Friday, April 02, 2010

ദൈവനിഷേധി !!!

എനിക്ക് ഈയിടെയായി തീരെ ഭക്തി ഇല്ലത്രെ !!! ഭക്തി ഇല്ലാത്തതും പോരാ, ഞാൻ ഈശ്വരന്മാരെ നിന്ദിക്കുകയും ചെയ്യുന്നത്രെ!!! 

ഈ ‘ഫയങ്കര’ കണ്ടുപിടുത്തങ്ങൾ നടത്തിയത് എന്റെ അമ്മയാണു. കാരണം കേൾക്കണ്ടേ.. ഒരുദിവസം വീട്ടീലിരുന്ന് അമ്മ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ‘ഭക്തസീരിയൽ‘ സമയത്ത് ഞാൻ ചാനലൊന്നു മാറ്റി. അതിന്റെ പ്രതികരണങ്ങളാണു മുകളിൽ കൊടുത്തവ.

ഈശ്വരന്മാരെ വിഡ്ഡിപ്പെട്ടിക്കുള്ളിലേക്കു ആവാഹിച്ചു മൊത്തമായും ചില്ലറയായും വിൽക്കുന്ന ചാനൽ ചേട്ടന്മാർ പണിതരുന്നത് എന്നെ പോലെ ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന ‘മൈക്രോ പ്രവാസികൾക്കാണ് ’. ഒറിജിനൽ പ്രവാസികളേ നിങ്ങളോടെനിക്കു അസൂയ തോന്നുന്നു, കാരണം നിങ്ങൾ രഞ്ജിനി,ശാലുമേനാദി (മൂ)‘തേവി’കളാൽ ‘നിഷേധിപ്പട്ടം’ വാങ്ങേണ്ടി വരുന്നില്ലല്ലോ.. (പോയി പോയി അമ്പലത്തിലെ വിഗ്രഹത്തിനു സീരിയൽദൈവങ്ങളുടെ അത്ര ഗ്ലാമറില്ല എന്നു പറയുമോ എന്തോ)

ഈ ഈശ്വരന്മാർ എനിക്കു ഉണ്ടാക്കുന്ന നഷ്ടമൊരുപാടാണു. മുറ്റത്ത് നിൽക്കുന്ന പാരിജാതത്തെ തഴുകിയെത്തുന്ന ഇളം കാറ്റിന്റെ സുഗന്ധവുമാസ്വദിച്ചു കിഴക്കെ ഇറയത്ത് അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുള്ള പരദൂഷണ സദസ്സുകൾ..മഴക്കാലമാണെങ്കിൽ പറമ്പിലെ കുളത്തിലും അരികെയുള്ള പാടത്തിലുമായി പോക്രോം പോക്രോം ബഹളങ്ങളും ശ്രദ്ധിച്ചുള്ള ആ കിടപ്പിൽ നാട്ടിലെ ഒരാഴ്ച്ചത്തെ വിശേഷങ്ങൾ മുഴുവൻ അമ്മ പറയും.. തിരക്കുപിടിച്ച മറ്റുദിവസങ്ങളുടെ നീരാളിപ്പിടിയിൽ നിന്ന് ഈ സായഹ്നങ്ങൾ എനിക്ക് തന്നിരുന്ന ആശ്വാസം… അതൊക്കെ ഇന്നെനിക്ക് നഷ്ടമായി..എന്തായാലും പുസ്തകങ്ങളുടെ ലോകത്തേക്കൊരു മടക്കയാത്രയ്ക്ക് സീരിയലുകൾ വഴിയൊക്കി എന്നതാണൊരു മെച്ചം.

