ആശുപത്രിക്കിടക്കയിൽ കിടന്നൊരു പോസ്റ്റ് എഴുതാനുള്ള ഒരു ‘ഭാഗ്യം’.. അതെന്തായാലും അപൂർവ്വമായിരിക്കും.. എന്റൊരുകാര്യം
ഇന്നു രാവിലെ തൃശ്ശൂർക്കു പോവേണ്ടി വന്നു. എന്റെ അനിയനു വേണ്ടി ഒരു ബൈക്ക് ബുക്കു ചെയ്യാൻ വേണ്ടി ഇറങ്ങിയതാ..അങ്ങനെ തിരിച്ചു വരുന്ന വഴി ഒളരിയിൽ വച്ച് ഒരു ബൈക്കുകാരൻ വട്ടം ചാടി. തരക്കേടില്ലാത്ത രീതിയിൽ ഒരു ആക്സിഡന്റ്.. വണ്ടി ഓടിച്ചിരുന്നതു ഞാനായിരുന്നു..വന്നിടിച്ച ചേട്ടൻ ഇന്നു സൌദിയിലേക്കു തിരിച്ചു പോവേണ്ടവനാണു. എനിക്കു പിന്നെ ഓർമ്മ വരുമ്പോൾ ഞാൻ ഒളരി മദർ ഹോസ്പിറ്റലിന്റെ ഓപേറേഷൻ കാഷ്വാലിറ്റിയിലാണു. മുഖത്തുള്ള ഒരു ഏരിയ (ഇടത്തെ കണ്ണിനു താഴെ) റോഡിലെവിടെയോ പോയിട്ടുണ്ട്. വലതു കാലിൽ സൈലൻസർ തട്ടി പൊള്ളി, മുട്ട്, തുട തുടങ്ങിയ കുറച്ച് സ്ഥലങ്ങളിൽ തരക്കേടില്ലാതെ പെയിന്റ് പോയിട്ടുണ്ട്.. ആ പിന്നെ എന്റെ ബൈക്ക്, അതിനി മിക്കവാറും വാരിക്കൂട്ടി തൂക്കി വിൽക്കാം എന്നാണു അറിയാൻ കഴിഞ്ഞത്.
വന്ന അരമണിക്കൂറിനുള്ളിൽ ഒരു മുഖത്ത് ചെറിയ സർജ്ജറി നടത്തി. അനിയനു നെറ്റിയിൽ സ്റ്റിച്ച് ഇടേണ്ടി വന്നു.
കേസാക്കിയില്ല. കാരണം അദ്ദേഹത്തിനു പിന്നെ ഇന്നു തിരിച്ചു പോവാൻ പറ്റില്ല. നല്ലൊരു മനുഷ്യൻ.. കുടുംബത്തിന്റെ പ്രാരാബ്ദം കാരണം നാടുവിടാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തിനു ഒരു പോറൽ പോലും പറ്റിയിട്ടില്ല. യാത്രപോകേണ്ടതിന്റെ ടെൻഷൻ കാരണം മനസ്സ് ശരിയല്ലാതിരുന്നതു കൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു എന്നാണു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്നു പത്തുമണിയുടെ ഫ്ലൈറ്റിൽ അദ്ദേഹം സൌദിയിലേക്കു പറക്കും..എന്റെ എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും..അദ്ദേഹം അനിയനെ ഏർപ്പാടാക്കിയിട്ടുണ്ട് ഇവിടത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ..
