Monday, September 13, 2010
യുവർ ചോയ്സ്
അവനെ കൊല്ലണം
മൂന്നുപേർക്കും അതിൽ മാത്രം തർക്കമുണ്ടായിരുന്നില്ല.
ആർക്കാണു കൊല്ലാൻ അവകാശം?
ഇവനെന്റെ ദൈവത്തിനെ കളിയാക്കി..അതുകൊണ്ട് കൊല്ലേണ്ടതെന്റെ കടമ..ഒന്നാമൻ
ഇവനെന്റെ പാർട്ടിയുടെ ശത്രു.. ഇവന്റെ രക്തം എനിക്ക് ..രണ്ടാമൻ
ഇവനെന്റെ അമ്മയുടെ വയറ്റിൽ പിറന്നവൻ..എന്റെ സ്വത്തിന്റെ ഞാനിഷ്ടപ്പെടാത്ത അവകാശി ..മൂന്നാമൻ
അവസരം ആർക്ക് എന്നതിനെ ചൊല്ലി തർക്കമായി.. തീരുമാനമാവാതെ അവർ വിഷമിക്കുമ്പോൾ അവൻ പറഞ്ഞു..
പക്ഷെ എനിക്ക് വീട്ടിലേക്കൊന്നു എനിക്ക് വിളിച്ച് യാത്ര പറയണം..
സമ്മതിച്ചു...
പക്ഷേ റിയാലിറ്റി ഷോക്ക് എസ്.എം.എസ് അയക്കുന്ന തിരക്കിലായതുകൊണ്ട് അമ്മയും ഭാര്യയും ഫോണെടുത്തില്ല..
അവർ മൂന്നുപേർക്കും നിരാശപ്പെടേണ്ടി വന്നു.. ഹൃദയം പൊട്ടി അവൻ മരിച്ചു കഴിഞ്ഞിരുന്നു..
Subscribe to:
Post Comments (Atom)
15 comments:
അവനെ കൊല്ലണം
മൂന്നുപേർക്കും അതിൽ മാത്രം തർക്കമുണ്ടായിരുന്നില്ല.
ആർക്കാണു കൊല്ലാൻ അവകാശം?
ഇവനെന്റെ ദൈവത്തിനെ കളിയാക്കി..അതുകൊണ്ട് കൊല്ലേണ്ടതെന്റെ കടമ..ഒന്നാമൻ
ഇവനെന്റെ പാർട്ടിയുടെ ശത്രു.. ഇവന്റെ രക്തം എനിക്ക് ..രണ്ടാമൻ
ഇവനെന്റെ അമ്മയുടെ വയറ്റിൽ പിറന്നവൻ..എന്റെ സ്വത്തിന്റെ ഞാനിഷ്ടപ്പെടാത്ത അവകാശി ..മൂന്നാമൻ
റിയാലിറ്റി ഷോകളുടെ ഒടുക്കത്തെ റിയാലിറ്റി...
പണ്ടാരടങ്ങാന്‍,രാത്രിയില്‍ രാഗങ്ങളും,സംഗതികളും,കഥാപ്രസംഗവും..എല്ലാം കൊണ്ടും വീട്ടിലിരിക്കണ്ട..
ഈ ഐഡിയ കൊള്ളാല്ലോ. ഒരാളെ കൊല്ലാന്‍ വീട്ടിലേക്ക് വിളിപ്പിച്ചാല്‍ മതിയല്ലോ!! പോലീസ് കേസും ഉണ്ടാവില്ല. ഹ..ഹ.. കലക്കി പ്രവീണേ..
:)
പ്രവീണേ, ഇപ്പോഴെ ശ്രദ്ധിച്ചാൽ മരുന്നു കൊണ്ടു തീരും - താമസിച്ചാൽ ചങ്ങല വേണ്ടി വരും.
“ബന്ധുര കാഞ്ചന ചങ്ങലേണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” - ഓർത്തോ
ഗദ ഏതായാലും കൊള്ളാം.
മെയിൽ ഷോവനിസ്റ്റേ......
അതെന്താ അച്ഛൻ വീട്ടിലില്ലായിരുന്നോ? അങ്ങോർക്ക് ഫോണെടുക്കാൻ പറ്റീല്ലേ? അതോ അങ്ങോരും എസ്‌എംഎസ് അയക്കുന്ന തിരക്കിലായിരുന്നോ? അതെന്താ ബ്ലോഗൻ പറയാഞ്ഞത്? തികഞ്ഞ സ്ത്രീവിരോധി ആയതിനാലല്ലേ ആ ഭാഗം മറച്ചുവെച്ചത്?
കനകം മൂലം കാമിനി മൂലം .... എന്ന പഴഞ്ചൊല്ല് ചെറുതായി മാറ്റണം.
കനകം മൂലം വിശ്വാസം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം. (In that order!!!)
പ്രാസം ഇത്തിരി തെറ്റി, ന്നാലും കൊഴ്പ്പല്ല്യ.
ബൈദബൈ.... ഒരു കള്ളക്കാമുകനെക്കൂടി അറേഞ്ച് ചെയ്യാർന്നു.
ഹ ആഹ കൊള്ളാം , ഈ മുന്ന് പേര്‍ക്കും കൊല്ലെണ്ടാവനായ നായകന്‍ ആരാണാവോ?
കൊള്ളണം എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തവര്‍.
നന്നായി...പ്രവീണ്‍...ആനുകാലിക പ്രശ്നങ്ങളുടെ നേര്‍ക്ക് തിരിച്ച ആക്ഷേപഹാസ്യത്തിന്റെ കണ്ണാടി...
കൊള്ളാം...!
അമ്പട വമ്പാ....ഇതൊരു സാധനമായിട്ടുണ്ട് ..കിടിലനാണൂ കെട്ടോ ഒരു ഗദ്യകവിത പോലെ തോന്നി .....ഒന്നു നാടകക്കാരനിലും കേറിയേച്ചും പോണെ കഥ പോലൊന്നു അവിടേം എഴുതി
www.nadakakkaran.co.cc
റിയാലിറ്റി ഷോക്ക് എസ്.എം.എസ് അയക്കുന്ന തിരക്കിലായതുകൊണ്ട് അമ്മയും ഭാര്യയും ഫോണെടുത്തില്ല..
കൊള്ളാം.
തകർപ്പൻ!
(ഞാൻ തൃപ്പൂണിത്തുറക്കാരനായി, കേട്ടോ!)
ഈ ആക്ഷേപഹാസ്യം കലക്കി. ഇഷ്ടപ്പെട്ടു.
Post a Comment