Monday, November 08, 2010

തോമസ്മാഷ്ക്കൊരു പ്രണയലേഖനം‌

പ്രിയപ്പെട്ട എന്റെ തോമസ് മാഷേ,

ഇന്ന് നമ്മുടെ പ്രണവല്ലരിയിലൊരു പുഷ്പം കൂടി പൂവണിഞ്ഞത് എന്റെ പ്രാണേശ്വരൻ അറിഞ്ഞിരിക്കുമല്ലോ? ഒരൽപ്പം വൈകിയാണെങ്കിലും(ക്ഷമിക്കുക, അതെന്റെ തെറ്റല്ല, ഞാൻ ശ്രമിച്ചിരുന്നു) പള്ളത്തടുക്കയിലെ കവിതയും നമ്മുടെ പ്രണയഹാരത്തിലെ വാടാമലരായി മാറി.

ഇവിടെ എന്നെ എതിർക്കുന്നവരുടെ പോരാട്ടവീര്യത്തിനുമുന്നിലെനിക്ക് മുട്ടുമടക്കി മരണത്തെ വരിക്കേണ്ടി വന്നേക്കാം.ഞാൻ മരിച്ചാലും അങ്ങെനിക്ക് വാഗ്ദാനം ചെയ്തപോലെ, നമ്മുടെ പ്രണയത്തിനൊരു സ്മാരകം തീർക്കണം. കാസർഗോട് എരിഞ്ഞ് തീർന്നവരുടെ അസ്ഥിയിൽ തീർത്ത അതിന്റെ അടിത്തറ, നമ്മുടെ പ്രണയത്തിന്റെ ശക്തി വിളിച്ചോതുന്നതായിരിക്കും എന്നെനിക്കുറപ്പുണ്ട്. നാലുപാടുമുള്ള ഗോപുരങ്ങൾ, ജീവിതം വിടരും മുന്നേ കൊഴിഞ്ഞു വീണ കുഞ്ഞുങ്ങളുടെ വലിയ തലയോട്ടികൾ കൊണ്ട് അലങ്കരിക്കണം. മുന്നിലെ വലിയ തടാകത്തിൽ നിറക്കാൻ, കാസർകോട്ടെ അമ്മമാരുടെ വിലയില്ലാത്ത കണ്ണീർ തന്നെ ധാരാളം. സന്ദർശർക്ക് കണ്ണിനു കുളിരേകാൻ വേണമെങ്കിൽ ജീവിച്ചിരിക്കുന്ന ശവശരീരങ്ങളിൽ ചിലതിനെ കൂട്ടിലടച്ച് പ്രദർശിപ്പിക്കാം
അങ്ങനെ പ്രണയത്തിന്റെ ഉദാത്തമായ മാതൃകയായി ആ സ്മാരകം കാലാകാലം നിലനിൽക്കട്ടെ..

വരും തലമുറ അങ്ങയെ ചതിയനെന്നും കൊലപാതകിയെന്നും വിളിച്ചേക്കാം. പക്ഷെ നമ്മളൊരുമിച്ച നല്ല നാളുകൾ അങ്ങേക്കാ പ്രതിഷേധങ്ങളെ കാറ്റിൽപ്പറത്തി ഒരുപാട് കാസർഗോടുകളെ സൃഷ്ടിക്കാനുള്ള ശക്തി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട്.

അങ്ങയുടെ പ്രാണേശ്വരി,
എൻഡോസൾഫാൻ

28 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇവിടെ എന്നെ എതിർക്കുന്നവരുടെ പോരാട്ടവീര്യത്തിനുമുന്നിലെനിക്ക് മുട്ടുമടക്കി മരണത്തെ വരിക്കേണ്ടി വന്നേക്കാം.ഞാൻ മരിച്ചാലും അങ്ങെനിക്ക് വാഗ്ദാനം ചെയ്തപോലെ, നമ്മുടെ പ്രണയത്തിനൊരു സ്മാരകം തീർക്കണം. കാസർഗോട് എരിഞ്ഞ് തീർന്നവരുടെ അസ്ഥിയിൽ തീർത്ത അതിന്റെ അടിത്തറ, നമ്മുടെ പ്രണയത്തിന്റെ ശക്തി വിളിച്ചോതുന്നതായിരിക്കും എന്നെനിക്കുറപ്പുണ്ട്. നാലുപാടുമുള്ള ഗോപുരങ്ങൾ, ജീവിതം വിടരും മുന്നേ കൊഴിഞ്ഞു വീണ കുഞ്ഞുങ്ങളുടെ വലിയ തലയോട്ടികൾ കൊണ്ട് അലങ്കരിക്കണം. മുന്നിലെ വലിയ തടാകത്തിൽ നിറക്കാൻ, കാസർകോട്ടെ അമ്മമാരുടെ വിലയില്ലാത്ത കണ്ണീർ തന്നെ ധാരാളം. സന്ദർശർക്ക് കണ്ണിനു കുളിരേകാൻ വേണമെങ്കിൽ ജീവിച്ചിരിക്കുന്ന ശവശരീരങ്ങളിൽ ചിലതിനെ കൂട്ടിലടച്ച് പ്രദർശിപ്പിക്കാം

അങ്ങനെ പ്രണയത്തിന്റെ ഉദാത്തമായ മാതൃകയായി ആ സ്മാരകം കാലാകാലം നിലനിൽക്കട്ടെ..

sanooj said...

ha ha kollam :)

പാക്കരൻ said...

