Monday, September 20, 2010

മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്

“ഒരു വ്യക്തിക്ക് മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ ഭ്രാന്ത് എന്നു വിളിക്കുന്നു. ഒരു സമൂഹത്തിനു മുഴുവൻ‌ മനോവിഭ്രാന്തിയുണ്ടാവുമ്പോൾ‌ അതിനെ മതവിശ്വാസം‌ എന്നു വിളിക്കാം‌.“- റോബർട്ട് പിർസിഗ്ലഭിച്ചത് : യൂണിയൻ‌ ബാങ്ക്, പനമ്പിള്ളിനഗർ‌ ബ്രാഞ്ച് (കാഷ് ഡിപോസിറ്റ് സ്ലിപ്പ് വച്ചിരിക്കുന്നതിനോടൊപ്പം ഒരു ബണ്ടിൽ ആയി വച്ചിരിക്കുന്നു)
മന്ദബുദ്ധികൾ‌ക്ക് മതമില്ല ഭാഗം‌ ഒന്ന് ഇവിടെ കാണാം .


എന്തരു കൂടുതൽ‌ പറയാൻ‌ !!!

24 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വൺ മാൻ ഷോ എന്ന സിനിമയിലെ എല്ലാവരും കണ്ടിട്ടുള്ള ഒരു രംഗം. നിരനിരയായിട്ടു ഗേറ്റിലോട്ട് ഓടുന്ന രോഗികൾ..പിന്നാലെ വരുന്ന ഭ്രാന്തൻ ഭാസ്കരനോട് കാര്യമന്വേഷിച്ച അറ്റൻഡറോട് ഭാസ്കരൻ : ഞാനീ ഭ്രാന്തന്മാരോട് ഗേറ്റിൽ ബിരിയാണി കൊടുക്കുണ്ടെന്നു ഒരു നുണ പറഞ്ഞു. മണ്ടന്മാരെല്ലാം അതു കിട്ടാൻ ഓടുകയാ..


അറ്റൻഡർ: അതുശരി..പക്ഷേ നീയും എങ്ങോട്ടാ ഓടുന്നെ?

ഭാസ്കരൻ: ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

vavvakkavu said...

ആരെന്ത് പറഞ്ഞാലും മന്ദബുദ്ധികൾ ഇത് തുടർന്നുകൊണ്ടിരിക്കും

...sijEEsh... said...

മനസിലായി മോനെ...നമ്പര്‍ മനസ്സിലായി.
പ്രിന്റ്‌ ചെയ്തു വിതരണം ചെയ്യാന്‍ പറഞ്ഞപ്പോള്‍ നീ അതുബ്ലോഗ് ആക്കി പ്രസ്സിദ്ധീകരിച്ചു അല്ലേ.
അപ്പോള്‍ കൂടുതല്‍ ആളുകള്‍ കാണുമല്ലോ. നമ്പര്‍ കൊള്ളാം.
നിനക്ക് ലോട്ടറി അടിക്കും. നിന്റെ എല്ലാ കഷ്ടതകളും മാറും.

മുട്ടുവിന്‍ തുറക്കപെടും എന്നുള്ളത് മാറി.. നോട്ടിസടിക്കുവിന്‍ ലോട്ടറി അടിക്കും എന്നാക്കേണ്ടി വരും .

junaith said...

:-)

Manoraj said...

ഈ നോട്ടീസ് ബ്ലോഗില്‍ പതിക്കുന്നവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തീര്‍ച്ചയായും പതിനായിരത്തിനു മേല്‍ വയല്‍ക്കുരു ലഭിക്കും. :)

ഞാനും ഇടാം.. ഇനി ബിരിയാണി കിട്ടിയാലോ? ഒരു കാലത്ത് മെയില്‍ ബോക്സ് മുഴുവന്‍ ഇതായിരുന്നു. ഇപ്പോള്‍ അല്പം കുറവുണ്ട്

റ്റോംസ് കോനുമഠം said...

:-)

ജുജുസ് said...

ഒന്ന് പോയി നോക്കിയേക്കാം ചിലപ്പോൾ ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ..അവന് കിട്ടുന്നുണ്ടെങ്കിൽ എനിക്കും കിട്ടണം

Chethukaran Vasu said...

