്പാ­ടും കഥാ­പാ­ത്ര­ങ്ങ­ളു­ണ്ട്‌. ആബേല്‍, സു­ദേ­വന്‍ നാ­യര്‍ എന്നി­ങ്ങ­നെ പല­രും. പക്ഷേ, മരി­ക്കു­ക­യും ഹൃ­ദ­യം ദാ­നം ചെ­യ്യേ­ണ്ടി­വ­രി­ക­യും ചെ­യ്യു­ന്ന­ത്‌ റെ­യ്‌­ഹാ­നു­ത­ന്നെ. ഓ, ഇങ്ങ­നെ­യൊ­ക്കെ വാ­യി­ക്കാന്‍ പാ­ടു­ണ്ടോ എന്നാ­യി­രി­ക്കും സാ­റ­ന്മാ­രു­ടെ ചോ­ദ്യം. ഇങ്ങ­നെ എന്തു­കൊ­ണ്ടു വാ­യി­ച്ചു­കൂ­ടാ? എന്തു­കൊ­ണ്ടാ­ണ് എപ്പോ­ഴും ത്യാ­ഗ­നിര്‍­ഭ­രത മു­സ്ലീം­ക­ഥാ­പാ­ത്ര­ങ്ങ­ളില്‍­നി­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന­ത് ? ആ കഥാ­പാ­ത്രം എന്തു­കൊ­ണ്ടൊ­രി­ക്ക­ലും കൃ­ഷ്‌­ണ­കു­മാ­റോ തോ­മ­സു­കു­ട്ടി­യോ ആകു­ന്നി­ല്ല Kastam ennu allathe enthu parayan!!!! nannayi praveen

വിപിൻ. എസ്സ് said...

ഈ ചി­ത്ര­ത്തില്‍ മരി­ക്കു­ന്ന കഥാ­പാ­ത്രം റെ­യ്‌­ഹാ­നാ­ണ്‌. ഈ ചി­ത്ര­ത്തില്‍ എമ്പാ­ടും കഥാ­പാ­ത്ര­ങ്ങ­ളു­ണ്ട്‌. ആബേല്‍, സു­ദേ­വന്‍ നാ­യര്‍ എന്നി­ങ്ങ­നെ പല­രും. പക്ഷേ, മരി­ക്കു­ക­യും ഹൃ­ദ­യം ദാ­നം ചെ­യ്യേ­ണ്ടി­വ­രി­ക­യും ചെ­യ്യു­ന്ന­ത്‌ റെ­യ്‌­ഹാ­നു­ത­ന്നെ. ഓ, ഇങ്ങ­നെ­യൊ­ക്കെ വാ­യി­ക്കാന്‍ പാ­ടു­ണ്ടോ എന്നാ­യി­രി­ക്കും സാ­റ­ന്മാ­രു­ടെ ചോ­ദ്യം. ഇങ്ങ­നെ എന്തു­കൊ­ണ്ടു വാ­യി­ച്ചു­കൂ­ടാ? എന്തു­കൊ­ണ്ടാ­ണ് എപ്പോ­ഴും ത്യാ­ഗ­നിര്‍­ഭ­രത മു­സ്ലീം­ക­ഥാ­പാ­ത്ര­ങ്ങ­ളില്‍­നി­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന­ത് ? ആ കഥാ­പാ­ത്രം എന്തു­കൊ­ണ്ടൊ­രി­ക്ക­ലും കൃ­ഷ്‌­ണ­കു­മാ­റോ തോ­മ­സു­കു­ട്ടി­യോ ആകു­ന്നി­ല്ല Kastam ennu allathe enthu parayan!!!! nannayi praveen

Pheonix said...

മഞ്ഞപിത്തം പിടിപെട്ട കണ്ണിലൂടെ സിനിമ കണ്ടാലും മഞ്ഞയായിട്ടേ തോന്നൂ.

sm sadique said...

“ഹും………. പ്രേമജിഹാദ്”

ആളവന്‍താന്‍ said...

ഈ പറഞ്ഞ അബൂബക്കറിന് ആരോ കാശ് കൊടുത്ത് സിനിമ പലവട്ടം കാണിച്ച് പിന്നെ എഴുതിച്ചെടുത്ത പോലുണ്ടല്ലോ... ഇതെന്തു തരം മനുഷ്യരാണാവോ?