മുഖത്തു നീരുള്ളതു കൊണ്ട് സംസാരിക്കരുത് എന്ന ഡോക്ടറുടെ കർശന നിർദ്ദേശം നിലനിൽക്കുന്നത് കൊണ്ട് ആകെ ഒരു വീർപ്പുമുട്ടൽ..അമ്മ വന്നപ്പോൾ ലാപ് കൊണ്ട് വന്നു..എന്നാപിന്നെ ഒന്നു പോസ്റ്റിക്കളയാം
ഒരു മൂന്നു ദിവസം ചിലപ്പോൾ കിടക്കേണ്ടി വരും…ഭയങ്കരബോറാ..ഇടക്കിടക്ക് നഴ്സുമാർ വന്നെടുക്കുന്ന ഇഞ്ചക്ഷൻ അതിലും ബോറാ..അപ്പോൾ ഗുഡ്നൈറ്റ്
Saturday, March 27, 2010
Subscribe to:
Post Comments (Atom)
36 comments:
ഒരു മൂന്നു ദിവസം ചിലപ്പോൾ കിടക്കേണ്ടി വരും…ഭയങ്കരബോറാ..ഇടക്കിടക്ക് നഴ്സുമാർ വന്നെടുക്കുന്ന ഇഞ്ചക്ഷൻ അതിലും ബോറാ..അപ്പോൾ ഗുഡ്നൈറ്റ്
ഇതെന്തായാലും കൊള്ളാം.
ആധുപത്രിയിലിരുന്നെഴുത്ത്..
ഇപ്പോള്‍ എന്തായി?
കുഴപ്പമൊന്നും ഇല്ലെന്ന് കരുതട്ടെ...
“കേസാക്കിയില്ല. കാരണം അദ്ദേഹത്തിനു പിന്നെ ഇന്നു തിരിച്ചു പോവാൻ പറ്റില്ല. നല്ലൊരു മനുഷ്യൻ.. കുടുംബത്തിന്റെ പ്രാരാബ്ദം കാരണം നാടുവിടാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഭാഗ്യത്തിനു ഒരു പോറൽ പോലും പറ്റിയിട്ടില്ല.”
ആ നല്ല മന്സ്സിന് ഒരു സല്യൂട്ട് :)
പിന്നെ ഹെല്‍മറ്റ് ഉണ്ടായിരുന്നോ?
ആശുപത്രിയിലെ ബോറടി പെട്ടെന്ന് മാറാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...
ഓ... ഇതിനിടയില്‍ അങ്ങനെ ഒരു പണി കിട്ടിയോ?
അധികമൊന്നും പറ്റാതിരുന്നത് ഭാഗ്യം... എത്രയും വേഗം സുഖമാകട്ടെ എന്നാശംസിയ്ക്കുന്നു.
വേഗം സുഖം പ്രാപിക്കട്ടെ ,ഒളരി മദര്‍ ഹോസ്പിറ്റലില്‍ ഞാന്‍ കുറെ പ്രാവശ്യം പോയിട്ടുണ്ട് .ഒരു മലയാളം സിനിമയില്‍ ആ ഹോസ്പിറ്റല്‍ ഉണ്ടല്ലോ ഓര്‍മയില്ല ഏതു സിനിമയാണെന്ന്.
ഷാജി ഖത്തര്‍.
ആശംസകള്‍....ആ നല്ല മനസ്സിനു..!
എളുപ്പം സുഖമാകാന്‍ പ്രാര്‍ത്തിക്കുന്നു
എത്രയും വേഗം സുഖമാകട്ടെ എന്നാശംസിയ്ക്കുന്നു.
“ബസ്സില്‍“ നിന്നും ഇറങി ബൈക്കില്‍ കയറിയത് കൊണ്ടല്ലേ ഇങിനെ പറ്റിയത്! :-)
പ്രവീണിന്റെ ആ നല്ല പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണ്.
ഇതിന് പകരമായി താങ്കള്‍ക്ക് തീര്‍ച്ചയായും ദൈവത്തിന്റെ കരുണാകടാക്ഷം ഉണ്ടായിരിക്കും!ഉറപ്പ്.
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ആ സൗദികാരന്റെ കഷ്ട്കാലം ഇവിടെ തീർന്നു. ഇനീപ്പൊ എന്താ ഒറ്റകണ്ണുമായി ആശുപ്ത്രീലു കുറച്ച് ദിവസം കെടന്നോ...നല്ല നേഴ്സമ്മാരുണ്ടാവുമല്ലോ.... വെള്ളമിറക്കി കിടന്നോ..എന്നാലും ഒരു പെണ്ണിന്റെ പെറകെ പോയി ആങ്ങളമാരു കൈ വച്ച സംഭവത്തെ ഇങ്ങനെ വളച്ചൊടിച്ച ബുദ്ധിയെ സമ്മതിക്കണം
ആശുപത്രി കിടക്കയില്‍ നിന്നൊരു പോസ്റ്റ്. അപൂര്‍വ്വം തന്നെ ആയിരിക്കും. അതങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യട്ടെ. ആര്‍ക്കും അസുഖമോ അപകടമോ വരണ്ട.
