Sunday, February 13, 2011

വാഹ് അലൈക്കും ലാൽ‌സലാം‌ :)


സാമ്രാജ്യത്വത്തിന്റെതന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ ഇസ്രയേലിന് കുറഞ്ഞവിലയില്‍ പ്രകൃതിവാതകം നല്‍കുന്ന രാജ്യവുമാണ് ഈജിപ്ത്. അതുകൊണ്ടുതന്നെ ഈജിപ്തില്‍ ദേശാഭിമാനബോധമുള്ള സര്‍ക്കാര്‍ നിലവില്‍വരുന്നത് ഇസ്രയേലും അമേരിക്കയും സഹിക്കില്ല. വരുംനാളുകളില്‍ ഒട്ടേറെ അട്ടിമറിനീക്കങ്ങള്‍ ഈജിപ്ത്ജനത പ്രതീക്ഷിക്കണം.

(വർക്കേഴ്സ് ഫോറം‌ ലിങ്ക് : http://workersforum.blogspot.com/2011/02/blog-post_7535.html )

ഹല്ല സഹാവേ, ദേശാഭിമാനബോധം ഇന്ത്യക്കാർക്കായാലേ നിങ്ങക്ക്  കലിപ്പുള്ളൂലേ??
 

സവര്‍ണ്ണത എന്നത് പേരിന്റെ വാലുമായി നേറനുപാതത്തില്‍ കൂട്ടിവായിക്കാവുന്ന പദമാണെന്നും, സംഘപരിവാറിന്റെ നീക്കിയിരുപ്പാണെന്നും പ്രചരിപ്പിക്കുന്ന പിണറായിപ്പിള്ളകളുടെ പ്രിയമന്ത്രി ശു.സുധാകരന്‍ സാറ് (ശു for ശുംഭന്‍ ) ഇന്ന് മൊഴിഞ്ഞത്  " മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും ഞാനുമൊക്കെ അധികാരമേറ്റപ്പോൾ നാടു നന്നായത് ജനസേവനത്തിന്റെ പാരമ്പര്യമുള്ളതു കൊണ്ടാണൂ.പുല്ലുപറിച്ച് നടക്കുന്നവര്‍ക്ക് ഇങ്ങനെ തിളങ്ങാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. "

പുല്ലു പറിച്ചു നടന്നവനും, കള്ളുചെത്ത്കാരനും, തോട്ടിപ്പണിക്കാരനുമൊക്കെ  ചോര കൊടുത്തു വളര്‍ത്തിയ പാര്‍ട്ടിയുടെ മന്ത്രിയാണെന്ന് താനെന്ന്  ഈ upcoming സവര്‍ണ്ണ മൂരാച്ചി മറന്നോ.

(പുല്ലുപറിയെന്ന വാമൊഴിവഴക്കം, തന്നെ തന്നെ :) )




3 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹല്ല സഹാവേ, ദേശാഭിമാനബോധം ഇന്ത്യക്കാർക്കായാലേ നിങ്ങക്ക് കലിപ്പുള്ളൂലേ??

yousufpa said...

ആരാണ് ദേശാഭിമാനികൾ എന്ന് ഇനിയും മനസ്സിലായിട്ടില്ല.

vinod1377 said...

അതൊക്കെ പണ്ടത്തെ സഖാക്കള്‍ അല്ലെ ഇപ്പൊ പഴയ ബൂര്‍ഷ കളുടെ സഖാക്കളാണ് ഇവരെല്ലാം