എന്റോസള്‍ഫാന് തോമസ് മാഷിന്റെ പ്രണയിനിയുടെ വേഷം നന്നായി ഇണങ്ങുന്നുണ്ട്...
അഭിനന്ദനങ്ങള്‍ :)

Kalavallabhan said...

കുറിക്കു കൊള്ളുന്ന എഴുത്ത്.

Unknown said...

പ്രവീണ്‍ ഭായ്..വളരെ നന്നായി..ഉറങ്ങുന്നവരെ നമുക്ക് ഉണര്‍ത്താം..ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വല്ല്യ പാടാണ്..എന്ടോസള്‍ഫാന്‍ ദുരിത മഴ മൂലം മരിച്ചവരോടും ഇപ്പോഴും മരിക്കാതെ ജീവിക്കുന്നവരോടും നമുക്കെങ്ങനെ ഉത്തരം പറയാന്‍ കഴിയും..
കഷ്ടം..തോമസ്‌ മാഷേ,കമ്പനിയില്‍ നിന്നും കിട്ടുന്ന 100 വെള്ളിക്കാശിനു വേണ്ടി പാവം ജനങ്ങളോട് ഇത് വേണ്ടായിരുന്നു...

പഞ്ചാരകുട്ടന്‍ -malarvadiclub said...

അതിയാന് പ്രണയലേഖനം‌ അല്ല ഇപ്പോള്‍ വേണ്ടത് നല്ല ചുട്ട അടിയാ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

jain said...

സന്ദർശർക്ക് കണ്ണിനു കുളിരേകാൻ വേണമെങ്കിൽ ജീവിച്ചിരിക്കുന്ന ശവശരീരങ്ങളിൽ ചിലതിനെ കൂട്ടിലടച്ച് പ്രദർശിപ്പിക്കാം

nannayirikunnu praveen
axarangal prathishedhamariyikalakunnath valare nallathanu
congratulations!!

അസീസ്‌ said...

നാലുപാടുമുള്ള ഗോപുരങ്ങൾ ,ജീവിതം വിടരും മുന്നേ കൊഴിഞ്ഞു വീണ കുഞ്ഞുങ്ങളുടെ വലിയ തലയോട്ടികൾ കൊണ്ട് അലങ്കരിക്കണം.

വളരെ നന്നായിരിക്കുന്നു, പ്രവീണ്‍ .

അഭിനന്ദനങ്ങള്‍

അപ്പൂട്ടൻ said...

തോമസ്‌ മാഷിന്റെ കൂടെ ഇറങ്ങിപ്പോകാൻ ധൈര്യമുണ്ടോ ഒരുമ്പെട്ടോൾക്ക്‌.

തോമസ്‌ മാഷ്‌ ചതിയ്ക്കും, ഒറപ്പാ. അയാൾടെ വീട്ടുകാര്‌, പ്രത്യേകിച്ച്‌ തറവാട്ടമ്മ, പറഞ്ഞാൽ തോമസ്‌ മാഷ്‌ കാലുമാറും. ദേ വരെ തറവാട്ടമ്മ കാര്യമറിഞ്ഞ മട്ടില്ല, അതോണ്ടല്ലേ ഇപ്പഴും ഓള്‌ ഈ കളി കളിക്കണേ....

മത്താപ്പ് said...

ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
അവരെ പറ്റി ഓര്‍ക്കാന്‍ പോലും ഈ ******പ്രതിനിധികള്‍ക്ക് താല്പര്യമില്ല, പിന്നെയല്ലേ, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്...
ഏകദേശം 6 -7 വര്‍ഷങ്ങള്‍ക്കു മുന്പ്, എന്ടോസള്‍ഫാന്‍ ദുരന്തത്തെ പറ്റി ഉള്ള ഒരു ദൊക്യുമെന്ടരി കണ്ടിരുന്നു,
അതിന്റെ അവസാനം ഒരു എന്ടോസള്‍ഫാന്‍ മൂലം വൈകല്യം വന്ന ഒരു കുട്ടി പറയുന്ന വാക്കുകള്‍ മാത്രമാണ് ഇതിന്റെ മറുപടി.
"
ഇതിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളം ഞങ്ങള്‍ കുടിച്ചു വറ്റിക്കാറില്ല,
ഇവിടെ ഉണ്ടാകുന്ന കശുവണ്ടി മുഴുവന്‍ ഞങ്ങള്‍ തിന്നു തീര്‍ക്കാരും ഇല്ല
ഇവിടെ വീശുന്ന കാറ്റിനെയും, ഇവിടെ പെയ്യുന്ന മഴയും ഞങ്ങള്‍ പിടിച്ചു വെക്കാറില്ല.
ഇതൊക്കെ നിങ്ങളും പങ്കു വെക്കുന്നു,
അപ്പോള്‍ ഇവിടെയുള്ള മറ്റു പലതും കൂടി, നിങ്ങള്‍ക്കവകാഷപ്പെട്ടതാണ്...."

ആ ഒരു ബോധം ഉണ്ടായാല്‍ മതി......

പിന്നെ,
കെ വീ തോമസ്സിനെ എന്ടോസല്ഫാനില്‍ മുക്കി വച്ചിട്ടും പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല,
ബുദ്ധിയുടെ കാര്യത്തില്‍ ഇനി മാന്ദ്യം വരാനൊന്നുമില്ല.....

Manoraj said...

ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെയോ.. തോമസ് മാഷിന് എന്‍‌മകന്‍ ജെ എന്ന പുസ്തകം ഒന്ന് വായിക്കാന്‍ കൊടുക്കാമായിരുന്നു. അതിന്റെ വായനയിലാണ് ഞാന്‍. പലപ്പോഴും വായിക്കാന്‍ തോന്നുന്നില്ല. ചിലപ്പോള്‍ ഉള്ളില്‍ കരിങ്കല്ലിന്റെ സ്ഥാനത്ത് ദൈവം ഒരു ഹൃദയം വച്ച് തന്നതുകൊണ്ടാവും അല്ലേ!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)

സുരേഷ് ബാബു വവ്വാക്കാവ് said...

ഛെ..ഇങ്ങനെ വിഷമിക്കാതെ.. കുമ്പളങ്ങി തമാശകൾ വായിച്ച് രസിക്കൂ

Vayady said...

തോമസ്മാഷ്ക്കൊരു പ്രണയ ലേഖനം" ഊമ കത്തായിട്ട് അയച്ചു കൊടുത്താലോ?
പ്രവീണ്‍, കലക്കി.

shaji.k said...

കരിങ്കല്ലിന്റെ സ്ഥാനത് ഹൃദയം.മനോരാജിന്റെ മനോഹരമായ കമന്റ്‌. തോമസ്‌ മാഷിനത് എന്തായിരിക്കും ?

sm sadique said...

മന്ത്രി തോമസ്സിന്റെ അണ്ണാക്കിലേക്ക് കുറച്ച് എൻ ഡോസൽഫാൻ കമഴ്ത്തി കൊടുക്കാൻ ആരുമില്ലേ ഇവിടെ…?
അസ്സലായി ഈ പ്രതിഷേധം.

ചിതല്‍/chithal said...

ഹി ഹി ഹി! കൊള്ളാം!

chithrakaran:ചിത്രകാരന്‍ said...

ചെറിയൊരു ലിംഗമാറ്റം ആവശ്യമായിരിക്കുന്നു :)
ഇവിടെ നപുംസകമായ തോമാച്ചന്‍ കാമുകിയായി എന്‍ഡോസള്‍ഫാന്‍ ചേട്ടനുപുറകെ പ്രേമപാരവശ്യത്തോടെ കശുമാവിന്മരങ്ങളെ
ചുറ്റിത്തിരിഞ്ഞ് ഹിജഡനൃത്തമാടിക്കൊണ്ടിരിക്കുന്നു.
പരിപാവനമായ തന്റെ കീശയുടെ സ്നേഹ സാക്ഷാത്ക്കാരത്തിനായി
തോമാച്ചന്‍ എന്തും കാമുകനുമുന്നില്‍ കാഴ്ച്ചവക്കും.
ഈ വിഷയം തിരഞ്ഞടുത്തതില്‍ പ്രവീണിനെ അഭിനന്ദിക്കട്ടെ !!!

Typist | എഴുത്തുകാരി said...

:)

വരയും വരിയും : സിബു നൂറനാട് said...

പ്രതികരണം അസ്സല്‍.

ഇത്രയധികം റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഇയാള്‍ക്കിത് എങ്ങനെ നിഷേധിക്കാന്‍ കഴിയുന്നു..!!
'പൊതുജനം കഴുത !!'

സ്മിത said...