‘ഓ പെൺകുട്ടി സോഫീടത്ര പോരാ.‘ ഒരു കല്ല്യാണം കൂടി വന്ന അമ്മയുടെ ഒരു കമന്റാണു. ഈ ‘സോഫി’ ഒരു പ്രധാനസീരിയൽ കഥാപാത്രമാണു. പോയി പോയി ഇന്നു വീട്ടിൽ ഒരു ദിവസം കഴിച്ചു കൂട്ടണമെങ്കിൽ അത്യാവശ്യം ‘മാനസപുത്രിയിലേയും’ ‘പാരിജാതത്തിലേയും’ കഥാപാത്രങ്ങളെക്കുറിച്ച് അറിയണം എന്ന അവസ്ഥ. സോഫിയും (അതിന്റെ പേരറിഞ്ഞൂടാ) രഞ്ജിനിയും (അമ്മേ, ആ ഫോർവേർഡ് മെയിലെങ്ങനെ കാണിച്ചു തരും) ഒക്കെ ഒരു കുടുംബത്തിലെ വിഗ്രഹവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങളാവുകയും ചെയ്യുമ്പോൾ, ധർമ്മസങ്കടത്തിലാവുന്നത് പാവം എന്നെപ്പോലുള്ളവരാണു.

എല്ലാവിധ സീരിയൽ ദൈവങ്ങളോടും ഉള്ള എന്റെ ശക്തമായ പ്രതിഷേധം കാരണം ഞാനൊരു പുസ്തകം വാങ്ങി..’നാസ്തികനായ ദൈവം’ (ശ്രീ സുശീൽകുമാർ ചേട്ടനാണു അതിനെ കുറിച്ചു പറഞ്ഞത്). ഇനി അതൊന്നു വായിക്കണം..അതിനു മുമ്പ് വായിച്ചു കൊണ്ടിരിക്കുന്ന ‘വേദാന്തപരിഭാഷ’ മുഴുവനാക്കണം…എന്നിട്ടൊന്നു വീട്ടിനു മുന്നിൽ ചെന്നു നിന്നു നാലു മുദ്രാവാക്യം വിളിക്കണം..ഹല്ല പിന്നെ, എന്റടുത്താ കളി..

53 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈശ്വരന്മാരെ വിഡ്ഡിപ്പെട്ടിക്കുള്ളിലേക്കു ആവാഹിച്ചു മൊത്തമായും ചില്ലറയായും വിൽക്കുന്ന ചാനൽ ചേട്ടന്മാർ പണിതരുന്നത് എന്നെ പോലെ ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന ‘മൈക്രോ പ്രവാസികൾക്കാണ് ’. ഒറിജിനൽ പ്രവാസികളേ നിങ്ങളോടെനിക്കു അസൂയ തോന്നുന്നു, കാരണം നിങ്ങൾ രഞ്ജിനി,ശാലുമേനാദി (മൂ)‘തേവി’കളാൽ ‘നിഷേധിപ്പട്ടം’ വാങ്ങേണ്ടി വരുന്നില്ലല്ലോ..

ഉറുമ്പ്‌ /ANT said...

പ്രവീണ്‍ പറഞ്ഞതു ശരിയാ, ഇപ്പോ ദൈവങ്ങള്‍ക്കൊന്നും ഗ്ലാമര്‍ അത്ര പോര.

Shaiju E said...

(പോയി പോയി അമ്പലത്തിലെ വിഗ്രഹത്തിനു സീരിയൽദൈവങ്ങളുടെ അത്ര ഗ്ലാമറില്ല എന്നു പറയുമോ എന്തോ)
ithu kalakki

ente ammayum nanum ennum gusthiya enik ipl kananam ammak manasaputhri kungali ,parijatham pore pooram

nasthikan said...
This comment has been removed by the author.
കണ്ണനുണ്ണി said...

ഭക്തി കുറഞ്ഞു കുറഞ്ഞു വരുവാ ഇതൊക്കെ കണ്ടു...
സത്യം. ..എന്‍റെ കാര്യത്തിലെങ്കിലും

സുശീല്‍ കുമാര്‍ said...

പുരാണ സീരിയലുകള്‍ കാണുമ്പോള്‍ അജ്ജാതി ഒരു ദൈവത്തെ കിട്ടിയിരുന്നെകില്‍ എന്ന് തോന്നിയിട്ടുണ്ട്. കാരണം വളരെ Instant reply ആണല്ലോ!!