മുഹമ്മദ്‌ അറയ്ക്കല്‍ said...

ശരീരം കൊണ്ട് മാത്രമല്ല വ്യഭിചരിക്കാന്‍ കഴിയുക. വാക്കുകള്‍ കൊണ്ടും കഴിയും എന്ന് വിളിച്ചു പറയുന്ന ഒരു ആഭാസ പ്രബന്ധം ആണ് ആ ലേഖനം. കഷ്ടം തോന്നുന്നു, കഥയ്ക്കും സിനിമയ്ക്കും എന്തിനും ഏതിനും വര്‍ഗീയ നിറം കലര്‍ത്തി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കണ്ടെത്തലായി അവതരിപ്പിക്കുന്ന അഭ്യാസം.....

sanooj said...

വളരെ നന്നായിരിക്കുന്നു . മുള്ളിനെ മുള്ള് കൊണ്ട് നേരിടുക ഏന് കേട്ടിടുണ്ട് , പ്രവീണ്‍ അത് പ്രവര്തികമാക്കിയിരിക്കുന്നു .... .... എല്ലാരും അണ്ടര്‍ വെയര്‍ മുണ്ടിനു താഴെ ഇടുമ്പോള്‍ , താന്‍ അത് മുകളില്‍ ഇട്ടാല്‍ പത്തു പേര്‍ കൂടുതല്‍ നോക്കുമെന്ന് കരുതുന്ന കുറെ പേരുടെ കൂടത്തില്‍ ആണ് ഈ അബൂബക്കാരുടെ സ്ഥാനം , ആള്‍കാര്‍ വിമര്ഷിക്കാനെങ്കിലും വന്നു പേജ് ഹിറ്റ്‌ കൂട്ടുമെന് ,ഇതിനെ ഹോസ്റ്റ് ചെയ്യുന്ന ബ്ലോഗ്‌ കാരനും അറിയാം...

ആദ്യ ഖണ്ഡിക മൊത്തമായും സ്വന്തം നിലപാടിനെ ന്യായീകരിക്കാന്‍ .. ഫു ...സ്വയമായി തന്നെ വിശ്വസിപ്പിക്കാന്‍ ആണെന്ന് തോന്നു...... പക്ഷെ ഈ കാളകൂട വിഷത്തെയും അനുകൂലിക്കാന്‍ കൊറേ കൊമ്മികള്‍ കാണും !!!!........ ഇതു കളറുള്ള കണ്ണടയും എവിടെയും ചേരും എന്ന് മനോഹരമായി പറഞ്ഞിരികുന്നു പ്രവീണ്‍ അഭിനന്ദനങ്ങള്‍

SiVaHaRi said...

RSS Agenda

കലക്കോടന്‍ said...

ഹിറ്റ്‌ കൂട്ടാന്‍ വേണ്ടിയാണു ഈ സാമൂഹ്യ ദ്രോഹി ഇങ്ങനെ എഴുതുന്നത്‌ എങ്കില്‍ ഇവനും കാശിന്
വേണ്ടി അലെങ്കില്‍ സ്വന്തം ലാഭത്തിനു വേണ്ടി എന്ത് തന്തയില്ലയ്മയും കാണിക്കുന്നവനാണ് ദയവു ചെയ്തു ഇവനെ ഒറ്റപെടുത്തുക

abith francis said...

ഇവനൊന്നും വേറൊരു പണിയുമില്ലെങ്കില്‍ പോയി തൂമ്പ എടുത്തു കിളചൂടെ ..മനുഷ്യന്‍ സ്വപ്നത്തില്‍ പോലും വിചാരികാത്ത കാര്യങ്ങളാ ...

ഓലപ്പടക്കം said...

