Sunday, May 16, 2010

ചിത്രകാരനു സ്നേഹപൂർവ്വം

തീക്ഷ്ണതയുള്ള അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുക്കുന്ന അഭിപ്രാ‍യങ്ങൾക്ക് രൂക്ഷതയേറും. പക്ഷെ സത്യസന്ധതയുടെ മാറ്റുണ്ടായിരിക്കുകയും ചെയ്യും. അത്തരമൊരു ഗണത്തിലാണു അങ്ങയുടെ അഭിപ്രായങ്ങളെ ഞാൻ വിലവക്കുന്നതു. ആശയസ്വാതന്ത്ര്യത്തിന്റെ അനുപമമായ നിലനിൽ‌പ്പിനുവേണ്ടി താങ്കൾ പലപ്പോഴും നടത്തുന്ന വാദപ്രതിവാദങ്ങളും, സംവാദങ്ങളും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. പക്ഷെ ഇവിടെ താങ്കൾ എന്നെ ഒരുപാട് നിരാശപ്പെടുത്തിഎന്നെ മാത്രമല്ല, ആദർശം ആമാശയപൂരണത്തിനുള്ള മാർഗമായി മാറ്റാനാഗ്രഹിക്കാത്ത മറ്റു പലരേയും

ഇവിടെ അങ്ങ് “ഷൈനെ” മഹത്വവൽക്കരിക്കാനൊരു ശ്രമം നടത്തുമ്പോൾ മനസ്സിലുയരുന്ന ചോദ്യം വളരെ നിസ്സാരമാണു.. “ആവിഷ്കാരസ്വാതന്ത്ര്യം” എന്നതിനെ ഒരു വേശ്യയുടെ വിഴുപ്പാക്കി മാറ്റേണ്ടതുണ്ടായിരുന്നോ??
  • ·         ഷൈൻ ഉപയോഗിച്ചതു “ജോർജ്ജ് ജോസഫ്” എന്ന കള്ളപ്പേരാണു.
  • ·         ഒരു കൃസ്ത്യൻ നാമം ഉപയോഗിച്ച് ഇത്തരം നടപടികൾക്കദ്ദേഹം മുതിർന്നതു ചരിത്രത്തോടുള്ള ഒടുങ്ങാത്ത സ്നേഹം കൊണ്ടായിരിക്കും!!!
  • ·         മതങ്ങളെ തമ്മിൽ തല്ലിച്ചു ചോരക്കുടിക്കാനിറങ്ങിയ ഒരു “പെയ്ഡ്” കൂട്ടിക്കൊടുപ്പുകാരൻ എന്നതിലുപരിയായി ഇതിലെവിടാ ചിത്രകാരാ അ’ഫി’മാനിക്കത്തക്ക നേട്ടം
  • ·         തീർന്നില്ല, മറ്റൊരു വ്യക്തിയുടെ ചിത്രം തന്നെ ഉപയോഗിച്ചു ഈ കലാപരിപാടി തുടർന്നു. ഇവിടെയും അങ്ങേക്കൊരു തെറ്റും കാണാൻ സാധിക്കുന്നില്ല
  • ·         പിന്നീടദ്ദേഹം “ഹോളി ക്രോസ്” ഉപയോഗിച്ചു
  • ·         റിട്ടയേഡ് ടീച്ചർ എന്ന വ്യാജ ലേബലിൽ ആ പ്രൊഫഷനെ മനപ്പൂർവ്വം കരിവാരിത്തേച്ചു
  • ·         അതിലും ഭീകരമായതു, ഇദ്ദേഹം കൃസ്ത്യനാണെന്നു തെറ്റിദ്ധരിച്ചു പല ബ്ലോഗേഴ്സും ചെളിവാരിയെറിയുന്ന നിലയിലേക്കെത്തി. അക്കാലത്തെ ചിലബ്ലോഗ്ഗ് പോസ്റ്റുകളിൽ കണ്ട കമന്റുകൾ വേദനാജനകം തന്നെയായിരുന്നു. എന്തേ അങ്ങയുടെ അഭിമാനഭാജനം ഇവിടെ തെറ്റിദ്ധാരണ നീക്കിയില്ല?
ഇതിൽ നിന്നൊക്കെ എന്താണു മനസ്സിലാക്കേണ്ടതു? എൽ.എൽ.ബി ബിരുധധാരിയായ അദ്ദേഹം “ഹൈന്ദവസവർണഫാസിസത്തിന്റെ” ക്രൂരതകൾ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നതിനു വേണ്ടി ചെയ്ത ഒരു ത്യാഗമായിരുന്നെന്നോ ഈ “കൃസ്ത്യൻ പ്രച്ഛന്നവേഷം”??
ചിത്രകാര, ഇദ്ദേഹം പറഞ്ഞതെല്ലാം അങ്ങ് അങ്ങയുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയായിരുന്നെങ്കിൽ, അതിലെ ചരിത്രവസ്തുതകളെ (ഉണ്ടെങ്കിൽ) തെളിയിക്കാനുള്ള അങ്ങയുടെ ശ്രമത്തിൽ കൂടെ നിൽക്കാൻ ഞാനും ഉണ്ടാകുമായിരുന്നു..കാരണം വ്യക്തികൾക്ക് മാത്രമല്ല ആവിഷ്കാരത്തിനും തന്ത വേണം ചിത്രകാരാ..തന്തയെ അറിയാത്തതുകൊണ്ട് വേറൊരു യോഗ്യനെ ചൂണ്ടിക്കാട്ടി മേനി പറയുന്നതാവരുത് ആവിഷ്കാരത്തിന്റെ ഉത്തുംഗത.

ഇവിടെ ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ നായകസ്ഥാനത്തു നിന്നിരുന്ന താങ്കൾ അമിതാവേശത്താൽ മറ്റൊരു കാര്യം മനപ്പൂർവ്വമോ അല്ലാതെയോ മനോഹരമായി അവഗണിച്ചു. “റിട്ടയേഡ് ടീച്ചർ” ബ്ലോഗിലെ മിനിമം മാന്യതയയായ കമന്റ് ഇട്ടു പ്രതികരിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും വായനക്കാർക്ക് നിഷേധിച്ചു. ഇവിടെയെന്തേ അങ്ങയുടെ രക്തം തിളച്ചില്ല?
സവർണത ശക്തമായി പ്രതിരോധിച്ചേ പറ്റൂ.അതൊരു മനസ്സാണു എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാവണം അതിനെതിരെയുള്ള പ്രതിപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതു. ഇന്നത്തെ ദളിത് രാഷ്ട്രീയം മതമൌലികവാദസംഘടനകളാൽ ഹൈജാക്ക് ചെയ്യപ്പെടുമ്പോൾ ആത്മാർത്ഥതയിൽ ചാലിച്ച ഒരു ശബ്ദമെങ്കിലും ഉണ്ടാകുന്നത് താങ്കളിൽ നിന്നാണു. മതതീവ്രവാദസംഘടനകളുടെ എച്ചിൽക്കഷണങ്ങൾക്കു വേണ്ടി വായും തുറന്നു ഓലിയിട്ട് യജമാനസ്നേഹം കാണിക്കുന്ന സത്വവ്യഭിചാരികൾക്കിടയിൽ താങ്കൾ വേറിട്ടു നിൽക്കുന്നു. ഒന്നുമാത്രം, സവർണത മാത്രമല്ല സാർ ആശയവ്യഭിചാരവും മാനസികരോഗം തന്നെയാണു.