പ്രവീണേ പെട്ടന്ന് നാസ്തികനാകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ 'നാസ്തികനായ ദൈവം' അവിടെ വെച്ചേക്കൂ; എന്നിട്ട് ബൈബിള്‍, ഖുര്‍ ആന്‍ മലയാള പരിഭാഷകള്‍ എടുത്ത് വായിക്കൂ. ഇപ്പോള്‍ വായിക്കുന്നതും തുടരട്ടെ.

സീരിയല്‍ ദൈവങ്ങള്‍ നീനാള്‍ വാഴട്ടെ.

കൂതറHashimܓ said...

എന്റെ വീട്ടില്‍ ടിവി യില്ലാ.. ചാനലും...!

jayanEvoor said...

പ്രവീൺ!

എന്റെ ഐക്യദാർഢ്യം!!

ഈ പണ്ടാരങ്ങൾ കാരണം ഒരു വാർത്ത കാണാനോ കളികാണാനോ ഒരു നല്ല പാട്ടു കേൾക്കാനോ കൂടി കഴിയുന്നില്ല!

കുറേ പൊട്ടക്കഥകൾ കുട്ടികൾ കാണുകയും ചെയ്യും!

Anonymous said...

പാസഞ്ചര്‍ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തോട് ഭക്തി സീരിയല്‍ കാണുന്ന അമ്മ കഥാപാത്രം ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തെയും എന്റെ അമ്മയെയും ഓര്‍ത്തു പോയി!!

എവിടാ ആ പൊസ്തകം കിട്ടുക? വായിച്ചാല്‍ മനസ്സമാധാനം ഗാരന്റി ഒണ്ടോ?? ഒണ്ടേല്‍ എത്ര വര്ഷം??

അരുണ്‍ കരിമുട്ടം said...

ശരിക്കും ആ സീരിയലൊക്കെ ബാലെ കാണുന്ന പോലെ കാണാന്‍ കൊള്ളാം.
അതിലെന്ത് ഭക്തി?


അമ്പലത്തിലെ വിഗ്രഹത്തിനു സീരിയൽദൈവങ്ങളുടെ അത്ര ഗ്ലാമറില്ല എന്നു പറയുമോ എന്തോ
hahahahha

sanooj said...

kollam...njangal original pravasikalku ithrem budhimuttilla :)

Unknown said...

ദൈവങ്ങളുടെ ഒരു കഷ്ടപാടെ !! സുശീല്‍ കുമാറിന്റെ കമന്റ്‌ ഒരു ഒന്നര ആണല്ലോ :).

ഷാജി ഖത്തര്‍.

Kvartha Test said...

:-)
ഭക്തി എന്നതിനെക്കാളും സ്ത്രീസൗന്ദര്യാസ്വാദനം എന്ന രീതിയില്‍ വേണം ഇത്തരം സീരിയല്‍ കാണേണ്ടത്. ഭക്തി എന്ന പരമമായ വാക്കിനെ സീരിയല്‍ നിര്‍മ്മാതാക്കളും ചാനലുകളും ഒട്ടുംതന്നെ ജാള്യതയില്ലാതെ വ്യഭിചരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷേ, എന്നെങ്കിലും അവര്‍ സ്വയം തിരിച്ചറിയുമെന്നു കരുതാം, പിംഗളയെപ്പോലെ.

മാണിക്യം said...