വേഗം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു.
നന്നായി ആ പാവത്തിനുവേണ്ടി അങ്ങനെ ചെയ്തതു്.
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
നല്ല മന്സ്സിന് നന്ദി.
Sulthan | സുൽത്താൻ
അപകടം ചെറിയ രീതിയിലായിത്തീര്ന്നതില് ആശ്വസിക്കാം.വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു.
എത്രയും പെട്ടെന്ന് സുഖമാകാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നു. വട്ടം ചാടിയത് ആരായാലും കേസ് ബൈക്കുകാരനല്ലേ. വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടതില്‍ സന്തോഷം. അപകടം നടക്കുമ്പോള്‍ മൊബൈലും നീട്ടിപ്പിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്ക്കുന്ന കാലത്ത് ഈ സംഭവത്തില്‍ കുറെ നന്മകള് കാണുന്നു. ഇതിനുള്ള പ്രതികരണം എത്രയും പെട്ടെന്ന് വീട്ടില്നിന്നാകട്ടെ എന്നാശംസിക്കുന്നു.
പ്രവീണ്‍,
എളുപ്പം സുഖമാകട്ടെ.
അടുത്ത പോസ്റ്റ് വീട്ടില്‍ നിന്നാകാം.
സ്നേഹപൂര്‍വ്വം,
സുശീല്‍.
ഹെല്‍മെറ്റിന്റെ ഗുണം മനസ്സിലായിക്കാണുമല്ലോ...
പെട്ടെന്നു സുഖം പ്രാപിയ്ക്കട്ടെ
ആ നല്ല മനസ്സിനു നന്ദി പറയാനും മറക്കുന്നില്ല..
ജീവിതത്തിലെ പ്രയാസങ്ങളെ ചിരിക്കുന്ന മുഖത്തോടെ നേരിടുക എന്നത് നല്ല മനസ്സുള്ളവര്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ്. പ്രവീണിന്റെ മനസ്സാന്നിധ്യത്തെ അഭിനന്ദിക്കുന്നതോടൊപ്പം എളുപ്പം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു.
കൂടുതൽ ഒന്നും പറ്റാഞ്ഞതിൽ സന്തോഷിക്കുക.
ഒപ്പം അപകടസന്ധിയിലും മറ്റൊരാളെ ബുദ്ധിമുട്ടിക്കാൻ തുനിയാഞ്ഞതിൽ അഭിനന്ദനവും!
ഗെറ്റ് വെൽ സൂൺ!
എത്രയും പെട്ടെന്ന് സുഖമാവട്ടെ.
താങ്കളുടെ നല്ല മനസ്സിനെ ദൈവം തുണയ്ക്കട്ടെ.
സ്വപനങ്ങളുമായി ഗൾഫിലേക്ക് തിരിക്കുന്ന ആ സഹോദരനെയും..
ഇഞ്ചക്ഷൻ ഭയങ്കര ബോറൻ പരിപാടി തന്നെയാ എനിയ്ക്കും :(
ഏയ് പ്രവീൺ.... ഡോക്ടർ കർശന നിർദേശം പിൻവലിച്ചിരിക്കുന്നു....
ബ്ലോഗ് നൈറ്റ്!!
പ്രിയ ബൂലോക സുഹൃത്തുക്കളെ,
പ്രവീണിനെ ഫോണില്‍ കിട്ടിയിരുന്നു...