സ്നേഹപൂർവ്വം, അതിലേറെ ബഹുമാനത്തോടെ,
അനുജൻ,
പ്രവീൺ വട്ടപ്പറമ്പത്ത്

====================

ചിത്രകാരന്റെ പോസ്റ്റ് : ബ്ലോഗർ ഷൈനു അഭിവാദ്യങ്ങൾ

26 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രകാര, ഇദ്ദേഹം പറഞ്ഞതെല്ലാം അങ്ങ് അങ്ങയുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയായിരുന്നെങ്കിൽ, അതിലെ ചരിത്രവസ്തുതകളെ (ഉണ്ടെങ്കിൽ) തെളിയിക്കാനുള്ള അങ്ങയുടെ ശ്രമത്തിൽ കൂടെ നിൽക്കാൻ ഞാനും ഉണ്ടാകുമായിരുന്നു..കാരണം വ്യക്തികൾക്ക് മാത്രമല്ല ആവിഷ്കാരത്തിനും തന്ത വേണം ചിത്രകാരാ..തന്തയെ അറിയാത്തതുകൊണ്ട് വേറൊരു യോഗ്യനെ ചൂണ്ടിക്കാട്ടി മേനി പറയുന്നതാവരുത് ആവിഷ്കാരത്തിന്റെ ഉത്തുംഗത

ഷിബു ചേക്കുളത്ത്‌ said...

ജോര്‍ജ്‌ ജോസഫ്‌ എന്ന പാവം നസ്രാണിപ്പേരും, പാവം ഒരു അപ്പച്ചണ്റ്റെ ഫോട്ടോയും, കുരിശും എന്തു പിഴച്ചു? എത്രയോ ബ്ളോഗ്ഗര്‍മാര്‍ എന്തും മാത്രം ആ സാങ്കല്‍പ്പിക ക്യാരക്റ്ററുടെ പിതാവിനും മാതാവിനും വിളിച്ചു. സ്വന്തം പേരു വച്ചു ബ്ളോഗ്ഗാനുള്ള ആണത്തമെങ്കിലും (???) ഷൈനിനു കാണിക്കാമായിരുന്നു

നിസ്സഹായന്‍ said...

ഷൈന്‍ എന്ന കൃസ്ത്യാനിയല്ലാത്ത ഒരാള്‍ ഒരു കൃസ്ത്യന്‍ ഐഡന്റിറ്റി ഉപയോഗിച്ചതും ഒരു സമുദായത്തെ അക്രമിച്ചശേഷം കമന്റ് ബോക്സ് അടച്ചുവെച്ച് മറ്റുള്ളവര്‍ക്ക് പ്രതികരിക്കാനും പ്രതിഷേധം രേഖപ്പെടുത്തുവാനുമുള്ള അവകാശം നിഷേധിച്ചതും ഗുരുതരമായ തെറ്റാണെന്നു സമ്മതിക്കുന്നു.വിഢ്ഢിത്തരത്തിലൂന്നിയ ഒരു നിലപാടെടുക്കാന്‍ അയാളെ പ്രേരിപ്പിക്കും വിധം നായര്‍ സമുദായത്തിന്റെ ചില മനോഭാവവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്നവര്‍, തറവാടിത്തമുള്ളവര്‍,കുലമഹിമയുള്ളവര്‍ എന്നൊക്കെയുള്ള ചൊല്ലുകളും വീരസാഹസിക പഴംപുരാണങ്ങളും ബ്രാഹ്മണരും നായന്മാരും ആധുനിക നായര്‍-നമ്പൂരി- ജാതിസ്വത്വ നിര്‍മിതിക്കായി കലാസാംസ്ക്കാരിക മേഖലകളിലും ബ്ലോഗ്, സിനിമ, പ്രിന്റ്-ഇലക്ട്രോണിക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയും നിരന്തരം പ്രചരിപ്പിച്ചു പോരുകയാണ്.ഇതിന്റെ തെളിവുകളാണ് ടി ജാതികള്‍ ഓര്‍ക്കൂട്ടുള്‍പ്പെടെ ബൂലോകത്തുണ്ടാക്കിയിട്ടുള്ള വിവിധ ജാതികമ്മ്യൂണിറ്റികള്‍.സ്വാഭാവികമായും ആധുനിക ജനാധിപത്യസമൂഹത്തില്‍,നവോത്ഥാന മാനവികമൂല്യങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടിടത്ത് സങ്കുചിത പ്രതിലോമചരിത്രങ്ങളെ അഭിമാനപൂര്‍വ്വം ആഘോഷിച്ചു കൊണ്ടുവരുന്നതു കാണുമ്പോഴും പണ്ടില്ലാത്തവിധം പേരുവാലുകള്‍ തൂക്കിയിടുന്നതു കാണുമ്പോഴും അവര്‍ണ്ണരുടെ ന്യായമായ അവകാശങ്ങളെ ജാതിവാദമായി അവഹേളിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ചൊറിഞ്ഞുകയറിയാല്‍ അത്ഭുതപ്പെടാനുണ്ടോ ?! അപ്പോഴാണ് വിചിത്രകേരളം പോലുള്ള ബ്ലോഗുകള്‍ ഉത്ഭവിക്കുന്നത്.സ്വാഭാവികമായും അഭിമാനത്തിന്റെയും അവകാശവാദത്തിന്റെയും പിന്നാമ്പുറത്തെ യഥാര്‍ത്ഥ അശ്ലീലതകളെ പരിഹാസപൂര്‍വ്വം ചിലര്‍ തുറന്നു കാണിക്കും.വിചിത്രകേരളം എന്ന ബ്ലോഗിലൂടെ ഷൈന്‍ ചെയ്ത ഗുരുതരമായ തെറ്റ്, കമന്റ്ബോക്സ് അടച്ചുവയ്ക്കുകയും അതുവഴി ജനാധിപത്യപരമായ വിമര്‍നങ്ങള്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്തു എന്നതാണ്. കേരളസമൂഹത്തിലെ ഒന്നാംതരം ജാതിവാദികളും ഹൈന്ദവവര്‍ഗീയവാദികളും സവര്‍ണ്ണജാതികളായ നായരും നമ്പൂതിരിയുമാണ്. ബി.ജെ.പി, ആര്‍.എസ്സ്.എസ്സ്, ശിവസേന, ബജ് രംഗദള്‍ ,സംഘ് പരിവാര്‍ തുടങ്ങിയ ഹൈന്ദവവ രാഷ്ട്രീയവര്‍ഗീയവാദി സംഘടനകളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരും ഇന്നും അവയുടെ നേതൃത്വത്തിലിരിക്കുന്നവരും ടി സവര്‍ണ്ണജാതികളാണ്. മറ്റൊരുകാര്യം ആക്ഷേപഹാസ്യത്തിലൂടെ ഷൈന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ പലതിനും ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നതാണ്. ഇത്തരത്തല്‍ ഒരു കേസ് കൊടുത്തതില്‍ നിന്നു തന്നെ കേരളത്തിലെ പ്രബലജാതികള്‍ക്കെല്ലാം (പ്രത്യേകിച്ച് സവര്‍ണ്ണ സമുദായങ്ങള്‍ക്ക്) അതിശക്തമായ ജാതിസ്വത്വബോധവും ജാത്യാഭിമാനവും ഉള്ളവരാണെന്നും തെളിയുന്നു. അധികാരത്തിന്റെ സര്‍വ്വ മേഖലകളിലും സവര്‍ണ്ണര്‍ക്കുള്ള ശക്തമായ സ്വാധീനം ഈ കേസിലും മുഴച്ചുകാണുന്നുണ്ട്. കൌരവസദസ്സില്‍ പാഞ്ചാലിക്കുണ്ടായ പോലെ, ചരിത്രപരമായ തെളിവുകള്‍ സത്യത്തെ കോടതിയില്‍ വിവൃതമാക്കുമ്പോള്‍ ടി സമൂഹങ്ങള്‍ വീണ്ടും ലജ്ജിക്കാനിടവരാതിരിക്കട്ടെയെന്ന് ആശംസിച്ചു കൊള്ളുന്നു.