കണ്ടെത്തലുകള്‍ എനിക്കിഷ്ടപ്പെട്ടില്ല എങ്കിലും സിനിമ കണ്ടിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല, എന്നാല്‍ പല മലയാളം സിനിമയിലും ഹിന്ദുവായ നായകന്റെ സഹായിയോ അല്ലെങ്കില്‍ ആജ്ഞാനുവര്‍ത്തിയോ ആയി ഒരു മുസ്ലിം കഥാപാത്രം ഉള്ളതായി കണ്ടിട്ടുണ്ട്. എന്നാല്‍ ആരും അതിനെ സവര്‍ണ ഹിന്ദുവിന്റെ കാല്‍കീഴിലാണ് മുസ്ലിമിന്റെ സ്ഥാനം എന്ന് സമര്‍ത്ഥിക്കാനാണ് അത്തരം സിനിമകളിലൂടെ ശ്രമിക്കുന്നത് എന്നാരും വിളംബരം ചെയ്തതായി എനിക്കറിവില്ല. കഷ്ടം തന്നെ,

N.J Joju said...

പ്രവീണ്‍,

"മലയാളത്തി"ലെ റിവ്യൂ വായിച്ചപ്പോള്‍ മുതല്‍ ഇതുപോലെ ഒരെണ്ണം എഴുതണമെന്നുണ്ടായിരുന്നു.

കൊള്ളാം.

yousufpa said...

മനുഷ്യന്‌ നിറം കൊടുക്കാതിരിക്കൂ സഹോദരന്മാരേ...
അബൂബക്കറിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല.

ഇ.എ.സജിം തട്ടത്തുമല said...

ഈ സിനിമ ഞാൻ കണ്ടില്ല. ഇപ്പോൾ സിനിമ തന്നെ കാണാറില്ല. ന്യൂനപക്ഷഭൂരിപക്ഷചിന്തയില്ല.മതവിശ്വാസി അല്ലെന്നുകരുതുന്നത് സന്തോഷം.മതങ്ങളോട് ഒന്നിനോടും വിരോധവും ഇല്ല.
എങ്കിലും ചിലതു പറയാം.

സത്ത്യത്തിൽ ന്യൂനപക്ഷത്തെ കളിയാക്കുന്ന സിനിമകളണ് നാളിതുവരെ ഇറങ്ങിക്കോണ്ടിരിക്കുന്നതിൽ ഭൂരിപക്ഷവും. പ്രത്യേകിച്ച് മുസ്ലീങ്ങളെ. മിക്ക സിനിമകളിലും മുസ്ലിങ്ങളെ തമാശക്കഥാപാത്രങ്ങളാക്കിയാണ് അവതരിപ്പിച്ച് കാണാറുള്ളത്.എല്ലാ മുസ്ലിം സ്ത്രീകഥാപാത്രങ്ങളും മതപരമായ വേഷം തന്നെ ധരിച്ചിരിക്കും. മുസ്ലിം പുരുഷന്മാരാണെങ്കിൽ അല്പം പ്രായമുള്ള കഥാപാത്രങ്ങൾ ഒക്കെ തൊപ്പിയും ധാടിയും വച്ചിരിക്കും. അങ്ങനെയൊന്നും അല്ലാത്ത മുസ്ലിം കഥാപാത്രങ്ങളെ സിനിമാക്കാർ കണ്ടിട്ടില്ലെന്നു തോന്നും. മുസ്ലിങ്ങൾ പൊതുവെ അപരിഷ്കൃതരും വ്ദ്യാഭ്യാസമില്ലാത്തവരും ആണെന്ന രീതിയിലായിരിക്കും അവതരണം. ഹാസ്യ കഥാപാത്രങ്ങളുമായിരിക്കും കൂടുതലും.

എന്നാൽ വീരശൂരനായകപ്രധാനമായ സിനിമകളിലെല്ലാം ഈ വീരശൂരനായകൻ ബ്രാഹ്മണനായിരിക്കും. അല്ലെങ്കിൽ ഒരു ഉയർന്ന നായരെങ്കിലും. ഇനി അല്ലെങ്കിൽതന്നെ കഥയുടെ അവസാനം നായകന്റെ അച്ഛൻ ബ്രാഹ്മണനാണെന്ന് വരുത്തും. ജാരമാർഗ്ഗത്തിലാണെങ്കിലും നായകൻ ഉന്നതകുലജാതനായിരിക്കണം. അത് ഒരു ഉപ കഥയിലൂടെയെങ്കിലും വരുത്തി തീർക്കും. ഇങ്ങനെയുള്ള സിനികകളണ് മലയാളത്തിൽ അധികവും.