ധാരാളം സുഹൃത്തുക്കള്‍ ഫോണില്‍ വിളിക്കുന്നുണ്ടെന്നും, അധികം സംസാരിച്ചാല്‍ അത് മുഖത്ത് നീര് വയ്ക്കാന്‍ ഇടയുള്ളതിനാല്‍ ഫോണ്‍ എപ്പോഴും എടുക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്ചക്കുള്ളില്‍ പ്രവീണ്‍ എല്ലാവരെയും തിരിച്ച് കോണ്ടാക്റ്റ് ചെയ്യുന്നതായിരിക്കും.
ഈ വിവരം നിങ്ങളെ അറിയിക്കണമെന്ന് പ്രവീണ്‍ സൂചിപ്പിച്ചിരുന്നു.ഇതില്‍ കമന്റ് ഇടുവല്ലാതെ മറ്റ് വഴി കണ്ടില്ല.
പ്രവീണ്‍ എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്..
എത്രയും വേഗം സുഖം പ്രാപിക്കുവാനും മുഖത്തിന് ഉണ്ടായിരുന്ന ഗ്ലാമർ ഒട്ടും നഷ്ടപ്പെടാതിരിക്കട്ടെയെന്നും ആശംസിക്കുന്നു.
Ethrayum pettennu Sukham praapikkatte.
get well sooooon...
With prayers,
അപകടം ദുര്ഭാഗ്യകരമെങ്ങില്ലും അധികം പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ടത് വലിയോര്രു അനുഗ്രഹം തന്നെ.
വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്നു.
ethaa evitae oru nalla manushyan....."ayirathil oruvan"
Get Well Soon ...
Get Well Soon
ഒരു ചെയിഞ്ച് ആരാണ് ആഗ്രഹിക്കാത്തത് ... പക്ഷെ ഇതിത്തിരി കൂടിപ്പോയി ... വായനയും എഴുത്തും ഒക്കെ നടത്തി വിരസത മാറ്റൂ.. പെട്ടെന്നു ഉഷാറായികൊള്ളുമെന്നെ ... വിഷമിക്കേണ്ട ..
വേഗം സുഖമാകട്ടെ
നഴ്സുമാർ വന്നെടുക്കുന്ന ഇഞ്ചക്ഷൻ അതിലും ബോറാ.. അതു ചുമ്മാ..
കള്ളാ അവിടെ കിടന്ന് അര്‍മാദിക്കാ...ല്ലേ.... :)
എളൂപ്പം സുഖാവട്ടെ !!
പ്രിയ സുഹൃത്തുക്കളേ,
എല്ലാവരുടേയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി..
പ്രവീൺ
"മുഖത്തുള്ള ഒരു ഏരിയ (ഇടത്തെ കണ്ണിനു താഴെ) റോഡിലെവിടെയോ പോയിട്ടുണ്ട്. വലതു കാലിൽ സൈലൻസർ തട്ടി പൊള്ളി, മുട്ട്, തുട തുടങ്ങിയ കുറച്ച് സ്ഥലങ്ങളിൽ തരക്കേടില്ലാതെ പെയിന്റ് പോയിട്ടുണ്ട്.. ആ പിന്നെ എന്റെ ബൈക്ക്, അതിനി മിക്കവാറും വാരിക്കൂട്ടി തൂക്കി വിൽക്കാം എന്നാണു അറിയാൻ കഴിഞ്ഞത്".സ്വന്തം അവസ്ഥയെ ഇത്ര ഭംഗിയായി അവതരിപ്പിച്ച വേറെ ആരും കാണില്ല.കാര്യമായി ഒന്നും പറ്റാഞ്ഞത് ഭാഗ്യായി
വേഗം സുഖമാകട്ടെ ...............നല്ല മനസ്സിന് ആശംസകള്‍
വേഗം സുഖപ്പെടട്ടേ, ഇപ്പോല്‍ വീട്ടിലെത്തിയോ?...ആശംസകള്‍....നന്ദി
പ്രവീണ്‍, ഈ നന്മ എന്നും കാത്തു സൂക്ഷിക്കൂ.. വീണ്ടും വരാം. പുതിയ പോസ്റ്റ് വല്ലതും ഇട്ടോ എന്നറിയാന്‍ വന്നപ്പോഴാണ് ഇതു വായിക്കാനിട വന്നത്.
Post a Comment