Anonymous said...

ജാതീയത വര്‍ഗീയതയാക്കിയ തലച്ചോറുകള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ തരപ്പെട്ട പ്രവൃത്തി തന്നെയാണ് ശ്രീ ഷൈന്‍ ചെയ്തത്. ആശയപ്രചരണം, ആവിഷ്ക്കാരസ്വാതന്ത്ര്യം തുടെങ്ങിയവയുടെ "മറവില്‍" വേണമായിരുന്നോ ഷൈന്‍ ഈ ഗുടായിപ്പു വിപ്ലവം??

ഉത്തുംഗ മാനവികതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് ഓരോ പോസ്റ്റിലും എഴുതാനോ ഭാവിക്കാനോ മറക്കാറില്ലാത്ത ചിത്രകാരന്‍, വീമ്പുകള്‍ പറയുമ്പോള്‍, നാണം മറക്കാന്‍ പോലും ആശയമോ ആദര്‍ശമോ ഇല്ലാ എന്ന സത്യം വിസ്മരിക്കരുതെ..


കൃസ്ത്യാനിയായി ചമഞ്ഞു വിഷം വിളമ്പാന്‍ ശ്രമിക്കുന്നവര്‍ക്കും അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നവര്‍ക്കും ആദര്‍ശ ധീരതയുടെ പ്രഭാതം ആശംസിക്കുന്നു..

keralafarmer said...

:) Following comments

jayanEvoor said...

ഷൈൻ ചെയ്തത് ഒരു വൃത്തികെട്ട കാര്യമായിരുന്നു. മാത്രമല്ല കമന്റ് ബോക്സ് പൂട്ടിവയ്ക്കുകയും ചെയ്തു.

അയാളെ സപ്പോർട്ട് ഒരു കൈവിരലിൽ എണ്ണാ‍ൻ കഴിയുന്നത്ര ആൾ പോലും ഇല്ലാത്തത് അതുകൊണ്ടാണ്.

ചിത്രകാരൻ ഉദ്ദേശിക്കുന്നത് ദളിത് ഉന്നമനം ആണെങ്കിൽ അദ്ദേഹം തന്റെ ഭാഷമാന്യമാക്കണം.
അല്ലാതെ സാധാരണക്കാരന്റെ ഭാഷയാണെന്നു പറഞ്ഞ് തെറി ഉപയൊഗിക്കുക അല്ല വേണ്ടത്.
(തന്തയ്ക്കും തള്ളയ്ക്കും വിളിച്ചാൽ അവർ കരണക്കുറ്റി അടിച്ചുപൊട്ടിക്കുകയും ചെയ്യും.)

പ്രവീൺ എഴുതിയതിനോട് യോജിക്കുന്നു.

അപ്പൂട്ടൻ said...

ആ ബ്ലോഗ്‌ വായിക്കാനൊത്തില്ല, അതിനാൽ കൃത്യമായ ഒരു പ്രതികരണം എനിക്ക്‌ സാധിക്കുമെന്ന് തോന്നുന്നില്ല.

ചരിത്രത്തിൽ എവിടെയൊക്കെയോ ഇത്തരം "വസ്തുതകൾ" എഴുതിവെയ്ക്കപ്പെട്ടിട്ടുണ്ടാവാം, അതുപോലെത്തന്നെ നല്ല രീതിയിൽ കുടുംബമായി ജീവിച്ച തറവാടുകളുടെ കഥകളും കാണാം. ഒരു ജനറലൈസേഷൻ അസാധ്യമാണ്‌ ഇത്തരം കാര്യങ്ങളിൽ. പലയിടത്തും പല മാതൃകകളായിരുന്നു എന്നാണ്‌ ഞാൻ അറിഞ്ഞിട്ടുള്ളത്‌.

എന്നിരിക്കിലും ഇത്‌ ഒരു ജാതിപ്രശ്നമായി പലരും കാണുന്നതിൽ വലിയ യോജിപ്പില്ല. നായരെ കുറ്റം പറഞ്ഞു എന്നൊരു കാരണത്താൽ ഈ പോസ്റ്റിന്റെ ഉടമയെ ശത്രുതയോടെ കാണുന്നത്‌ തെറ്റാണെങ്കിൽ അതേ തെറ്റുതന്നെയാണ്‌ ഇതിൽ സന്തോഷം കാണുന്നവരും ചെയ്യുന്നത്‌. തെറിപറഞ്ഞത്‌ നായന്മാരെയായതിനാൽ ബ്ലോഗറെ ശ്ലാഘിക്കാം എന്ന ചിന്താഗതി വികൃതമാണ്‌. എഴുതുന്നയാളുടെ ജാതി നോക്കി, മതം നോക്കി, പ്രതികരിക്കുന്ന ഏർപ്പാട്‌ ഇതേയാളുകൾ പറയുന്ന പുരോഗമനോന്മുഖതയുടെ നേർവിപരീതമാണ്‌.

ഇതിനൊക്കെ സൈബർസെൽ പരിപാടിയുമായി മുന്നോട്ടുപോയതിൽ ഒട്ടും യോജിപ്പില്ലെന്നുകൂടി പറയട്ടെ. ഒരാൾ എഴുതിയതിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ (ഇവിടെ പ്രതികരിക്കാൻ കമന്റ്‌ ഓപ്‌ഷൻ ഇല്ലാതിരുന്നതിനാൽ) അതേക്കുറിച്ച്‌ മറുകുറിപ്പെഴുതുന്നതിൽ കഴിയേണ്ട കാര്യം മാത്രമേയുള്ളു ഇവിടെ. എഴുതുന്ന, പറയുന്ന ഓരോ കാര്യത്തിനും പോലീസിങ്ങ്‌ വരുന്നത്‌ ഒട്ടും ആശാസ്യകരമായതല്ല.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ അപ്പൂട്ടൻ

ഞാൻ വീണ്ടുംവീണ്ടും പറയട്ടെ...

അദ്ദേഹം എഴുതിയത് മറന്നേക്കൂ.. അതല്ല ഇവിടെ ഞാനുന്നയിച്ച പ്രശ്നം. മറിച്ചു അദ്ദേഹം അവിടെ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ നാടകമാണു. അതിന്റെ ഉദ്ദേശലക്ഷ്യങ്ങളാണു. അതു യാതൊരു തരത്തിലും മാപ്പർഹിക്കുന്നതല്ല. പോലീസിങ്ങ് ഇടപെടേണ്ടതരത്തിലുള്ള കുറ്റം തന്നെയാണു.

...sijEEsh... said...