ഒരു അഭിപ്രായം പറയാന്‍ നിവര്‍ത്തിയില്ല ..കാരണം ഞാന്‍ ടിവി കാണാറില്ലാ മലയാളം സീരിയല്‍ ചാനലും കിട്ടുന്നില്ല അതുകൊണ്ടാ അല്ലേല്‍ ദേ ഇപ്പോ ചുരികയും ആയി ഞാന്‍ ചാടി വീണെനേ ..പക്ഷെ ഈ പറഞ്ഞതോക്കെ എനിക്കും തോന്നി കഴിഞ്ഞ അവധിക്ക് നാട്ടില്‍ വച്ച് സംസാരിച്ചിരിക്കുന്നതിനിടക്ക് അമ്മ ഓടുന്ന കണ്ടു മാനസപുതിയെ കാണാന്‍ മൂന്ന് കൊല്ലം കൂടി അമ്മയെ കാണാന്‍ ചെന്ന മുത്തപുത്രിയായ ഞാന്‍ ആരായി? ആ ആട്ടകഥ തീര്‍ന്നില്ലേ?“ഓ പെൺകുട്ടി സോഫീടത്ര പോരാ.” ആ വിലയിരുത്തല്‍ ജോറായി .. ഈശ്വരാ രക്ഷിക്കൂ!

എറക്കാടൻ / Erakkadan said...

ലിപ്സ്റ്റിക്കിട്ട ദേവിമാരായും ബാബു ആന്റണിയെ പോലെ മുടി നീട്ടി വളർത്തിയ ദേവന്മാരായും ഒക്കെ നമ്മുടെ സിനിമാസീരിയൽ നടിമാർ അഭിനയിക്കുന്ന്നതു കണുമ്പോൾ സഹതാപം തോന്നാറുണ്ട്‌. ഇന്നാളു സൂര്യയിലേയും ഏഷ്യാനെറ്റിലേയും ഒരേ കഥയുള്ള സീരിയലുകൾ(ദേവീ മഹാത്മ്യം, ആദിപരാശക്തി) രണ്ടു പർട്ടികരും കൂടി ഒരേ സ്ഥലത്ത്‌ ഷൂട്ടിംഗ്‌ വച്ച്‌ അടികൂടിയത്രെ....ഞാനപോൾ മനസ്സിൽ ചിന്തിച്ചു പരമശിവനും മഹാവിഷ്ണുവും ഒക്കെ പരസ്പരം തല്ലു കൂടുന്നത്‌. എന്തൊരു രസം. ഹി..ഹി

gopan m nair said...

“ ചില സീരിയല്‍ ദേവിമാരെ പ്പറ്റിയും ചിലതെല്ലാം കേള്‍ക്കണുണ്ട് !! “

നല്ല പോസ്റ്റ് !

രഘുനാഥന്‍ said...

ഹ ഹ പ്രവീണേ "നാസ്തികനായ ദൈവം" വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അമ്പലത്തില്‍ ഒന്ന് പോയി തൊഴുതിട്ടു വാ ..

Faizal Kondotty said...

അരികെയുള്ള പാടത്തിലുമായി പോക്രോം പോക്രോം ബഹളങ്ങളും ശ്രദ്ധിച്ചുള്ള ആ കിടപ്പിൽ നാട്ടിലെ ഒരാഴ്ച്ചത്തെ വിശേഷങ്ങൾ മുഴുവൻ അമ്മ പറയും
പ്രവീണ്‍ , നല്ല എഴുത്ത് .. ആശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഉറുമ്പ് : ഇനി അതും പറഞ്ഞു അമ്മമാർ അമ്പലത്തിലോട്ട് ഒരു മാർച്ച് സംഘടിപ്പിക്കുമോ ആവോ
ഷൈജു, കണ്ണനുണ്ണി : സെയിം പിച്ച്

സുശീൽചേട്ടൻ : പെട്ടെന്ന് നാസ്തികനായാൽ കഞ്ഞികുടി മുട്ടും :)

കൂതറ: ഫാഗ്യവാൻ

ജയൻ ചേട്ടൻ: ഒരു അസോസിയേഷൻ ഉണ്ടാക്കേണ്ടി വരുമോ

സത: വിശ്വാസം അതല്ലേ എല്ലാം ..പിന്നെന്തിനു ഗ്യാരണ്ടി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അരുൺകായംകുളം: ബാലയ്ക്കൊക്കെ ഒരു സ്റ്റാന്റേഡ് ഇല്ലേ