ഇപ്പോൾ ഇവിടെ ഇതാ മറിച്ച് സംഭവിച്ചിരിക്കുന്നുവത്രേ. പടം കണ്ടെങ്കിൽ കൊള്ളാമെന്നുണ്ട്. ന്യ്യൂനപക്ഷത്തെ ഫേവർ ചെയ്യുന്ന ഒരു സിനിമയെങ്കിലും ഉണ്ടായെങ്കിൽ അത് നല്ലത്. എല്ലാ സിനികകളിലും ഭൂരിപക്ഷ സമുദായത്തിനല്ലേ പ്രാധാന്യം? ഒന്നോരണ്ടോ അല്ലാത്തതും വന്നുകൊള്ളട്ടെ!

പിന്നെ ഈയുള്ളവന്റെ അഭിപ്രായം പറയാം. പടം കണ്ടില്ലെങ്കിലും പറയുന്നു. കഥാപാത്രങ്ങളുടെ ജാതി നോക്കി സിനിമയെ വിലയിരുത്തുന്നത് ശരിയല്ല. ഒരു മുസ്ലിം ഹിന്ദുവിനെ പ്രേമിക്കുന്നതായും കല്യാണം കഴിക്കുന്നതായും മറ്റും ചിത്രീകരിക്കപ്പെട്ടാൽ അത് ലൌ ജിഹാദാണെന്നൊക്കെ പറയുന്നത് അല്പം കടന്ന കൈയ്യാണ്. അനിയത്തിപ്രാവിൽ ഹിന്ദുവായ കുഞ്ച്ചാക്കോ ബോബനും ക്രിസ്ത്യാനിയായ ശാലിനിയും തമ്മിൽ പ്രേമിക്കുന്നതും ഒടുവിൽ ശാലിനിയുടെ കുടുംബം കുഞ്ചാക്കോ ബോബനെ സ്വീകരിക്കുന്നതുമാണ് പ്രമേയം. അതും ലൌ ജിഹാദാണോ ആവോ! അങ്ങനെ എത്രയെത്ര പടങ്ങൾ. ഹിന്ദു മുസ്ലിമിനെ കല്യാണം കഴിക്കുന്ന പടങ്ങളും വിരളമായെങ്കിലും ഉണ്ട്. ഇതിനെയൊക്കെ പരസ്പരം മതപരിവർത്തനാഹ്വാനം എന്നാരോപിക്കാൻ തുടങ്ങിയാൽ അതിനേ കാലമുള്ളൂ.

ആ സിനിമയിൽ പ്രവീൺ പറയുന്നതുപോലെ ബോധപൂർവ്വം ഒരു ഹിന്ദുവിരുദ്ധസമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ ചിലതൊക്കെ തിരിച്ചെടുക്കാം.

Manoraj said...

@ഇ.എ.സജിം തട്ടത്തുമല : താങ്കള്‍ ഈ പോസ്റ്റും ഈ പോസ്റ്റെഴുതാന്‍ ആധാരമായ മലയാളം വാരികയിലെ അബൂബക്കറിന്റെ പോസ്റ്റും വായിച്ചോ? എന്നിട്ടാണോ ഈ അഭിപ്രായം പറഞ്ഞത്.

ഇ.എ.സജിം തട്ടത്തുമല said...