പല ആളുകളുടെയും ബ്ലോഗുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ക്ക് ചൊറിഞ്ഞു വരുമെങ്കിലും, നമ്മള്‍ ഒന്നും പറയാത്തത് അവരുടെ അനുഭവങ്ങള്‍ അങ്ങിനെ എഴുതിക്കുന്നു എന്ന് ചിന്തിക്കുവാനുള്ള മനസ്സ് കൊണ്ട് മാത്രാമാണ്.
മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്കാനുള്ള കഴിവാണ് യുവാക്കള്‍ക്ക് വേണ്ടത്. അല്ലാതെ പരസ്പരം ജാതിയും മതവും പറഞ്ഞു ചെളി വാരി ഏറിയല്‍ അല്ല. അങ്ങിനെ ഒരുമിച്ചു നിന്ന് കൊണ്ട് വിഭാഗീയതകളെ പരിഹരിച്ചു നാടിന്റെ, മനുഷ്യന്റെ നന്മ ലക്ഷ്യം ആക്കിയിട്ടുള്ള പ്രവര്‍ത്തനം ആണ് വേണ്ടത്. വളര്‍ച്ചയും മാറ്റങ്ങളും ആണ് വേണ്ടത്... പിന്നെ തന്തയില്ലാത്തവര്‍ വിഭാഗീയതയും പറഞ്ഞു വരുമ്പോള്‍ നമ്മള്‍ ഒരുമിച്ചു നിന്ന് അവരെ എതിര്‍ക്കുകയാണ് വേണ്ടത്.
പ്രവീൺ എഴുതിയതിനോട് യോജിക്കുന്നു.

രഘുനാഥന്‍ said...

ചരിത്ര വസ്തുതകളെ തോന്നിയ രീതിയില്‍ വ്യാഖ്യാനിക്കുന്നതും ആ തെറ്റായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെയോ സമുദായത്തെയോ അവഹേളിക്കുന്നതും മാന്യതയാണു എന്നു തോന്നുന്നില്ല. ജാതിസ്പര്‍ദ്ധ സൃഷ്ടിക്കാനായി മനപ്പൂര്‍വ്വം നടത്തുന്ന അത്തരം രചനകളെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റു തന്നെയാണ്.

പ്രതികരണം നന്നായിട്ടുണ്ട്...

ആശംസകള്‍ പ്രവീണ്‍...

keralafarmer said...

ഗൂഗിള്‍ ഒരു ബ്ലോഗര്‍ക്ക് പ്രസിദ്ധീകരിക്കുവാനുള്ള അവസരം ലഭ്യമാക്കുമ്പോള്‍ ചില നിബന്ധനകള്‍ നമ്മെക്കൊണ്ട് ഒപ്പ് വെയ്പിക്കാറുണ്ട്. അത് പഠിച്ച് നോക്കാത്തവര്‍ സേവന നിബന്ധനകള്‍ | സ്വകാര്യത | ഉള്ളടക്ക നയം | മുതലായവ അവരവരുടെ പ്രഫൈലുകളില്‍ താഴെയറ്റം കൊടുത്തിരിക്കുന്നത് ഭാഷ മലയാളം എന്നതാക്കി ഒരിക്കലെങ്കിലും വായിച്ചുനോക്കുന്നത് നല്ലതാണ്.

എറക്കാടൻ / Erakkadan said...

എന്റെ വക ഒരുമ്മ....ഉമ്മാആആആഅ

അപ്പൂട്ടൻ said...

പ്രവീൺ,
വ്യാജപ്രൊഫൈൽ പ്രശ്നത്തിൽ എനിക്ക്‌ വിയോജിപ്പുകളില്ല, തീർത്തും നിരുത്തരവാദപരമായ (വേറെ വാക്കുപയോഗിച്ച്‌ ചളമാക്കുന്നില്ല) ഒരു നടപടി തന്നെയാണ്‌.

പക്ഷെ അതൊരുപാടുപേർ ചെയ്യുന്നുണ്ടുതാനും. സ്വന്തം പേര്‌ (മാറ്റിയോ അല്ലാതെയോ) പബ്ലിഷ്‌ ചെയ്യുന്നില്ല എന്നേയുള്ളു, പക്ഷെ മറ്റൊരു മതത്തിൽ കാണാവുന്ന പേരുകൾ ഉപയോഗിക്കുന്ന എത്രപേർ? ഇതൊക്കെ ഒരു സൈബർ കുറ്റമാണോ എന്നെനിക്കറിയില്ല, ഒഴിവാക്കേണ്ടത്‌ എന്നതിലുപരി എനിക്കിതിൽ പറയാനൊന്നുമില്ല. പക്ഷെ പ്രസ്തുതവ്യക്തിയിൽ ചാർത്തിയ കേസ്‌ വ്യാജപ്രൊഫൈലുമായി ബന്ധപ്പെട്ടാണോ? അല്ലെന്നാണ്‌ ഞാൻ മനസിലാക്കിയത്‌.

താങ്കൾ പറഞ്ഞുവന്ന വിഷയം പൂർണ്ണമായും സമുദായചിത്രീകരണം അല്ലെന്ന് മനസിലാക്കുന്നു. താങ്കളുടെ നിലപാട്‌ ഒരിക്കൽക്കൂടി പറയേണ്ടിവന്ന സാഹചര്യമുണ്ടാക്കിയതിൽ വിഷമമുണ്ട്‌. ഈ വിഷയത്തിൽ പല പോസ്റ്റുകളും കണ്ടു, കമന്റിട്ടത്‌ ഇവിടെയായിപ്പോയി, ക്ഷമിക്കൂ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

‌@ അപ്പൂട്ടൻ

മറുപടിക്കു നന്ദി.

ഒരു തൂലികാനാമം ഉപയോഗിക്കുന്നതു പോലുള്ള പ്രവൃത്തി അല്ല ഇവിടെ നടന്നതു. വേറോരാളാണെന്നു തെറ്റിദ്ധരിപ്പിക്കുന്നതാണു. ഇവിടെ താങ്കൾ ശ്രദ്ധിച്ചോ എന്നറിയില്ല, ഇതിനെ ചൊല്ലി നമ്മുടെ പ്രബുദ്ധബ്ലോഗന്മാർ മതപരമായി ചേരി തിരിഞ്ഞു തെറിവിളി വരെ തുടങ്ങി.അപ്പോഴൊക്കെ ഒരു ആസ്വാദകന്റെ വേഷം കെട്ടിയാടുകയായിരുന്നു ടിയാൻ. ഇ.എം.എസ്, മന്നത്ത് പത്മനാഭൻ തുടങ്ങിയവർ പിഴച്ചു പെറ്റവരാണെന്നും മറ്റുമൊക്കെ പറഞ്ഞ് പരത്തി.. ചരിത്രമേ...

ഇനി എന്റെ പോസ്റ്റിന്റെ വിഷയം.. ഞാൻ അതിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, ഷൈൻ ഷൈനായോ, തൂലികാനാമത്തിലോ ഇക്കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്നവരുടെ കൂട്ടത്തിൽ അദ്ദേഹത്തിനോടൊപ്പം നിലകൊള്ളാൻ ഞാനും ഉണ്ടാകുമായിരുന്നു. എന്റെ മതഗ്രന്ഥങ്ങളേക്കാൾ ഞാൻ ബഹുമാനിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനെയെയാണു.