ഇത് വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി വാരന്ത്യപ്പതിപ്പിലോ മറ്റോ വായിച്ചു മറന്ന ഒരു ലേഖനം ഓര്മ വരുന്നു.വായിച്ചു മറന്നത് എന്ന് വെച്ചാല്‍, അതിലെ വരികള്‍ എനിക്ക് ഓര്‍മയില്ല എന്ന് മാത്രാ.എന്നെപ്പോലെ കളിച്ചു നടക്കേണ്ട ചില കുട്ടികളുടെ ദയനീയമായ്‌ ചിത്രങ്ങള്‍,അത് ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.അന്ന് ഒരു കൂടപ്പിരപ്പിനോടുള്ള സ്നേഹമായിരുന്നു ആ കുട്ടികലോടെങ്ങില്, ഇന്നത്‌ മാറിയിരിക്കുന്നു.ഇന്ന് ഞാന്‍ ഒരു അമ്മയാണ്.അതുകൊണ്ടുതനെ ഇപ്പോള്‍ ആ ചിത്രങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ ഒരമ്മയുടെ തെങ്ങലാണ് എന്നിലുണ്ടാകുന്നത്.ഇന്നലെക്ക്‌ുടി ഞാന്‍ ഓര്‍ത്തു, ആ കുഞ്ഞുങ്ങളുടെ ദയനീയത. കാസര്‍കോട്ടെ അമ്മമാരുടെ ശാപം ഇതിനു കരനക്കരായവരുടെ തലയില്‍ ഇടിത്തീയായി വീഴട്ടെ.
അല്ലാതെണ്ട് പറയാന്‍.

വേണം നമുക്ക് മനസ്സുകളില്‍
പോരാട്ട വീര്യവും,കൈകളില്‍ കരുത്തും ...
താങ്ങണം ,നെഞ്ജേറ്റണം
കണ്ണില്‍ നീര്‍വറ്റിയ ബലിമൃഗങ്ങളെ
കണ്ണില്‍ നിറയണം, കണ്ണുനീരല്ല...
നാടുമുടിക്കും ഭരണവര്‍ഗ്ഗത്തിനെ
ചുട്ടുമുടിക്കുന്ന തീക്കനലുകള്‍...
ഇടനെഞ്ഞിന്‍ ചൂടേറ്റി വളര്‍ത്തണം
മക്കളോടൊപ്പം,നാടിനോടുള്ള മമതയും ....

സ്മിത സുനില്‍

സുശീല്‍ കുമാര്‍ said...

പ്രണയലേഖനം അവസരോചിതം.

Sandeep said...

@ചിത്രകാരന്‍,

"ചെറിയൊരു ലിംഗമാറ്റം ആവശ്യമായിരിക്കുന്നു :)
ഇവിടെ നപുംസകമായ തോമാച്ചന്‍ കാമുകിയായി എന്‍ഡോസള്‍ഫാന്‍ ചേട്ടനുപുറകെ പ്രേമപാരവശ്യത്തോടെ കശുമാവിന്മരങ്ങളെ
ചുറ്റിത്തിരിഞ്ഞ് ഹിജഡനൃത്തമാടിക്കൊണ്ടിരിക്കുന്നു.
....തോമാച്ചന്‍ എന്തും കാമുകനുമുന്നില്‍ കാഴ്ച്ചവക്കും."

എന്തിനാ ആ പാവങ്ങളെ ഇതില് വലിച്ചിഴക്കുന്നത്. അവര്‍ ജീവിച്ച് പോയ്കൊട്ട്.
വലിയ "Modernism" പറയുകയം,അതെ സമയം മനസിലിരിപ്പ് ഇമ്മാത്തിരിയാകുനതും ശരിയാണോ, ചിത്രകാരന്‍ സാറ്??

...sijEEsh... said...

തീപന്തങ്ങള്‍ വാക്കുകളിലെന്തി
അഹമ്കാരതിന്‍ മണിമാളികകളില്‍ -
കൊടുംകാറ്റു വിതക്കണം.
എരിഞ്ഞു തീര്ന്നവരുടെ അസ്ഥികൊണ്ടൊരു വാള് തീര്‍ക്കുക
വെട്ടിയെടുക്കണം, അധികാരതിന്‍ തലകനങ്ങള്‍.

jayanEvoor said...

ഇന്നലെപ്രാണേശ്വരൻ മാപ്പു പറഞ്ഞു!

കാമുകിയെ നിഷ്കരുണം അവഗണിച്ചു!

( ഇതിൽ ഞാൻ കമന്റിട്ടില്ലായിരുന്നോ?
ബസ്സിലായിരുന്നോ? അതോ ചാറ്റിലോ!?)

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം അവസരോചിതം

Thommy said...

Kalakkan...and timely

ശ്രീ said...

അവസരോചിതമായ പോസ്റ്റ്!