അബൂബേക്കറിന്റെ ലേഖനം ആദ്യ കമന്റ് എഴുതിയ ശേഷം വായിച്ചു. അതിൽ നിന്നും ഈ സിനിമ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന ഒരു നലാംകിട സിനിമയാണെന്ന് മനസിലായി. ഇനി സിനിമ കാണേണ്ടെന്നും തീരുമാനിച്ചു. ഞാൻ കമന്റ് എഴുതിയതൊക്കെ ശരിതന്നെ.ഒരുകാര്യം പ്രവീണിനോടും ആ അബൂബേക്കറിനോടും പറയാനുള്ളത് എന്താണെന്നു വച്ചാൽ നിങ്ങൾ രണ്ടുപേരും ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ ആ കഥ എഴുതിയവർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടൂണ്ടാവില്ല. പിന്നെ അബൂബേക്കർ പറയുന്നപോലെ വൻപണക്കാർക്ക് വേണ്ടിയാണല്ലോ ഈ ലോകം. എത്ര സിനിമയിലാണ് പാവപ്പെട്ടവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകൾ? അത് ഹിന്ദു ആയാലും മുസ്ലിം ആയാലും കൃസ്ത്യാനി ആയാലും. പണക്കാരായ ഹിന്ദുക്കളുടെയും പണക്കാരായ മുസ്ലിങ്ങളുടെയും പണക്കാരായ കൃസ്ത്യാനികളുയും കഥ തന്നെ ഭൂരിപക്ഷം സിനിമകളും കൈകാര്യം ചെയ്യുന്നത്? സിനിമയിൽ നായികാ നായകന്മാരുടെ ജാതി പറയില്ലെങ്കിലും അവർ ഉന്നത ജാതിക്കാരാണെന്ന് നാം കരുതിക്കൊള്ളണം എന്ന നിലയിലാണ് മിക്ക സിനിമകളും.പിന്നെ അബൂബേക്കറിന്റെ ലേഖനവും പ്രവീണിന്റെ ലേഖനവും പരസ്പരം വെട്ടി പോയി എന്നുകൂടി പറഞ്ഞുകൊള്ളുന്നു.

Prasanna Raghavan said...

സിനിമ ഞാന്‍ കണ്ടീ‍ല്ല. അതു കൊണ്ട് സിനിമയെ കുറിച്ചുള്ള ഒരഭിപ്രായവും എഴുതുന്നില്ല. ഇവിടെ റിവ്യൂവും അതിന്റെ റിവ്യൂവും എഴുതിയവരുടെ വാക്കുകളെ നമ്പാനാകുന്നില്ല. കാരണം അവര്‍ ജാതി-മതത്തിന്റെ വീക്ഷണ പാടവങ്ങള്‍ക്കപ്പുറം കടന്നുചിന്തിക്കാന്‍ കഴിവുള്ളവരായി തോന്നുന്നില്ല.

അപ്പോള്‍ ഇനി കഥയും തിരക്കഥയുമൊക്കെ എഴുതുന്നവര്‍ ഇത്തരം റിവ്യൂക്കാരുടെ അനുഭാവം പിടിച്ചു പറ്റണമെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് എന്തൊക്കെ ജാതിയിടണമെന്നൊരു റിവ്യൂക്കാരട ലിസ്റ്റ് ഊണ്ടാക്കിയാല്‍ നന്നയിരുന്നു എന്നു തോന്നുന്നു:).
അപ്പോള്‍ ബ്ലോഗിനും ഇത് ആപ്ലിബിള്‍ ആകുമല്ലോ. പ്ലീസ് ഞാനൊരു കഥയെഴുതാന്‍ ഉദ്ദേശിക്കുന്നു, കഥാപാത്രങ്ങള്‍ക്ക് എന്തു ജാതി കൊടുക്കണം?

കൂതറHashimܓ said...

'അതും' 'ഇതും' വായിച്ചു.
എനിക്ക് ഒന്നും മനസ്സിലായില്ലാ..!

ഒന്ന് മാത്രം അറിയാം
ട്രാഫിക് കാണാന്‍ നല്ല രസമുണ്ട്. നന്നായി കണ്ട നല്ല സിനിമ.

ഒന്ന് മാത്രം ഇഷ്ട്ടായില്ലാ,
ചുമ്മാ ഇടക്ക് കയറി വന്ന ഇന്റെര്‍വെല്‍

ഐടി ബുജി said...

@ഇ.എ.സജിം തട്ടത്തുമല

"ഈ സിനിമ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന ഒരു നലാംകിട സിനിമയാണെന്ന് മനസിലായി."
എന്തടിസ്ഥാനത്തിലാണ് തങ്ങള്‍ അങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത് ?
അടച്ചക്ഷേപിക്കുന്നതിനു മുന്‍പ് തങ്ങള്‍ക്കു ആ പടം ഒന്ന് കാണുകയോ അല്ലെങ്കില്‍ കണ്ടവരോട് അഭിപ്രായം ചോദിക്കുകയോ ചെയ്യാമായിരുന്നു .
എനിക്കരിയവുന്നവരില്‍ "മലയാളം" ത്തിലെ അബൂബക്കര്‍ ഒഴിച്ച് എല്ലാവരും ആ സിനിമയെ അഭിനന്ദിച്ചിരുന്നു .