സനൂജ്,ഷാജി ഖത്തർ :)

ശ്രീ@sreyas.in: സത്യം

മാണിക്യം: ചേച്ചീ, മാനസപുത്രി കഴിഞ്ഞിട്ടേ ഉള്ളൂ സ്വന്തം പുത്രി :)

ഏറക്കാടൻ : ഹിഹി

gopan m nair : കേൾക്കണതൊന്നും പുറത്തു പറയണ്ട, ശാപം കിട്ടും

രഘുനാഥൻ : പട്ടാളം പറയുന്നതിനു മുന്നെ നുമ്മ പോയി വഴിപാട് കഴിച്ചു

ഫൈസൽ : നന്ദി

വീകെ said...

ശരിയാ, ഇപ്പോ ദൈവങ്ങള്‍ക്കൊന്നും ഗ്ലാമര്‍ അത്ര പോര...!
മാത്രമല്ല ഒറ്റ ഇരുപ്പല്ലെ...!!

ഇവിടെയാകുമ്പോൾ ഉടൻ ഫലവും കിട്ടും...!!

അപ്പൂട്ടൻ said...

പ്രവീൺ,
പാലക്കാട്ടുള്ള എന്റെ വീടിനടുത്ത്‌ ഒരു ഗുജറാത്തി കുടുംബം താമസിച്ചിരുന്നു. രാമായൺ സീരിയലിലെ സീതയായി അഭിനയിച്ച ദീപിക ചികാലിയ (ചിക്‌ലി എന്നാൽ മലയാളത്തിൽ എന്തരോ അർത്ഥമുണ്ടല്ലോ... എന്താദ്‌?) എന്ന നടി ലോകസഭയിലേക്ക്‌ ജയിച്ച ബറോഡയിലാണ്‌ അവരുടെ ജന്മസ്ഥലം.

ആ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അവർ ബറോഡയിൽ പോയിരുന്നു. "സീതാ മയ്യ" എന്നുപറഞ്ഞ്‌ പ്രചരണത്തിനു വന്ന ദീപികയുടെ കാൽക്കൽ നമസ്കരിക്കാൻ അന്ന് വയസായവർ പോലും ഉണ്ടായിരുന്നുവത്രെ.

അതിലും ഭേദമാണ്‌ ഇവിടെ. പക്ഷെ തൊഴുകയ്യോടെ ടീവിയ്ക്കു മുന്നിലിരിക്കുന്നവരെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്‌. എന്റെ അമ്മയുടേത്‌ കുറേക്കൂടി സെൻസിബിൾ ഭക്തി ആയതിനാൽ എന്റെ ദൈവനിഷേധത്തിന്‌ ഇതുവരെ പ്രശ്നമൊന്നുമുണ്ടായിട്ടില്ല.

...sijEEsh... said...

gud post Praveen... (Ee chavarukal abadhathil polum kaanaathirikkaanum, oru thallu ozhivaakkkanum koodi njaanum nandiniyum veettil TV medichillla.. sukham... kurey pusthakangal vaayikkkam.. :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വീ കെ : :)

അപ്പൂട്ടന്‍ : കേരളസമൂഹത്തിനുള്ള ശക്തമായ രാഷ്ട്രീയബോധം കൊണ്ടാവാം അങ്ങനെ സംഭവിക്കാത്തത്.

സിജീഷ്: അതെന്തായാലും ഒരു നല്ല തീരുമാനമായി

വിചാരം said...

പ്രവീണ്‍
രവിവര്‍മ്മയും മറ്റു കലാകരന്മാരും ദൈവങ്ങള്‍ക്ക് വസ്ത്രം ഉടുപ്പിച്ചത് നന്നായി അല്ലെങ്കില്‍ ഈ ജാതി സീരിയലുകള്‍ക്ക് മുന്‍പില്‍ വയസ്സന്മാര്‍ക്ക് പകരം കൌമാരങ്ങളുടെ തിരക്കാകുമായിരിന്നു.