പിന്നെ ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ (ഇദ്ദേഹത്തെ അല്ല) മഹത്വവൽക്കരിക്കാൻ മാന്യ ചിത്രകാരൻ നടത്തിയ ശ്രമത്തെ (അതിനുള്ള സ്വാതന്ത്യം എനിക്ക് ചിത്രകാരനോടുണ്ട് എന്നുറപ്പുള്ളതു കൊണ്ട്) അപലപിക്കാൻ തോന്നി എന്നു മാത്രം.

കേസിൽ വ്യാജപ്രൊഫൈലിലെ കാര്യവും വിഷയമാണു. മതസ്പർദ്ധക്ക് മനപ്പൂർവ്വം ശ്രമിച്ചതിനു ഏറ്റവും വലിയ ദൃഷ്ടാന്തമല്ലേ അത്

സുശീല്‍ കുമാര്‍ said...

കൂടുതലെന്തെങ്കിലും പറയാനില്ലാത്തവിധം വിപുലമായ ചര്‍ച്ച നടന്നിരിക്കുന്നു. പൊതുവികാരം വളരെ വ്യക്തമാണ്‌. വ്യാജനാമത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നവിധം ബ്ലോഗഭിലഷണീയമല്ല. പറയാനുള്ള കാര്യങ്ങള്‍ മാന്യമായി ആധികാരികമായി പറഞ്ഞാല്‍ അതാണുത്തമം. എങ്കിലും നിയമ നടപടി? അതു തുടങ്ങിയാല്‍ ബ്ലോഗില്‍ പിന്നെ അതിനല്ലേ സമയം കാണൂ. ചോദ്യപ്പേപ്പറില്‍ മത നിന്ദയാരോപിച്ച് അധ്യാപകന്റെ മകനെ പീഠിപ്പിച്ച പൊലീസല്ലേ; എന്റെല്ലാം ചെയ്യാം?

കണ്ണനുണ്ണി said...

ചരിത്രപരമായതെന്നു അയാള്‍ അവകാശപെടുന്ന വസ്തുതകളല്ല.. അതിലേറെ അത് പറയാന്‍ ഉപയോഗിച്ച ഭാഷയും , അത് പറയുവാന്‍ കാട്ടി കൂടിയ രീതിയുമാണ് മിക്കവരെയും ചൊടിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാകും.

ചിത്രകാരന്റെ പ്രശംസാ പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു കമന്റ്‌ അതിനു മറുപടി ഇടണം എന്ന് കരുതി എങ്കിലും , പിന്നീട് വേണ്ടെന്നു വെച്ചു.
എന്തെന്നാല്‍ ഈ കാര്യത്തില്‍ ഞാന്‍ അവിടെ പ്രതികരിച്ചത് കൊണ്ടോ, പ്രവീണ്‍ ഇവിടെ പ്രതികരിച്ചത് കൊണ്ടോ, ചിത്രകാരന്‍ എന്നാ ബ്ലോഗ്ഗര്‍ ആളുടെ ചിന്താ ഗതിയില്‍ നിന്ന് അല്‍പ്പം പോലും മാറില്ല എന്ന് ഇത് വരെ മനസ്സിലായതില്‍ നിന്ന് വ്യക്തമായി തോന്നി.

Suresh said...

First see this link:

http://books.google.com/books?id=1iae-qdzxisC&pg=PA92

ബിജു ചന്ദ്രന്‍ said...

s, ലിങ്കിനു നന്ദി.. ഒരു നോവല്‍ എന്നതിലുപരി ചരിത്ര ലേഖനം പോലെയുണ്ട്. പക്ഷെ ഗംഭീരം. മുഴുവന്‍ വായിക്കട്ടെ...

chithrakaran:ചിത്രകാരന്‍ said...

സ്നേഹം നിറഞ്ഞ പ്രിയ ദുഷ്ടന്‍ :) പ്രവീണ്‍,

ഒരു ലിങ്കു കൊടുക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഉപയോഗപ്പെടട്ടെ !
അനൌചിത്യമായെങ്കില്‍ നീക്കം ചെയ്യാന്‍
വിഷമിക്കരുത്.
സസ്നേഹം.
വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്

ദൃക്സാക്ഷി said...