പിന്നെ പ്രവീണിന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം അബൂബക്കറിന്റെ വിഷം വമിക്കുന്ന ലേഖനത്തെ ആക്ഷേപ ഹാസ്യ രീതിയില്‍ വിമര്‍ശിക്കുക എന്നതായിരുന്നു .

അത് പോലും മനസിലാക്കാതെയാണ് തങ്ങള്‍ ആദ്യ കമന്റില്‍ പ്രതികരിച്ചത്.

"പിന്നെ അബൂബേക്കർ പറയുന്നപോലെ വൻപണക്കാർക്ക് വേണ്ടിയാണല്ലോ ഈ ലോകം."
തങ്ങളുടെ മേല്പറഞ്ഞ ഈ പ്രയോഗതോടും എനിക്ക് യോജിപ്പില്ല .
ആ സിനിമയില്‍ തന്നെ ജോസ് പ്രകാശിലൂടെ അതിനുള്ള മറുപടിയും തരുന്നുണ്ട് .

എന്റെ ഒരു അഭിപ്രായം :
പറ്റുമെങ്കില്‍ ആ പടം ഒന്ന് കാണുക .
സമീപ കാല മലയാള സിനിമയിലെ കൊള്ളാവുന്ന പടങ്ങളില്‍ ഒന്നാണിത് .
പറ്റുമെങ്കില്‍ പ്രോത്സാഹിപ്പിക്കുക .

haari said...

നജീമിന്റെ ഒരു കാര്യം
പ്രവീണ്‍ ഭൂരിപക്ഷ വിരുദ്ധം(അതിലെ തമാശ മനസ്സിലാകാത്തത് പോട്ടെ)എന്നു പറഞ്ഞപ്പോള്‍ സിനിമ കാണാന്‍ തീരുമാനിച്ചു
അബൂബക്കര്‍ ന്യൂനപക്ഷ വിരുദ്ധം എന്നു പറഞ്ഞപ്പോള്‍ കാണണ്ടാന്നും എന്നിട്ട് താങ്കള്‍ തന്നെ പറയുന്നു കഥാകൃത്ത് അങ്ങിനെയൊന്നും ഉദ്യേശിച്ചിട്ടുണ്ടാവില്ലാന്നും പിന്നെ ദേ വരുന്ന് എനിക്കങ്ങിനെ ന്യൂനപക്ഷ ഭൂരിപക്ഷ ചിന്തയില്ലാന്ന് പിന്നെന്തൊക്കെയോ പറഞ്ഞിട്ട് പറയുന്നു പരസ്പരം വെട്ടിപോയെന്ന് ങ്ങാ അത് പോട്ട്, ഈ സിനിമ കാണാതെ താങ്കളെങ്ങിനെ തീരുമാനിച്ചു ഇതൊരു നാലാം കിട സിനിമയാണെന്ന് ?

മനോരാജ് നന്നായിട്ടുണ്ട്...

ഇ.എ.സജിം തട്ടത്തുമല said...

ന്യൂനപക്ഷവിരുദ്ധമായതുകൊണ്ടല്ല ഹാരീ കാണാത്തത്. സിനിമയെ ന്യൂനപക്ഷ ഭൂരിപക്ഷമെന്നനിലയിലൊന്നും കാ‍ണാനത്ര ഇഷ്ടവുമല്ല. പക്ഷെ പ്രവീണിന്റെ പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ന്യ്യുനപക്ഷ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തതിനെ അപലപിച്ചിരിക്കുകയാണെന്ന്. അങ്ങനെയെങ്കിൽ മിക്ക സിനിമയിലും ഭൂരിപക്ഷ സമുദായഘടനയല്ലേ ഉള്ളത് ഒന്നോരണ്ടോ ന്യ്യുനപക്ഷപ്രധാനമായ സിനിമ ഇറങ്ങിയാലും തരക്കേടില്ലെന്നാണ് ഞാൻ പറഞ്ഞത്.

