പച്ചമാംസത്തിന്റെ ആര്‍ത്തനാദം
ഇരുമ്പ് ദണ്ഡിലൊടുങ്ങിക്കൊണ്ടിരിക്കുമ്പ
ക്ഷമിക്കണം, ദൈവം ഉറക്കത്തിലായിരുന്നു
തീണ്ടാപ്പാടകലെ കുടിവെള്ളം ദാഹത്തെ
കൊഞ്ഞനം കൊത്തുമ്പോള്‍,
ദളിതന്റെ ദൈവത്തിനു കണ്ണിക്കേടായിരുന്നു
ബാല്യവും യൗവനവും വച്ച്മാറേണ്ടിവന്ന
പൈതങ്ങളുടെ കണ്ണില്‍ ചോരനിറഞ്ഞപ്പോള്
ദൈവം ലോകനന്മയ്ക്കായ് ധ്യാനത്തിലായിരുന്നു
നൂറ്റിയിരുപത്തിയാറാമത്തെ പ്രതി അറസ്റ്റിലായത്രെ!!!
യാ അല്ലാ, ഹല്ലേലുയാ, റാം റാം ..
നോക്കൂ!!! ദൈവം എത്ര വലിയവന്‍!!!
5 comments:
അതെ.... അവനെല്ലാം അറിയുന്നു....
മനസ്സിൽ വിചാരിക്കുന്നതും, പുറമേ പറയുന്നതും.....!
വെട്ടത്തു പറയുന്നതും, ഇരുട്ടത്തു ചെയ്യുന്നതും.......!
അവനോട് ചേർന്നു നിന്നോളൂ...... എന്നും....എവിടേയും....എപ്പോഴും....
നന്മ നേരുന്നു....
ശുഭാശംസകൾ....
മനുഷ്യപുത്രൻ നന്നേ ചെറിയവൻ..അനിഷ്ട്ട സംഭവങ്ങൾക്ക് കാരണം നന്നേ ചെറിയ നന്മ പോലും വറ്റിപോയത്. ആശംസകൾ.......
ദൈവം അല്ലങ്കിലും അങ്ങനെയാണ്.......
അകത്തളങ്ങളിലും നിശബ്ദതകളിലും അരങ്ങേറിയിരുന്നത് വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. ഇനിയും ഇതിന് അവസാനം പ്രതീക്ഷിക്കാം.
ദൈവം എത്ര വലിയവന്‍!!!
നന്മ നേരുന്നു....
ശുഭാശംസകൾ....
Post a Comment