ബ്ലോഗര്‍ ഷൈന്‍ എന്താണ് ചെയ്ത കുറ്റമെന്ന് മനസ്സിലാവുന്നില്ല. അയാള്‍ ഒരു ക്രൈസ്തവനാമം ഉപയൊഗിച്ചത്അയാളുടെ ഇഷ്ടം. ഒരാള്‍ ഇന്ന തരത്തിലുള്ള ബ്ലോഗര്‍ നാമം മാത്രമേ സ്വീകരിയ്ക്കാവൂ എന്ന യാതൊരു നിയമവും നിലവിലില്ല. ഗൂഗിള്‍ അങ്ങനെ ആരെയും നിര്‍ബന്ധിയ്ക്കുന്നുമില്ല. എം.കെ. മേനോന് വിലാസിനി എന്ന പേരില്‍ എഴുതാമെങ്കില്‍ , അഡ്വ:ജയശങ്കറിന് രാജേശ്വരി എന്ന പേരില്‍ എഴുതാമെങ്കില്‍ ഷൈനിന് ജോര്‍ജ് ജോസഫ് എന്ന പേര്‍ സ്വീകരിക്കാന്‍ എന്താണ് തടസ്സം? ഒരാള്‍ ജനിച്ച ജാതി മതമനുസരിച്ച് മാത്രമേ തൂലികാനാമം സ്വീകരിയ്ക്കാവൂ എന്നുണ്ടോ? ജോര്‍ജ് ജോസഫ് എന്ന പേരില്‍ ഒരാള്‍ നായര്‍ സമുദായത്തിനെതിരെ എഴുതി എന്നതിന്റെ പേരില്‍ നായന്മാരെല്ലാം കൂടി ക്രിസ്ത്യാനികള്‍ക്കെതിരെ കലാപത്തിനിറങ്ങിയാല്‍ അതവരുടെ വിവരക്കേടെന്നല്ലാതെ എന്തു പറയാന്‍ ? അയാള്‍ മറ്റാരുടെയോ ഫോട്ടോ ഉപയോഗിച്ചെന്നും പറയുന്നു. പരാതി ഉള്ള പക്ഷം ആ മറ്റൊരാളാണ് അതുന്നയിയ്ക്കേണ്ടത്. അനുമതിയില്ലാതെ തന്റെ ചിത്രം ഉപയൊഗിച്ചു എന്ന് അയാള്‍ പരാതിപ്പെട്ടാല്‍ അതു തീര്‍ച്ചയായും ഗൌരവമുള്ള കുറ്റം തന്നെയാണ്. ഏതായാലും ആ കാര്യത്തിന് നാരായണപ്പണിക്കരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ അല്ല പരാതി പറയേണ്ടത്. ഒരു സമുദായത്തെ ആക്ഷേപിച്ചു എന്ന പരാതിയില്‍ ഒരാളെ അറസ്റ്റു ചെയ്യുക എന്നത് ഫാസിസത്തിന്റെ ഏറ്റവും ചെറിയ പതിപ്പുകളിലൊന്നാണ് എന്നു പറയേണ്ടി വരുന്നു. സമുദായത്തിനുമാത്രമെന്താണ് പ്രത്യേകത? ഒരു രാഷ്ട്രീയപാര്‍ട്ടിയെ അവഹേളിയ്ക്കാമോ? ഒരു രാഷ്ട്രത്തെ അവഹേളിയ്ക്കാമോ? ഒരു വ്യക്തിയെ അധിക്ഷേപിയ്ക്കുന്നു എന്നതാണ് പരാതിയെങ്കില്‍ തീര്‍ച്ചയായും അതില്‍ കേസുണ്ട്. ചരിത്രത്തില്‍ നിലനിന്നിരുന്ന ചിലകാര്യങ്ങള്‍ ഒരാള്‍ക്ക്, ഏതെങ്കിലുമൊരു സമുദായത്തിനെതിരാണെങ്കില്‍ തന്നെ , പറഞ്ഞുകൂടെ? പിന്നെന്തു അഭിപ്രായ സ്വാതന്ത്യമാണു കൂവെ ഇവിടെ? ബ്ലോഗ്, ഇന്റെര്‍നെറ്റ് , സൈബര്‍ ക്രൈം എന്നൊക്കെ കേട്ടാല്‍ ഏതൊ അങ്ങെയറ്റത്തെ കുഴപ്പം പിടിച്ച എര്‍പ്പാടാണൊന്നൊക്കെ ധരിച്ചു വച്ച ചില വേന്ദ്രന്മാരുടെ പരാതി കിട്ടിയപാടെ നമ്മുടെ സൈബര്‍ പോലീസ് ചാടിയിറങ്ങി വില്ലനെ പിടിച്ചു കളഞ്ഞു! ഒന്നു ചോദിയ്ക്കട്ടെ, കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഇവിടുത്തെ ചില പത്രങ്ങളുടെ ലേഖകന്മാര്‍ക്കെതിരെ വ്യക്തിയധിക്ഷേപത്തിന് പരാതി കൊടുത്താല്‍ അവരെ അറസ്റ്റു ചെയ്യുമോ? ക്രിസ്ത്യന്‍ സഭയിലെ ചില ബിഷപ്പുമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പിണറായി ശക്തമായി പ്രതികരിയ്ക്കുകയുണ്ടായി. സഭ ഒരു പരാതികൊടുത്താല്‍ പിണറായിയെ അറസ്റ്റു ചെയ്യുമോ? ക്രൈം എന്ന പേരില്‍ നടത്തുന്ന ഒരു മാഗസിനുണ്ട് മലയാളത്തില്‍ . അതില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ ആരോപിതര്‍ പരാതി കൊടുത്താല്‍ ലേഖകനെ അറസ്റ്റുചെയ്യുമോ? ഇവിടെ പറയുന്നത് ബ്ലോഗര്‍ ഷൈന്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാണ്! എന്താണതിന്റെ യുക്തി? ക്രിസ്ത്യന്‍ നാമധാരിയായ ഒരാള്‍ നായന്മാര്‍ക്കെതിരെ ബ്ലൊഗില്‍കൂടി “ആക്ഷേപം“ നടത്തിയാല്‍ അത് ക്രിസ്ത്യാനികളെല്ലാം കൂടി ചെയ്യുന്നതാണെന്ന് പറഞ്ഞ് നാടാകെ കലാപമാകുമെന്നോ? ഇവിടെ യഥാര്‍ത്ഥപ്രശ്നം, വരേണ്യരെന്ന് മേനി നടിയ്ക്കുന്ന ചിലര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ചരിത്രം ഒരാള്‍ വിളിച്ചുപറയുന്നത് സഹിയ്ക്കുന്നില്ല എന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഇതു വിളിച്ചുപറയാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇപ്പോള്‍ തന്നെയാണ്. നമ്മുടെ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ, ജാതീയത അതിന്റെ എല്ലാ ഊച്ചാളിത്തരത്തോടും കൂടി പൂണ്ട് വിളയാടുകയാണ് മലയാളിയുടെ ബോധ-സാംസ്കാരിക മണ്ഡലങ്ങളില്‍ . മലയാള സിനിമ അതിന്റെ എറ്റവും നല്ല കൂട്ടികൊടുപ്പുകാരായി മാറിക്കഴിഞ്ഞു. സവര്‍ണരെന്ന് മേനിനടിയ്ക്കുന്ന കുറച്ച് സംവിധായകര്‍ , തിരക്കഥാകൃത്തുകള്‍ , നിര്‍മ്മാതാക്കള്‍ , കുറച്ച് നടന്മാര്‍ ഇവര്‍ ചേര്‍ന്ന് മലയാളിയിലേയ്ക്ക് അടിച്ചേല്പിച്ച കൃത്രിമ സവര്‍ണ “ആഡ്യത്വം“ നമ്മള്‍ ഇന്നേവരെ നേടിയ നവോത്ഥാനമൂല്യങ്ങളെ (അങ്ങനെയൊന്നുണ്ടെങ്കില്‍ ) നോക്കി പല്ലിളിച്ചുകൊണ്ടിരിയ്ക്കുന്നു.

ദൃക്സാക്ഷി said...