1 .ഈ നോടിസില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ടു ഉദാഹരണങ്ങള്‍ , "ബാബു ലാലും " "ഷാജഹാനും" ആണ് എന്നുള്ളത് വളരെ രസകരം തന്നെ . :-) . അന്യമാത്സ്തര്‍ക്ക് പ്രത്യേക പരിഗണന തന്നെ ഉണ്ടെന്നു തോന്നുന്നു .. :-))

chithrakaran:ചിത്രകാരന്‍ said...

വിശ്വാസികളെക്കുറിച്ച് പറയുംബോള്‍ മന്ദബുദ്ധികളൊക്കെ ശ്രേഷ്ടരായ മനുഷ്യരാണ്. ബുദ്ധി കുറഞ്ഞുപോയതുകൊണ്ട് അതുപയോഗിക്കാനാകാത്തവരും, സ്വന്തം ബുദ്ധി പുരോഹിതര്‍ക്കു മുന്നില്‍ പാനയം വച്ച് ബുദ്ധിശൂന്യരയി നടക്കുന്ന അടിമകളായ ഭക്തരും നല്ല വ്യത്യാസമുണ്ട്.
മന്ദ ബുദ്ധി ബുദ്ധി കുറവാണെങ്കിലും മനുഷ്യരാണെന്നു പറയാം എന്നാല്‍ വിശ്വാസികള്‍ പട്ടി, പൂച്ച, കുരങ്ങ്,കോഴി,പശു,താറാവ്,ആട്, പോത്ത് തുടങ്ങിയ ജന്തുക്കളുടെ
ഗണത്തില്‍ പെട്ടതും, എന്നാല്‍ സംഘബലമുള്ളതിനാല്‍
തങ്ങള്‍ക്ക് ബോധപരമായ തകരാറൊന്നുമില്ലെന്നു കരുതുന്ന സുന്ദര വിഢികളാകുന്നു :)

അപ്പൂട്ടൻ said...

പ്രവീൺ,
മന്ദബുദ്ധികൾക്ക്‌ മതമില്ല - ഭാഗം നൂറ്‌ ആകുമ്പോൾ പറയണേ. ഞാൻ കൊച്ചീല്‌ വന്ന് പാർട്ടി തരാം.

ഒന്ന് ആഞ്ഞുപിടിച്ചാൽ മതി, 2010-ൽ തന്നെ എനിക്ക്‌ കൊച്ചീലേക്ക്‌ വരേണ്ടിവരും.

ബൈദബൈ, പ്രാഞ്ച്യേട്ടൻ കണ്ടാ ഗഡീ. മ്മ്ടെ ശ്ശൂര്‌ ഭാഷ്യല്ലേ...

Anonymous said...

കൊള്ളാലോ വീഡിയോണ്‍..

കൊടുങ്ങല്ലൂര്‍ അമ്മയും വേളാങ്കണ്ണി മാതാവും ഒക്കെ ഈ രീതി പിന്തുടര്‍ന്നാല്‍ എന്ത് ചെയ്യും??

ഈ കമന്റ് ഇട്ടതു കൊണ്ട് ബിരിയാണി നഷ്ട്ടപ്പെട്ടോ??

:)

Jishad Cronic said...

എവിടെ ബിരിയാണി ? :)

jyo said...

തലക്കെട്ട് നന്നായി-പല അഭ്യസ്തവിദ്യരും മന്ദബുദ്ധികളാണിക്കാര്യത്തില്‍.

ആളവന്‍താന്‍ said...

പോസ്റ്റിനെക്കാള്‍ ഇഷ്ട്ടപ്പെട്ടു സിജീഷിന്റെ കമന്റ്.!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇതൊരു തരം രോഗമാണ്. ഇതങ്ങിനെ തുടരും. വിദ്യഭ്യാസവും വിവരുമുണ്ടെന്ന് കരുതുന്നവരും ഇതിൽ നിന്ന് മുക്തരല്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അടുത്തത് മക്കത്ത് നിന്നുള്ള നോട്ടീസായിരിക്കും :)

വിശ്വാസവും ഈ നോട്ടീസുകളും തമ്മിൽ യാതൊരു ബന്ധവുമില്ലന്നറിയുന്നവർ അത് അപ്പടെ തള്ളിക്കളയും. വിശ്വാസമില്ലെന്ന് നടിക്കുന്നവരും അരവിശ്വാസികളും ‘ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ‘എന്ന സംശയത്താൽ നട്ടം തിരിഞ്ഞ് കൊണ്ടിരിക്കും :)

സുശീല്‍ കുമാര്‍ പി പി said...