Rajesh T.C said...

ഓം നാസ്തികായ നമ:.പോസ്റ്റ് നന്നായിട്ടുണ്ട്.. പ്രവീൺ,പ്രവാസികൾക്കുമുണ്ട് സീരിയൽ കൊണ്ടുള്ള പ്രശ്നങ്ങൾ.കൂടെ താമസിക്കുന്ന കിളവന്മാർ ഡ്യൂട്ടികഴിഞ്ഞു വന്നാൽ സീരിയലെ ശരണം എന്ന സ്ഥിതിയാണ്.പ്രതിഷേധിച്ചിട്ട് കാര്യമൊന്നുമില്ല.സ്ഥിരം ഡയലോഗ് കേൾകേണ്ടി വരും’നിഷേധി,ഭക്തിയില്ലാത്തവൻ പിന്നെ അവസാനം”നിനെകോക്കെ പുരണത്തിനെ കുറിച്ച് എന്തൂട്ടറിയാം.” ക്ഷേത്രനടയിൽ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്നത് പ്രവീണയുടെ പാൽ‌പ്പുഞ്ചിരി..ഒന്നൂങ്കൂടെ കണ്ണിറുക്കി,പഴയ ‘കലണ്ടർ‘ ദേവതകളെ മനസ്സിലേക്ക് കൊണ്ടു വരാൻ നോക്കി..രക്ഷയില്ല..ശാലുമേനോനും,രഞ്ജിനിയും,മറ്റു പലരും ഒന്നിനു പുറകെ ഒന്നായി മനസ്സിലൂടെ ഘോഷയാത്ര നടത്തി...

ബഷീർ said...

വിഗ്രഹങ്ങളേക്കാൾ ഇപ്പോൾ പൂജിക്കപ്പെടുന്നത് ചാനൽ മൂർത്തികളാണല്ലോ !

Typist | എഴുത്തുകാരി said...

നാലാളു കൂടുന്നിടത്തു പോലും ഇപ്പോള്‍ മാനസപുത്രിയും ഗ്ലോറിയും സോഫിയും, പിന്നെ (പേരൊന്നും ഓര്‍മ്മ വരുന്നില്ല) ഒക്കെയാണ്. അതൊന്നും കാണാത്ത ഞാനൊക്കെ ഒറ്റപ്പെട്ടുപോവും ചിലപ്പോള്‍ ഒന്നും പറയാനില്ലാതെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വിചാരം: :)

ജുജൂസ് : ഹഹ .. അപ്പോൾ എല്ലാം കണക്കാലേ

ബഷീർ പി വെള്ളറക്കാട് : രാഷ്ട്രീയ ദൈവങ്ങൾ കഴിഞ്ഞാൽ...

എഴുത്തുകാരി : ചേച്ചീ, ആ ഒറ്റപ്പെടൽ കുറെകാലമായി അനുഭവിക്കുന്നു

നിയ: തിരിച്ചും ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi............................. ashamsakal..............

വിചാരം said...

ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..ഇതിന്റെ ബ്ലോഗര്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു.. @ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന്‍ വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന്‍ അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്‌കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്‌ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന്‍ എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
@ ചിന്തകന്‍..
ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന് സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാ‌അത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള്‍ അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്‍ക്കാലം താല്പര്യമില്ല.

ഒഴാക്കന്‍. said...

കൊള്ളാം~!

Raman said...

Mamukkoya dushyanthanaayi vannu parayunna dialogue ormma varyaa-
"dee shakunthalle, orumpettole ingattu vaadi"

സുമേഷ് | Sumesh Menon said...

എനിക്കും ഇപ്പോള്‍ ദൈവവിശ്വാസം തീരെ ഇല്ലെന്നു അടുത്തിടെ ഒരു ബ്ലോഗ്ഗര്‍ തിരുമേനി പ്രവചിച്ചു..!!

Vayady said...