നമ്മുടെ സിനിമയില്‍ നായര്‍ തൊട്ടു മുകളിലേയ്ക്കുള്ളവന്റെ കഥയേ ഒള്ളൂ. അവന്റെ “തറവാടിത്തം , അവന്റെ “ശൌര്യം”, അവന്റെ “നൈര്‍മല്യം” അവന്റെ പ്രേമം , അവന്റെ ഒലക്കേടെ മൂട്. ഇന്നാട്ടിലെ കോടിക്കണക്കിന് അവര്‍ണന്റെ കാശു മേടിച്ച് കീശയിലിട്ടിട്ട് അവനെറിഞ്ഞുകൊടുന്നതാണ് ഈ സവര്‍ണപുരാണം. എം.ടി വാസുദേവന്‍ നായര്‍ നല്ല എഴുത്തുകാരന്‍ തന്നെ. എന്നാല്‍ അദ്ദേഹം വെറും നാലുകെട്ട് നായരെഴുത്തുകാരനെ ആകുന്നുള്ളൂ. അദ്ദേഹം നമ്മുടെ നമ്മുടെ നവോത്ഥാനമൂല്യങ്ങള്‍ക്കേല്പിച്ച ആഘാതം ചെറുതല്ല. ഇയ്യിടെ ഇറങ്ങിയ “നീലതാമര” എന്ന ചിത്രം നോക്കൂ. എത്ര വിദഗ്ദ്ധമായാണ് സവര്‍ണ നായര്‍ “മൂല്യ”ങ്ങളെ അദ്ദേഹവും സംവിധായകന്‍ ലാല്‍ ജോസും കൂടി നമ്മുടെ ബോധമണ്ഡലത്തിലേയ്ക്ക് അടിച്ചേല്പിയ്ക്കുന്നത്! ഇവിടെന്താ നായല്ലാത്തവനൊന്നും ജീവിതമില്ലേ? കുടുംബമില്ലേ? കഥകളില്ലേ? കലകളില്ലേ? അതോ അവയെല്ലാം മറ്റാരോടും പറയാന്‍ പറ്റാത്തത്ര നിലവാരമില്ലാത്തതാണോ? ഇതു പറയുമ്പോള്‍ ഒന്നുകൂടി പറയേണ്ടിയിരിയ്ക്കുന്നു, ക്രിസ്ത്യാനികളിലും സവര്‍ണതയ്ക്ക് യാതൊരു കുറവുമില്ല. അച്ചായന്മാരെന്ന് അറിയപ്പെടാന്‍ ഒരു പ്രത്യേക ത്രില്ലു തന്നെയുണ്ട്. ഇതും നമ്മുടെ സിനിമകള്‍ /സിനിമകളിലൂടെ സൃഷ്ടിച്ചെടുത്ത പൊതു ബോധ്യമാണ്. നമ്മുടെ സാഹിത്യത്തില്‍ , സാംസ്കാരിക മേഖലയില്‍ , നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ , നമ്മുടെ രാഷ്ട്രീയത്തില്‍ അങ്ങനെ എല്ലായിടത്തും, ചരിത്രപരമായ കാരണങ്ങളാല്‍ വീണുകിട്ടിയ അധീശത്വം ഉപയൊഗിച്ച് സവര്‍ണത പിടിമുറുക്കിയിരിയ്ക്കുന്നു. അവര്‍ കൃത്രിമമായൊരു മൂല്യബോധം സൃഷ്ടിച്ചിരിയ്ക്കുന്നു. അതിന്റെ അവകാശികളെന്ന് സ്വയം സന്തൊഷിച്ചു കഴിയുന്ന നായര്‍ മേലാളത്തത്തിന്റെ മുഖത്തേറ്റ അടിയാണ് ബ്ലോഗര്‍ ഷൈന്‍ വലിച്ചു തോണ്ടി പുറത്തിട്ട ചരിത്ര സത്യങ്ങള്‍ (ഞാന്‍ അതു വായിച്ചിട്ടില്ല. അതിനോടുള്ള പ്രതികരണങ്ങളില്‍ നിന്നും മറ്റും ഉണ്ടായ ബോധ്യമാണ്). കഴിഞ്ഞ കാലത്തെ ഫ്യൂഡല്‍ മനസ്സില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ തങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല (അതിനു താല്പര്യവുമില്ല എന്നും) മലയാളിയുടെ മുഖത്തു നോക്കിയുള്ള പ്രഖ്യാപനമാണ് ഈ അറസ്റ്റിലൂടെ നായര്‍ സമുദായം നടപ്പാക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യവാദികളെല്ലാം സ്വന്തം സമുദായത്തിന്റെ കാര്യം വന്നപ്പോള്‍ “ബ്ബ..ബ്ബ “ വയ്ക്കുന്നതു കാണാന്‍ നല്ല ചേലുണ്ട്. മറ്റൊരു കൂട്ടര്‍ ഈ അറസ്റ്റിനെ ന്യായീകരിയ്ക്കുന്നത്, സര്‍വമത സാഹൊദര്യം കൊണ്ടൊന്നുമല്ല, തങ്ങളുടെ സമുദായത്തെ വിമര്‍ശിയ്ക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യാന്‍ നല്ലൊരു ന്യായീകരണം കിട്ടിയതു കൊണ്ടുമാത്രമാണ്.

ദൃക്സാക്ഷി said...

ബ്ലോഗ് ഒരുആത്മപ്രകാശനോപാധിയാണ്. അവിടെ വ്യവസ്ഥാപിത അച്ചടി ഭാഷമാത്രമേ ഉപയൊഗിച്ചുകൂടു എന്നില്ല. ബ്ലോഗര്‍ക്ക് അവന്റെ ആശയം പ്രകടിപ്പിയ്ക്കാന്‍ പറ്റുന്ന ഏതു ഭാഷയും പ്രയോഗവുംഉപയോഗിയ്ക്കാം. അതിനു വരാവുന്ന പരിമിതി തന്റെ വായനക്കാര്‍ക്ക് അതു മനസ്സിലാക്കാന്‍ സാധിയ്ക്കുമോ എന്നതു മാത്രമാണ്. അസഭ്യം അഥവാ അധിക്ഷേപം ആപേക്ഷികം മാത്രമാണ്. സമൂഹം നിശ്ചയിച്ചിരിയ്ക്കുന്ന ഒരു പൊതു ബോധ്യം ഉണ്ട്. അതിനെ ആശ്രയിച്ചിരിയ്ക്കുന്നു ഒരുവന്റെ ഭാഷ മാന്യമോ അമാന്യമോ എന്നത്. ഈ പൊതു ബോധ്യം ആരുടേതാണ് എന്നിടത്താണ് മാന്യതയുടെയും അമാന്യതയുടെയും അതിര്‍വരമ്പ്. ഒരു ഗോത്ര സമൂഹം മാന്യമെന്ന് അംഗീകരിച്ച് പുലര്‍ത്തിപ്പോരുന്ന ഭാഷ നാമംഗീകരിച്ചിരിയ്ക്കുന്ന മൂല്യബൊധമനുസരിച്ച് മാന്യമാകണമെന്നില്ല. പണ്ട് സംസ്കൃതം മാന്യവും പച്ചമലയാളം അമാന്യവുമായിരുന്നു. ഇന്ന് നമ്മുടെ സമൂഹം അംഗീകരിച്ചിരിയ്ക്കുന്നത് സവര്‍ണ മൂല്യബോധമാണ്. അതു പൂര്‍ണമായും കൊള്ളരുതാത്തതാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. നടപ്പ് വരമൊഴിയില്‍ ഒരു പക്ഷെ അതായിരിയ്ക്കും കൂടുതല്‍ നന്ന്. എന്നാല്‍ ബ്ലോഗ് ഒരു ആത്മപ്രകാശനോപാധി എന്ന നിലയില്‍ ആ മൂല്യബോധത്തെ പൂര്‍ണമായും അംഗീകരിച്ചുകൊള്ളണം എന്നില്ല. സംസാരഭാഷയിലെ പല പദങ്ങളും വരമൊഴിയില്‍ രേഖപ്പെടുത്തുന്നത് മാന്യതയ്ക്ക് യോജ്യമല്ലായിരിയ്ക്കാം, എന്നാല്‍ രണ്ടും ആശയപ്രകാശനം നടത്തുന്നുണ്ട്. കൂടുതല്‍ വേഗതയില്‍ സംവേദനം സാധിയ്ക്കുന്നത് വാമൊഴി അഥവാ സംസാരഭാഷയ്ക്കാണ്. വരമൊഴിയില്‍ ഒരു വരികൊണ്ടോ ഒരു ഖണ്ഡിക കൊണ്ടോ മാത്രം പ്രകാശിപ്പിയ്ക്കാനാവുന്ന ആശയതീക്ഷണത വാമൊഴിയില്‍ ഒരു വാക്കുകൊണ്ടു സാധിയ്ക്കും. ഒരു ബ്ലോഗര്‍ അല്ലെങ്കില്‍ വെറും വ്യക്തി തന്റെജീവിതത്തില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളോട് രൂക്ഷമായി പ്രതികരിയ്ക്കാന്‍ വാമൊഴിയെ ആശ്രയിച്ചു എങ്കില്‍ അതൊരു തെറ്റല്ല. തന്റെ രൂക്ഷ പ്രതികരണം രേഖപ്പെടുത്താന്‍ ഏറ്റവും നല്ലത് വാമൊഴി അല്ലെങ്കില്‍ അസംസ്കൃത രചനാരീതിയാണ് നല്ലത് എന്നു തോന്നിയതിനാലാവാം.

ദൃക്സാക്ഷി said...