...sijEEsh... said...
മനസിലായി മോനെ...നമ്പര്‍ മനസ്സിലായി.
പ്രിന്റ്‌ ചെയ്തു വിതരണം ചെയ്യാന്‍ പറഞ്ഞപ്പോള്‍ നീ അതുബ്ലോഗ് ആക്കി പ്രസ്സിദ്ധീകരിച്ചു അല്ലേ.
അപ്പോള്‍ കൂടുതല്‍ ആളുകള്‍ കാണുമല്ലോ. നമ്പര്‍ കൊള്ളാം.


>>>>
സിജീഷേ ഇത് ആ നമ്പര്‍ തന്നെ. സംശയമില്ല..

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ജൂനിയര്‍ സ്റ്റാര്‍ സിംഗറില്‍ മജീഷ്യന്‍ മുതുകാട് ഒരു വല്യമ്മയെ കയ്യില്‍ തേയ്ക്കുന്ന ചുണ്ണാമ്പ് ചുവന്നുവരുന്ന ഒരു വിദ്യകാണിച്ച് എന്തോ കാര്യമായ പ്രശ്നമുണ്ട് എന്നു പറഞ്ഞ് ഭയപ്പെടുത്തി. അവസാനം മാജിക്കിന്റെ രഹസ്യം വെളിപ്പടുത്തിക്കൊടുത്ത ശേഷവും വല്യമ്മയ്ക്ക് സംശയം 'എന്തോ പ്രശ്നമുണ്ടൊ' എന്ന്. അപ്പോള്‍ മുതുകാട് പറഞ്ഞു 'ഇതുതന്നെയാണ്‌ പ്രശ്നം'..

മുക്കുവന്‍ said...

മന്ദ ബുദ്ധി ബുദ്ധി കുറവാണെങ്കിലും മനുഷ്യരാണെന്നു പറയാം എന്നാല്‍ വിശ്വാസികള്‍ പട്ടി, പൂച്ച, കുരങ്ങ്,കോഴി,പശു,താറാവ്,ആട്, പോത്ത് തുടങ്ങിയ ജന്തുക്കളുടെ
ഗണത്തില്‍ പെട്ടതും, എന്നാല്‍ സംഘബലമുള്ളതിനാല്‍
തങ്ങള്‍ക്ക് ബോധപരമായ തകരാറൊന്നുമില്ലെന്നു കരുതുന്ന സുന്ദര വിഢികളാകുന്നു :)..


ദേ ചിത്രകാരന്റെ കമന്റ്റിനു അടിയില്‍ എന്റൊരൊപ്പ്!

sanooj said...

എന്റെ ബ്ലോഗിലും ഇട്ടേക്കാം. ബിരിയാണി.... :)

കുമാരന്‍ | kumaran said...

:)

siya said...

സ്കൂളില്‍ ആയിരുന്നപോള്‍ ഇതുപോലെ ഒരു എഴുത്ത് എന്‍റെ ചേട്ടന്‍ കൊണ്ട് വന്നു .എന്നിട്ട് പറഞ്ഞു , ഇത് വേഗം എഴുതി കൊടുക്കാം ,അല്ലെങ്ങില്‍ പ്രശ്നം ആവും . അതും പറഞ്ഞു എന്‍റെ കൈയില്‍ കത്ത് തന്നു .

ഞാനും ചേട്ടനും കൂടി അത് പത്ത് പേര്‍ക്ക് എഴുതി കൊടുത്തത് ഇപ്പോളും ഓര്‍ക്കുന്നു . .ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ രണ്ടുപേരും കൂടി പേടിച്ചു കത്ത് എഴുതിയത് ആണ് ഓര്‍മ .ഏതോ പരീക്ഷ സമയത്ത് ആയിരുന്നു .

Typist | എഴുത്തുകാരി said...

അല്ല, ഒരു ബിരിയാണി കിട്ടിയാലോ, എന്തിനാ വെറുതെ കളയണേ!

ദേവാസുരം said...

പ്രവീണേ...... ആ നോട്ടീസ് മുഴുവന്‍ വായിച്ചോ ? അതില്‍ അവസാനം ഒരു സ്തലത്തു വേളാങ്കള്ളി മാതാവു എന്നു വായിച്ചു... ഇനി ഇതു ഫൊര്‍വര്‍ദ് ചെയ്താ പണി പാളുമോ ആവൊ ??

മത്തായി™ (മത്തായ് ദി സെക്കണ്ട്)™ said...

ഹ ഹ ഹ ഹ "വേളാങ്കള്ളി" മാതാവ് തന്നെ.. സംശയമില്ല..