പക്ഷെ പിന്നീട് ബേക്കറിന്റെ ലേഖനം പോയി വായിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. ഓരോന്ന് ചുമ്മാ വ്യാഖ്യാനിച്ചെടുക്കുക!

പക്ഷെ രണ്ടുമണിക്കൂർകൊണ്ട് എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മൃതുദേഹം പാലക്കാടെത്തിക്കുക എന്നതൊക്കെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കൽ തന്നെ!അതുകൊണ്ടാണ് പടം മോശമാകും എന്നു കരുതാൻ കാരണം.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇതുവരെ അറിഞ്ഞുവച്ചതനുസരിച്ച് ഒരു മതേതര മൂല്യം ഉൾക്കൊള്ളുന്നതാണ് ആ സിനിമയെന്നു തോന്നുന്നു.പറ്റുമെങ്കിൽ ഒന്നു കാണണമെന്നുണ്ട്.

Unknown said...

ഈ പോസ്റ്റ്‌ ഇപ്പൊഴാ കണ്ടത്. സൂപ്പര്‍ മറുപടി !!!! ചിരിച്ചു ചിരിച്ചു ചിരിച്ചു എന്റമ്മോ..

നിസ്സഹായന്‍ said...

@ പ്രവീണ്‍ വട്ടപ്പറമ്പത്ത് ,

"മഹത്തായ പാരമ്പര്യത്തേയും ഹൈന്ദവസാംസ്കാരികമൂല്യങ്ങളേയും പാടെ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്ത് കൊണ്ടാണു തിരക്കഥാകൃത്തുകള്‍ കഥയെ രൂപ്പപ്പെടുത്തിയിരിക്കുന്നത്."

വിദ്യാഭ്യാസകാലം മുഴുവന്‍, അതുപോലെ എഴുത്തുകാരുടെയും പ്രാസംഗികരുടെയും വായില്‍ നിന്നും സ്ഥിരമായി കേള്‍ക്കാറുള്ള പല്ലവിയാണ്, "മഹത്തായ പാരമ്പര്യവും ഹൈന്ദവസാംസ്കാരികമൂല്യങ്ങളും". ഇത് വായില്‍ വരുന്നത് കോതയ്ക്കു പാട്ടെന്ന നിലയില്‍ ഒരു അമൂര്‍ത്ത വിവരണമെന്നല്ലാതെ ഇതിന്റെ ഉള്ളടക്കം എന്താണെന്ന് ആരും വിശദീകരിച്ചു കേട്ടിട്ടില്ല. ശ്രീ പ്രവീണും ഈ പോസ്റ്റില്‍ അങ്ങിനെ പ്രയോഗിച്ചിരിക്കുന്നു. അതിനാല്‍ മഹത്തായ പാരമ്പര്യവും ഹൈന്ദവസാംസ്ക്കാരികമൂല്യങ്ങളും കൊണ്ട് പ്രവീണ്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കാര്യമായോ അറിയാവുന്നതു പോലെയോ ഒന്നു വിശദീകരിക്കാമോ ? പ്രത്യേകം പോസ്റ്റിട്ടായാലും സാരമില്ല. ലോകോത്തരമായത് ഇതു തന്നെയാണോ എന്നും അറിഞ്ഞാല്‍ കൊള്ളാം.

Syam Kumar said...

ഈ പോസ്റ്റിനേക്കാള്‍ രസകരമായതു് നിസ്സഹായന്റെ മറുപടിയാണു്.

ഈ പോസ്റ്റു മുഴുവന്‍ വായിച്ചിട്ടും 'മുടിഞ്ഞ സർകാസം' എന്ന ലേബല്‍ (അതു മുകളില്‍ തന്നെ കൊടുത്തിട്ടുണ്ടു്) കണ്ടിട്ടും അദ്ദേഹത്തിനു് ഒന്നും മനസ്സിലായില്ല.

പഥികൻ said...

പ്രവീൺ..തകർത്തു....ഇതരം ചവറു ലേഖനങ്ങൾക്കു ഇതിലും നല്ല മറുപടി കൊടുക്കനില്ല.

Nishpakshan said...

Praveen you are absolutely right. Aboobacker's post was really shame for keralites and it reflects bad on muslims.Due to such article much more people tend to think aginst Muslim. aadyam aboobacker athengilum manassilakkendathayirunnu.