എന്റെ ബ്ലോഗിലിട്ട കമന്റ് വായിച്ചു. അങ്ങിനെയാണ്‌ ഇവിടെയെത്തിയത്. പരിചയപ്പെട്ടതില്‍ സന്തോഷം.

ഭാഗ്യം, ഞാന്‍ സീരിയലുകള്‍ ഒന്നും തന്നെ കാണാറില്ല. എന്നിട്ടും എനിക്ക് ഭക്തി കുറവാണന്നാണല്ലോ എല്ലാവരും പറയാറ്! അതെന്താ അങ്ങിനെ? :)
വായന രസകരമായിരുന്നു കെട്ടോ. ഇനിയും വരാം.

ശ്രീ said...

സീരിയല്‍ കാഴ്ച വച്ചാണ് ഭക്തി നിശ്ചയിയ്ക്കുന്നതെങ്കില്‍ ജയ് ഹനുമാനു ശേഷം എനിയ്ക്ക് തീരെ ഭക്തി ഇല്ലെന്ന് പറയേണ്ടി വരും :(

അങ്ങനാണേല്‍, പണ്ട് രാമായണവും മഹാഭാരതവും ബൈബിളുമെല്ലാം ദൂരദര്‍ശനിലുള്ള കാലത്ത് ഞാനും ഭയങ്കര ഭക്തനായിരുന്നൂട്ടോ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@വിചാരം : നോ കമന്റ്സ് :)

@ ഒഴാക്കൻ : നന്ദി

@രാമൻ : ലതന്നെ

@സുമേഷ് : പ്രവചനം ഫലിക്കട്ടെ

@വായാടി : അപ്പോ ദൈവം രക്ഷപ്പെട്ടു

@ശ്രീ : ഭക്റ്റിയുടെ അളവുകോൽ ഇന്ന് കാണുന്ന സീരിയലിന്റെ എണ്ണവും കൊടുക്കുന്ന വഴിപാടിന്റെ തുകയുടേ വലുപ്പവും വച്ചാണു

the man to walk with said...

mm..bakthi kuranju..dhaivanagalkku glamour koodi..
:)

nandakumar said...

എന്റെ ‘ശക്തമായ ഭീഷണി‘ ഉള്ളതു കാരണം വീട്ടില്‍ സീരിയലുകള്‍ വെക്കാറേ ഇല്ല :)
പ്രായമായ അമ്മയുടെ ആവശ്യം പരിഗണിച്ച്, ദേവി മഹാത്മമോ, ഗുരുവായൂരപ്പ മാഹാത്മ്യമോ കാണാന്‍ അനുവദിക്കും, ഞാന്‍ വീട്ടില്‍ ആ സമയത്തുണ്ടെങ്കില്‍ അത് കാണുന്നതിനോടൊപ്പം എന്റെ പരിഹാസ കമന്ററിയും ഉണ്ടാകും. ശരിക്കും പറഞ്ഞാല്‍ ഒരു കോമഡി സീരിയല്‍ കാണുന്ന പ്രതീതിയാണപ്പോള്‍ :)

chithrakaran:ചിത്രകാരന്‍ said...

വളരെ മനോഹരമായി ടി.വി.സീരിയലുകളുണ്ടാക്കുന്ന
കുടുംബബന്ധങ്ങളിലെ പ്രതിസന്ധി പ്രവീണ്‍
എഴുതിയിരിക്കുന്നു. അനുഭവങ്ങളുടെ വിയര്‍പ്പും,ചിന്തകളിലെ കുതിപ്പും മുന്നോട്ടുനയിക്കട്ടെ എന്നാശംസിക്കുന്നു.

ചേച്ചിപ്പെണ്ണ്‍ said...

kollam ... praveen . nalla post !!

ഒഴാക്കന്‍. said...

ഈ വയ്കിയ വേളയില്‍ ഞാന്‍ എന്ത് പറയാനാ.? ഒരു ഒപ്പ്

Unknown said...