എതെങ്കിലും ഒരു വ്യക്തിയ്ക്ക് നേരെയാണ് ഇത്തരമൊരു അധിക്ഷേപമെങ്കില്‍ അവിടെ കുറ്റകൃത്യത്തിന്റെ കണക്കെടുപ്പ് നടത്താന്‍ ചാന്‍സുണ്ട്. എന്നാലിവിടെ ഒരു സമുദായമാണ് ശരവ്യമായിരിയ്ക്കുന്നത്. തങ്ങള്‍ക്കുണ്ടെന്ന് മേനിനടിയ്ക്കുന്ന സവര്‍ണതയുടെ പേരില്‍ ആ സമുദായം ഇക്കാലത്തും ഇതര അവര്‍ണസമൂഹങ്ങളോടു ചെയ്യുന്ന ആക്ഷേപത്തിനോടുള്ള പ്രതികരണമാ‍യിട്ടായിരിയ്ക്കാം ആ ബ്ലോഗര്‍ പ്രസ്തുത സമുദായത്തിന്റെ ഭൂതകാല മ്ലേച്ഛതകള്‍ പുനര്‍വായിച്ചുകൊണ്ട് വാമൊഴിയായി രേഖപ്പെടുത്തിയത്. സവര്‍ണമൂല്യബോധത്തിന്റെ അളവുകോല്‍ വച്ച് നോക്കുമ്പോള്‍ അത് അധിക്ഷേപമായി തോന്നുന്നത് സ്വാഭാവികം. പണ്ട് “തമ്പ്രാ“ എന്നു വിളിയ്ക്കേണ്ടിടത്ത് പേര് അല്ലെങ്കില്‍ “ചേട്ടാ, അനിയാ“ അങ്ങനെയെന്തെങ്കിലും വിളിച്ചാല്‍ കടുത്ത അധിക്ഷേപം തന്നെയായിരുന്നല്ലോ? നായന്മാര്‍ ഒരു സംഘടന എന്ന നിലയില്‍ അവര്‍ണരെ ആക്ഷേപിയ്ക്കുന്നില്ലായിരിയ്ക്കാം. എന്നാല്‍ നായന്മാര്‍ എന്ന വ്യക്തികള്‍ (എല്ലാവരുമല്ല) ഇന്നും അക്കാര്യത്തില്‍ കുറവൊന്നും വരുത്തിയിട്ടില്ല. ചരിത്രത്തിലെ പീഡനങ്ങളെ, അടിച്ചമര്‍ത്തലുകളെ, ആക്ഷേപങ്ങളെ വിളിച്ചു പറയാന്‍ സവര്‍ണ മൂല്യബോധത്തിലധിഷ്ഠിതമായ ഭാഷ തന്നെ ഉപയോഗിയ്ക്കണമെന്നാണ് ചിലര്‍ തെര്യപ്പെടുത്തുന്നത്. അതിനു മനസ്സില്ലാത്ത ഒരു ബ്ലോഗറെ അറസ്റ്റു ചെയ്യിയ്ക്കുക വഴി, “വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിയ്ക്കണമെന്ന്‍” തിട്ടൂരം നല്‍കിയ പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ആധുനികകാലത്തെ വീണ്ടെടുപ്പാണ് നായര്‍ സമുദായ സംഘടന നടത്തിയിരിയ്ക്കുന്നത്.എല്ലാ ജാതിയും തന്റെ താഴെ തട്ടില്‍ വരുന്ന ജാതികളോട് ഇതേ സമീപനം തന്നെയാണ് കൈക്കൊണ്ടിരുന്നത്. നായര്‍ പ്രമാണിമാരോളം തന്നെ പ്രാമാണിത്തം ചമയുന്ന ഈഴവപ്രമാണിമാരേയും എനിയ്ക്കറിയാം. ദളിതരില്‍ പോലും ഏറ്റക്കുറച്ചിലുണ്ട്. വയനാട്ടില്‍ അയിത്തം ആചരിയ്ക്കുന്ന (ഇപ്പോഴുമുണ്ടോ എന്ന് കൃത്യമായറിയില്ല) ആദിവാസി ഗോത്രമുണ്ട്. ഈ സാമൂഹ്യാര്‍ബുദം ക്രിസ്ത്യാനികളിലുണ്ട്, മുസ്ലീങ്ങളില്‍ (താരതമ്യേന കുറവ്) പോലുമുണ്ട്. ചുരുക്കത്തില്‍ സവര്‍ണത എല്ലാ തട്ടിലുമുണ്ട്. എങ്കില്‍ പോലും സമൂഹം അംഗീകരിച്ചിരിയ്ക്കുന്നത് (അഥവാ അംഗീകരിപ്പിച്ചിരിയ്ക്കുന്നത്) നായര്‍ മുതല്‍ മുകളിലേയ്ക്കുള്ളവന്റെ സവര്‍ണതയാണ്. അതിന്റെ പൊതുപ്രഖ്യാപനമാണ് പേരിനൊപ്പം വാലും തൂക്കിയിട്ട് നടക്കുന്ന ഇവറ്റകളുടെ അല്പത്ത്വം. മറ്റു രംഗങ്ങളില്‍ അവര്‍ണന്റെ പുറകിലാണെങ്കില്‍ പേരിലെങ്കിലും മുന്നില്‍ നില്‍ക്കാം എന്ന ജംബുകബുദ്ധി. അവന്‍ തന്റെ ജാതിപ്രഖ്യാപനത്തിലൂടെ പറയുന്നത്, ഞാന്‍ സവര്‍ണനാണ്, നിന്നെക്കാള്‍ എനിയ്ക്കെന്തു കുറവുണ്ടെങ്കിലും ശരി ഞാന്‍ നിന്റെ മുകളിലുള്ളവനാണ് എന്നത്രേ! ആ ചിന്താഗതിയില്ലാത്ത ഒരു സവര്‍ണനും തന്റെ ജാതിപ്പേര് പ്രദര്‍ശിപ്പിയ്ക്കില്ല. നമ്മുടെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ അടിഞ്ഞു കൂടിയ സവര്‍ണമൂല്യബോധത്തിന്റെ ഒരു പൊളിച്ചെഴുത്ത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനതയില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണന്‍ ചരിത്രം പഠിയ്ക്കണം. എന്നിട്ട് സവര്‍ണന്റെ നാറുന്ന മ്ലേച്ഛതയുടെ “പാരമ്പര്യം” സമൂഹത്തില്‍ തുറന്നു കാണിച്ചുകൊണ്ട് അവറ്റകള്‍ കനിഞ്ഞു നല്‍കിയ “അവര്‍ണന്‍ “ എന്ന മേലാട വലിച്ചെറിയണം. അങ്ങനെ പുതിയൊരു ചരിത്രനിര്‍മ്മിതിയ്ക്ക്, മൂല്യബോധത്തിന് അടിത്തറയിടാന്‍ ഈ അറസ്റ്റിന് കഴിഞ്ഞാല്‍ അതായിരിയ്ക്കും സവര്‍ണതയ്ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല തിരിച്ചടി.

Suresh said...

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

നിസ്സഹായന്‍ said...

"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "


മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര്‍ ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടുനടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.

Suresh said...

Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല”

Dr. Francis Day-"Land of Perumals"P 323: 19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”

---------------------------------

ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"

തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല.

http://books.google.com/books?id=L1NBAAAAcAAJ&&pg=PA739

The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."

മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.

http://books.google.com/books?id=WxwnE2tzBxwC&pg=PA386