അതെ....അമ്പലത്തിലെ ദൈവങ്ങല്‍ക്കിപ്പോ അത്രയ്ക്ക് ഗ്ലാമര്‍ പോരാ...വെച്ച് കെട്ടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാവും !!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@the man to walk with :അതെ

@നന്ദകുമാര്‍ : ഞാൻ ഭീഷണി ഇറക്കിയാൽ പട്ടിണി കിടക്കേണ്ടി വരും. അതുകൊണ്ട് വേണ്ട എന്നു വച്ചു

chithrakaran:ചിത്രകാരന്‍ : ആശംസകൾക്കു പ്രത്യേകം നന്ദി..

ചേച്ചിപ്പെണ്ണ്, ഒഴാക്കൻ : അഭിപ്രായങ്ങൾക്ക് നന്ദി

ഒറ്റയാൻ: ആവുമായിരിക്കും

Keerthy said...

praveen thanikk ippozhum orkkan oru nalla kuttikkalamenkilum unde... pakshe...enikk njan valarnna chuttupadukal ellam nishedhichirunnu... njan chilappol swayam oru lokam creat cheyyan thudangum... pakshe appol chilarude comment thanikku vattanennayirikkum... shariyanu... ellam share cheyyan oraal undayirunnenkil ennu chilappol thonnum...

Keerthy said...

SERIALS MIKKAVARUM AMMAKKU ORU AASWASAMANU... ORUPADU PANIKAL KAZHINJU VANNU TV KANUMBOL KITTUNNA ORU VALIYA AASWASAM... ATHUKONDU NJAN ORIKKALUM ATHIL THALA IDARILLA... FROM MY OFFICE ROOM TO MY BED ROOM...THE TRANSFORMATION IS LIKE THAT...

Nandini Sijeesh said...

പ്രവീണ്‍ ഭായി,
പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@കീർത്തി, @നന്ദിനി : അഭിപ്രായങ്ങൾക്കു നന്ദി

CKLatheef said...

പ്രിയ പ്രവീണ്‍ ,

താങ്കളെ ഞാന്‍ കുറ്റം പറയുന്നില്ല. കമന്റ് ഡീലീറ്റില്ല എന്ന വിശ്വാസമാകുമല്ലോ വിചാരത്തെ വിഷയവുമായി പുലബന്ധം പോലുമില്ലാത്ത കമന്റിടാന്‍ പ്രേരിപ്പിച്ചത്. എങ്കിലും ഞാന്‍ കുപ്പയിലിട്ട ആ കമന്റ് ഒരു മലം പോലെ ഇവിടെ നാറുന്നോ എന്നൊരു സംശയം. വകതിരിവ് എന്നൊരു സംഗതി ദൈവം നല്‍കാതിരുന്നാല്‍ നമ്മുക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലേ.:) ഈ കമന്റ് വായിച്ച ശേഷം ഇത് ഡിലീറ്റുക. സുഖമായി തിരിച്ച് വന്നതില്‍ സന്തോഷം.

ചന്തു said...

ദേ വീട്ടില്‍ എന്നും ഇതാണ് അടിക്കുകാരണം ന്വൂസ്സ് ഒന്നും കാണാനൊക്കില്ല. ചെവിയൊന്നും കേള്‍ക്കാത്ത അമ്മൂമ്മക്കും ഇതു കണ്ടാല്‍മതി. ഞാന്‍ ഇപ്പോള്‍ വെറുക്കുന്ന സീരിയല്‍ നടി പ്രവീണയാ. ലിപ്സ്റ്റിക് ഇട്ട ദേവി..

Ashly said...

എല്ലാം അവിടെ നിക്കട്ടെ...ആ മെയില്‍ ഫോര്‍വേര്‍ഡ്‌ കിട്ടാന്‍ എന്താ വഴി ?

ചന്തു said...

type 'renjini email' in google.
Click 4 th Link.

Disclaimer : Iam not responsible for any content there :)

ജീവി കരിവെള്ളൂർ said...

:)